പെട്ടെന്നു നേടാം, ഉറച്ച മസില്‍,

Posted By:
Subscribe to Boldsky

പുരുഷനെ സംബന്ധിച്ചിടത്തോളം മസില്‍ പവര്‍ പ്രധാനമാണ്. പുരുഷത്വത്തിന്റെ ലക്ഷണമാണ് ഇതെന്നു പറയാം. ശരീരസംബന്ധമായ പുരുഷന്മാരുടെ വലിയൊരു സ്വപ്‌നം തന്നെയാണ് മസിലുകളെന്നും പറയാം.

മസിലുകള്‍ക്ക് അടിസ്ഥാനമായ പല ഘടകങ്ങളുമുണ്ട്. പ്രധാനമായും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകളാണ് മസിലുകള്‍ക്ക് കാരണമാകുന്നത്. മസിലുകളുണ്ടാകാന്‍ ഇത് അത്യാവശ്യമാണെന്നര്‍ത്ഥം. ഇതല്ലാതെ നല്ല ഭക്ഷണവും കൊഴുപ്പില്ലാത്ത ശരീരവും വ്യായാമവുമെല്ലാം ഇതിന് ഏറെ പ്രധാനമാണ്.

മസില്‍ ഉണ്ടാക്കുന്നതും അവയുടെ വലുപ്പം വര്‍ദ്ധിപ്പിക്കുന്നതും ബോഡി ബില്‍ഡിംഗില്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്‌. ഇതിന്‌ ശരിയായ രീതിയിലുള്ള ആഹാരശീലങ്ങളും വ്യായാമവും കൂടിയേതീരൂ. രണ്ടോ മൂന്നോ ദിവസം വ്യായാമം ചെയ്യുകയും നന്നായി ആഹാരം കഴിക്കുകയും ചെയ്‌തത്‌ കൊണ്ട്‌ മസിലുകള്‍ ഉണ്ടാകില്ല. അതിനാല്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മസിലുകള്‍ രൂപപ്പെടുത്തണമെങ്കില്‍ നല്ല ക്ഷമയും ആവശ്യമാണ്‌.

മസില്‍ വളര്‍ത്താന്‍ സഹായിക്കുന്നവര്‍ക്കു പറ്റിയ ഡയറ്റു തന്നെയുണ്ട്. ചില പ്രത്യേക ഭക്ഷണവസ്തുക്കള്‍ മസിലുകള്‍ വളരാന്‍ ഏറെ നല്ലതാണ്. സിങ്ക് അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ പ്രധാനം. കാരണം ഇവ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇതുപോലെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും മസില്‍ വളര്‍ച്ചയ്ക്കു പ്രധാനപ്പെട്ട ഒന്നാണ്.

ഇതുപോലെ ചില പ്രത്യേക വ്യായാമങ്ങളും മസില്‍ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. വെയ്റ്റ് ലിഫ്റ്റിംഗ് പോലുള്ളവ പ്രത്യേകിച്ചും. ശരീരത്തിന്റെ ഓരോ ഭാഗത്തും മസിലുകളുണ്ടാകാന്‍ സഹായിക്കുന്ന വ്യത്യസ്ത വിധത്തിലെ വ്യായാമങ്ങളുണ്ട്.

മസില്‍ വളര്‍ത്താന്‍ അടിസ്ഥാനപരമായ വേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ, എങ്ങനെ പെട്ടെന്നു തന്നെ മസില്‍ വളര്‍ത്താമെന്നറിയൂ,

ആഹാരം

ആഹാരം

മസില്‍ ബില്‍ഡ്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പേശികളുടെ വളര്‍ച്ചയ്‌ക്കും വ്യായാമം ചെയ്യുന്നതിനുള്ള ഊര്‍ജ്ജത്തിനുമായി ധാരാളം ആഹാരം കഴിക്കേണ്ടി വരും. പോഷകമുള്ള ഭക്ഷണങ്ങള്‍

മസിലുകള്‍ക്കും ഉറപ്പുള്ള എല്ലുകള്‍ക്കും കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളമാണ്. മസിലുകള്‍ക്ക് ശക്തി ലഭിക്കാന്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ വീറ്റ് ബ്രെഡ്, ഓട്‌സ്, പൈനാപ്പിള്‍, സ്‌ട്രോബെറി, ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവ കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവയില്‍ ഒന്നെങ്കിലും ദിവസമുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നല്ലത്.

ബോഡി ബില്‍ഡിംഗും മസില്‍ ബില്‍ഡിംഗും

ബോഡി ബില്‍ഡിംഗും മസില്‍ ബില്‍ഡിംഗും

ബോഡി ബില്‍ഡിംഗും മസില്‍ ബില്‍ഡിംഗും ചെയ്യുന്നവര്‍ ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കേണ്ടത്‌ ആവശ്യമാണ്‌. വ്യായാമം ചെയ്യുമ്പോള്‍ ക്ഷീണം അനുഭവപ്പെടാതിരിക്കണമെങ്കില്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്‌. വ്യായാമം ചെയ്യുമ്പോഴും 10-20 മിനിറ്റ്‌ ഇടവിട്ട്‌ വെള്ളം കുടിക്കുക. നിര്‍ജ്ജലീകരണം മൂലം ശരീരത്തിന്‌ ഉണ്ടാകാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇത്‌ സഹായിക്കും.

വ്യായാമത്തിന്‌ ശേഷം

വ്യായാമത്തിന്‌ ശേഷം

വ്യായാമത്തിന്‌ ശേഷം അന്നജവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുന്നത്‌ മസില്‍ ഉണ്ടാവാന്‍ സഹായിക്കും. അമിനോആസിഡുകള്‍ ഉള്ളതിനാല്‍ അന്നജം ശരീരത്തിലെ ഇന്‍സുലിന്റെ അളവ്‌ വര്‍ദ്ധിപ്പിക്കും. ഇത്‌ മസിലുകളെ വളര്‍ച്ച ത്വരിതപ്പെടുത്തും.

പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണം

പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണം

പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണം മസിലുകളുണ്ടാകാന്‍ പ്രധാനമാണ്. പ്രോട്ടീനുകളിലെ അമിനോ ആസിഡ് ശരീരവളര്‍ച്ചയെയും ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങളെയും സഹായിക്കും. ബീന്‍സ്, ബദാം, ചീര, മത്സ്യം, കൊഴുപ്പു കുറഞ്ഞ ഇറച്ചി, ഞണ്ട്, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ മസിലുകള്‍ ശക്തിപ്പെടാന്‍ സഹായിക്കും.

മസില്‍ ഉണ്ടാക്കാന്‍

മസില്‍ ഉണ്ടാക്കാന്‍

മസില്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ വ്യായാമം ചെയ്യുന്നതാണ്‌ നല്ലത്‌. രാവിലെ വെറുംവയറ്റില്‍ വ്യായാമം ചെയ്യുമ്പോള്‍ പേശികള്‍ ഉത്തേജിപ്പിക്കപ്പെടുകയും അതുവഴി അവയുടെ വലുപ്പവും ബലവും വര്‍ദ്ധിക്കുകയും ചെയ്യും.

നട്‌സ്‌

നട്‌സ്‌

ദോഷകരമല്ലാത്ത കൊഴുപ്പ്‌ അടങ്ങിയിട്ടുള്ള നട്‌സ്‌, മീന്‍ എന്നിവ ധാരാളം കഴിക്കുക. ഇവ നിങ്ങള്‍ക്ക്‌ ആവശ്യമുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യും. ശരിയായി പ്രവര്‍ത്തിക്കാന്‍ ശരീരത്തിന്‌ കൊഴുപ്പ്‌ ആവശ്യമാണ്‌.

ഉറങ്ങുക

ഉറങ്ങുക

ശരീരത്തിന്‌ ഊര്‍ജ്ജസ്വലതയും പേശികള്‍ക്ക്‌ വളര്‍ച്ചയും ലഭിക്കാന്‍ നന്നായി ഉറങ്ങുക. കുറഞ്ഞത്‌ എട്ട്‌ മണിക്കൂറെങ്കിലും ശരീരത്തിന്‌ വിശ്രമം ആവശ്യമാണ്‌.

ഗ്ലൂട്ടമിന്‍

ഗ്ലൂട്ടമിന്‍

ഗ്ലൂട്ടമിന്‍ അടങ്ങിയ ഭക്ഷണവും ശരീരത്തിനും മസിലുകള്‍ക്കും നല്ലതാണ്. ഗ്ലൂട്ടമിനിലെ അമിനോ ആസിഡുകള്‍ ഉറച്ച മസിലുകളുണ്ടാകാന്‍ സഹായിക്കും. ക്യാബേജ്, ചുവന്ന ചീര, പാലുല്‍പ്പന്നങ്ങള്‍, ബീഫ്, ചിക്കന്‍, പോര്‍ക്ക്, മീന്‍ എന്നിവ നല്ലതാണ്.

വെയിറ്റ്‌ ട്രെയിനിംഗ്‌

വെയിറ്റ്‌ ട്രെയിനിംഗ്‌

വെയിറ്റ്‌ ട്രെയിനിംഗ്‌ പോലുള്ള വ്യായാമങ്ങള്‍ ചെയ്യുമ്പോഴും ശരീരത്തിന്റെ അധ്വാനം വര്‍ദ്ധിക്കുമ്പോഴും നിശ്ചിത അളവില്‍ പ്രോട്ടീന്‍ ശരീരത്തില്‍ എത്തേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ പേശികളുടെ വളര്‍ച്ച ഉറപ്പുവരുത്താനും കേടുപാടുകള്‍ തീര്‍ക്കാനും കഴിയൂ. ശരീരത്തിലെത്തുന്ന പ്രോട്ടീന്‍ അമിനോആസിഡുകളായി വിഘടിപ്പിക്കപ്പെടും. വ്യായാമം ചെയ്യുമ്പോള്‍ ശരീരം ഇത്‌ ഉപയോഗിക്കും. ശരീരത്തിന്റെ കേടുപാടുകള്‍ എളുപ്പത്തിലും കാര്യക്ഷമമായും ചെയ്യാന്‍ ഇത്‌ സഹായിക്കും.

വെയിറ്റ്‌ ട്രെയിനിംഗ്‌

വെയിറ്റ്‌ ട്രെയിനിംഗ്‌

വെയിറ്റ്‌ ട്രെയിനിംഗ്‌ പോലുള്ള വ്യായാമങ്ങള്‍ ചെയ്യുമ്പോഴും ശരീരത്തിന്റെ അധ്വാനം വര്‍ദ്ധിക്കുമ്പോഴും നിശ്ചിത അളവില്‍ പ്രോട്ടീന്‍ ശരീരത്തില്‍ എത്തേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ പേശികളുടെ വളര്‍ച്ച ഉറപ്പുവരുത്താനും കേടുപാടുകള്‍ തീര്‍ക്കാനും കഴിയൂ. ശരീരത്തിലെത്തുന്ന പ്രോട്ടീന്‍ അമിനോആസിഡുകളായി വിഘടിപ്പിക്കപ്പെടും. വ്യായാമം ചെയ്യുമ്പോള്‍ ശരീരം ഇത്‌ ഉപയോഗിക്കും. ശരീരത്തിന്റെ കേടുപാടുകള്‍ എളുപ്പത്തിലും കാര്യക്ഷമമായും ചെയ്യാന്‍ ഇത്‌ സഹായിക്കും.

ഡെഡ്‌ലിഫ്‌റ്റ്‌.

ഡെഡ്‌ലിഫ്‌റ്റ്‌.

മസിലുകളുടെ വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്‌ ഡെഡ്‌ലിഫ്‌റ്റ്‌. പതിവ്‌ വ്യായാമങ്ങളില്‍ വെയിറ്റ്‌ ലിഫ്‌റ്റിംഗ്‌ കൂടി ഉള്‍പ്പെടുത്തുക. മസില്‍ ബില്‍ഡിംഗിന്‌ വെയിറ്റ്‌ ട്രെയിനിംഗ്‌ ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌.

കൊഴുപ്പ് ശരീരത്തില്‍ നിന്നും കളയുക

കൊഴുപ്പ് ശരീരത്തില്‍ നിന്നും കളയുക

കൊഴുപ്പ് ശരീരത്തില്‍ നിന്നും കളയുക. ഇത് മസില്‍ വരാന്‍ ഏറെ പ്രധാനമാണ്. ഇത് ആരോഗ്യത്തിനും നല്ലതാണ്. കൊളസ്‌ട്രോള്‍ വരാതിരിയ്ക്കാനും ഇത് നല്ലതാണ്.

Read more about: health body muscle
English summary

Easy Tips To Get Muscles For Men

Easy Tips To Get Muscles For Men, read more to know about,