ഇങ്ങനെ കഴിച്ചാല്‍ പ്രായം കൂടും!!

Posted By:
Subscribe to Boldsky

വയസിനേക്കാള്‍ കൂടുതല്‍ പ്രായം തോന്നുവരും കുറവു തോന്നുന്നവരുമെല്ലാം ഉണ്ട്. പല ഘടകങ്ങള്‍ ചേര്‍ന്നാണ് പ്രായക്കുറവും പ്രായക്കൂടുതലുമെല്ലാം നിശ്ചയിക്കുന്നത്. ഭക്ഷണവും കാലാവസ്ഥയും ചര്‍മസംരക്ഷണവും ജീവിതശൈലികളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ഒരാളുടെ ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്നതിനും കുറവു തോന്നിക്കുന്നതിലും ഭക്ഷണത്തിന് വലിയ പ്രധാന്യമുണ്ട്. ചെറുപ്പമാക്കുകയും പ്രായമേറ്റുകയു ംചയ്യുന്നു പല ഭക്ഷണങ്ങളും ഭക്ഷണ ശീലങ്ങളുമുണ്ട്.

പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്ന ചില ജീവിതരീതികളെക്കുറിച്ചറിയൂ,

ഇങ്ങനെ കഴിച്ചാല്‍ പ്രായം കൂടും

ഇങ്ങനെ കഴിച്ചാല്‍ പ്രായം കൂടും

നാം വാങ്ങി ഉപയോഗിയ്ക്കുന്ന ഓയിലുകള്‍ പലപ്പോഴും പല പ്രോസസുകളിലൂടെയും കടന്നു പോയവയാണ്. ഹൈഡ്രോജെനേറ്റഡ് ഓയിലുകളെന്നു പറയാം. ഇവ കോശങ്ങള്‍ നശിച്ചു പോകാന്‍ ഇട വരുത്തുന്നു. ഇതു വഴി ചര്‍മത്തിന് വേഗത്തില്‍ പ്രായമേറുന്നു.

ഇങ്ങനെ കഴിച്ചാല്‍ പ്രായം കൂടും

ഇങ്ങനെ കഴിച്ചാല്‍ പ്രായം കൂടും

പ്രോസസ് ചെയ്തു വരുന്ന മധുരം ചര്‍മത്തിന്റെ പ്രായമേറുന്ന പ്രക്രിയ വേഗത്തിലാക്കുന്നു. ഇത്തരം മധരും കേടുപാടുകള്‍ തീര്‍ക്കാനുളള ചര്‍മത്തിന്റെ സ്വാഭാവിക പ്രക്രിയയെ ബാധിയ്ക്കുന്നു.

ഇങ്ങനെ കഴിച്ചാല്‍ പ്രായം കൂടും

ഇങ്ങനെ കഴിച്ചാല്‍ പ്രായം കൂടും

വൈകി ഭക്ഷണം കഴിയ്ക്കുന്നതും ഭക്ഷണക്രമത്തിലെ സ്ഥിരതയില്ലായ്മയും പ്രായമേറ്റുന്ന മറ്റു ഘടകങ്ങളാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതിനെ ബാധിയ്ക്കും. ഇതുവഴി ഹോര്‍മോണുകളേയും. പ്രമേഹത്തിനും അമിത വണ്ണത്തിനുമെല്ലാം വഴി വയ്ക്കുകയും ചെയ്യും. രാത്രി വൈകി ഭക്ഷണം കഴിയ്ക്കുന്നതും തടി കൂട്ടും. പ്രായമേറിയെന്നു തോന്നിപ്പിയ്ക്കുകയും ചെയ്യും.

ഇങ്ങനെ കഴിച്ചാല്‍ പ്രായം കൂടും

ഇങ്ങനെ കഴിച്ചാല്‍ പ്രായം കൂടും

റിഫൈന്‍ഡ്‌സ് ഭക്ഷണങ്ങള്‍, അതായത് വെളുത്ത അരി, വൈറ്റ് ബ്രെഡ് തുടങ്ങിയവയെല്ലാം രക്തത്തിലെ ഗ്ലൂക്കോസ് തോതില്‍ വ്യത്യാസങ്ങള്‍ വരുത്തുന്നവയാണ്. ഇത് പ്രായം കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന മറ്റൊരു ഘടകവുമാണ്.

ഇങ്ങനെ കഴിച്ചാല്‍ പ്രായം കൂടും

ഇങ്ങനെ കഴിച്ചാല്‍ പ്രായം കൂടും

സ്‌ട്രെസ് വരുമ്പോള്‍ ഭക്ഷണം കഴിയ്ക്കുന്നവരുണ്ട്. സ്‌ട്രെസ് സമയത്തുണ്ടാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ദഹനപ്രക്രിയ പതുക്കെയാക്കും. ശരീരം പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതു കുറയും. ഇതെല്ലാം തടി കൂട്ടാന്‍ മാത്രമല്ല, പ്രായക്കൂടുതല്‍ തോന്നാനും കാരണമാകും.

ഇങ്ങനെ കഴിച്ചാല്‍ പ്രായം കൂടും

ഇങ്ങനെ കഴിച്ചാല്‍ പ്രായം കൂടും

റോസ്റ്റിംഗ്, വറുക്കുക തുടങ്ങിയ പാചകരീതികള്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വര്‍ദ്ധിപ്പിയ്ക്കും. ഇതും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കും.

ഇങ്ങനെ കഴിച്ചാല്‍ പ്രായം കൂടും

ഇങ്ങനെ കഴിച്ചാല്‍ പ്രായം കൂടും

മദ്യം കഴിയ്ക്കുന്ന ശീലം ലിവറിന് നല്ലതല്ല. ലിവറിന്റെ ആരോഗ്യം ശരിയായിരിയ്‌ക്കേണ്ടത് ചെറുപ്പം തോന്നിക്കാന്‍ പ്രധാനം. ഇതിനു പുറമെ ഉറക്കക്കുറവ്, സ്‌ട്രെസ് തുടങ്ങിയവയെല്ലാം പ്രായം കൂട്ടുന്ന കാര്യങ്ങളാണ്.

English summary

Eating Habits That Age You Faster

Yes, there are many everyday habits that age you; and there are certain foods that age you. Ageing starts from inside and when your insides are inflamed,
Story first published: Tuesday, November 24, 2015, 9:48 [IST]
Subscribe Newsletter