For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നേദ്യച്ചോറിന്റെ ഔഷധഗുണങ്ങള്‍

|

അമ്പലങ്ങളില്‍ നിന്നും നേദ്യം അഥവാ നിവേദ്യം, നിവേദ്യച്ചോറ് ലഭിയ്ക്കുന്നത് സാധാരണയാണ്. ഇത് ഭഗവാന്റെ പ്രസാദമാണെന്നു കരുതിയാണ് നാം കഴിയ്ക്കാറും. ഇതുകൊണ്ടുതന്നെ അത് കളയരുതെന്ന വിശ്വാസവുമുണ്ട്.

എന്നാല്‍ നേദ്യച്ചോറിന് ഇത്തരത്തിലുള്ള വിശ്വാസങ്ങളേക്കാള്‍ പ്രധാനം ഇതു നല്‍കുന്ന ആരോഗ്യഗുണങ്ങളാെന്നു പറഞ്ഞാലും തെറ്റില്ല.

pooja

ഓട്ടുരുളിയിലോ ഓട്ടുപാത്രങ്ങളിലോ ആണ് പ്രധാനമായും നേദ്യച്ചോറു തയ്യാറാക്കുക. ഇതുകൊണ്ടുതന്നെ അലുമിനിയം പാത്രത്തിലും മറ്റും പാകം ചെയ്യുന്നതു കൊണ്ടുള്ള ദോഷങ്ങളില്ല. ഓ്ട് ആരോഗ്യത്തിന് ദോഷകമല്ല.

ഇത് ഇളക്കുന്നതും ഇരുമ്പ്, ഓട് ചട്ടുകം കൊണ്ടാണ്. ഇരുമ്പ് ശരീരത്തിലെ അയേണ്‍ തോത് വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ ഇതിന്റെ ആരോഗ്യഗുണങ്ങളെ വൈദ്യശാസ്ത്രവും അംഗീകരിച്ചിട്ടുള്ളതാണ്.

pooja1

നേദ്യത്തില്‍ നെയ്യു ചേര്‍ക്കുന്നതും സാധാരണമാണ്. ഇതിന് രോഗപ്രതിരോധശേഷിയും ഔഷധ, ആരോഗ്യഗുണങ്ങളും നല്‍കാന്‍ സാധിയ്ക്കും.

നേദ്യച്ചോറ് ഭഗവാന് നിവേദിയ്ക്കുമ്പോള്‍ ഇതില്‍ പൂജിച്ചു തുളസിയിലയിടുന്നതു പതിവാണ്. തുളസിയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. പരമ്പരാഗത ഔഷധസസ്യമാണ് തുളസി. ഈ ഗുണങ്ങള്‍ തുളസിയിലയിലേക്കു പകരുകയാണ് ഇതുവഴി ചെയ്യുന്നത്.

temple

മാത്രമല്ല, നേദ്യച്ചോറു തയ്യാറാക്കാനുപയോഗിയ്ക്കുന്ന അരി തവിടു നീക്കാത്തതാണ്. ധാരാളം നാരുകള്‍ അടങ്ങിയിരിയ്ക്കുന്ന ഒന്ന്. ഈ ചോറു തയ്യാറാക്കുന്നത് അരി വാര്‍ക്കാതെ കഞ്ഞിവെള്ളം വറ്റിച്ചാണെന്നതിനാല്‍ കഞ്ഞിവെള്ളം വാര്‍ത്തു കളയുമ്പോഴുള്ള പോഷകനഷ്ടവും ഉണ്ടാകുന്നതില്ല.

English summary

Health Benefits Of Prasada Rice From Temples

Here are some of the benefits of prasada rice from temples. Read more to know about,
Story first published: Friday, June 24, 2016, 15:36 [IST]
X
Desktop Bottom Promotion