നിങ്ങള്‍ ആരോഗ്യമുള്ള പുരുഷനാണോ?

Posted By:
Subscribe to Boldsky

ആരോഗ്യം, അത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും വളരെ പ്രധാനപ്പെട്ട ഒന്നാണ്. സ്ത്രീയുടേയും പുരുഷന്റേയും ആരോഗ്യം കണക്കാക്കാനുള്ള മിക്കവാറും കാര്യങ്ങള്‍ ഒരുപോലെയാണെങ്കിലും ചില കാര്യങ്ങളില്‍ വ്യത്യാസവുമുണ്ട്. ഇരുവരുടേയും ശരീരപ്രകൃതിയാണ് ഇതിനു പ്രധാന കാരണം.

പുരുഷന്റെ ആരോഗ്യം തിരിച്ചറിയാനുള്ള ചില വഴികളുണ്ട്. ആരോഗ്യമുളള ഒരു പുരുഷനാണോ നിങ്ങളെന്നു സ്വയം തിരിച്ചറിയൂ,

ഹൃദയമിടിപ്പ്

ഹൃദയമിടിപ്പ്

വിശ്രമിയ്ക്കുന്ന സമയത്ത് നിങ്ങളുടെ ഹൃദയമിടിപ്പ് മിനിറ്റില്‍ 70 ബീറ്റ്‌സാണോയെന്നു പരിശോധിയ്ക്കുക. ഇത് 70 അല്ലെങ്കില്‍ അതില്‍ അല്‍പം കുറവുമാകാം. എന്നാല്‍ 70ല്‍ കൂടുതലെങ്കില്‍ ഹൃദയാരോഗ്യം മെച്ചപ്പെടുവാനുണ്ടെന്നു ചുരുക്കം.

നഖം

നഖം

നിങ്ങളുടെ നഖം പിങ്ക് നിറത്തിലാവണം. ഇത് മിനുസമുള്ളതും ഉറപ്പുള്ളതുമാകണം. നഖത്തില്‍ വെള്ള പാടുണ്ടെങ്കില്‍ ഇത് പ്രമേഹലക്ഷണമാകാം. മഞ്ഞ നിറമെങ്കില്‍ ശ്വാസകോശസംബന്ധമായ അസുഖമാകാം.

മൂത്രത്തിന്റെ നിറം

മൂത്രത്തിന്റെ നിറം

മൂത്രത്തിന്റെ നിറം വളരെ പ്രധാനം. മഞ്ഞനിറത്തിലെ മൂത്രമെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. അല്ലെങ്കില്‍ വേണ്ട പോലെ വെള്ളം കുടിയ്ക്കാത്തതു കൊണ്ടാകാം. മൂത്രത്തില്‍ രക്തമോ മറ്റോ ഉണ്ടെങ്കിലും ഡോക്ടറെ കാണുക.

പുഷ് അപ്

പുഷ് അപ്

20 പുഷ് അപ് അടുപ്പിച്ചു ചെയ്യാന്‍ നിങ്ങള്‍ക്കു സാധിയ്ക്കുന്നുവെങ്കില്‍ നിങ്ങള്‍ ആരോഗ്യമുള്ള ഒരു പുരുഷനാണെന്നര്‍ത്ഥം. പ്രത്യേകിച്ച് ജോലി ചെയ്യുന്നതിനിടെ.

ഓടുക

ഓടുക

15 മിനിറ്റിനുള്ളില്‍ ഒരു മൈല്‍ ഓടാന്‍ നിങ്ങള്‍ക്കു സാധിയ്ക്കുന്നവെങ്കില്‍ ഇതും നിങ്ങള്‍ ആരോഗ്യമുള്ള പുരുഷനാണെന്നതിന്റെ ലക്ഷണമാണ്. ഓടുമ്പോള്‍ ഹൃദയമിടിപ്പു വര്‍ദ്ധിയ്ക്കുകയും നിര്‍ത്തുമ്പോള്‍ ഹൃദയമിടിപ്പു കുറയുകയും വേണം.

ശോധന

ശോധന

ദിവസവും ഒരേ സമയത്തു തന്നെ നിങ്ങള്‍ക്ക് ശോധനയുണ്ടെങ്കില്‍ ഇതും ആരോഗ്യത്തിന്റെ ലക്ഷണം തന്നെയാണ്. മലബന്ധം പലപ്പോഴും പല അസുഖങ്ങളുടേയും ലക്ഷണവുമാകാം.

ഉറക്കം

ഉറക്കം

ദിവസവും ഒരേ സമയത്തു തന്നെ അലാറമില്ലാതെ നിങ്ങള്‍ക്കുണരാന്‍ സാധിയ്ക്കുന്നുണ്ടോ, ആരോഗ്യമുള്ള പുരുഷനാണ് നിങ്ങളെന്നര്‍ത്ഥം. ഉറക്കക്കുറവ് ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കും. എന്നാല്‍ വേണ്ട രീതിയില്‍ ഉറങ്ങിയിട്ടും വല്ലാതെ ക്ഷീണവും മറ്റും തോന്നുകയാണെങ്കില്‍ ഇത് പലപ്പോഴും പല രോഗങ്ങളുടേയും ലക്ഷണവുമാകാം.

ശരീരഭാരം

ശരീരഭാരം

നിങ്ങളുടെ ശരീരഭാരം ഉയരത്തിന് ആനുപാതികമാണെങ്കില്‍ ഇതും ആരോഗ്യത്തിന്റെ ലക്ഷണമാണ്. കൂടുതല്‍ കൂടുന്നതും വല്ലാതെ കുറയുന്നതും നല്ലതുമല്ല.

കാര്‍ഡിയോ വ്യായാമങ്ങള്‍

കാര്‍ഡിയോ വ്യായാമങ്ങള്‍

കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ ഹൃദയമിടിപ്പ് പൂര്‍വസ്ഥിതിയിലേയ്ക്കു മടങ്ങുന്നതും ആരോഗ്യമുള്ള പുരുഷന്റെ ലക്ഷണം തന്നെ.

ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്‌ക്കാം

മുടി

മുടി

സ്വാഭാവിക സൗന്ദര്യമുള്ള മുടിയെങ്കില്‍ ഇതും ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ്. മുടിയിലെ പരീക്ഷണങ്ങളും വെള്ളവും കാലാവസ്ഥയുമെല്ലാ മുടിയെ ബാധിയ്ക്കാം. എന്നാല്‍ ഇത് മോശം ഡയറ്റിന്റേയും പോഷകങ്ങളുടേയും കുറവു കൂടിയാണ്.

പിങ്ക് നിറത്തിലെ നാവ്

പിങ്ക് നിറത്തിലെ നാവ്

പിങ്ക് നിറത്തിലെ നാവ് നിങ്ങള്‍ ആവശ്യത്തിന് അയേണ്‍, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി 12 എന്നിവ കഴിയ്ക്കുന്നുവെന്നതിന്റെ തെളിവാണ്. എന്നാല്‍ മഞ്ഞ നിറത്തിലെ നാവ് ഫംഗസ് ബാധ, അനീമിയ എന്നതിന്റെ തെളിവു കൂടിയാണ്.

മലയാളത്തിലെ ആരോഗ്യ, സൗന്ദര്യ, പാചക സംബന്ധമായ വാര്‍ത്തകള്‍ക്ക് ഈ പേജ് ലൈക് ചെയ്യൂ. ഷെയര്‍ ചെയ്യൂ.

Read more about: health ആരോഗ്യം
English summary

Signs You Are A Healthy Man

Here are some signs that tells your health conditions. Read this to know about the signs you are a healthy man,