ചുമയ്ക്കു മരുന്നു വീട്ടിലുണ്ടാക്കാം

Posted By:
Subscribe to Boldsky

ചുമ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ വരുന്ന ഒന്നാണ്. ഇതിന് മരുന്നുകളും ലഭ്യമാണ്.

എന്നാല്‍ ഇംഗ്ലീഷ് മരുന്നുകളേക്കാള്‍ വീട്ടിലുണ്ടാക്കുന്ന ചില മരുന്നുകള്‍, അതായത് നാ്ട്ടുമരുന്നുകള്‍ ഗുണം ചെയ്യും.

ചുമയ്ക്കായി മരുന്നുകള്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഒരു ബൗളില്‍ അല്‍പം വെളിച്ചെണ്ണ ചൂടാക്കുക. ഇത് വാങ്ങി വച്ച് അല്‍പം തേന്‍ ചേര്‍ത്തിളക്കണം. ഇത് കട്ടന്‍ ചായയില്‍ ചേര്‍ത്തിളക്കുക. അല്‍പം ചെറുനാരങ്ങാനീരും പിഴിഞ്ഞൊഴിയ്ക്കാം. ഇത് കുടിയ്ക്കാം

സവാള

സവാള

അല്‍പം സവാള നീരെടുത്ത് ഇതില്‍ ഒരു വെളുത്തുള്ളിയിട്ടു ചൂടാക്കുക. ഇത് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം.

ബ്രൗണ്‍ ഷുഗര്‍

ബ്രൗണ്‍ ഷുഗര്‍

ഒരു കപ്പ് വെള്ളം ചൂടാക്കുക. ഇതില്‍ രണ്ടു സ്പൂണ്‍ ബ്രൗണ്‍ ഷുഗര്‍ ചേര്‍ത്തിളക്കാം. ഇത് റൂം ടെമ്പറേച്ചറിലാകുമ്പോള്‍ കുടിയ്ക്കാം.

ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്

ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്

ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് എന്നിവ അല്‍പം വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് ദിവസവും രണ്ടു നേരം വീതം കുറിയ്ക്കുക.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ ചൂടാക്കുക. ഇതിലേയ്ക്ക് കുരുമുളകുപൊടി ചേര്‍ത്തിളക്കം. ഇത് തണുക്കുമ്പോള്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ ചുമയ്ക്കു നല്ലതാണ്. ഇതില്‍ അല്‍പം തേന്‍ ചേര്‍ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.

ചെറുനാരങ്ങ

ചെറുനാരങ്ങ

അല്‍പം ചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നതു ഗുണം ചെയ്യും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം നല്‍കും.

ഇഞ്ചി, വെളുത്തുള്ളി

ഇഞ്ചി, വെളുത്തുള്ളി

ഇഞ്ചി, വെളുത്തുള്ളി എന്നിവ പേസ്റ്റാക്കുക. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്തിളക്കി ഇടയ്ക്കിടയ്ക്കു കഴിയ്ക്കാം.

ചെറിയ ഉള്ളി, കല്‍ക്കണ്ടം

ചെറിയ ഉള്ളി, കല്‍ക്കണ്ടം

ചെറിയ ഉള്ളി, കല്‍ക്കണ്ടം എന്നിവ ചതയ്ക്കുക. ഇതിന്റെ നീര് ഇടയ്ക്കിടയ്ക്കു കുടിയ്ക്കുന്നതും ഗുണം നല്‍കും. ഉറങ്ങി തടി കുറയ്ക്കാം!!

Read more about: health ആരോഗ്യം
English summary

Home Made Cough Syrup Recipe

These natural cough syrup recipes can get rid of your nasty problem. Learn to prepare your own homemade cough syrup.
Story first published: Friday, January 30, 2015, 12:53 [IST]