നയാപൈസ മുടക്കാതെ ആരോഗ്യം കാക്കാം!!

Posted By:
Subscribe to Boldsky

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പാദ്യമെന്നു പറഞ്ഞാല്‍ തെറ്റില്ല. എന്തൊക്കെയുണ്ടെങ്കിലും ആശുപത്രികള്‍ കയറിയിറങ്ങാനാണ് യോഗമെങ്കില്‍ പിന്നെന്തു കാര്യം.

ആരോഗ്യം കുറേയൊക്കെ നമ്മുടെ കൈപ്പിടിയില്‍ തന്നെയാണ്. നല്ല ഭക്ഷണവും ജീവിതചര്യകളുമെല്ലാം ആരോഗ്യത്തിന് സഹായിക്കും.

ആരോഗ്യം നേടാന്‍ ജിമ്മില്‍ പോയി പൈസ മുടക്കണമെന്നില്ല. ഇതിനായി ഭക്ഷണത്തിനൊഴികെ പത്തുപൈസ പോലും മുടക്കണമെന്നുമില്ല. നോക്കിക്കോ, കിഡ്‌നി കുഴപ്പത്തിലാകും!!

പൈസ ചെലവാക്കാതെ ആരോഗ്യം നേടാനുള്ള ചില എളുപ്പ വഴികളെക്കുറിച്ചറിയൂ,

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഏഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിയ്ക്കുക. ഉറക്കക്കുറവ് കൊളസ്‌ട്രോള്‍, സ്‌ട്രെസ്, അമിതവണ്ണം, മാനസിക പ്രശ്‌നങ്ങള്‍, ഷുഗര്‍, ബിപി തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള കാരണമാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് വരുത്താത്ത രോഗങ്ങളില്ല. സ്‌ട്രെസുണ്ടായതു കൊണ്ടു പ്രശ്‌നങ്ങള്‍ നീങ്ങില്ലെന്നു മനസിനെ ബോധ്യപ്പെടുത്തുക. ഇതൊഴിവാക്കാനുള്ള വഴികള്‍ നോക്കുക.

ആലിംഗനം

ആലിംഗനം

പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യുന്നത് ശരീരത്തിലെ നല്ല മൂഡു വരുത്തുന്ന ഓക്‌സിടോസിന്‍ എ്ന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കും. ഡിപ്രഷന്‍ പോലുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

സാലഡ്

സാലഡ്

പച്ചക്കറികളുള്‍പ്പെടുത്തിയ ആരോഗ്യകരമായ സാലഡ് ശീലമാക്കുക. ആരോഗ്യത്തിനുള്ള നല്ലൊരു വഴിയാണിത്. കീടാനാശിനികള്‍ ഒഴിവാക്കി വേണം ഉപയോഗിയ്ക്കാന്‍.

ശ്വസിയ്ക്കുക

ശ്വസിയ്ക്കുക

ദീര്‍ഘമായി ശ്വസിയ്ക്കുകയും നിശ്വസിയ്ക്കുകയും ചെയ്യുക. ഇത് ആരോഗ്യത്തിന് വളരെ പ്രധാനം. പല ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഇത് സഹായിക്കും.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനുമെല്ലാം ഇത് ഏറെ പ്രധാനമാണ്.

നടക്കുന്നത്

നടക്കുന്നത്

ജിമ്മില്‍ പോകണമെന്നൊന്നുമില്ല. ദിവസവും അല്‍പനേരം നടക്കുന്നത് ശീലമാക്കുക ഇത് നല്ലൊരു വ്യായാമമാണെന്നു മാത്രമല്ല, മനസിനു സന്തോഷം നല്‍കുകയും ചെയ്യും.

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍ ദിവസവുമുള്ള ഭക്ഷണശീലത്തിന്റെ ഭാഗമാക്കുക. ആരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്.

Read more about: health ആരോഗ്യം
English summary

Free Ways To Improve Your Health

In this article, we are here to share some of the tips on how to improve your health and you can stay healthy when you follow these tips.
Story first published: Monday, February 8, 2016, 11:47 [IST]