നിങ്ങള്‍ക്ക് മടിയെങ്കില്‍ എന്തു സംഭവിയ്ക്കും

Posted By:
Subscribe to Boldsky

എത്ര ഉത്സാഹപ്രകൃതരാണെങ്കിലും ചിലപ്പോഴെങ്കിലും മടി തോന്നാത്തവര്‍ ആരുമുണ്ടാകില്ല. ഇത് സാധാരണയാണെന്നു പറയാം. എന്നാല്‍ ചിലരുണ്ട്, എപ്പോഴും മടി പിടിച്ചിരിക്കുന്നവര്‍. ജന്മനാ മടി തന്നെ സ്വഭാവവും അല്ലെങ്കില്‍ ശീലവുമായവര്‍.

മടി പല കാര്യങ്ങളും തടസപ്പെടുത്തുമെന്നു മാത്രമല്ല, നിങ്ങളറിയാതെ തന്നെ നിങ്ങള്‍ക്ക് പല പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. മുടി നന്നാക്കാന്‍ തൈര്‌

മടി പിടിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സ്‌ട്രെസ്

സ്‌ട്രെസ്

മടി പിടിയ്ക്കുമ്പോള്‍ സ്‌ട്രെസ് നമ്മളറിയാതെ തന്നെ നമ്മെ കീഴ്‌പ്പെടുത്തുന്ന ഒന്നാണ്. സ്‌ട്രെസ് മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണവുമാണ്. പല അസുഖങ്ങള്‍ക്കും കാരണമാകാവുന്ന ഒന്ന്.

ഉറക്കം

ഉറക്കം

ജോലി ചെയ്യുമ്പോള്‍ രാത്രി സുഖകരമായ ഉറക്കം ലഭിയ്ക്കും. ഇത് ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ശരിയായി നില നിര്‍ത്തുകയും ചെയ്യും. എന്നാല്‍ മടി പിടിച്ചിരിയ്ക്കുന്നത് ഉറക്കം തൂങ്ങലിന് ഇട വരുത്തുമെങ്കിലും നല്ല ഉറക്കം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉറക്കം കുറയുന്നതും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

അപചയപ്രക്രിയ

അപചയപ്രക്രിയ

മടി പിടിച്ചിരിയ്ക്കുമ്പോള്‍ ശരീരത്തിന്റെ അപചയപ്രക്രിയയും പതുക്കെയാകും. ഇത് തടി കൂടാന്‍ വഴിയൊരുക്കും.

ബിപി

ബിപി

മടി സ്‌ട്രെസ് കാരണമാകും. ഇത് സ്വാഭാവികമായും ബിപി കൂടാന്‍ കാരണമാവുകയും ചെയ്യും.

കൊഴുപ്പടിഞ്ഞു കൂടാന്‍

കൊഴുപ്പടിഞ്ഞു കൂടാന്‍

മടി പിടിയ്ക്കുകയെന്നാല്‍ അലസമായി, ശാരീരിക അധ്വാനമൊന്നും തന്നെയില്ലാതെ ഇരിയ്ക്കുകയാണെന്നര്‍ത്ഥം. ഇത് ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകും.

മസിലുകളും എല്ലുകളുമെല്ലാം ദുര്‍ബലമാകുന്നു

മസിലുകളും എല്ലുകളുമെല്ലാം ദുര്‍ബലമാകുന്നു

വ്യായാമക്കുറവ് കാരണം മസിലുകളും എല്ലുകളുമെല്ലാം ദുര്‍ബലമാകുന്നു. ഇത് പല ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

രക്തപ്രവാഹം

രക്തപ്രവാഹം

മടി ശരീരത്തിലെ രക്തപ്രവാഹം കുറയ്ക്കുന്നു. ഇത് ഹൃദയത്തിലും തലച്ചോറിനുമൊന്നും നല്ലതല്ല.

Read more about: health ആരോഗ്യം
English summary

Do You Know What Happens To Your Body When You Are Lazy

If you are wondering what happens to your body when youre lazy, here are the shocking results, we think you should take a look at.
Story first published: Friday, December 11, 2015, 9:17 [IST]