ടെന്‍ഷന്‍ തലവേദനയെ തിരിച്ചറിഞ്ഞ് പരിഹരിക്കൂ

Posted By:
Subscribe to Boldsky

തലവേദന എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വരാം. അതിന് പ്രായഭേദമില്ല. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തലവേദനയുടെ ഇരകളായിട്ടുണ്ടാവാം. എന്നാല്‍ ഇന്നത്തെ കാലത്ത് തലവേദന ഏറ്റവും കൂടുതല്‍ അനുഭവിയ്ക്കുന്നത് ചെറുപ്പക്കാരാണ്.

ടെന്‍ഷനാണ് ഇതിന്റെയെല്ലാം പ്രധാന കാരണവും. എന്നാല്‍ ടെന്‍ഷന്‍ തലവേദനയെ എങ്ങനെ തിരിച്ചറിയാം എന്നുള്ളതാണ് വെല്ലുവിളി. ഇത്തരത്തിലുള്ള തലവേദനകള്‍ക്ക് ചില പരിഹാരങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

അമിതമായി ടെന്‍ഷനും സമ്മര്‍ദ്ദവും അനുഭവിയ്ക്കുമ്പോഴാണ് പലര്‍ക്കും തലവേദന ഉണ്ടാകുന്നത്. ചിലപ്പോള്‍ മൈഗ്രേനിനേക്കാള്‍ കടുപ്പമായിരിക്കും ഇത്തരത്തിലുള്ള തലവേദന എന്നതാണ് കാര്യം.

 നെറ്റിയ്ക്കു ചുറ്റും

നെറ്റിയ്ക്കു ചുറ്റും

മൈഗ്രേയ്ന്‍ ഒരു സ്ഥലത്തു മാത്രം ഒതുങ്ങി നില്‍ക്കുമ്പോള്‍ ടെന്‍ഷനടിച്ചുണ്ടാകുന്ന തലവേദന നെറ്റിയ്ക്കു ചുറ്റും അനുഭവപ്പെടുന്നു. ചില സമയങ്ങളില്‍ തലയോട്ടിയ്ക്കു പോലും വേദന അനുഭവപ്പെടുന്നതായി നമുക്ക് തോന്നാം.

 വെളിച്ചവും ശബ്ദവും

വെളിച്ചവും ശബ്ദവും

മൈഗ്രേയ്ന്‍ പോലുള്ള തലവേദനകള്‍ക്ക് ഏറ്റവും പ്രശ്‌നമാണ് വെളിച്ചവും ശബ്ദവും. എന്നാല്‍ സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന തലവേദനകള്‍ക്ക് അത്തരത്തിലുള്ള യാതൊരു പ്രശ്‌നവും ഇല്ലെന്നതാണ് സത്യം.

കാരണങ്ങള്‍

കാരണങ്ങള്‍

ടെന്‍ഷന്‍ കാരമമുള്ള തലവേദനയുടെ പ്രധാന കാരണം സമ്മര്‍ദ്ദം തന്നെയാണ്. എങ്കിലും താഴെ പറയുന്ന കാരണങ്ങള്‍ കൂടി ഇത്തരം തലവേദനകളുടെ പുറകിലുണ്ട്.

 കംമ്പ്യൂട്ടര്‍ ഉപയോഗം

കംമ്പ്യൂട്ടര്‍ ഉപയോഗം

കമ്പ്യൂട്ടര്‍ ഉപയോഗമാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നമുള്ളത്. തുടര്‍ച്ചയായി കുറേ നേരം സ്‌ക്രീനില്‍ നോക്കിയിരിക്കുന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

 കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനം

പെട്ടെന്ന് കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നതും ഇത്തരം തലവേദനകള്‍ക്ക് സൃഷ്ടിക്കാന്‍ കാരണമാകുന്നു.

മദ്യത്തിന്റെ ഉപയോഗം

മദ്യത്തിന്റെ ഉപയോഗം

മദ്യത്തിന്റെ ഉപയോഗവും പലരിലും തലവേദന ഉണ്ടാക്കുന്നതാണ്. മദ്യോപഭോഗം കുറയ്ക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല.

ഇരുത്തത്തിന്റെ പ്രശ്‌നം

ഇരുത്തത്തിന്റെ പ്രശ്‌നം

ശരിയായ രീതിയിലല്ലാതെ ഇരിയ്ക്കുന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതും തലവേദനയ്ക്ക് കാരണമാണ്.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

നിരവധി പ്രകൃതി ദത്തപരിഹാരങ്ങള്‍ ഇത്തരം തലവേദനകള്‍ ഇല്ലാതാക്കുന്നതിനായി ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ഐസ് പാക്ക് വെയ്ക്കുക

ഐസ് പാക്ക് വെയ്ക്കുക

നെറ്റിത്തടത്തില്‍ ഐസ് പാക്ക് വെയ്ക്കുന്നതാണ് ആദ്യമായി ചെയ്യാനുള്ളത്. അഞ്ചോ പത്തോ മിനിട്ട് നേരത്തേക്ക് ചെയ്താല്‍ തന്നെ തലവേദന മാറുന്നു.

 ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നതും തലവേദന കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് മസിലിന്റെ മുറുക്കത്തെ ഇല്ലാതാക്കുന്നു.

ശരിയായ വ്യായാമം

ശരിയായ വ്യായാമം

ശരിയായ രീതിയില്‍ വ്യായാമം ചെയ്യുന്നത് തന്നെ മറ്റൊരു പരിഹാരം. ശരിയായ രീതിയില്‍ വ്യായാമം ചെയ്യുന്നതിനായി ശ്രമിക്കുക.

English summary

Understanding Of The Most Common Headache

Tension headache can be dealt without much tension. There are many reasons for such headache. Find out more here on how to overcome tension headache.
Story first published: Thursday, April 21, 2016, 18:00 [IST]
Subscribe Newsletter