ക്ഷീണം തോന്നുന്നോ, സൂക്ഷിയ്‌ക്കൂ,

Posted By:
Subscribe to Boldsky

എപ്പോഴും ക്ഷീണമെന്നു പരാതിപ്പെടുന്നവരുണ്ട്‌. എന്നാല്‍ ഇത്‌ അത്ര കാര്യമാക്കി ആരും എടുക്കാറുമില്ല.

എന്നാല്‍ ക്ഷീണം അത്ര നിസാരമാക്കി തള്ളിക്കളയാനാവില്ല. കാരണം അമിതക്ഷീണം അസുഖമാണെന്നു പറയാം, പല അസുഖങ്ങളുടേയും പ്രാരംഭലക്ഷണം.

ക്ഷീണം എങ്ങനെയാണ്‌ അസുഖലക്ഷണമാകുന്നതെന്നറിയൂ,

ക്ഷീണം തോന്നിക്കുന്ന ചില രോഗങ്ങളെ കുറിച്ച് അറിയൂ.

ക്ഷീണം തോന്നുന്നോ, സൂക്ഷിയ്‌ക്കൂ,

ക്ഷീണം തോന്നുന്നോ, സൂക്ഷിയ്‌ക്കൂ,

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ക്ഷീണം വരുത്തിവയ്ക്കാം. ഹൈപ്പോതൈറോയ്്ഡ്, ഹൈപ്പര്‍ തൈറോയ്ഡ് എന്നിങ്ങനെയുള്ള രണ്ടു തരം തൈറോയ്ഡുകള്‍ക്കും ക്ഷീണമുണ്ടാകും.

ക്ഷീണം തോന്നുന്നോ, സൂക്ഷിയ്‌ക്കൂ,

ക്ഷീണം തോന്നുന്നോ, സൂക്ഷിയ്‌ക്കൂ,

ഹൃദയപ്രശ്‌നങ്ങളുണ്ടാകുമ്പോഴും തളര്‍ച്ച തോന്നാം. ഹൃദയവാല്‍വിനെ ബാധിക്കുന്ന മിട്രല്‍ വാല്‍വ് പ്രൊലാപ്‌സ് സിന്‍ഡ്രോം അമിതക്ഷീണം തോന്നിക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷി കുറയുമ്പോള്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയും. ഇതും ക്ഷീണത്തിന് ഇട വരുത്തും.

ക്ഷീണം തോന്നുന്നോ, സൂക്ഷിയ്‌ക്കൂ,

ക്ഷീണം തോന്നുന്നോ, സൂക്ഷിയ്‌ക്കൂ,

രക്തത്തില്‍ ഹീമോഗ്ലോബിന്‍ അളവ് കുറയുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടും. നിശ്ചിത അളവിലും കൂടുതല്‍ രക്തം ആര്‍ത്തവസമയത്തു നഷ്ടപ്പെടുന്നതും ക്ഷീണത്തിനുള്ള ഒരു കാരണം തന്നെയാണ്.

ക്ഷീണം തോന്നുന്നോ, സൂക്ഷിയ്‌ക്കൂ,

ക്ഷീണം തോന്നുന്നോ, സൂക്ഷിയ്‌ക്കൂ,

ഇവ കൂടാതെ അര്‍ബുദം, പ്രമേഹം, അമിതവണ്ണം എന്നിവയും ക്ഷീണത്തിന് ഇട വരുത്തുന്ന രോഗങ്ങളാണ്.

ക്ഷീണം തോന്നുന്നോ, സൂക്ഷിയ്‌ക്കൂ,

ക്ഷീണം തോന്നുന്നോ, സൂക്ഷിയ്‌ക്കൂ,

പ്രത്യേകിച്ചൊരു കാരണവുമില്ലാതെ, അതായത് രോഗങ്ങളോ കഠിനജോലികളോ ഇല്ലാതെ ക്ഷീണം തോന്നുന്നവരുണ്ട്. ക്രോണിക് ഫാറ്റീഗ് സിന്‍ഡ്രോം എന്ന ഒരു അവസ്ഥയാണിത്. ഇതിന് കാരണം ഡിപ്രഷന്‍, ടെന്‍ഷന്‍ തുടങ്ങിയ അവസ്ഥകള്‍ പലപ്പോഴും ഇത്തരം ഫാറ്റീഗ് സിന്‍ഡ്രോമിന് കാരണമാകും.

ക്ഷീണം തോന്നുന്നോ, സൂക്ഷിയ്‌ക്കൂ,

ക്ഷീണം തോന്നുന്നോ, സൂക്ഷിയ്‌ക്കൂ,

വിട്ടു മാറാത്ത തലവേദന, തൊണ്ട വേദന, മസില്‍ വേദന, ഉറങ്ങിയാലും മാറാത്ത ക്ഷീണം, നെഞ്ചുവേദന, വിട്ടു മാറാത്ത ചുമ, രാത്രി അമിതമായി വിയര്‍ക്കുക എന്നിവ ക്രോണിക് ഫാറ്റീഗ് സിന്‍ഡ്രോം ലക്ഷണങ്ങളാണ്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health body
English summary

Health Reasons Behind Fatigue

Here are different reasons for fatigue. Read more to know about,
Story first published: Sunday, August 28, 2016, 16:15 [IST]