For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല പുളിച്ച മോരു കുടിയ്‌ക്കാം, കാരണം....

|

മോരും സംഭാരവും ആരോഗ്യത്തിനൊപ്പം കുളിര്‍മയും നല്‍കുന്ന പാനീയമാണ്. യാതൊരു ദോഷവശങ്ങളുമില്ലാത്ത പാനീയം. തികച്ചും പ്രകൃതിദത്തവും.

നല്ല പുളിച്ച മോരും സംഭാരവുമായാലോ, മുഖം ചുളിയ്ക്കാന്‍ വരട്ടെ. പുളിച്ച മോരിനും സംഭാരത്തിനും ആരോഗ്യവശങ്ങള്‍ ഏറെയാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ആരോഗ്യത്തിനു മാത്രമല്ല, പുളിച്ച മോരിന് പോഷകഗുണവും ഏറുമത്രെ.

മോരു നേര്‍പ്പിച്ചുണ്ടാക്കുന്ന സംഭാരവും പുളിച്ചതാണെങ്കില്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്‌.

പുളിച്ച മോരിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചു കൂടുതലറിയൂ

നല്ല പുളിച്ച മോരു കുടിയ്‌ക്കാം, കാരണം...

നല്ല പുളിച്ച മോരു കുടിയ്‌ക്കാം, കാരണം...

പുളിച്ച മോരിതൈരില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാണ്. കാല്‍സ്യം എല്ലുകളുടേയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. പാല്‍ കുടിയ്ക്കാന്‍ മടിയ്ക്കുന്ന കുട്ടികള്‍ക്ക് തൈരോ മോരോ സംഭരമോ നല്‍കാം.

നല്ല പുളിച്ച മോരു കുടിയ്‌ക്കാം, കാരണം...

നല്ല പുളിച്ച മോരു കുടിയ്‌ക്കാം, കാരണം...

വയറ്റിലെ ഗ്യാസ്, അസിഡിറ്റി എന്നിവ അകറ്റാന്‍ പറ്റിയ ഒരു പാനീയമാണ് സംഭാരം. ചിലര്‍ക്ക് പാലിലെ ലാക്ടോസ് ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതിന് നല്ലൊരു പരിഹാരമാണ് മോര്. ഇത് ദഹിക്കാന്‍ വളരെ എളുപ്പമാണ്.

നല്ല പുളിച്ച മോരു കുടിയ്‌ക്കാം, കാരണം...

നല്ല പുളിച്ച മോരു കുടിയ്‌ക്കാം, കാരണം...

ശരീരത്തിലെ പ്രതിരോധശേഷിയും ഊര്‍ജവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മോര്. ഇതില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, കെ, ഇ, സി, തയാമിന്‍, റൈബോഫ്‌ളേവിന്‍, നിയാസിന്‍ എന്നിവ ഇതില്‍ ചിലതു മാത്രം. സിങ്ക്, ്അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

നല്ല പുളിച്ച മോരു കുടിയ്‌ക്കാം, കാരണം...

നല്ല പുളിച്ച മോരു കുടിയ്‌ക്കാം, കാരണം...

കൊഴുപ്പ് തീരെയടങ്ങാത്ത പാനീയമെന്ന ഗുണം കൂടി ഇതിനുണ്ട്. തൈര് കഴിച്ചാല്‍ തടിയ്ക്കുമെന്ന് പേടിച്ച് തൈരു കഴിയ്ക്കാതിരിക്കുന്നവര്‍ക്ക് കുടിയ്ക്കാന്‍ പറ്റിയ പാനീയം.

നല്ല പുളിച്ച മോരു കുടിയ്‌ക്കാം, കാരണം...

നല്ല പുളിച്ച മോരു കുടിയ്‌ക്കാം, കാരണം...

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ പറ്റിയൊരു മാര്‍ഗമാണ് മോര്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ കഴിയുന്ന നല്ലൊരു പാനീയം.

നല്ല പുളിച്ച മോരു കുടിയ്‌ക്കാം, കാരണം...

നല്ല പുളിച്ച മോരു കുടിയ്‌ക്കാം, കാരണം...

വേനല്‍ക്കാലത്തിന് ഏറ്റവും ഉത്തമമായ പാനീയമാണ് സംഭാരം. വേനലിലെ തളര്‍ച്ചയകറ്റി ശരീരത്തിന് ഊര്‍ജം നല്‍കാനാവുമെന്നു മാത്രമല്ല, സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സംഭാരത്തിന് സാധിക്കും.

നല്ല പുളിച്ച മോരു കുടിയ്‌ക്കാം, കാരണം...

നല്ല പുളിച്ച മോരു കുടിയ്‌ക്കാം, കാരണം...

സംഭാരം തയ്യാറാക്കാന്‍ പല വഴികളുണ്ട്. കൊഴുപ്പൊഴിവാക്കിയ മോരില്‍ അല്‍പം വെള്ളം ചേര്‍ത്ത് പച്ചമുളക്, ഇഞ്ചി, ഉപ്പ്, ചെറിയുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ചേര്‍ത്താല്‍ സ്വാദേറിയ പാനീയമാണ്. നാരകത്തിന്റെ ഇലയിടുകയാണെങ്കില്‍ ഒരു പ്രത്യേക സ്വാദും മണവും ലഭിയ്ക്കും.

നോര്‍ത്തിന്ത്യന്‍ രീതിയില്‍ വറുത്ത ജീരകപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി എന്നിവ ചേര്‍ത്താണ് സംഭാരം തയ്യാറാക്കുക.

English summary

Health Benefits Of Sour Buttermilk

Here are some of the health benefits of sour buttermilk. Read more to know about,
Story first published: Sunday, March 27, 2016, 15:34 [IST]
X
Desktop Bottom Promotion