കാലത്തല്‍പ്പം കറ്റാര്‍വാഴ ജ്യൂസ്, കാരണം....

Posted By:
Subscribe to Boldsky

പണ്ടുകാലത്ത് അധികം പ്രചാരത്തിലില്ലായിരുന്ന ഒന്നാണ് കറ്റാര്‍വാഴ. കാരണം ഇതിന്റെ പ്രാധാന്യം ഇപ്പോളാണ് ആളുകള്‍ പൂര്‍ണമായും മനസിലാക്കിയതെന്നു പറയാം.

കറ്റാര്‍വാഴ നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത ഔഷധമെന്നു പറയാം.

കറ്റാര്‍വാഴ ജ്യൂസ് കാലത്ത് വെറുംവയറ്റില്‍ നിത്യവും അല്‍പം കുടിച്ചു നോക്കൂ, ഇതിന്റെ ഫലം നിങ്ങളെത്തന്നെ അദ്ഭുതപ്പെടുത്തും.

ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനങ്ങളെ

ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനങ്ങളെ

രാവിലെ ഇതല്‍പ്പം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

മലബന്ധം

മലബന്ധം

മലബന്ധം ഒഴിവാക്കാനുള്ള മികച്ചൊരു വഴി. ദിവസവും ഇതു രാവിലെ വെറുംവയറ്റില്‍ കുടിച്ചാല്‍ നല്ല ശോധനയുറപ്പ്.

പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന്

പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന്

പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന് മികച്ചൊരു വഴിയാണിത്. ഇത് പല്ലില്‍ പ്ലേക്വ് എന്ന മഞ്ഞ നിറത്തിലെ വസ്തു രൂപപ്പെടുന്നതു തടയും. ലാക്‌സേറ്റീവ് ഗുണങ്ങളുള്ളതുകൊണ്ടുതന്നെ വായ്പ്പുണ്ണ് പോലുള്ള രോഗങ്ങള്‍ക്കുള്ള മികച്ചൊരു പരിഹാരമാണിത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഇത് ദിവസവും കുടിയ്ക്കുന്നത് നല്ല കൊളസ്‌ട്രോള്‍ കൂട്ടുവാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുവാനും സഹായിക്കും. ശരീരത്തിലെ ട്രൈഗ്ലിസറൈഡ് നിയന്ത്രിച്ചാണ് ഇതു സാധിയ്ക്കുന്നത്.

പ്രമേഹം

പ്രമേഹം

കറ്റാര്‍വാഴ ജ്യൂസ് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കുന്നു. ഇതുവഴി പ്രമേഹം തടയുന്നു.

സൈനസ്

സൈനസ്

സൈനസ് പ്രശ്‌നങ്ങളുള്ളവര്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. ഇതിലെ മഗ്നീഷ്യമാണ് ഇതിനു സഹായിക്കുന്നത്. അലര്‍ജി പ്രശ്‌നങ്ങള്‍ തടയാനും ഇത് നല്ലതാണ്.

തടിയും വയറും

തടിയും വയറും

ശരീരത്തിലെ കൊഴുപ്പു നീക്കാനും തടിയും വയറും കുറയാനുമെല്ലാം മികച്ചൊരു വഴിയാണിത്.

കറ്റാര്‍വാഴ ജ്യൂസ്

കറ്റാര്‍വാഴ ജ്യൂസ്

കറ്റാര്‍വാഴ ജ്യൂസ് വാങ്ങാന്‍ ലഭിയ്ക്കും. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് ഉപയോഗിയ്ക്കാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

ശുദ്ധമായതുണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്. കറ്റാര്‍വാഴയുടെ ഉള്ളിലെ പള്‍പ്പെടുക്കുക. ഇതില്‍ നിന്നും ഊറി വരുന്ന ദ്രാവകവുമെടുക്കണം. ഇതിലെ മുള്ളും പുറംഭാഗത്തെ തൊലിയും വേണ്ട.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

എടുത്ത പള്‍പ്പും ദ്രാവകവും മിക്‌സിയില്‍ അടിച്ചു ജ്യൂസാക്കാം. ഇത് ഫ്രിഡ്ജില്‍ മൂന്നു ദിവസം വരെ കേടാകാതെയിരിയ്ക്കും. അല്‍പം വെള്ളം ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം.

English summary

Drink Aloe Vera Juice In An Empty Stomach

Drink Aloe Vera Juice In An Empty Stomach, Read more to know about,