തടി കുറയ്‌ക്കണോ, യാഥാര്‍ത്ഥ്യങ്ങള്‍ അറിയൂ

By Super

ശരീരഭാരം കുറയ്ക്കുക എന്നത് ആഹാരം കുറച്ച് കഴിക്കുക, വ്യായാമങ്ങള്‍ കൂടുതലായി ചെയ്യുക എന്നിവയേക്കാള്‍ കൂടുതലായ ചില കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്. തെറ്റായ മാര്‍ഗ്ഗങ്ങളുപയോഗിച്ചും, ലളിതവും എന്നാല്‍ നേരായരീതിയല്ലാതെയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നിഷ്ഫലമാകും.

ശരീരത്തിന്‍റെ ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധയുള്ളവര്‍ ശരീരഭാരം കുറയ്ക്കലിന്‍റെ യാഥാര്‍ത്ഥ്യവും സങ്കല്പങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലാക്കിയിരിക്കണം. വെയ്റ്റ് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റായ റിദ്ദേഷ് ജാനി ശരീരഭാരം കുറയ്ക്കുന്നത് സംബന്ധിച്ച് 15 സങ്കല്പങ്ങളും അവയുടെ യാഥാര്‍ത്ഥ്യവും ഇവിടെ വിശദമാക്കുന്നു.

 ഭക്ഷണം ഒഴിവാക്കുന്നത്

ഭക്ഷണം ഒഴിവാക്കുന്നത്

ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നത് നിയന്ത്രണത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

യാഥാര്‍ത്ഥ്യം - ആഹാരം ഒഴിവാക്കുന്നത് ശാരീരിക പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും. ശേഖരിച്ച് വെയ്ക്കപ്പെട്ട കലോറി സംരക്ഷിക്കുന്നതിനായാണ് ഇത് സംഭവിക്കുന്നത്. ഒരു തവണത്തെ ആഹാരം ഒഴിവാക്കിയാല്‍ അടുത്ത തവണ കൂടുതല്‍ ഭക്ഷണം കഴിക്കാനിടയാകും.

ദിവസം പതിവായി മൂന്ന് തവണ ഭക്ഷണം കഴിക്കുക. ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ ഓരോ മൂന്ന് മണിക്കൂറിലും ചെറിയ അളവില്‍ ഭക്ഷണം കഴിക്കുക.

വ്യായാമത്തിന്‍റെ ആവശ്യമില്ല

വ്യായാമത്തിന്‍റെ ആവശ്യമില്ല

ശരീരഭാരം കുറയ്ക്കാന്‍ വ്യായാമത്തിന്‍റെ ആവശ്യമില്ല, ഭക്ഷണ നിയന്ത്രണം മതി.

യാഥാര്‍ത്ഥ്യം - വ്യായാമം ഭക്ഷണ നിയന്ത്രണത്തോടൊപ്പം വേണ്ടതാണ്. നമുക്ക് വിശപ്പ് ഇല്ലാതാക്കാനോ, പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനോ സാധിക്കില്ല. എന്നിരുന്നാലും വ്യായാമം വഴി ഭക്ഷണം വഴിയെത്തുന്ന കലോറി എരിച്ച് കളയാനാവും. വ്യായാമം ദൈനംദിനദിന ജീവിതത്തിന്‍റെ ഭാഗമാകുന്നതോടെ ശരീരഭാരവും ക്രമാനുഗതമായി കുറയും. ദിവസവും 30 മിനുട്ട് നടക്കുന്നത് ഹൃദയത്തെ ശക്തിപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ആരോഗ്യമുള്ള ഹൃദയം, രക്തസമ്മര്‍ദ്ദം കുറയ്ക്കല്‍, ശരീരസുഖം എന്നിവ നല്കാനും വ്യായാമങ്ങള്‍ സഹായിക്കും.

കാര്‍ബോഹൈഡ്രേറ്റുകള്‍ ദോഷകാരികളാണ്

കാര്‍ബോഹൈഡ്രേറ്റുകള്‍ ദോഷകാരികളാണ്

കാര്‍ബോഹൈഡ്രേറ്റുകള്‍ ദോഷകാരികളാണ്

യാഥാര്‍ത്ഥ്യം - ശരീരത്തിന് അടിസ്ഥാന ഇന്ധനമാകുന്നവയാണ് കാര്‍ബോഹൈഡ്രേറ്റുകള്‍. കാര്‍ബോഹൈഡ്രേറ്റുകളില്‍ പകുതി വീതം കൊഴുപ്പും കലോറിയുമാണ്. പഞ്ചസാര, ഫ്രൂട്ട്കോണ്‍ സിറപ്പ് തുടങ്ങിയ കാഠിന്യം കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുകള്‍ ഇന്ന് ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ ഉയര്‍ന്ന കലോറി ഒഴിവാക്കപ്പെടുകയും അത് വഴി ശരീരഭാരം കുറയുകയും ചെയ്യുന്നു.

മിക്കയാളുകളിലും ഇത്തരത്തിലുള്ള ശരീരഭാരക്കുറവ് ഏറെക്കാലം നീണ്ടുനില്‍ക്കാറില്ല. പഠനങ്ങളനുസരിച്ച് കൊഴുപ്പ് കുറഞ്ഞതും, കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളമായി അടങ്ങിയതുമായ ധാന്യങ്ങളും കൊഴുപ്പുകളും ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ്.

ലോ ഫാറ്റ്, ഫാറ്റ് ഫ്രീ ഭക്ഷണങ്ങളില്‍ കലോറി കുറവാണ്.

ലോ ഫാറ്റ്, ഫാറ്റ് ഫ്രീ ഭക്ഷണങ്ങളില്‍ കലോറി കുറവാണ്.

യാഥാര്‍ത്ഥ്യം - ലോ ഫാറ്റ്, ഫാറ്റ് ഫ്രീ എന്നീ വാക്കുകള്‍ കുറഞ്ഞ കലോറി, അല്ലെങ്കില്‍ കലോറിയില്ല എന്ന് അര്‍ത്ഥമാക്കുന്നില്ല. കൊഴുപ്പ് കുറഞ്ഞത് എന്ന് അവകാശപ്പെടുന്ന പല ഭക്ഷണങ്ങളും സാധാരണ അളവിലോ, അതില്‍ കൂടുതലോ കലോറി അടങ്ങിയവയാകും. ആപ്പിളില്‍ കൊഴുപ്പ് കുറവാണ്. എന്നാല്‍ ഇതില്‍ കലോറി അടങ്ങിയിട്ടില്ല എന്ന് പറ‍ഞ്ഞാല്‍ ശരിയാവില്ലല്ലോ. എല്ലായ്പോഴും കഴിക്കുന്ന ആഹാരത്തിലെ കലോറിയുടെ അളവിനെക്കുറിച്ച് ബോധ്യമുണ്ടാവണം.

വാഴപ്പഴത്തിന്

വാഴപ്പഴത്തിന്

വാഴപ്പഴത്തിന് ശരീരഭാരം കുറയ്ക്കുന്നതില്‍ പങ്കൊന്നും വഹിക്കാനാകില്ല.

യാഥാര്‍ത്ഥ്യം - ആരോഗ്യകരമായ ഒരു ഭക്ഷണശീലത്തിന്‍റെ ഭാഗമാണ് വാഴപ്പഴം. അതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കും. എന്നിരുന്നാലും ഒരു ഭക്ഷണവും അതുകൊണ്ട് മാത്രം ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമാകില്ല. അതിന് ശരീരത്തില്‍ ദിവസവും എത്തുന്ന കലോറിയുടെ ഒരു പങ്ക് എരിച്ച് കളയ​ണം. മിക്ക കേസുകളിലും, 10-15 ശതമാനം കലോറിയിലുള്ള കുറവ് മികച്ച ഫലം നല്കും. ഉയര്‍ന്നതോതില്‍ കലോറി കുറയുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിനേക്കാള്‍ പേശികളുടെ വലുപ്പം കുറയാനാണ് ഇടയാക്കുക.

വ്യായാമത്തില്‍ നിന്ന് ഫലം

വ്യായാമത്തില്‍ നിന്ന് ഫലം

വ്യായാമത്തില്‍ നിന്ന് എന്തെങ്കിലും ഫലം ലഭിക്കണമെങ്കില്‍ 45 മിനുട്ടെങ്കിലും വ്യായാമത്തിലേര്‍പ്പെടണം.

യാഥാര്‍ത്ഥ്യം - ദിവസം 30 മിനുട്ട് നടക്കുന്നത് കലോറി കുറയ്ക്കാന്‍ സഹായിക്കും. ദിവസം 5 പ്രാവശ്യമായി 30 മിനുട്ട് നടന്ന് തുടങ്ങുക. അത് നിങ്ങള്‍ക്ക് നടത്തത്തില്‍ താലപര്യം ജനിപ്പിക്കും. തുടര്‍ന്ന് സമയവും, നടപ്പിന്‍റെ വേഗതയും വര്‍ദ്ധിപ്പിക്കുക. ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

രാത്രി വൈകി ഭക്ഷണം

രാത്രി വൈകി ഭക്ഷണം

രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും, കിടക്കുന്നതിന് തൊട്ട് മുന്‍പ് ഭക്ഷണം കഴിക്കുന്നതും ശരീരഭാരം കൂട്ടും.

യാഥാര്‍ത്ഥ്യം - ധാരാളം കലോറി കഴിക്കുകയും വ്യായാമം ഇല്ലാതിരിക്കുകയും ചെയ്താല്‍ ശരീരഭാരം കൂടും. വൈകി ഭക്ഷണം കഴിക്കുന്നതും, കഴിച്ചയുടനേ കിടക്കുന്നതും അത്ര പ്രധാനപ്പെട്ട കാര്യമല്ല. അമിതമായി ഭക്ഷണം കഴിക്കുമ്പോള്‍ അതിലെ കലോറി ശരീരത്തില്‍ കൊഴുപ്പ് രൂപത്തില്‍ ശേഖരിച്ച് വെയ്ക്കപ്പെടും. വൈകി ഭക്ഷണം കഴിക്കുക എന്നത് പലരെ സംബന്ധിച്ചും അമിതമായി കഴിക്കാനിടയാക്കുന്നതാണ്.

ശാരീരികപ്രവര്‍ത്തനങ്ങള്‍

ശാരീരികപ്രവര്‍ത്തനങ്ങള്‍

ശാരീരികപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിനാലാണ് ശരീരഭാരം കൂടുന്നത്.

യാഥാര്‍ത്ഥ്യം - അമിതാഹാരം ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല ചില പേശികള്‍ക്ക് ആ കൊഴുപ്പിനെ പിന്തുണയ്ക്കേണ്ടിയും വരും. 20-30 ശതമാനം അമിത ഭാരം ഉണ്ടാവുക പേശികളിലാണ്. പേശികളിലെ കോശങ്ങള്‍ കലോറി എരിച്ച് കളയും. അതായത് പേശികളിലെ കൊഴുപ്പിനനുസരിച്ച് ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കും. അതിനാല്‍ എത്രത്തോളം ശരീരഭാരം കൂടുന്നോ, അതിനനുസരിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കും. ഇത് ശാരീരിക ജോലികളിലൂടെ ഇല്ലാതാകുന്ന കലോറിയുമായി ബന്ധപ്പെട്ടതല്ല.

വൈവിധ്യമാര്‍ന്ന ഭക്ഷണക്രമങ്ങള്‍

വൈവിധ്യമാര്‍ന്ന ഭക്ഷണക്രമങ്ങള്‍

വൈവിധ്യമാര്‍ന്ന ഭക്ഷണക്രമങ്ങള്‍ സ്ഥിരമായി ശരീരഭാരം കുറക്കാന്‍ ഉത്തമമാണ്.

യാഥാര്‍ത്ഥ്യം - വൈവിധ്യമാര്‍ന്ന ഭക്ഷണക്രമങ്ങളുണ്ട്. സൗത്ത് ബീച്ച് ഡയറ്റ്, ബ്ലഡ് ഗ്രൂപ്പ് ഡയറ്റ്, ആറ്റ്കിന്‍സ് ഡയറ്റ്, ഗ്ലൈസെമിക് ലോഡ് ഡയറ്റ് എന്നിങ്ങനെ. എന്നാല്‍ ഇവ ഉത്തമമായ മാര്‍ഗ്ഗങ്ങളല്ല. ഇത്തരം ഭക്ഷണക്രമങ്ങളിലൊന്ന് പിന്തുടര്‍ന്നാല്‍ തുടക്കത്തില്‍ ശരീരഭാരം കുറയും. എന്നാല്‍ ഭക്ഷണ നിയന്ത്രണങ്ങള്‍ കലോറി പരിമിതപ്പെടുത്തുന്നതും, പിന്തുടരാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണക്രമങ്ങള്‍ ഉള്‍പ്പെടുന്നതുമാണ്. പലര്‍ക്കും ഇത് പ്രയാസമായി തോന്നുകയും ക്രമേണ ഇത് അവസാനിപ്പിക്കുകയും ചെയ്യും. ദിവസം 800 കലോറിയില്‍ താഴെ മാത്രം ലഭ്യമായാല്‍ അത് ഹൃദയമിടിപ്പ് തകരാറിന് കാരണമാകും. ഇത് കൂടുതല്‍ വഷളാവുകയും ചെയ്തേക്കാം. പഠനങ്ങളനുസരിച്ച് ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പും, നിയന്ത്രണവും, അളവും, വ്യായാമങ്ങളും വഴി ആഴ്ചയില്‍ അരക്കിലോ മുതല്‍ രണ്ട് കിലോ വരെ ശരീരഭാരം കുറച്ചാല്‍, അത് അനുയോജ്യമാണ്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും, വ്യായാമങ്ങളും വഴി ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ തകരാറുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ തടയാനാകും.

ഉയര്‍ന്ന പ്രോട്ടീന്‍

ഉയര്‍ന്ന പ്രോട്ടീന്‍

ഉയര്‍ന്ന പ്രോട്ടീന്‍ ശരീരഭാരം കുറയ്ക്കാന്‍ ആരോഗ്യപ്രദമായ വഴിയാണ്.

യാഥാര്‍ത്ഥ്യം - ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ മാംസം, മുട്ട, പാല്‍ക്കട്ടി എന്നിവ പതിവായി കഴിക്കുന്നത് വഴി ഉയര്‍ന്ന കലോറി ലഭ്യമാക്കുന്നത് ശരിയായ ഭക്ഷണരീതിയല്ല. അമിതമായി കൊഴുപ്പും കൊളസ്ട്രോളും ശരീരത്തിലെത്തുന്നത് ദോഷകരമാകും. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, എന്നിവയുടെ അളവ് കുറയുന്നത് മലബന്ധത്തിനും കാരണമാകും. ആഹാരത്തില്‍ ഫൈബറിന്‍റെ അളവ് കുറയുന്നതാണ് ഇതിന് കാരണമാകുന്നത്. ഇതിനൊപ്പം അടിസ്ഥാന വിറ്റാമിനുകളും, മിനറലുകളും അപര്യാപ്തമാകും. പ്രോട്ടീന്‍ അമിതമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മനംപിരട്ടല്‍ , ക്ഷീണം എന്നിവയ്ക്കും കാരണമാകും.

പാരമ്പര്യം

പാരമ്പര്യം

ശരീരഭാരം കൂടുന്നത് പാരമ്പര്യമാണ്. അത് മാതാപിതാക്കളില്‍ നിന്ന് കൈമാറിക്കിട്ടുന്നതാണ്.

യാഥാര്‍ത്ഥ്യം - ഫാറ്റ് ജീന്‍ എന്നൊരു ജീന്‍ മാതാപിതാക്കളില്‍ നിന്ന് മക്കളിലേക്ക് പകരുകയില്ല. മാതാപിതാക്കള്‍ ശരീരഭാരം കൂടിയവരായാല്‍ അവരുടെ അനാരോഗ്യകരമായ ജീവിതശൈലി മക്കളിലേക്കും പകരും. അങ്ങനെ അത്തരം ദുശീലം പാരമ്പര്യമായി പിന്തുടരപ്പെടും.

കാര്‍ഡിയോ

കാര്‍ഡിയോ

ശരീരഭാരം കുറയ്ക്കുന്നതിന് ഹൃദയസംബന്ധമായ വ്യായാമങ്ങള്‍ കൂടുതലായി ചെയ്യണം.

യാഥാര്‍ത്ഥ്യം - ശരീരഭാരം കുറയുന്നതിന് ശരീരം നന്നായി ചലിപ്പിക്കേണ്ടതുണ്ട്. നിങ്ങള്‍ മുന്‍പ് വ്യായാമം ചെയ്യാത്തയാളാണെങ്കില്‍ എല്ലാ ദിവസവും ഓടുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ എത്ര കാലത്തേക്ക് ഇത് തുടരാനാവും എന്നതാണ് പ്രസക്തമായ ചോദ്യം. ക്രമേണ പതിവ് വ്യായാമങ്ങള്‍ ചെയ്താലും ശരീരഭാരം കൂടും. അതിനാല്‍ തന്നെ വ്യത്യസ്ഥ മാര്‍ഗ്ഗങ്ങളായ യോഗ, ഭാരോദ്വഹനം, കാര്‍ഡിയോ എന്നിവ ചെയ്യാം. വ്യായാമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയും, ക്രമീകരിച്ചും ഭാരം നിയന്ത്രിക്കാനാവും.

ഫ്രൈ , ബേക്ക്

ഫ്രൈ , ബേക്ക്

ഫ്രൈ ചെയ്ത സ്നാക്സുകള്‍ക്കേ പ്രശ്നമുള്ളൂ, ബേക്ക് ചെയ്തവയ്ക്ക് കുഴപ്പമില്ല.

യാഥാര്‍ത്ഥ്യം - ആരോഗ്യപ്രദം എന്ന പേരില്‍ വരുന്ന ബേക്ക് ചെയ്ത സ്നാക്സുകള്‍ വിപണിയിലുണ്ട്. ഫ്രൈ ചെയ്തവ മാത്രമല്ല ബേക്ക് ചെയ്തവയും പ്രശ്നമാകാം. എന്താണ് കഴിക്കുന്നത് എന്നതിനെ ആശ്രയിച്ചാണിത്. ഫ്രൈ ചെയ്ത നട്ട്സിന് പകരം ബേക്ക് ചെയ്ത നട്ടുകള്‍, ഫ്രൈ ചെയ്ത ചിക്കന് പകരം ബേക്ക് ചെയ്ത ചിക്കന്‍, എന്നിവയൊക്കെ അമിതമായ കൊഴുപ്പ് ഒഴിവാക്കുന്ന ആരോഗ്യകരമായ തെരഞ്ഞെടുപ്പാണ്. എന്നാല്‍ ബേക്ക് ചെയ്ത ചക്രി പോലുള്ള പ്രൊസസ് ചെയ്ത, സോഡിയം അമിതമായി അടങ്ങിയ സ്നാക്സ് ആരോഗ്യകരമാകില്ല. ഇത് ശരീരഭാരം കൂട്ടാനേ ഉപകരിക്കൂ.

ന്യൂട്രിഷന്‍ സപ്ലിമെന്‍റുകള്‍

ന്യൂട്രിഷന്‍ സപ്ലിമെന്‍റുകള്‍

ശരീരഭാരം കുറയ്ക്കാന്‍ ന്യൂട്രിഷന്‍ സപ്ലിമെന്‍റുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.

യാഥാര്‍ത്ഥ്യം - ശരീരഭാരം കുറയ്ക്കാനായി ന്യൂട്രിഷന്‍ സപ്ലിമെന്‍റുകള്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമായ മാര്‍ഗ്ഗമല്ല. ഇത്തരത്തിലുള്ള മിക്ക സപ്ലിമെന്‍റുകളും മലവിസര്‍ജ്ജനത്തിന്‍റെ എണ്ണം വര്‍ദ്ധിപ്പിക്കും. ഇത് സ്വഭാവിക രീതി ഇല്ലാതാക്കുകയും, പല പോഷകസംബന്ധമായ തകരാറുകള്‍ക്കും കാരണമാകും. ശരീരത്തിലെ ജലാംശനഷ്ടത്തിനും ഇത് ഇടയാക്കും. രണ്ടാമതായി ചില സപ്ലിമെന്‍റുകള്‍ ശരീരത്തിലെ കൊഴുപ്പ് മലം വഴി വിസര്‍ജ്ജിക്കപ്പെട്ട് പോകാനിടയാക്കുന്നതാണ്. ആരോഗ്യത്തിന് പ്രധാനമായ പല ഫാറ്റി ആസിഡുകളും ഇത്തരത്തില്‍ നഷ്ടപ്പെട്ട് പോകും.

വാം അപും, കൂള്‍ ഡൗണും

വാം അപും, കൂള്‍ ഡൗണും

വാം അപും, കൂള്‍ ഡൗണും നിര്‍ബന്ധമില്ല.

യാഥാര്‍ത്ഥ്യം - ശരീരത്തിലെ സജീവമാക്കുന്ന വാം അപ് വ്യായാമങ്ങളില്ലാതെ കഠിനവ്യായാമങ്ങളിലേക്ക് പോകുന്നത് പേശികളിലേക്ക് രക്തവും, ഓക്സിജനും അമിതമായെത്താനും അതുവഴി പേശിത്തകരാറിന് കാരണമാവുകയും ചെയ്യും. 5-10 മിനുട്ട് വാം അപ് ചെയ്യുന്നത് ശരീരോഷ്മാവ് വര്‍ദ്ധിപ്പിക്കാനും, അത് വഴി പേശികള്‍ നന്നായി പ്രവര്‍ത്തിക്കാനും സഹായിക്കും. അതേ പോലെ കൂള്‍ ഡൗണ്‍ വ്യായാമങ്ങള്‍ അവസാനം ചെയ്യാതിരുന്നാല്‍ അത് പേശിവേദനയ്ക്കും, തകരാറുകള്‍ക്കും കാരണമാകും. പേശികളിലെ ലാക്ടിക് ആസിഡ് അവിടെത്തന്നെ അവശേഷിക്കുന്നതാണ് ഇതിന് കാരണമാകുന്നത്. കൂള്‍ ഡൗണ്‍ വ്യായാമങ്ങള്‍ ഹൃദയമിടിപ്പ് സാധാരണ തോതിലാക്കാനും, ദിവസം മുഴുവനും ഊര്‍ജ്ജസ്വലതയോടെയിരിക്കാനും സഹായിക്കും.

ഡിടോക്‌സ്‌ ഡയറ്റ്‌

ഡിടോക്‌സ്‌ ഡയറ്റ്‌

വിഷമുക്തമായ ഭക്ഷണക്രമമാണ് ഏറ്റവും മികച്ച ആഹാരപദ്ധതി.

യാഥാര്‍ത്ഥ്യം - നൈറ്റ് ഷിഫ്റ്റിലെ ജോലികളും, ജങ്ക് ഫുഡുകളോടുള്ള മടുപ്പും ഉള്ള ആളാണ് നിങ്ങളെങ്കില്‍ ശരീരഭാരം കുറയ്ക്കാനുള്ള ആഗ്രഹം ഫലപ്രദമാക്കാന്‍ വിഷമുക്തമായ ആഹാരരീതി ഫലപ്രദമാകും. എന്നാല്‍ ഇവിടെ ജ്യൂസ്, വെള്ളം, അല്പാഹാരം എന്നിവയല്ല അര്‍ത്ഥമാക്കുന്നത്. അവശ്യ വിഭാഗത്തില്‍പെടുന്നവ ഉള്‍ക്കൊള്ളിക്കുകയും, അനാവശ്യമായ പഞ്ചസാര, ട്രാന്‍സ്ഫാറ്റ് എന്നിവ അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും, ദിവസത്തില്‍ പല തവണകളായി കൃത്യമായി വിഭജിക്കപ്പെട്ട രീതിയില്‍ കഴിക്കുകയും ചെയ്യുന്ന ആഹാരമാണിവിടെ ഉദ്ദേശിക്കുന്നത്.

X
Desktop Bottom Promotion