For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടൂത്ത്‌ ബ്രഷില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

By Archana
|

നമ്മളെല്ലാം ദിവസവും ആദ്യം ചെയ്യുന്ന പ്രവര്‍ത്തികളിലൊന്ന്‌ പല്ല്‌ വൃത്തിയാക്കുക എന്നതാണ്‌. ശുചിത്വവും ആരോഗ്യവും നല്‍കുന്നതില്‍ പല്ല്‌ വൃത്തിയാക്കുന്നതിന്റെ പങ്ക്‌ വളരെ വലുതാണ്‌. എന്നാല്‍, ദിവസേനയുള്ള ശീലം എന്നതിനപ്പുറം പല്ലുതേയ്‌ക്കലിന്‌ പ്രാധാന്യം കൊടുക്കുന്നവര്‍ കുറവാണ്‌. പല്ലിന്റെ വൃത്തിയ്‌ക്കായി ഉപയോഗിക്കുന്ന ബ്രഷിന്റെ വൃത്തിയും പരമ പ്രധാനമാണ്‌. വായുടെ ശുചിത്വത്തിന്‌ ടൂത്ത്‌ ബ്രഷും വൃത്തിയോടെ സൂക്ഷിക്കേണ്ടതുണ്ട്‌. എല്ലാ 3-4 മാസം കൂടുമ്പോഴും ടൂത്ത്‌ ബ്രഷ്‌ മാറ്റണമെന്നാണ്‌ ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശം. ബ്രഷിലെ നാരുകള്‍ തേഞ്ഞു തുടങ്ങിയാലും ഉടന്‍ തന്നെ ഇവ മാറ്റണം.

ടൂത്ത്‌ ബ്രഷുകള്‍ രോഗാണുക്കള്‍ നിറഞ്ഞതാണന്ന്‌ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റ്‌ ഓഫ്‌ മാഞ്ചസ്റ്ററലെ ഗവേഷകര്‍ പറയുന്നു. മൂടി വയ്‌ക്കാത്ത ഒരു ടൂത്ത്‌ ബ്രഷ്‌ അതിസാരം ഉണ്ടാക്കുന്ന ഇ.കോളി ബാക്‌ടീരിയ, ചര്‍മ്മരോഗങ്ങള്‍ക്ക്‌ കാരണമാകുന്ന സ്റ്റഫിലോകോകി ബാക്‌ടീരിയ എന്നിവ ഉള്‍പ്പടെ 100 ദശലക്ഷം ബാക്‌ടീരിയകളുടെ വാസസ്ഥലമാണന്നാണ്‌ ഗവേഷകരുടെ കണ്ടെത്തല്‍.

ടൂത്ത്‌ ബ്രഷില്‍ ഒളിച്ചിരിക്കുന്ന കാര്യങ്ങള്‍

1. രോഗാണുക്കള്‍

1. രോഗാണുക്കള്‍

നമ്മള്‍ ഉപയോഗിക്കുന്ന ടൂത്ത്‌ ബ്രഷില്‍ നിരവധി രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നുവെന്ന്‌ ഗവേഷകര്‍ പറയുന്നു. മൂടി വയ്‌ക്കാത്ത ഒരു ടൂത്ത്‌ ബ്രഷ്‌ അതിസാരം ഉണ്ടാക്കുന്ന ഇ.കോളി ബാക്‌ടീരിയ, ചര്‍മ്മരോഗങ്ങള്‍ക്ക്‌ കാരണമാകുന്ന സ്റ്റഫിലോസോസി ബാക്‌ടീരിയ എന്നിവ ഉള്‍പ്പടെ 100 ദശലക്ഷം ബാക്‌ടീരിയകളുടെ വാസസ്ഥലമാണന്ന്‌ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌.

2. ബാക്‌ടീരിയ

2. ബാക്‌ടീരിയ

നമ്മുടെ വായില്‍ ഓരോ ദിവസവും നൂറ്‌ കണക്കിന്‌ സൂക്ഷ്‌മ ജീവികള്‍ എത്തുന്നുണ്ട്‌. അത്‌ ഒരു വലിയ കാര്യമല്ല. എന്നാല്‍ ബാക്‌ടീരിയയുടെ എണ്ണം ക്രമാതീതമായി ഉയരാതെ സൂക്ഷിക്കേണ്ടത്‌ ആവശ്യമാണ്‌. പല്ല്‌ വൃത്തിയാക്കുമ്പോള്‍ നീക്കം ചെയ്യുന്നത്‌ ബാക്‌ടീരിയയാണന്ന ഓര്‍മ്മ വേണം. ഓരോ സമയവും ബ്രഷ്‌ ചെയ്യുമ്പോള്‍ പല്ലിന്‍ നിന്നും ബാക്‌ടീരിയ ബ്രഷിലേക്കെത്തും.

3. മുറിവ്‌

3. മുറിവ്‌

ബ്രഷ്‌ ഉപയോഗിച്ച്‌ പല്ല്‌ തേയ്‌ക്കുമ്പോള്‍ പ്രത്യേകിച്ച്‌ ഇലക്‌ട്രിക്‌ ടൂത്‌ ബ്രഷ്‌ ഉപയോഗിക്കുമ്പോള്‍ വായിലെ തൊലിക്കടിയിലേക്ക്‌ ഈ സൂഷ്‌മ ജീവികളെ തള്ളും. ഇതില്‍ പല രോഗാണുക്കളും നിങ്ങളുടെ വായില്‍ ഉള്ളതിനാല്‍ ടൂത്ത്‌ ബ്രഷിലും ഉണ്ടായിരിക്കും. മറ്റുള്ളവരുമായി പങ്ക്‌ വയ്‌ക്കുന്നില്ല എങ്കില്‍ ഇവ പുതിയ അസുഖങ്ങള്‍ക്ക്‌ കാരണമായേക്കില്ല. എന്നാല്‍, രോഗം വീണ്ടു വരാന്‍ ഇവ കാരണമായേക്കാം.

4. രോഗ കാരണം

4. രോഗ കാരണം

ടൂത്ത്‌ ബ്രഷ്‌ ഉപയോഗിക്കുന്നു എന്നത്‌ കൊണ്ട്‌ നിങ്ങള്‍ക്ക്‌ അസുഖങ്ങള്‍ പകരണമെന്നില്ല. നിങ്ങളുടെ വായിലും ടൂത്ത്‌ ബ്രഷിലും നിരവധി രോഗാണുക്കള്‍ എത്തിയാലും ശരീരത്തിന്‌ രോഗ പ്രതിരോധ ശേഷി ഉണ്ടെങ്കില്‍ ഇത്തരത്തില്‍ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറവാണ്‌.

5. ടോയിലറ്റും ബ്രഷും

5. ടോയിലറ്റും ബ്രഷും

പൊതുവെ ബാത്‌റൂമുകള്‍ ചെറുതായിരിക്കും. പല വീടുകളിലും ടോയിലറ്റ്‌കള്‍ ബ്രഷ്‌ വയ്‌ക്കുന്ന ബാത്‌റൂം സിങ്കിനോട്‌ വളരെ അടുത്തായിട്ടായിരിക്കും. എല്ലാ ടോയിലറ്റ്‌ ഫ്‌ളഷുകളും അന്തരീക്ഷത്തിലേക്ക്‌ നിരവധി ബാക്‌ടീരിയകളെ വ്യാപിപ്പിക്കാറുണ്ട്‌. ടൂത്ത്‌ ബ്രഷ്‌ തുറന്നിരിക്കുന്നിടത്ത്‌ ടോയിലറ്റ്‌ സ്‌പ്രെ ഉപയോഗിക്കരുത്‌. കഴിവതും ടോയിലറ്റുകളില്‍ നിന്നും ദൂരെ മാറ്റി ടൂത്ത്‌ ബ്രഷുകള്‍ സൂക്ഷിക്കുക.

6.ടൂത്ത്‌ ബ്രഷ്‌ ഹോള്‍ഡര്‍

6.ടൂത്ത്‌ ബ്രഷ്‌ ഹോള്‍ഡര്‍

ടോയിലറ്റിനോട്‌ അടുത്തിരിക്കുന്നത്‌ കൊണ്ട്‌ പലപ്പോഴും ടൂത്ത്‌ ബ്രഷ്‌ ഹോള്‍ഡറുകളും ബാക്‌ടീരിയകളുടെ സങ്കേതമാകാറുണ്ട്‌. ടോയിലറ്റ്‌ ഫ്‌ളഷ്‌ ചെയ്യുമ്പോള്‍ വായു മാര്‍ഗം ഇവ എത്തുന്നതാണ്‌. ഒരു വീട്ടിലെ ഏറ്റവും അഴുക്കുള്ള വസ്‌തുക്കളില്‍ ഒന്ന്‌ ഇതായിരിക്കും.

7. ടൂത്ത്‌ ബ്രഷ്‌ സൂക്ഷിക്കാനുള്ള ഉപായങ്ങള്‍

7. ടൂത്ത്‌ ബ്രഷ്‌ സൂക്ഷിക്കാനുള്ള ഉപായങ്ങള്‍

ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോഴും ടാപ്പിലെ വെള്ളത്തില്‍ ബ്രഷ്‌ നന്നായി കഴുകുക

ഈര്‍പ്പമുള്ളിടത്ത്‌ ബാക്‌ടീരിയ ഉണ്ടാകുമെന്നതിനാല്‍ ബ്രഷ്‌ നനവില്ലാത്തിടത്ത്‌ സൂക്ഷിക്കുക. ഉപയോഗിച്ചതിന്‌ ശേഷം ബ്രഷിന്‌ ഉണങ്ങാനുള്ള അവസരം ഉണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക.

ടൂത്ത്‌ ബ്രഷ്‌ ഹോള്‍ഡറില്‍ കിടത്തി വയ്‌ക്കുന്നതിന്‌ പകരം കുത്തനെ നിര്‍ത്തുക.

സ്വന്തം ബ്രഷ്‌ മറ്റുള്ളവരുടെ ബ്രഷുകളില്‍ നിന്നും മാറ്റി സൂക്ഷിക്കുക. ഒരിക്കലും മാറി ഉപയോഗിക്കരുത്‌.

മറ്റുള്ളവരുടെ ബ്രഷിനൊപ്പം ഒരേ കപ്പില്‍ ഇരു വശങ്ങളിലായി ടൂത്ത്‌ ബ്രഷ്‌ ഒരിക്കലും സൂക്ഷിക്കരുത്‌.

ബ്രഷില്‍ തൊടുമ്പോഴെല്ലാം അവയില്‍ നിന്നും രോഗാണുക്കള്‍ പകരും

8. ടൂത്ത്‌ ബ്രഷ്‌ മാറുമ്പോള്‍

8. ടൂത്ത്‌ ബ്രഷ്‌ മാറുമ്പോള്‍

എല്ലാ മൂന്നോ നാലോ മാസം കൂടുമ്പോഴും ടൂത്ത്‌ ബ്രഷ്‌ മാറ്റുക. ടൂത്ത്‌ ബ്രഷിലെ നാരുകള്‍ തേയുമ്പോഴും നിങ്ങള്‍ക്ക്‌ അസുഖം വരുമ്പോഴും പ്രതിരോധ ശേഷി ദുര്‍ബലമാകുമ്പോഴും ബ്രഷ്‌ മാറ്റുന്നത്‌ നല്ലതാണ്‌.

9. വായ സംരക്ഷണം

9. വായ സംരക്ഷണം

മോണ രോഗങ്ങള്‍, വായ നാറ്റം, കേടുള്ള പല്ല്‌, ചീത്ത ശ്വാസം എന്നിവയ്‌ക്കു കാരണം ബാക്‌ടീരിയ ആണ്‌. ഇത്തരം ബാക്‌ടീരിയകളെ ഇല്ലാതാക്കാന്‍ പല്ലും വായും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പല്ല്‌ തേയ്‌ക്കുന്നതിന്‌ മുമ്പ്‌ ആന്റി ബാക്‌ടീരിയല്‍ മൗത്ത്‌ വാഷ്‌ ഉപയോഗിച്ച്‌ വായ കഴുകുന്നത്‌ ബ്രഷിലേക്ക്‌ ഇവ എത്തുന്നത്‌ കുറയ്‌ക്കാന്‍ സഹായിക്കും.

Read more about: health ആരോഗ്യം
English summary

The Dirty Secret Of Our Toothbrush

Toothbrushing plays an important everyday role for personal oral hygiene and effective plaque removal. Appropriate toothbrush care and maintenance are also important considerations for sound oral hygiene. Doctors recommends that people should replace toothbrushes approximately every 3–4 months or sooner if the bristles become frayed with use.
Story first published: Friday, November 15, 2013, 15:58 [IST]
X
Desktop Bottom Promotion