ചില വെള്ളംകുടി ധാരണകള്‍

Posted By:
Subscribe to Boldsky

വെള്ളം ആരോഗ്യത്തിന്‌ ഭക്ഷണം പോലെത്തന്നെ അത്യാവശ്യമായ ഒന്നാണ്‌. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാനുള്ള ഒരു പ്രധാന വഴി. നിങ്ങളുടെ തടി പെട്ടെന്നു കുറയ്ക്കണോ?

വെള്ളംകുടിയെപ്പറ്റിയും പല ധാരണകളുമുണ്ട്‌. ഇതിലും തെറ്റായതും ശരിയായതുമെല്ലാം പെടും. ഇവയെന്തൊക്കെയെന്നു നോക്കൂ,

ചില വെള്ളംകുടി ധാരണകള്‍

ചില വെള്ളംകുടി ധാരണകള്‍

ദിവസം എട്ടു ഗ്ലാസ്‌ വെള്ളം കുടിയ്‌ക്കണമെന്നാണ്‌ നാം കേള്‍ക്കാറ്‌. എന്നാല്‍ ഇത്‌ വെള്ളം മാത്രമല്ല, വെള്ളത്തിന്റെ മറ്റു രൂപങ്ങള്‍, അതായത്‌ ജ്യൂസ്‌, മറ്റു പാനീയങ്ങള്‍, വെള്ളം ലഭ്യമാക്കുന്ന പഴവര്‍ഗങ്ങള്‍ എന്നിവയുമാകാം.

ചില വെള്ളംകുടി ധാരണകള്‍

ചില വെള്ളംകുടി ധാരണകള്‍

വെള്ളംകുടി ശരീരത്തിലെ വിഷാംശം നീക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട്‌. വെള്ളം വേണ്ടത്ര കുടിച്ചില്ലെങ്കില്‍ കിഡ്‌നി പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിയ്‌ക്കും. ഇത്‌ ശരീരത്തിലെ ടോക്‌സിനുകള്‍ മൂത്രമായി പോകുന്നതിനെ ബാധിയ്‌ക്കും.

ചില വെള്ളംകുടി ധാരണകള്‍

ചില വെള്ളംകുടി ധാരണകള്‍

ബോട്ടില്‍ വെള്ളം പല്ലു കേടു വരുത്തുമെന്ന ധാരണ തെറ്റാണ്‌. എന്നാല്‍ ഇതില്‍ പല്ലിന്റെ ആരോഗ്യത്തിനു ചേര്‍ന്ന ഫ്‌ളൂറൈഡ്‌ അടങ്ങിയിട്ടില്ല. ടാപ്‌ വെള്ളത്തില്‍ ഇതുണ്ട്‌. ഇതുകൊണ്ട്‌ പല്ലിന്‌ ആരോഗ്യകരവുമാണ്‌.

ചില വെള്ളംകുടി ധാരണകള്‍

ചില വെള്ളംകുടി ധാരണകള്‍

ധാരാളം വെള്ളം കുടിച്ചാല്‍ ചര്‍മത്തിന്റെ വരള്‍ച്ച മാറുമെന്ന വാദം തെറ്റാണ്‌. കാലാവസ്ഥ, ശരീരത്തിലെ ഓയില്‍ ഗ്ലാന്റുകള്‍, വേണ്ട രീതിയിലുള്ള ചര്‍മസംരക്ഷണം എന്നിവയെല്ലാം ഇതില്‍ പ്രധാന പങ്കു വഹിയ്‌ക്കുന്നുമുണ്ട്‌. വെള്ളം കുടിയ്‌ക്കുന്നത്‌ ഒരു പരിധി വരെ സഹായകമാകുമെന്നു മാത്രം.

ചില വെള്ളംകുടി ധാരണകള്‍

ചില വെള്ളംകുടി ധാരണകള്‍

തടി കുറയ്‌ക്കാന്‍ വെള്ളം കുടി സഹായിക്കുന്നത്‌ വാസ്‌തവമാണ്‌. ഇത്‌ ശരീരത്തിലെ കൊഴുപ്പകറ്റും. മാത്രമല്ല, വെള്ളം കുടിയ്‌ക്കുമ്പോള്‍ വയര്‍ നിറയുകയും ഭക്ഷണം കുറവു കഴിയ്‌ക്കാന്‍ ഇടയാകുകയും ചെയ്യും.

ചില വെള്ളംകുടി ധാരണകള്‍

ചില വെള്ളംകുടി ധാരണകള്‍

ശരീരത്തില്‍ വെള്ളം കുറയുമ്പോഴാണ്‌ ദാഹം തോന്നുകയെന്നു പറയും. ഇതു തെറ്റാണ്‌. ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടാതിരിയ്‌ക്കാന്‍ ശരീരം കൈക്കൊള്ളുന്ന ഒരു മൂന്‍കൂര്‍ കരുതലാണിത്‌.

ചില വെള്ളംകുടി ധാരണകള്‍

ചില വെള്ളംകുടി ധാരണകള്‍

സ്‌പോര്‍ട്‌സുകാര്‍ വെള്ളം കുടിച്ചിട്ടു കാര്യമില്ല, എനര്‍ജി ഡ്രിങ്ക്‌ കുടിയ്‌ക്കണമെന്ന വിശ്വാസമുണ്ട്‌. എന്നാല്‍ വെള്ളം നല്ല എനര്‍ജി ഡ്രിങ്കിന്റെ ഗുണം നല്‍കും. മാരത്തോണ്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ ശരീരത്തില്‍ നിന്നും ഉപ്പു നഷ്ടപ്പെടുമ്പോള്‍ എനര്‍ജി ഡ്രിങ്കുകള്‍ ആവശ്യമായി വന്നേക്കാം. കാരണം ഇവയില്‍ ഉപ്പുള്ളതു കൊണ്ടുതന്നെ.

ചില വെള്ളംകുടി ധാരണകള്‍

ചില വെള്ളംകുടി ധാരണകള്‍

എന്ത്‌ അസുഖമുണ്ടെങ്കിലും ധാരാളം വെള്ളം കുടിയ്‌ക്കാമെന്ന ധാരണ തെറ്റാണ്‌. ശരീരത്തില്‍ സോഡിയം കുറയുക, ഹൈ ബിപി, ഹൃദയപ്രശ്‌നങ്ങള്‍, കാല്‍, പാദം തുടങ്ങിയവിടങ്ങിലെ നീര്‌ എന്നി്‌ങ്ങനെ പ്രശ്‌നങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം വെള്ളത്തിന്റെ അളവു നിശ്ചയിക്കുന്നതാണ്‌ നല്ലത്‌.

ചില വെള്ളംകുടി ധാരണകള്‍

ചില വെള്ളംകുടി ധാരണകള്‍

പ്ലാസ്റ്റിക്‌ ബോട്ടിലുകളില്‍ വീണ്ടും വെള്ളം നിറച്ച്‌ ഉപയോഗിയ്‌ക്കാതിരിയ്‌ക്കുന്നതാണ്‌ നല്ലത്‌. ഇതില്‍ പലതരം കെമിക്കലുകള്‍ അലിഞ്ഞു ചേരാന്‍ ഇടയാകും.

ചില വെള്ളംകുടി ധാരണകള്‍

ചില വെള്ളംകുടി ധാരണകള്‍

മൂത്രത്തിലെ മഞ്ഞ നീറം ആവശ്യത്തിനു വെള്ളം കുടിയ്‌ക്കാതിരിയ്‌ക്കുമ്പോഴാണ്‌ ഉണ്ടാകുന്നതെന്നു പൊതുവെ പറയും. എന്നാല്‍ ഇതുകൊണ്ടു മാത്രമല്ല, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളുടെ ലക്ഷണം കൂടിയാണിത്‌. പ്രാണായാമത്തിന്‍റെ ഗുണങ്ങള്‍

Read more about: health
English summary

Myths About Drinking Water

facts and myths about drinking water shows you how much water to drink in a day & importance of water in our life.
Story first published: Friday, March 27, 2015, 10:59 [IST]
Subscribe Newsletter