കറുവപ്പട്ടയിട്ട് വറുത്ത കായ, മസിലിന്റെ ആരോഗ്യം

Posted By:
Subscribe to Boldsky

ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലുള്ള ഒന്നാണ് പഴവും കറുവപ്പട്ടയും. എന്നാല്‍ ഇവ രണ്ടും ചേരുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ കൂടുതലാണ് എന്നത് ആര്‍ക്കെങ്കിലും അറിയുമോ? എന്നാല്‍ സത്യമതാണ്. എന്നാല്‍ പച്ചക്കായയാണെങ്കില്‍ അല്‍പം കൂടി ആരോഗ്യഗുണങ്ങള്‍ കൂടുതലാണ്.

പച്ചക്കായയില്‍ അല്‍പം കറുവപ്പട്ട കൂടി പൊടിച്ചിട്ട് വറുത്താല്‍ അതിനുണ്ടാകുന്ന ആരോഗ്യഗുണങ്ങള്‍ വളരെ വലുതാണ്. ജിം വര്‍ക്കൗട്ട് കഴിഞ്ഞ് ഇതൊന്നും കഴിച്ച് നോക്കൂ. മസിലിന്റെ ആരോഗ്യത്തിനും എനര്‍ജിയ്ക്കും വളരെ നല്ലതാണ്. മറ്റ് ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന നോക്കാം.

മസിലിന്റെ ആരോഗ്യം

മസിലിന്റെ ആരോഗ്യം

മസിലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് ഇത്. ജിം വര്‍ക്കൗട്ടിനു ശേഷം സ്ഥിരമായി ഈ സ്‌നാക്‌സ് കഴിയ്ക്കുന്നത് മസിലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.

കൊളസ്‌ട്രോളിനെ തോല്‍പ്പിക്കും

കൊളസ്‌ട്രോളിനെ തോല്‍പ്പിക്കും

കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ് കായയും കറുവപ്പട്ടയും. ദിവസവും കഴിയ്ക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.

 തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

അമിത വണ്ണം കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വിപരീതഫലമാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇനി അമിതവണ്ണത്തെ കുറയ്ക്കാന്‍ കറുവപ്പട്ടയിട്ട് വറുത്ത കായില്‍ അല്‍പം തേനൊഴിച്ച് കിടക്കാന്‍ നേരത്ത് കഴിച്ചാല്‍ മതി.

അമിതവിശപ്പിന് പരിഹാരം

അമിതവിശപ്പിന് പരിഹാരം

അമിതവിശപ്പ് കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമാണ് ഈ കൂട്ട്. കാരണം ഇത് അമിതവിശപ്പിനെ ഇല്ലാതാക്കി പല ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു.

ദഹനപ്രശ്‌നത്തിന് പരിഹാരം

ദഹനപ്രശ്‌നത്തിന് പരിഹാരം

ദഹന പ്രശ്‌നത്തിന് പരിഹാരമാണ് ഈ കൂട്ട്. പച്ചക്കായയും കറുവപ്പട്ടയും ചേരുമ്പോള്‍ ഇത് ദഹനസംബന്ധമായ പ്രശ്‌നത്തെ ലഘൂകരിയ്ക്കുന്നു.

കൈകാല്‍ കടച്ചില്‍

കൈകാല്‍ കടച്ചില്‍

കൈകാല്‍ കടച്ചിലിനാണ് മറ്റൊരു പരിഹാരമാണ് ഇത്. അമിത വ്യായാമം മൂലം ഉണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഈ കൂട്ട്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

പച്ചക്കായ ചെറുതായി മുറിച്ച് അല്‍പം മഞ്ഞളും ഉപ്പും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വറുത്ത് കോരുക. ഇതിലേക്ക് അല്‍പം കറുവപ്പട്ട പൊടിച്ചതും മിക്‌സ് ചെയ്ത് വെയ്ക്കുക. അല്‍പസമയത്തിനു ശേഷം ഉപയോഗിക്കാം.

Read more about: health, body
English summary

Health Benefits Of Cinnamon Mixed Banana Chips

fried cinnamon banana chips to give you energy before workouts, read to know more.
Story first published: Thursday, December 15, 2016, 13:15 [IST]
Subscribe Newsletter