മാനസികാരോഗ്യം മെച്ചപ്പെടുത്താം

Posted By: Super
Subscribe to Boldsky

മാനസികാരോഗ്യം തൊഴില്‍, ബന്ധങ്ങള്‍ എന്നിവയിലെ വിജയത്തിനും ആരോഗ്യത്തിനും സഹായകരമാകും. എന്നാല്‍ നിങ്ങള്‍ക്ക് സ്വയം ബഹുമാനവും, ആത്മവിശ്വാസവും നഷ്ടമാവുകയും പരാജയഭീതി പിടികൂടുകയും ചെയ്താല്‍ എന്ത് സംഭവിക്കും?. അത് ജീവിതത്തെ ശരിക്കും കഷ്ടതയിലാക്കും.

നിങ്ങളുടെ മാനസികവും, വൈകാരികവുമായ ആരോഗ്യം തകരുമ്പോള്‍ ശാരീരിക ആരോഗ്യവും തകരാറിലാകും എന്നത് ഏറ്റവും മോശമായ ഒരു കാര്യമാണ്. ഇക്കാരണത്താലാണ് ജീവിതത്തെ പൂര്‍ണ്ണമായി ആസ്വദിക്കുന്നതില്‍ നിന്ന് തടയുന്ന മതില്‍ക്കെട്ടുകളെ തകര്‍ക്കുന്നതിന് ഇന്ന് നമ്മള്‍ മടികാണിക്കാത്തത്.

എന്താണ് മാനസികാരോഗ്യം?

നിങ്ങളുടെ അത്മാഭിമാനം കുറയുമ്പോള്‍ മാനസികാരോഗ്യത്തിന് ഇടിവ് സംഭവിക്കും. നിങ്ങള്‍ ലോകത്തെ നെഗറ്റീവായി കാണുകയോ അല്ലെങ്കില്‍ ശുഭാപ്തി വിശ്വാസം നഷ്ടമാവുകയോ ചെയ്യും.

മാനസികാരോഗ്യം കുറയുന്നതിനുള്ള കാരണങ്ങള്‍.

നിങ്ങളുടെ മാനസികാരോഗ്യം ഇല്ലാതാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജോലി, സുഹൃത്തുക്കള്‍, പങ്കാളി, കുടുംബം എന്നിവരുമായുള്ള ബന്ധം, സാമ്പത്തിക സ്ഥിതി, മുന്‍കാല അനുഭവങ്ങള്‍ എന്നിവയൊക്കെ ഇവയില്‍ പെടുന്നു.

ഇന്‍സോമ്നിയ (നിദ്രാഹാനി), സ്വയം ബഹുമാനം ഇല്ലായ്മ, ആത്മവിശ്വാസം ഇല്ലായ്മ, ഇടക്കിടെ സ്വയം ശപിക്കല്‍, ശരീരഭാരത്തിലുള്ള മാറ്റം, ഇടക്കിടെയുള്ള രോഗബാധ, കരുത്തില്ലായ്മയും സദാ ക്ഷീണം അനുഭവപ്പെടുകയും ചെയ്യുക, കോപം നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ എന്നിവയൊക്കെ ലക്ഷണങ്ങളാണ്. ഭക്ഷണം കഴിച്ച് കിഡ്‌നി സ്‌റ്റോണ്‍ അകറ്റാം

സ്വീകാര്യത

സ്വീകാര്യത

നിങ്ങള്‍ ഒരു കുഴിയില്‍ വീണുകിടക്കുകയാണെന്ന കാര്യം ഉള്‍ക്കൊള്ളുന്നത് വഴി മാനസികമായ മോശം അവസസ്ഥയെ അകറ്റുക. അതിജീവനത്തിന്‍റെ ആദ്യ പടിയായി ഇതിനെ സ്വീകരിക്കുക.

വീട്ടില്‍ നിന്ന് പുറത്തിറങ്ങുക

വീട്ടില്‍ നിന്ന് പുറത്തിറങ്ങുക

വീട്ടില്‍ തന്നെ കഴിയുന്നതും, സുഹൃത്തുക്കളെ ഒഴിവാക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണകരമാകില്ല. നല്ല ആളുകളുടെ സൗഹൃദം നിങ്ങളെ പതനത്തില്‍ നിന്ന് കരകയറ്റും.

ചികിത്സ

ചികിത്സ

തീവ്രവും, സ്ഥിരവുമായ പ്രശ്നങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമാണ്. അവര്‍ നിങ്ങളുടെ മനശാസ്ത്രം മനസിലാക്കുകയും നിങ്ങളുടെ പ്രശ്നം മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.

പ്രശ്നം സംബന്ധിച്ച് സംസാരിക്കുക

പ്രശ്നം സംബന്ധിച്ച് സംസാരിക്കുക

നിങ്ങളുടെ പ്രശ്നങ്ങളെ സംബന്ധിച്ച് സംസാരിക്കുന്നത് നിങ്ങളുടെ ചുമലില്‍ നിന്നും, ഏറെ പ്രധാനമായി മനസില്‍ നിന്നും ഭാരം ഇറക്കി വെയ്ക്കാന്‍ സഹായിക്കും.

പരമ്പരാഗത ചികിത്സ

പരമ്പരാഗത ചികിത്സ

യോഗ, ധ്യാനം, ആഴത്തിലുള്ള ശ്വസനം എന്നിവയൊക്കെ സെലിബ്രിറ്റികളുടെയും സന്യാസിമാരുടെയും പ്രിയപ്പെട്ട തെരഞ്ഞെടുപ്പുകളാണ്. ഈ പരമ്പരാഗതമായ വിദ്യകള്‍ അനാവശ്യമായ മാനസിക സമ്മര്‍ദ്ധത്തില്‍ നിന്ന് നിങ്ങളെ മുക്തമാക്കുകയും മനസ് തെളിച്ചമുള്ളതാക്കാന്‍ സഹായിക്കുകയും ചെയ്യും.

നന്ദി

നന്ദി

മുഷിപ്പനായി തോന്നാമെങ്കിലും നിങ്ങളുടെ നന്ദി പ്രകടനം പ്രധാനമാണ്. ഇത് വഴി ജീവിതത്തിലെ ധാരാളം നല്ല കാര്യങ്ങള്‍ നിങ്ങള്‍ തിരിച്ചറിയുകയും ദുഖത്തേക്കാള്‍ ആഹ്ലാദത്തോടെയിരിക്കാനുള്ള നിരവധി കാരണങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യും.

വികാരങ്ങളുമായുള്ള സമ്പര്‍ക്കം

വികാരങ്ങളുമായുള്ള സമ്പര്‍ക്കം

നിങ്ങളുടെ വികാരങ്ങളെ മനസിലാക്കുകയും അവയുടെ അടിസ്ഥാന കാരണങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് ദുഖം, കോപം, വിഷാദം എന്നിവയുണ്ടാകുന്നതെന്ന് മനസിലാക്കാന്‍ സഹായിക്കും. നിങ്ങളുടെ വികാരങ്ങളെ നിരീക്ഷിക്കുന്നത് വഴി അവ നിയന്ത്രിക്കാനും കോപം പ്രകടമാക്കുന്നത് ഒഴിവാക്കാനും സഹായിക്കും.

സ്വന്തം കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുക

സ്വന്തം കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുക

വിരോധാഭാസമായി തോന്നാമെങ്കിലും തനിയെ ഇരിക്കാനും സമയം കണ്ടെത്തുക. ക്രിയാത്മകമായ അല്പം സമയം ആത്മപരിശോധനയ്ക്കും ദൈനം ദിന ജീവിതത്തിലെ അലങ്കോലം ഒഴിവാക്കാനും സഹായിക്കും.

വ്യായാമം

വ്യായാമം

വ്യായാമവും ശാരീരിക പ്രവര്‍ത്തനങ്ങളും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് വഴി നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാനും, ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.

ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക

ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക

എല്ലാവര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഹോബികളുണ്ടാകും. കളികള്‍ , പെയിന്‍റിങ്ങ്, നൃത്തം, സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോവുക എന്നിവ ഫലപ്രദമാണ്.

പൂര്‍വ്വസ്ഥിതി വീണ്ടെടുക്കുക

പൂര്‍വ്വസ്ഥിതി വീണ്ടെടുക്കുക

പൂര്‍വ്വസ്ഥിതി വീണ്ടെടുക്കാനുള്ള കഴിവ് വളര്‍ത്തുക. ഇത് നിങ്ങളെ സഹായിക്കുക മാത്രമല്ല, നിങ്ങള്‍ നേരിടുന്ന ഏത് പ്രശ്നത്തെയും അഭിമുഖീകരിക്കാനുമാകും.

ഉറക്കവും വിശ്രമവും

ഉറക്കവും വിശ്രമവും

മാനസികമായ സംഘര്‍ഷമുള്ളപ്പോള്‍ സ്വസ്ഥത ലഭിക്കില്ല. നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് അധികം ചിന്തിക്കുന്നതിന് പകരം അവയെ ഒഴിവാക്കി ഉറങ്ങുക. മതിയായ ഉറക്കവും വിശ്രമവും നേടുക. ഇവ ലഭിക്കാതെ വരുന്നത് ശരീരത്തിലും മാനസികാരോഗ്യത്തിലും സമ്മര്‍ദ്ധമുണ്ടാക്കും.

ശരിയായ ഭക്ഷണം

ശരിയായ ഭക്ഷണം

വൈകാരികമായ ഭക്ഷണം കഴിക്കല്‍ ശരീരഭാരത്തിന്‍റെ വര്‍ദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരിയായതും നിയന്ത്രിതവുമായ ഭക്ഷണക്രമം പിന്തുടരുക. അല്പം വ്യായാമവും പ്രധാനപ്പെട്ട കാര്യമാണ്.

ലഹരി മരുന്നുകള്‍, മദ്യം, പുകവലി

ലഹരി മരുന്നുകള്‍, മദ്യം, പുകവലി

ഈ ശീലങ്ങള്‍ നിങ്ങള്‍ക്ക് നൈമിഷികമായ സുഖം മാത്രമേ നല്കുകയുള്ളൂ. ദീര്‍ഘകാലയളവില്‍ സന്തുഷ്ടമായും സ്വതന്ത്രമായും ജീവിക്കുന്നതിന് ഇവ ഒഴിവാക്കുന്നതാണ് ഉചിതം.

വളര്‍ത്തുമൃഗം

വളര്‍ത്തുമൃഗം

ഒരു വളര്‍ത്തുമൃഗത്തെ സംരക്ഷിക്കുന്നത് മനസിനെ സജീവമായും അനാവശ്യമായ ചിന്തകളില്‍ നിന്നും വികാരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തും.

മോശം മാനസികാരോഗ്യത്തിന്‍റെ ചില ലക്ഷണങ്ങള്‍ അറിയുക.ഇത് വഴി നിങ്ങള്‍ക്ക് മാനസികാരോഗ്യം വീണ്ടെടുക്കുകയും സാധാരണ ജീവിതത്തിലേക്ക് തിരികെ പോകുകയും ചെയ്യാനാവും.

Read more about: health ആരോഗ്യം
English summary

Steps To Improve Your Emotional Health

Here are some of the tips to improve your emotional health. Read more to know about,