വെളുത്ത അരിയുടെ ആരോഗ്യവശങ്ങള്‍

Posted By:
Subscribe to Boldsky

ആരോഗ്യത്തിനു കൂടുതല്‍ നല്ലത്‌ ബ്രൗണ്‍ റൈസാണെന്ന കാര്യത്തില്‍ സംശയം വേണ്ട. വെളുത്ത അരി പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യുമെന്നതും വാസ്‌തവമാണ്‌.നിങ്ങളുടെ തലവേദനയുടെ കാരണം ?

എന്നാലും വെളുത്ത അരിയ്‌ക്കും ചില ആരോഗ്യഗുണങ്ങളുണ്ട്‌. ഇവയെന്തൊക്കെയെന്നു നോക്കൂ,

വെളുത്ത അരിയുടെ ആരോഗ്യവശങ്ങള്‍

വെളുത്ത അരിയുടെ ആരോഗ്യവശങ്ങള്‍

ഇവയില്‍ ബ്രാന്‍, ഫൈറ്റിക്‌ ആസിഡ്‌ എന്നിവ അടങ്ങിയിട്ടില്ല. ഇതു കൊണ്ടുതന്നെ ആര്‍സെനിക്‌ പോലുള്ള രാസവസ്‌തുക്കള്‍ അടങ്ങിയിട്ടില്ല.

ഫുഡ്‌ അലര്‍ജി

ഫുഡ്‌ അലര്‍ജി

ഇത്‌ ഗ്ലൂട്ടെന്‍ ഫ്രീയാണ്‌. ഇതുകൊണ്ടുതന്നെ ഫുഡ്‌ അലര്‍ജി പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കില്ല. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുള്ളവര്‍ക്ക്‌ ഇത്‌ നല്ലതാണ്‌.

താല്‍ക്കാലിക ഊര്‍ജം

താല്‍ക്കാലിക ഊര്‍ജം

കാര്‍ബോഹൈഡ്രേറ്റ്‌ കൂടുതല്‍ ഉള്ളതു കൊണ്ടുതന്നെ താല്‍ക്കാലിക ഊര്‍ജം കൂടുതല്‍ നല്‍കാന്‍ ഇതിനു കഴിയുന്നു.

മസില്‍

മസില്‍

ഇതില്‍ ബോഡി ബില്‍ഡിംഗിനു വേണ്ട പ്രോട്ടീനുകള്‍ അമിനോ ആസിഡിന്റെ രൂപത്തില്‍ അടങ്ങിയിട്ടുണ്ട്‌. ഇവ മസില്‍ വളര്‍ച്ചയ്‌ക്കു ഗുണകരമാണ്‌. വെളുത്ത അരിയുടെ ചോറും ഇറച്ചിയും ചേര്‍ത്തു കഴിയ്‌ക്കുന്നത്‌ മസില്‍ ബില്‍ഡി്‌ംഗിനു സഹായിക്കും.

വയറിളക്കം, മോണിംഗ്‌ സിക്‌നസ്‌

വയറിളക്കം, മോണിംഗ്‌ സിക്‌നസ്‌

വയറിളക്കം, മോണിംഗ്‌ സിക്‌നസ്‌ പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ വെളുത്ത അരി നല്ലതാണ്‌.

പ്രതിരോധവ്യവസ്ഥ

പ്രതിരോധവ്യവസ്ഥ

ശരീരത്തിലെ പ്രതിരോധവ്യവസ്ഥ ശക്തമാക്കാനും ഓര്‍മശക്തി വര്‍ദ്ധിപ്പിയ്‌ക്കാനും വെളുത്ത അരി നല്ലതാണ്‌.ഇതിലെ തയാമിനാണ്‌ ഓര്‍മശക്തി വര്‍ദ്ധിപ്പിയ്‌ക്കുന്നത്‌. മഗ്നീഷ്യമാണ്‌ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കുന്നത്‌.

വിശപ്പ്‌

വിശപ്പ്‌

ദഹനം എളുപ്പമാക്കുന്നതു കൊണ്ടു വിശപ്പുണ്ടാക്കാനും വെളുത്ത അരി കാരണമാകും. ഭക്ഷണം കഴിയ്‌ക്കാന്‍ വിശപ്പില്ലെന്നു പരാതിപ്പെടുന്നവര്‍ക്ക്‌ നല്ലൊരു പരിഹാരം.

ഡൈയൂറെറ്റിക്‌

ഡൈയൂറെറ്റിക്‌

വെളുത്ത അരിയ്‌ക്ക്‌ ഡൈയൂറെറ്റിക്‌ ഗുണമുണ്ട്‌. മൂത്രം പോകാന്‍ ബുദ്ധിമു്‌ട്ടുന്നവര്‍ക്ക്‌ ഇത്‌ നല്ലതാണ്‌.

പല്ല്‌

പല്ല്‌

ഇതില്‍ പല്ലു കേടുവരുത്തുന്ന ഫൈറ്റിക്‌ ആസിഡ്‌ അടങ്ങിയിട്ടില്ല. പല്ലിനു നല്ലതെന്നര്‍ത്ഥം.

Read more about: health ആരോഗ്യം
English summary

Health Benefits of White Rice

Today Boldsky will share with you some health benefits of white rice vs brown rice. Have a look at some uses of white rice.
Story first published: Thursday, March 26, 2015, 16:00 [IST]