10 രോഗം, പരിഹാരം ചെറുനാരങ്ങാവെള്ളം

Posted By:
Subscribe to Boldsky

ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കുമന്ന കാര്യം ഏവര്‍ക്കും അറിയുന്നതാണ്. തടി കുറയ്ക്കാന്‍ ചൂടുവെള്ളത്തില്‍ ഇതു ചേര്‍ത്തു കുടിയ്ക്കുന്നതു ഗുണം നല്‍കുകയും ചെയ്യും.

എന്നാല്‍ ഇതല്ലാതെയും പല രോഗങ്ങള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ക്കുമുള്ള പരിഹാരമാണ് ചെറുനാരങ്ങാവെള്ളം. ഒരു ഗ്ലാസ് ചെറുനാരങ്ങാവെള്ളം ദിവസവും കുടിയ്ക്കുന്നത് ഡോക്ടറെ കാണാതിരിയ്ക്കാനുള്ള ഒരു വഴിയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ പ്രതിരോധശേഷി നല്‍കുന്നു. ആരോഗ്യം മെച്ചപ്പെടുത്തുന്നു. തൂങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഇവ പുരട്ടൂ

മുഖക്കുരു

മുഖക്കുരു

മുഖക്കുരുവിനെ പ്രതിരോധിയ്ക്കാനുള്ള ഒരു വഴിയാണിത്. ചെറുനാരങ്ങ ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കും. വെള്ളം ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കും. ഈ രണ്ടു ഗുണങ്ങളും ചേരുമ്പോള്‍ മുഖക്കുരുവിനെ പമ്പ കടത്താം.

പ്രമേഹം

പ്രമേഹം

ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് മധുരം കഴിയ്ക്കാനുള്ള താല്‍പര്യം കുറയ്ക്കും. ഇതുവഴി പ്രമേഹം പോലുളള രോഗങ്ങള്‍ നിയന്ത്രിയ്ക്കാം.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

ചെറുനാരങ്ങാവെള്ളത്തിലെ സിട്രേറ്റ് കിഡ്‌നി സ്‌റ്റോണ്‍ അകറ്റി നിര്‍ത്താനും ശരീരത്തില്‍ നി്ന്നും നീക്കാനും സഹായിക്കും.

 പ്രതിരോധശേഷി

പ്രതിരോധശേഷി

ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. ഇത് കോള്‍ഡ്,ഫഌ എന്നിവയ്ക്കുള്ള നല്ലൊരു ഔഷധം കൂടിയാണ്.

ആസ്തമ, ശ്വസനപ്രശ്‌നങ്ങള്‍

ആസ്തമ, ശ്വസനപ്രശ്‌നങ്ങള്‍

ആസ്തമ, ശ്വസനപ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ക്ക് നല്ലൊരു മരുന്നാണ് ചെറുനാരങ്ങാവെള്ളം. ഇത് ശരീരത്തിലുണ്ടാകാനിടയുള്ള പഴുപ്പിനും നീരിനുമെല്ലാം പ്രതിരോധവഴിയാണ്. മദ്യാസക്തി കുറയ്ക്കാനും ഇതു സഹായിക്കും.

 മസില്‍ പ്രശ്‌നങ്ങള്‍

മസില്‍ പ്രശ്‌നങ്ങള്‍

ശരീരത്തില്‍ ലാക്ടിക് ആസിഡ് രൂപപ്പെടുന്നതു തടയും. ഇതുവഴി മസില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ഹാങോവര്‍

ഹാങോവര്‍

ഹാങോവര്‍ മാറ്റാനുള്ള നല്ലൊരു വഴിയാണിത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്തും ലിവര്‍ ആരോഗ്യം മെച്ചപ്പെടുത്തിയും.

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ചെറുനാരങ്ങാവെള്ളം. ഇതിലെ ആസിഡാണ് സഹായകമാകുന്നത്.

അസിഡിറ്റ്, ഗ്യാസ്

അസിഡിറ്റ്, ഗ്യാസ്

അസിഡിറ്റ്, ഗ്യാസ് തുടങ്ങിയ വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് നാരങ്ങാവെള്ളം. ഇത് വയറിന്റെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും.

ഫ്‌ളൂ, പനി

ഫ്‌ളൂ, പനി

ഫ്‌ളൂ, പനി എന്നിവയില്‍ നിന്നും പരിഹാരം നേടാനുള്ള നല്ലൊരു വഴി കൂടിയാണ് ചെറുനാരങ്ങാവെള്ളം. ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്‌സെങ്കില്‍....

Read more about: health ആരോഗ്യം
English summary

Drink Lemon Water If You Have Any Of These 10 Health Problems

Regular use of lemon can cure you from many diseases. Here are some common issues that can be cured just by drinking lemon water daily.