For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വസ്ഥത, സമാധാനം; ഈ രാശിക്കാരുടെ ഇന്ന് ഇങ്ങനെ

|

ഇന്ന് ശനിയാഴ്ച, ഇന്നത്തെ ദിനം ജ്യോതിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ഗ്രഹമായ ശനിക്കായി സമര്‍പ്പിക്കുന്നു. ക്ഷമ, നീതി, കഠിനാധ്വാനം, പ്രയാസങ്ങള്‍, ഏകാഗ്രത, നിയന്ത്രണങ്ങള്‍, ശിക്ഷ, സേവനം, അശുഭാപ്തി വിശ്വാസം, കാലതാമസം, ഭയം, ജാഗ്രത, തടസ്സങ്ങള്‍, വെല്ലുവിളികള്‍ തുടങ്ങിയവയാണ് ശനിയുടെ ഗ്രഹവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍. ശനിയാഴ്ച ദിവസം ശനിയുടെ ദോഷഫലങ്ങള്‍ നീക്കാനായി ശനിദേവനെ ആരാധിക്കുന്നു, ശനിയാഴ്ച വ്രതം നോല്‍ക്കുന്നു. ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാര്‍ക്ക് എങ്ങനെയൊക്കെ വരുന്നു എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: ദോഷമുക്തിക്ക് അനുഷ്ഠിക്കാം ശനിയാഴ്ച വ്രതം

മേടം

മേടം

ഇന്ന് നിങ്ങള്‍ക്ക് പോരാട്ടങ്ങളും വെല്ലുവിളികളും നിറഞ്ഞ ദിവസമായിരിക്കും. ജോലിപരമായി നിങ്ങള്‍ ഇപ്പോള്‍ വലിയ തീരുമാനമൊന്നും എടുക്കുന്നില്ലെങ്കില്‍, അത് നന്നായിരിക്കും. ഈ സമയത്ത് നിങ്ങള്‍ വളരെ വിവേകത്തോടെ നീങ്ങണം. വിവാഹിതരുടെ ദിവസം മനോഹരമായിരിക്കും. ജീവിതപങ്കാളിയുടെ സ്‌നേഹപൂര്‍വമായ പെരുമാറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍പ്പോലും നിങ്ങള്‍ക്ക് ധൈര്യം നല്‍കും. സാമ്പത്തികം ശ്രദ്ധിക്കുക.

ഇടവം

ഇടവം

പുതിയത് ആരംഭിക്കാനുള്ള സമയമാണിത്, അതിനാല്‍ നിങ്ങളുടെ മനസ്സില്‍ നിന്ന് എല്ലാ നെഗറ്റീവ് ചിന്തകളും നീക്കംചെയ്യുക.ഇന്ന് മനസ്സില്‍ ചില ധര്‍മ്മസങ്കടങ്ങള്‍ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍, എന്തുചെയ്യണമെന്നു നിങ്ങള്‍ക്ക് മനസ്സിലാകില്ല. അടുത്ത അല്ലെങ്കില്‍ പരിചയസമ്പന്നനായ ഒരാളുടെ ഉപദേശം തേടുന്നതാണ് നല്ലത്. സ്‌നേഹത്തിന്റെ കാര്യത്തില്‍ ഇന്ന് വളരെ പ്രധാനമായിരിക്കും. നിങ്ങള്‍ക്ക് ഒരു പ്രണയ നിര്‍ദ്ദേശം ലഭിച്ചേക്കാം. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ കലഹമുണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍, ദിവസം സാധാരണമായിരിക്കും.

Most read: ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?

മിഥുനം

മിഥുനം

ഇന്ന് നിങ്ങള്‍ സമ്മിശ്രമായ ദിവസമാണ്. തൊഴില്‍ ചെയ്യുന്ന ആളുകള്‍ നല്ല ഫലങ്ങള്‍ക്കായി കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ചില്ലറ വ്യാപാരികള്‍ക്ക് ഇന്ന് ചെറിയ ലാഭം ലഭിക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും. പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ വിവേകത്തോടെ ചെലവഴിക്കുക. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് നിങ്ങള്‍ സമ്മര്‍ദ്ദത്തില്‍ നിന്ന് അകന്ന് ശാന്തമായ ഒരു ദിവസം ആസ്വദിക്കും. ജോലിക്കാര്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ജോലിയില്‍ ഉന്നതി കൈവന്നേക്കാം. സമയം വ്യാപാരികള്‍ക്കും നേട്ടം നല്‍കും. വ്യക്തിപരമായ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. പ്രശ്‌നങ്ങള്‍ പ്രിയപ്പെട്ടവരുടെ സഹായത്തോടെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. വിവാഹിതര്‍ക്ക് പങ്കാളിയുമായി സമയം ചെലവഴിക്കാനാകും.

ചിങ്ങം

ചിങ്ങം

നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നതായി തോന്നാം. ഇപ്പോള്‍ നിങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് മാത്രമേ ചിന്തിക്കാവൂ. നിങ്ങളുടെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുക. ജോലി ചെയ്യുന്നവര്‍ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം. ശാന്തമായ മനസ്സോടെ ജോലി ചെയ്യേണ്ടതുണ്ട്. ബിസിനസ്സുകാര്‍ ഇന്ന് ഏതെങ്കിലും തരത്തിലുള്ള സംവാദങ്ങള്‍ ഒഴിവാക്കുക. കുടുംബജീവിതത്തില്‍ സ്ഥിതി അനുകൂലമായിരിക്കും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് കടം വാങ്ങേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

Most read: ഈ ഹനുമാന്‍ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട; കാരണം

കന്നി

കന്നി

ഇന്ന് ജോലിയില്‍ വിജയിക്കാന്‍, നിങ്ങള്‍ പുതിയതും സൃഷ്ടിപരവുമായ എന്തെങ്കിലും ചിന്തിക്കണം. ഇന്ന് നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദത്തിന് വിധേയമായി എടുക്കാതിരിക്കുക. ഇതിനുപുറമെ, ഇന്ന് മിക്കവര്‍ക്കും സാമ്പത്തിക പ്രശ്‌നം നേരിടേണ്ടിവരാം. ദാമ്പത്യ ജീവിതത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ജീവിതപങ്കാളിയുമായി വഴക്കിന് സാധ്യതയുമുണ്ട്. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും, എന്നാല്‍ ഇന്ന് വിശ്രമിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

തുലാം

തുലാം

ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ഭാവനയില്‍ നിന്ന് പുറത്തുവന്ന് യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കണം. ബിസിനസ്സുകാരുടെ വലിയ തലവേദന ഇന്ന് നീങ്ങും. നിങ്ങളുടെ സ്തംഭിച്ച ജോലി പുനരാരംഭിച്ചേക്കാം. ഇന്ന് ജോലിയില്‍ അലസത ഒഴിവാക്കേണ്ടിവരും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ മനസ്സില്‍ ചില ആശങ്കകള്‍ ഉണ്ടാകും, അതിനാല്‍ നിങ്ങളുടെ മനസുഖം നഷ്ടപ്പെട്ടേക്കാം.

വൃശ്ചികം

വൃശ്ചികം

ഇന്ന് നിങ്ങള്‍ക്ക് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ മാനസികാവസ്ഥ മികച്ചതായിരിക്കും. കഴിഞ്ഞ കുറച്ച് ദിവസമായി നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായിരുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് മാറ്റം കാണാനാകും. പ്രണയിതാക്കള്‍ക്ക് അവരുടെ പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. സാമ്പത്തിക രംഗത്ത്, ദിവസം തൃപ്തികരമാണ്.

Most read: വൃശ്ചികം രാശി; അനുകൂല നേട്ടങ്ങള്‍ മുന്നില്‍

ധനു

ധനു

ഇന്ന് നിങ്ങളുടെ ക്ഷമ പലതരത്തിലും പരീക്ഷിക്കും. വീട് അല്ലെങ്കില്‍ ജോലി എന്നിവ നിങ്ങള്‍ക്ക് വെല്ലുവിളികളാകാം. ജോലിക്കാര്‍ക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടാം. ഇത് ശമ്പളമാകാം, ചെലവുകള്‍ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാക്കും. ബിസിനസ്സുകാര്‍ ഇന്ന് പുതിയ ജോലികളൊന്നും ചെയ്യാതിരിക്കുന്നത് നന്ന്. കുടുംബജീവിതത്തില്‍ പിരിമുറുക്കമുണ്ടാകും. സാഹചര്യം ശരിയാക്കാന്‍ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും.

മകരം

മകരം

സാമ്പത്തിക രംഗത്ത് ദിവസം ശരിയല്ല. പണമിടപാടില്‍ കുഴപ്പങ്ങളുണ്ടാകാം. ജോലിയില്‍ ചില തടസ്സങ്ങളുണ്ടാകുമെങ്കിലും നിങ്ങള്‍ ക്ഷമയോടെയിരിക്കണം. ഇന്ന്, നിങ്ങളുടെ മുന്‍ഗണന നിങ്ങളുടെ കുടുംബമായിരിക്കും. നിങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്ന ചില പ്രശ്‌നങ്ങളുണ്ട്, അതില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് ഒരു നല്ല ദിവസമായിരിക്കും.

Most read: മകരം രാശി: ആശങ്കയേറ്റും മുന്നോട്ടുള്ള ജീവിതം

കുംഭം

കുംഭം

ഇന്ന് ആരെങ്കിലും നിങ്ങളില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍, അവരെ നിരാശരാക്കരുത്. നിങ്ങളുടെ ശത്രുക്കള്‍ ഇന്ന് ശക്തരായേക്കാം, ശ്രദ്ധിക്കുക. ജോലികള്‍ സ്വന്തമായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക, മറ്റുള്ളവരെ ആശ്രയിക്കരുത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ആശങ്ക വര്‍ദ്ധിച്ചേക്കാം. സാമ്പത്തിക രംഗത്ത്, ദിവസം നല്ലതായിരിക്കും. ദാമ്പത്യജീവിതത്തില്‍ പങ്കാളിയോടുള്ള സമീപനം മയപ്പെടുത്തുക.

മീനം

മീനം

ശാന്തമായ ഒരു ദിവസം ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് ആദ്യം നിങ്ങളുടെ കോപം നിയന്ത്രിക്കണം. നിങ്ങളുടെ ദേഷ്യം വീടിന്റെയും ജോലിയുടെയും അന്തരീക്ഷത്തെ നശിപ്പിക്കും. നിങ്ങള്‍ മാനസിക അസ്വസ്ഥത അനുഭവിക്കുകയാണെങ്കില്‍, ഇന്ന് മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. ജോലിക്കാര്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക രംഗത്ത്, ദിവസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും.

English summary

Daily Horoscope For 9th May 2020

Read your daily horoscope for 9th May 2020 in Malayalam.
Story first published: Saturday, May 9, 2020, 6:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X