Just In
Don't Miss
- News
കാലാവസ്ഥ ഇനി സ്കൂളില് നിന്നറിയാം;കാലാവസ്ഥാ സ്റ്റേഷനുമായി പിലിക്കോട് ഗവഹയര് സെക്കന്ഡറി സ്കൂൾ
- Sports
IND vs NZ: ക്യാപ്റ്റന് ഹര്ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള് ഇന്ത്യയെ തോല്പ്പിച്ചു-അറിയാം
- Movies
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില് അങ്കത്തട്ടുണര്ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ആസ്ത്മ നിയന്ത്രിക്കാന് ആയുര്വേദ വഴികള് ഇതാ
ശ്വാസനാളത്തിലെ വീക്കം കാരണമായുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖമാണ് ആസ്ത്മ. ഇത്തരം രോഗാവസ്ഥയിലുള്ളവരില് ശ്വാസനാളങ്ങള് ഇടുങ്ങിയതായിത്തീരുകയും കഫം കൊണ്ട് നിറയുകയും ചെയ്യുന്നു. ഇത് വായുസഞ്ചാരത്തെ തടയുന്നു. ശ്വാസതടസ്സം, ചുമ, നെഞ്ച് വേദന എന്നിവയ്ക്ക് ഇത് കാരണമാകുന്നു. ആസ്ത്മ രോഗം യഥാസമയം നിയന്ത്രിച്ചില്ലെങ്കില്, അത് ഒരു വ്യക്തിയെ മോശമായി ബാധിച്ചേക്കാം.
Most
read:
ഹൃദ്രോഗികള്
പേരയ്ക്ക
കഴിക്കണം;
കാരണമിതാണ്
ആസ്ത്മയ്ക്കുള്ള ആയുര്വേദ ചികിത്സകള് ശ്വാസകോശത്തില് അടങ്ങിയിരിക്കുന്ന കഫത്തെ തുടച്ചുമാറ്റുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആസ്ത്മയുടെ ലക്ഷണങ്ങള് കുറയ്ക്കുന്നതിനും ആസ്ത്മാ ആക്രമണങ്ങളുടെ ആവൃത്തി നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ചില ആയുര്വേദ വീട്ടു പരിഹാരങ്ങള് ഇതാ. ഒപ്പം ആസ്തമാ രോഗികള് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളും വായിച്ചറിയൂ.

ആസ്ത്മ കാരണങ്ങള്
അലര്ജി, അല്ലെങ്കില് പൊടി, പുക, രാസ അലര്ജികള് എന്നിവ പോലുള്ള അലര്ജി പ്രതിപ്രവര്ത്തനങ്ങള് കാരണം ആസ്ത്മയുടെ ആക്രമണം ആരംഭിക്കാം. എല്ലാ ആസ്ത്മാ അവസ്ഥയുടെയും അടിസ്ഥാന കാരണം ആമാശയത്തിലെ കഫ ദോഷമാണ്. അവിടെ നിന്ന് ശ്വാസകോശം, ശ്വാസനാളം എന്നിവയിലേക്ക് കഫം നീങ്ങുന്നു. വര്ദ്ധിച്ച കഫം വായുവിന്റെ സ്വാഭാവിക ഒഴുക്കിനെ തടയുകയും ശ്വാസകോശത്തില് രോഗാവസ്ഥ ഉണ്ടാക്കുകയും ആസ്ത്മയ്ക്കും ശ്വാസതടസത്തിനും കാരണമാവുകയും ചെയ്യുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്ത്തുന്നതിന് ഉത്തരവാദിത്തമുള്ള മൂന്ന് ഊര്ജ്ജമാണ് വാതം, പിത്തം, കഫം എന്നിവ.

ആസ്ത്മാ ലക്ഷണങ്ങള്
ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങളില് പെടുന്നവയാണ് ശ്വാസംമുട്ടല്, ഇടവിട്ടുള്ള ചുമ, വലിവ്, കഫക്കെട്ട് എന്നിവ. സാധാരണ രോഗികളില് ആസ്ത്മ പകല് സമയത്ത് അത്രയധികം ബുദ്ധിമുട്ടുകള് ഉണ്ടാക്കാറില്ല. എന്നാല് അസുഖം അതിന്റെ യഥാര്ത്ഥ സ്വഭാവം കാണിക്കുന്നത് രാത്രിയിലോ പുലര്കാലത്തോ ആണ്. തണുത്ത അന്തരീക്ഷം, തണുത്ത വെള്ളം, തണുത്തകാറ്റ് മുതലായവയെല്ലാം ആസ്ത്മ വര്ധിപ്പിക്കാനിടയുള്ള സാഹചര്യങ്ങളാണ്.
Most
read:അമിതവണ്ണമകറ്റും
ആരോഗ്യം
കാക്കും;
ഇതാ
പാലിയോ
ഡയറ്റ്

ആസ്ത്മാ ഘടകങ്ങള്
ആസ്ത്മാ രോഗികള്ക്ക് കൂടുതലായി അസ്വസ്ഥത തോന്നുന്നത് രാത്രി കിടക്കുമ്പോഴാണ്. എന്നാല് എണീറ്റിരിക്കുമ്പോള് ആശ്വാസം അനുഭവപ്പെടുകയും ചെയ്യുന്നു. ആസ്ത്മാ രോഗത്തില് പ്രധാന ഘടകമാണ് പാരമ്പര്യം. ഈ അസുഖം സ്വാഭാവികമായി പാരമ്പര്യമായി കണ്ടുവരുന്നു. ഇതു കൂടാതെ രോഗിയുടെ ജോലിയുടെ സ്വഭാവം, അലര്ജി, മരുന്നുകളുടെ സ്വാധീനം, ഭക്ഷണ പാനീയങ്ങള്, പൊടിയും പുകയും നിറഞ്ഞ അന്തരീക്ഷം മാനസിക സമ്മര്ദം തുടങ്ങിയവയെല്ലാം ആസ്ത്മ വര്ധിക്കാന് കാരണമാകുന്നവയാണ്.

രോഗപ്രതിരോധ ശേഷിയും ആസ്ത്മയും
ആസ്ത്മ രോഗികളില് കൂടുതലും രോഗപ്രതിരോധശേഷി കുറഞ്ഞവരാണെന്നാണ് പഠനങ്ങള് കാണിക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട പ്രതിപ്രവര്ത്തനങ്ങള്ക്ക് ആസ്ത്മയുമായി ബന്ധമുണ്ട്. അലര്ജിയുടെ ഭാഗമായി ശ്വസനനാളികളില് വീക്കം ഉണ്ടാകുന്നതാണ് ആസ്ത്മയുടെ ആദ്യ ഘട്ടം. അലര്ജിയുണ്ടാക്കുന്ന വസ്തുക്കള് ഏതെന്നു മനസിലാക്കി അകന്നു നില്ക്കുകയാണ് ആസ്ത്മാ രോഗികള് ചെയ്യേണ്ടത്. ഭക്ഷണങ്ങളിലെ അലര്ജി അനുഭവപ്പെട്ടാല് കുടുംബത്തില് മറ്റാര്ക്കെങ്കിലും ഇതേ പ്രശ്നം ഉണ്ടോ എന്ന് നോക്കുക. ഏത് ഭക്ഷണമാണ് അലര്ജിക്ക് കാരണമായതെന്ന് തിരിച്ചറിഞ്ഞ് അത് ഉപേക്ഷിക്കുക.
Most
read:അത്താഴം
വൈകിയാല്
അപകടം
നിരവധി

ആസ്ത്മയ്ക്ക് ആയുര്വേദ ചികിത്സ
ആയുര്വേദത്തില് ആസ്ത്മയ്ക്ക് ഫലപ്രദമായ ചികിത്സയുണ്ട്. പ്രകൃതിയുടെ ഔഷധക്കൂട്ടുകള് ആസ്തമയ്ക്ക് കാരണമാകുന്ന കഫം നീക്കുകയും അലര്ജിയെ തടയുകയും ചെയ്യുന്നു. ഔഷധങ്ങള്, യോഗ, പ്രാണായാമം, ധാര തുടങ്ങിയ ചികിത്സക ആസ്ത്മയ്ക്ക് പ്രതിവിധിയായി ആയുര്വേദത്തില് ചെയ്തുവരുന്നു. കഫത്തെ പുറന്തള്ളുന്നതും ആസ്ത്മാ ചികിത്സയില് ഏറെ പ്രധാനപ്പെട്ടതാണ്.

ആസ്ത്മയ്ക്ക് ആയുര്വേദ ചികിത്സ
ആസ്ത്മയുടെയും അലര്ജിയുടെയും ബുദ്ധിമുട്ടുകളില് നിന്ന് രക്ഷ നേടാന് സഹായിക്കുന്ന ചില ആയുര്വേദക്കൂട്ടുകള് ഇതാ:
* ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് അതില് നിന്ന് 10 മില്ലി എടുത്ത് ഒരു ടീസ്പൂണ് തേന് ചേര്ത്ത് കഴിക്കുക.
* കുരുമുളക് പൊടിച്ച് കല്ക്കണ്ടം ചേര്ത്തു കഴിക്കുക.
* 10 ഗ്രാം തേനില് കച്ചോല ചൂര്ണം ചേര്ത്ത് കഴിക്കുക.
Most
read:കുരങ്ങു
പനി;
നിങ്ങള്ക്ക്
അറിയേണ്ടതെല്ലാം

ആസ്ത്മയ്ക്ക് ആയുര്വേദ ചികിത്സ
* ഇഞ്ചിനീര്, ചുവന്നുള്ളി നീര് എന്നിവ തേന് ചേര്ത്ത് കഴിക്കുക
* ഉണക്കിപ്പൊടിച്ച തിപ്പലി പഞ്ചസാരയും ചേര്ത്ത് രണ്ടുനേരം കഴിക്കുക.
* തുളസിയില നീരില് അഞ്ച് മില്ലി തേന് ചേര്ത്ത് കഴിക്കുക.
* തൃഫല, കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവ യോജിപ്പിച്ച് കഷായം വച്ചുകുടിക്കുക.

ആസ്ത്മയ്ക്ക് ആയുര്വേദ ചികിത്സ
* അര ടീസ്പൂണ് വീതം ത്രികടു ചൂര്ണ്ണം ദിവസം രണ്ടുനേരം കഴിക്കുന്നത് ആസ്ത്മയ്ക്ക് നല്ലതാണ്.
* മഞ്ഞള് ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ് വീതം മൂന്നുനേരം കഴിക്കാവുന്നതാണ്.
* 10 മില്ലി ചെറുനാരങ്ങാനീര്, 10 മില്ലി കൃഷ്ണതുളസിയില നീര്, 5 ഗ്രാം മഞ്ഞള്പ്പൊടി എന്നിവ കൂട്ടിച്ചേര്ത്ത് ദിവസവും ഒരു നേരം കഴിക്കാവുന്നതാണ്.
Most
read:കോവിഡ്
19:
കാന്സര്
ബാധിതര്
അറിയേണ്ട
കാര്യങ്ങള്

ഇഞ്ചി, വെളുത്തുള്ളി
കഫം നീക്കല് ആസ്ത്മാ ചികിത്സയ്ക്ക് പ്രധാന ഘടകമാണെന്ന് പറഞ്ഞു. കഫം കൈകാര്യം ചെയ്യാന് ഏറ്റവും വിശ്വസനീയമായ സസ്യമാണ് ഇഞ്ചി. അര കപ്പ് ഇഞ്ചി ചായ 2 - 3 ചതച്ച വെളുത്തുള്ളി അല്ലിയുമായി കലര്ത്തിയാല് വായുമാര്ഗങ്ങളില് കഫം ശേഖരിക്കപ്പെടുന്നത് തടയാനന് ഫലപ്രദമായ പ്രതിവിധിയാകും, അതുവഴി ആസ്ത്മാ ആക്രമണങ്ങളും തടയാം. ചുരുക്കത്തതില്, ആസ്ത്മ ആക്രമണത്തെ തടയാന് ഇഞ്ചി ചായ കുടിക്കുന്നത് സഹായിക്കും

കറുവപ്പട്ടയും തേനും
ഒരു കപ്പ് തിളക്കുന്ന വെള്ളത്തില് ഒരു ടീസ്പൂണ് കറുവപ്പട്ടയും 1/4 ടീസ്പൂണ് ത്രികടുവും ചേര്ക്കുക. കുടിക്കുന്നതിനു മുമ്പ് 1 ടീസ്പൂണ് തേനും ചേര്ക്കുക. പരമാവധി ആനുകൂല്യങ്ങള്ക്കായി ഇത് ദിവസത്തില് രണ്ടുതവണ കുടിക്കുന്നത് ഉത്തമമായിരിക്കും. ഇത്തരം ചികിത്സകള് നടത്തുന്ന ആസ്ത്മാ രോഗികള് ഒരു ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടുന്നതും ഉചിതമായിരിക്കും.
Most
read:പ്രമേഹത്തിന്
ആയുര്വേദം
പറയും
വഴി
ഇതാ

ആസ്ത്മയും ആഹാരവും
മരുന്നു കഴിക്കുന്നതു കൊണ്ട് മാത്രം രോഗം മാറണമെന്നില്ല. ആസ്ത്മാ രോഗികള് ജീവിതക്രമത്തിലും ആഹാരശൈലിയിലും പ്രത്യേകം ശ്രദ്ധിക്കണം. ആസ്ത്മ ചികിത്സയില് മരുന്നുപോലെ പ്രധാനപ്പെട്ടതാണ് ഭക്ഷണനിയന്ത്രണവും. ചിട്ടയായ ജീവിതവും പഥ്യവും വ്യായാമവും ഒക്കെ ആസ്ത്മാ ചികിത്സയില് പാലിക്കേണ്ടതാണ്. തണുഞ്ഞ ഭക്ഷണങ്ങള്, തണുപ്പിച്ച വെള്ളം, ഐസ് എന്നിവ വേണ്ട. എണ്ണയുടെ ഉപയോഗം, മാംസാഹാരം, കഫം വര്ധിപ്പിക്കുന്ന വസ്തുക്കള് എന്നിവ ഒഴിവാക്കണം.