വ്യായാമം, ഡയറ്റ് വേണ്ട, ആരോഗ്യം നേടാം!!

Posted By:
Subscribe to Boldsky

ആരോഗ്യമെന്നു പറഞ്ഞാല്‍ വ്യായാമവും ഭക്ഷണവുമെല്ലാമായിരിയ്ക്കും മിക്കവരുടേയും മനസില്‍ വരിക. പറഞ്ഞു കേട്ടിട്ടുള്ള പാഠങ്ങളും ഇതു തന്നെയായിരിയ്ക്കും.

എന്നാല്‍ ഇതല്ലാതെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ ചില വഴികളുണ്ട്. വളരെ സിപിംളായ വഴികള്‍. ടൂത്ത്‌ ബ്രഷില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, ഇത്തരം വഴികള്‍ പരീക്ഷിച്ചു നോക്കൂ, ഗുണമുണ്ടാകും.

ചെരിപ്പില്ലാതെ

ചെരിപ്പില്ലാതെ

ചെരിപ്പില്ലാതെ അല്‍പദൂരം നടക്കൂ. മണ്ണിലോ മണലിലോ പുല്ലിലോ ആകാം. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ക്യാന്‍സര്‍ സാധ്യത, പ്രമേഹസാധ്യത എന്നിവ കുറയ്ക്കാന്‍ ഇത് സഹായകമാണ്.

 ചെടികള്‍ക്കും മരങ്ങള്‍ക്കുമിടയിലോ ചെലവഴിയ്ക്കുന്നത്

ചെടികള്‍ക്കും മരങ്ങള്‍ക്കുമിടയിലോ ചെലവഴിയ്ക്കുന്നത്

കാട്ടിലോ ചെടികള്‍ക്കും മരങ്ങള്‍ക്കുമിടയിലോ ചെലവഴിയ്ക്കുന്നത് സ്‌ട്രെസ് കുറയ്ക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും ബിപി കുറയ്ക്കാനും സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ചെടികള്‍ പുറപ്പെടുവിയ്ക്കുന്ന ഫൈറ്റോണ്‍സൈഡ്‌സ് എന്ന ഘടകമാണ് ഇതിനു കാരണം.

നിന്നു ജോലി ചെയ്യു

നിന്നു ജോലി ചെയ്യു

ഇരുന്നു ജോലി ചെയ്യുന്നത് ടൈപ്പ് 2 ഡയബെറ്റിസ്, ഹൃദയപ്രശ്‌നങ്ങള്‍ അമിതവണ്ണം എന്നിവയ്ക്കുള്ള കാരണമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിനുള്ള പരിഹാരം നിന്നു ജോലി ചെയ്യുകയോ ജോലിയ്ക്കിടയില്‍ അല്‍പനേരം നില്‍ക്കുകയോ ആണ്.

മൂണ്‍ ഗാര്‍ഡനിംഗ്

മൂണ്‍ ഗാര്‍ഡനിംഗ്

മൂണ്‍ ഗാര്‍ഡനിംഗ് അഥവാ രാത്രി പൂക്കുന്ന ചെടികളുള്ള പൂന്തോട്ടം ആരോഗ്യം വര്‍ദ്ധിപ്പിയ്ക്കും. ക്യാന്‍സര്‍ മുതല്‍ ഡിപ്രഷന്‍ വരെയുള്ള രോഗങ്ങള്‍ക്കുള്ള പരിഹാരമാണിത്. ഇത്തരം ചെടികള്‍ക്ക് ഔഷധഗുണങ്ങളുണ്ട്. ഇതുപോലെ ചന്ദ്രപ്രകാശം ഏള്‍ക്കുന്നത് അതായത് ലൂണാര്‍ തെറാപ്പി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാകുന്നു.

പാട്ടുപാടുന്നത്

പാട്ടുപാടുന്നത്

പാട്ടുപാടുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് സ്‌ട്രെസ്, വേദന, ബിപി എന്നിവ കുറയ്ക്കും. ലംഗ്‌സ്, വയറ്റിലെ മസിലുകള്‍, ഡയഫ്രം എന്നിവയക്കുള്ള നല്ലൊരു വ്യായാമം കൂടിയാണിത്.

ഉറക്കെ ചിരിയ്ക്കുക

ഉറക്കെ ചിരിയ്ക്കുക

ഉറക്കെ ചിരിയ്ക്കുക. സ്‌ട്രെസ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. ശരീരത്തിലേയ്ക്കുള്ള ഓക്‌സിഡന്‍ പ്രവാഹം വര്‍ദ്ധിയ്ക്കും. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. ഇത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. കാലണം ഇത് കുടലിന്റെ ചലിപ്പിയ്ക്കും.

കളിമണ്ണു ചികിത്സ

കളിമണ്ണു ചികിത്സ

ആരോഗ്യം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒന്നാണ് കളിമണ്ണു ചികിത്സ. ദേഹം മുഴുവന്‍ നനഞ്ഞ മണ്ണു പൊതിഞ്ഞു വയ്ക്കുന്ന രീതി. ഇത് ശരീരത്തിലെ വിഷാംശം നീക്കും. സെലേനിയം, സള്‍ഫര്‍, കാല്‍സ്യം, അയേണ്‍, സിങ്ക് പൊട്ടാസ്യം, അയോഡിന്‍ തുടങ്ങിയ ധാതുക്കള്‍ ശരീരത്തിലേയ്ക്ക് മണ്ണില്‍ നിന്നും ആഗിരണം ചെയ്യപ്പെടും.

വാട്ടര്‍ തെറാപ്പി

വാട്ടര്‍ തെറാപ്പി

രാവിലെ പല്ലു തേയക്കുന്നതിനു മുന്‍പ് 4-5 ഗ്ലാസ് വെള്ളം കുടിയ്ക്കുക. പിന്നീട് ഒരു മണിക്കൂര്‍ വരെ ഒന്നും കഴിയ്ക്കരുത്. ഈ വാട്ടര്‍ തെറാപ്പി ശരീരത്തിലെ വിഷാംശം നീക്കം ചെയ്യും. മലബന്ധം, ചര്‍മപ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

കടലില്‍ കുളിയ്ക്കുന്നത്

കടലില്‍ കുളിയ്ക്കുന്നത്

കടലില്‍ കുളിയ്ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. രക്തപ്രവാഹം കൂടുതലാക്കും. റിലാക്‌സ് ചെയ്യാനുള്ള ഒരു വഴി കൂടിയാണിത്.

ഡാന്‍സ്

ഡാന്‍സ്

ഡാന്‍സ് സ്‌ട്രെസ് അകറ്റും. ശരീരത്തിലെ മസിലുകള്‍ക്കും എല്ലുകള്‍ക്കുമെല്ലാം വ്യായാമം നല്‍കും. തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.

Read more about: health ആരോഗ്യം
English summary

improve Health Without Exercise And Diet

There are some interesting and unusual ways to improve your health without exercise. These unique ways to improve health are funny and surprising. Lets try
Story first published: Tuesday, June 30, 2015, 8:28 [IST]