മള്‍ട്ടിഗ്രെയിന്‍ ബ്രെഡോ വീറ്റ് ബ്രെഡോ നല്ലത്‌?

Posted By: Super
Subscribe to Boldsky

എളുപ്പം കഴിക്കാവുന്ന ഒരു ആഹാരവസ്തു എന്നതിലുപരി ബ്രഡിന് ഏറെ ആരോഗ്യഗുണങ്ങളുണ്ട്. എന്നാല്‍ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായത് ഏതുതരത്തിലുള്ള ബ്രഡ് എന്ന് തെരഞ്ഞെടുക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്.

പൂര്‍ണ്ണമായും ഗോതമ്പിനാല്‍ തയ്യാറാക്കിയ ബ്രഡില്‍ ആവശ്യത്തിന്ങ്ങ പോഷകങ്ങളുണ്ടെങ്കിലും പല ധാന്യങ്ങളാല്‍ തയ്യാറാക്കിയ ബ്രഡിന് മറ്റനേകം ഗുണങ്ങളുണ്ട്. ഇവ രണ്ടും കുറച്ച് പ്രക്രിയകളിലൂടെ മാത്രം കടന്നു പോവുന്നതിനാല്‍ പ്രകൃതിദത്തമായ പോഷകങ്ങളൊന്നും അധികം നഷ്ടപ്പെടുന്നില്ലെന്നുള്ളതാണ് വസ്തുത.

പല ധാന്യങ്ങളാല്‍ നിര്‍മ്മിതമായ മള്‍ട്ടിഗ്രൈന്‍ ബ്രെഡും സമ്പൂര്‍ണ്ണമായി ഗോതമ്പ് കൊണ്ട് നിര്‍മ്മിച്ച ബ്രെഡിലെയും പോഷകമൂല്യം നമുക്കൊന്ന് താരതമ്യം ചെയ്തു നോക്കാം.

Multigrain Vs Wheat Bread Which Is Better

സമ്പൂര്‍ണ്ണ ധാന്യങ്ങള്‍ (തവിടുകളയാത്ത ധാന്യങ്ങള്‍)

നിങ്ങളുടെ ആഹാരത്തില്‍ സമ്പൂര്‍ണ്ണ ധാന്യങ്ങള്‍(തവിടുകളയാത്ത ധാന്യങ്ങള്‍) ഉള്‍പ്പെടുത്താന്‍ ഏറ്റവും അത്യുത്തമമാണ് ഇത്തരം ബ്രഡുകള്‍. റൈ, ബാര്‍ലി, ബക് വീറ്റ്, ഓട്സ് എന്നിവയാണ് സാധാരണയായി ഇത്തരം ബ്രഡില്‍ അടങ്ങിയിട്ടുണ്ടാവുക. ഈ ധാന്യങ്ങളെല്ലാം കഴിക്കുന്നവരില്‍ അമിതവണ്ണമില്ലായ്മ, തടിയില്ലായ്മ, കുറഞ്ഞ കൊളസ്ട്രോള്‍ എന്നിവ നിരീക്ഷിക്കപ്പെടുന്നു.

ദഹനപ്രശ്നങ്ങള്‍ രക്തധമനീപ്രശ്നങ്ങള്‍, ഡയബറ്റിസ് എന്നിവയും കുറക്കാന്‍ സഹായിക്കുന്നവയാണ് ധാന്യാഹാരങ്ങള്‍. സാധാരണ ഗോതമ്പു ബ്രഡുപോലും ഒന്നോ രണ്ടോ സമ്പൂര്‍ണ്ണ ധാന്യങ്ങള്‍ ചേര്‍ത്താണ് ഉണ്ടാക്കുന്നത്.

Multigrain Vs Wheat Bread Which Is Better

നാരുകളുടെ ആധിക്യം

ഗോതമ്പ്ബ്രഡിലും വിവിധ ധാന്യ ബ്രഡിലും ധാരാളം നാരുകള്‍ അടങ്ങിരിക്കുന്നു. ഗോതമ്പ് തവിടും ഓട്സ് തവിടും നാരുകളാല്‍ സമ്പന്നമാണ്. ഒരു കഷണം വിവിധധാന്യ ബ്രഡില്‍ പോലും നാലുഗ്രാമോളം നാരുകള്‍ ഉണ്ടാകുമെന്നാണ് കണക്ക്.

രക്തസമ്മര്‍ദ്ദവും ഷുഗറും നിയന്ത്രിച്ച് നിര്‍ത്താന്‍ നാരുകള്‍ സഹായിക്കുന്നു. ആരോഗ്യകരമായ തൂക്കം നിലനിര്‍ത്താനും നാരുകള്‍ സഹായിക്കുന്നു. റൈ, ക്വിനോ എന്നിവയടങ്ങിയ ബ്രഡുകളില്‍ നാരുകള്‍ ധാരാളമുണ്ടാവും.

Multigrain Vs Wheat Bread Which Is Better

ഗ്ലിസമിക് അളവ്

രക്തത്തിലെ പഞ്ചസാര കുറക്കാന്‍ സഹായിക്കുന്നതാണ് തവിടും വിത്തും നിറഞ്ഞ ഇത്തരം ധാന്യങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന ബ്രഡുകള്‍. ഗ്ലിസമിക് അളവ് കുയുന്നത് പ്രമേഹം, കാന്‍സര്‍, സ്ട്രോക്ക് എന്നിവ വരാതിരിക്കാന്‍ സഹായിക്കും. സ്വതന്ത്ര റാഡിക്കലുകള്‍ കോശങ്ങളിലുണ്ടാക്കുന്ന തകരാറുകളില്‍ നിന്ന് സംരക്ഷിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകളായ ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് ഇത്തരം ധാന്യങ്ങള്‍ അടങ്ങിയ ബ്രഡുകള്‍.

അതേസമയം ഗ്ലിസമിക അളവ് കൂടുതലുള്ള സമ്പൂര്‍ണ്ണ ഗോതമ്പ് ബ്രഡ് പ്രമേഹരോഗികള്‍ക്ക് ദോഷം ചെയ്യുന്നു.

Multigrain Vs Wheat Bread Which Is Better

കലോറി അളവ്

കലോറി നോക്കുകയാണെങ്കില്‍ ഈ രണ്ടു തരം ബ്രഡുകളും തമ്മില്‍ വലിയ വ്യത്യാസമില്ല. വിവിധധാന്യ ബ്രഡുകളിലെ കലോറി ഇതിലെ കാര്‍ബോഹൈഡ്രേറ്റുകളാണ് ഉണ്ടാക്കുന്നത്. സമ്പൂര്‍ണ്ണ ഗോതമ്പബ്രഡില്‍ കൊളസ്ട്രോളോ, നാരുകളോ, കാര്‍ബോഹൈഡ്രേറ്റുകളോ ഇല്ലാത്തതിനാല്‍ കലോറി ഉണ്ടാവില്ല. ഒരു കഷണം വിവിധധാന്യ ബ്രഡില്‍ കലോറിയുടെ അളവ് 69 ആണെങ്കില്‍ ഗോതമ്പ്ബ്രഡില്‍ അത് 66 ആണ്.

Multigrain Vs Wheat Bread Which Is Better

പൊടിക്കൈകള്‍

ബ്രഡ് വാങ്ങുമ്പോള്‍ അവയില്‍ അടങ്ങിയിരിക്കുന്ന ധാന്യങ്ങളുടെ ലിസ്റ്റ് വായിച്ചുനോക്കുക. ചേരുവയില്‍ സമ്പൂര്‍ണ്ണധാന്യങ്ങള്‍ അടങ്ങിയിരിക്കുന്നത് തെരഞ്ഞെടുക്കുക.

കുറഞ്ഞത് മൂന്നു ഗ്രാം എങ്കിലും നാരുകള്‍ ഉള്ള ബ്രഡ് തെരഞ്ഞെടുക്കുക. ചില ബ്രഡുകളില്‍ ഫൈബറിന്‍റെ അളവ് ഒരു ഗ്രാമിലും താഴെയായിരിക്കും.

കഴിയുന്നതും ഏറ്റവും കുറച്ച് ചേരുവകള്‍ ഉള്ളത് മാത്രം തെരഞ്ഞെടുക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Read more about: food ഭക്ഷണം
  English summary

  Multigrain Vs Wheat Bread Which Is Better

  A whole wheat bread may encourage you to think that you are buying the healthiest, but multigrain bread also offers many essential nutrients. Both multigrain and whole wheat breads undergo less processing and retain most of their natural nutrients.
  Story first published: Thursday, January 15, 2015, 9:17 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more