ചെറുനാരങ്ങാവെള്ളത്തില്‍ തേനേ പാടൂ, കാരണം

Posted By:
Subscribe to Boldsky

ചെറുനാരങ്ങയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണെന്നുറപ്പിയ്ക്കാം. ക്യാന്‍സര്‍ തടയുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഇൗ മഞ്ഞഫലത്തിനു കഴിയും.

ഇതുപോലെയാണ് തേനിന്റെ കാര്യവും. പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനടക്കം രോഗങ്ങള്‍ തടയുന്നതിനു വരെ ഇതിനു കഴിയും.

ചെറുനാരങ്ങാവെളത്തില്‍ ഉപ്പോ പഞ്ചസാരയോ ചേര്‍ത്തു കുടിയ്ക്കുന്നതാണ് സാധാരണ പതിവ്. എന്നാല് ഇതിനു പകരം അല്‍പം തേന്‍ ചേര്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്. കാരണങ്ങള്‍ ഏറെയാണ്. ബദാമിന്‌ നിങ്ങളെ കൊല്ലാനും കഴിയും.....

അപചയപ്രക്രിയ

അപചയപ്രക്രിയ

ചെറുനാരങ്ങയില്‍ ധാരാളം സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തും.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

ദഹനപ്രക്രിയ ശക്തിപ്പെടുത്തുന്നതിനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇവ പ്രത്യേകിച്ചു ചൂടുവെള്ളത്തില്‍ ചേര്‍ത്തു കഴിയ്ക്കുമ്പോള്‍. ഉമിനീരിനു തുല്യമായ പ്രക്രിയയാണ് ഇതുവഴി നടക്കുന്നത്.

ആന്തരികാവയവങ്ങള്‍

ആന്തരികാവയവങ്ങള്‍

ആന്തരികാവയവങ്ങള്‍ ശുദ്ധമാക്കാനും ഇതുവഴി പോഷകങ്ങള്‍ ശരീരത്തിനു ലഭ്യമാക്കാനും നാരങ്ങാവെള്ളം-തേന്‍ കോമ്പിനേഷന്‍ മികച്ചതാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള മികച്ചൊരു വഴിയാണിത്. സ്വാഭാവികരീതിയില്‍ അസുഖങ്ങള്‍ തടയാനുള്ള നല്ലൊരു മാര്‍ഗം.

യൂറിനറി സിസ്റ്റം

യൂറിനറി സിസ്റ്റം

യൂറിനറി സിസ്റ്റം ശുദ്ധീകരിയ്ക്കാന്‍ ഇത് നല്ലൊരു വഴിയാണ്. ഈ പാനീയം നല്ലൊരു ഡൈയൂററ്റിക്കായി പ്രവര്‍ത്തിയ്ക്കും.

ശരീരത്തിന്റെ പിഎച്ച്

ശരീരത്തിന്റെ പിഎച്ച്

ശരീരത്തിന്റെ പിഎച്ച് ബാലന്‍സ് ചെയ്യാനുള്ള നല്ലൊരു വഴിയാണിത്. ചെറുനാരങ്ങയില്‍ സിട്രിക്, ആസ്‌കോര്‍ബിക് ആസിഡുകളുണ്ട്. ഇവ താരതമ്യേന ശക്തി കുറഞ്ഞവയായതുകൊണ്ടുതന്നെ രക്തം ആല്‍ക്കലൈനാക്കാന്‍ സഹായിക്കും. രക്തവും ശരീരവും അസിഡിക്കാകുന്നതാണ് പലപ്പോഴും വയര്‍ സംബന്ധമായ പല രോഗങ്ങള്‍ക്കും കാരണമാകുന്നത്.

തടി

തടി

തടി കുറയ്ക്കാനുള്ള ഏറ്റവും സ്വാഭാവിക വഴിയാണ് തേന്‍-ചെറുനാരങ്ങാനീരു കോമ്പിനേഷന്‍. വിശപ്പു കുറയ്ക്കുക, അപചയപ്രക്രിയ ശക്തിപ്പെടുത്തുക, ദഹനം കൃത്യമാക്കുക തുടങ്ങിയ വഴിയളിലൂടെ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നതാനു കാരണം.

ശ്വാസത്തിന്റെ ദുര്‍ഗന്ധം

ശ്വാസത്തിന്റെ ദുര്‍ഗന്ധം

ശ്വാസത്തിന്റെ ദുര്‍ഗന്ധം മാറ്റാനുള്ള നല്ലൊരു വഴിയാണിത്. ഇവ രണ്ടും വായിലെ ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ കൊന്നൊടുക്കും. പല്ലിനും ഇതു നല്ലതാണ്. എന്നാല്‍ കൂടുതല്‍ സാന്ദ്രതയുള്ള ചെറുനാരങ്ങാവെള്ളം പല്ലിന്റെ ഇനാമലിനു കേടു വരുത്തുമെന്നോര്‍ക്കുക.

ലിംഫ് സിസ്റ്റം

ലിംഫ് സിസ്റ്റം

ലിംഫ് സിസ്റ്റം ഈര്‍പ്പമുള്ളതാക്കി നില നിര്‍ത്തുന്നതിനുള്ള നല്ലൊരു വഴിയാണിച്.യ ഇതുവഴി ശരീരത്തിനുണ്ടാകുന്ന നിര്‍ജലീകരണം തടയും.

ഊര്‍ജം

ഊര്‍ജം

ഇത് ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനുള്ള മികച്ചൊരു വഴിയാണ്. പ്രത്യേകിച്ചു ക്ഷീണമുള്ളപ്പോള്‍. തേനിലെ ആരോഗ്യകരമായ മധുരവും ചെറുനാരങ്ങയിലെ സിട്രിക് ആസിഡും ചേരുമ്പോള്‍ ഗുണം ഇരട്ടിയാകും.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കാനും മാറ്റാനുമുള്ള നല്ലൊരു വഴിയാണിത്. ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞു കൂടുമ്പോഴാണ് കിഡ്‌നി സ്‌റ്റോണ്‍ വരുന്നത്. ചെറുനാരങ്ങയും തേനും കലര്‍ന്ന മിശ്രിതം ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞു കൂടുന്നത് തടയുന്നു. ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ ഇത് നീക്കാനും ചെറുനാരങ്ങ, തേന്‍ മിശ്രിതം സഹായിക്കും.

തൊണ്ടവേദന

തൊണ്ടവേദന

തൊണ്ടവേദനയ്ക്കുള്ള ഒരു പരിഹാരം കൂടിയാണ് ചെറുനാറങ്ങാനീരും തേനും കലര്‍ന്ന ജ്യൂസ്. തേനിന് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഇത് ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതും നല്ലതു തന്നെ. കുടലില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ തടയാനും ഇതിന് സാധിക്കും. തേനില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ ഫീനൈല്‍ ഈഥൈല്‍ കഫേറ്റ്, ഫീനൈല്‍ ഡൈമീഥൈല്‍ കഫേറ്റ് എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

മനംപിരട്ടല്‍

മനംപിരട്ടല്‍

ഇതിനു പുറമെ മലബന്ധം മാറ്റുക, ബിപി കുറയ്ക്കുക, മനംപിരട്ടല്‍ മാറ്റുക, ഉറക്കം നല്‍കുക, സ്‌ട്രെസ് അകറ്റുക തുടങ്ങിയ പല ഗുണങ്ങളും ഇതു നല്‍കുന്നുണ്ട്.

ഇളം ചൂടുവെള്ളത്തില്‍

ഇളം ചൂടുവെള്ളത്തില്‍

തേനും ചെറുനാരങ്ങാവെള്ളവും ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുമ്പോള്‍ കൂടുതല്‍ പ്രയോജനം ലഭിയ്ക്കും. ഇത് വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം. ആണിനെ ആകര്‍ഷിയ്ക്കാന്‍, ലേഡീസ് ഓണ്‍ലി....

ചെറുനാരങ്ങാവെള്ളത്തില്‍ തേനേ പാടൂ

ചെറുനാരങ്ങാവെള്ളത്തില്‍ തേനേ പാടൂ

ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ അര ഭാഗം ചെറുനാരങ്ങയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്തിളക്കാം, ഇതു കുടിയ്ക്കാം.

Read more about: health body
English summary

Health Benefits Of Drinking Honey Lemon Water

Health Benefits Of Drinking Honey Lemon Water, Read more to know about,