For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലുണ്ണി ഒരെണ്ണം പോലുമില്ലാതെ പോകും, ഈ വഴി

|

പാലുണ്ണി അഥാവ സ്‌കിന്‍ ടാഗ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. ചര്‍മത്തിനു മുകളില്‍, പ്രത്യേകിച്ചു കഴുത്തിലും മറ്റുമായി കണ്ടു വരുന്ന ഇത് വെളുത്ത നിറത്തിലും അല്‍പം ഇരുണ്ട നിറത്തിലും ചെറിയ ചുവപ്പു നിറത്തിലുമെല്ലാം കണ്ടുവരും.

ആക്രോകോര്‍ഡോണ്‍സ് എന്നാണിത് പൊതുവേ അറിയപ്പെടുന്നത്. ഇവ ക്യാന്‍സര്‍ വളര്‍ച്ചയുമല്ല. ചര്‍മസംബന്ധമായ വളര്‍ച്ച മാത്രമാണിത്. സാധാരണ 1-2 സെന്റീമീറ്റര്‍ വരെ വലുപ്പമുള്ള ഇവ ചിലപ്പോള്‍ വളരുകയും ചെയ്യും.

ചര്‍മത്തില്‍ ഈര്‍പ്പവും ഉരസലുമുളള ഭാഗത്താണ് സാധാരയായി ഇവ കണ്ടു വരാറുള്ളത്. കണ്‍പീലികള്‍ക്കു മുകളില്‍, കഴുത്തില്‍, കക്ഷത്തില്‍, മാറിങ്ങള്‍ക്കു താഴെ, സ്വകാര്യ ഭാഗത്ത് എ്ന്നിവിടങ്ങളിലാണ് ഇതു സാധാരണ കണ്ടുവരാറുള്ളതും. വേദനയില്ലാത്തവയാണ് ഇവ പൊതുവെ.

ഇത്തരം പാലുണ്ണികള്‍ ചില പ്രത്യേക കാരണങ്ങളാല്‍ വളരാന്‍ സാധ്യയയേറെയാണ്. സാധാരണ സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌കിന്‍ ടാഗുകള്‍ കണ്ടുവരാറുണ്ട്. പ്രായം കൂടുന്നതാണ് മറ്റൊരു കാരണം. ചര്‍മം കൂട്ടിയുരസുന്നതും പാരമ്പര്യവുമെല്ലാം മറ്റു ചില കാരണങ്ങളാണ്. ഹോര്‍മോണ്‍ സംബന്ധമായ ചില വ്യത്യാസങ്ങള്‍ ചിലരില്‍ ഇതിനു കാരണമാറാറുണ്ട്.

സ്‌കിന്‍ ടാഗുകള്‍ അഥവാ പാലുണ്ണി മാറ്റാന്‍ ലേസറടക്കമുള്ള പല ചികിത്സകളുമുണ്ട്. ഇതിന് മെഡിക്കല്‍ വഴികളല്ലാതെ മറ്റു ചില വഴികളുമുണ്ട്. ഇതില്‍ ധാരാളം വീട്ടുവൈദ്യങ്ങള്‍ ഉള്‍പ്പെടുന്നു. ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇതിനു പറ്റിയ ഒരു പ്രതിവിധിയാണ്. ശരീരത്തിലെ പിഎച്ച് തോത് ശരിയായി നില നിര്‍ത്താന്‍ സാധിയ്ക്കുന്ന ഒന്ന്. ഇത് ഉപയോഗിയ്ക്കാന്‍ ഏറെ എളുപ്പമാണ്. ഒരു പഞ്ഞി അല്‍പം ആപ്പിള്‍ സിഡെര്‍ വിനഗറില്‍ മുക്കി പാലുണ്ണിയ്ക്കു മുകളില്‍ വയ്ക്കുക. ഇത് അരമണിക്കൂര്‍ കഴിഞ്ഞു മാറ്റണം. ഇത് പല തവണ അടുപ്പിച്ചു കുറേനാള്‍ ചെയ്യുക.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ പാലുണ്ണി കളയാനുള്ള നല്ലൊരു വഴിയാണ്. ഒരു പഞ്ഞിയില്‍ അല്‍പം ടീ ട്രീ ഓയില്‍ തുള്ളികള്‍ ഒഴിച്ച് ഇത് പാലുണ്ണികള്‍ക്കു േേമല വച്ച് ബാന്‍ഡേഡ് കൊണ്ട് ഒട്ടിയ്ക്കുക. ഇത് അല്‍പം കഴിയുമ്പോള്‍ പറിച്ചെടുക്കാം. ഇത് ദിവസവും പല തവണ അല്‍പനാള്‍ അടുപ്പിച്ചു ചെയ്യാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി അരിമ്പാറ നീങ്ങാനുള്ള നല്ലൊരു വഴിയാണ്. ഇതുപോലെ സ്‌കിന്‍ ടാഗ് നീങ്ങാനും ഏറെ നല്ലതാണ്. വെളുത്തുള്ളിയ്ക്കും ബാക്ടീരിയകളെ കൊന്നൊടുക്കാനുള്ള കഴിവുണ്ട്. വെളുത്തുള്ളി ചതച്ചത് ഇതിനു മുകളിള്‍ വച്ച് ബാന്‍ഡേജ് വച്ചൊട്ടിച്ച് അല്‍പം കഴിയുമ്പോള്‍ പൊളിച്ചെടുക്കുക.

വൈറ്റമിന്‍ ഇ ഒായില്‍

വൈറ്റമിന്‍ ഇ ഒായില്‍

വൈറ്റമിന്‍ ഇ ഒായില്‍ ഇതു മാറ്റാന്‍ ഏറെ നല്ലാതണ്. ഇതിനു മുകളില്‍ അയോഡിന്‍ പുരട്ടി ബാന്‍ഡേഡ് ഒട്ടിയ്ക്കുക. അല്‍പം കഴിയുമ്പോള്‍ പൊളിച്ചു കളയാം. ഇത് ആവര്‍ത്തിയ്ക്കുക.

പഴത്തൊലി

പഴത്തൊലി

പഴത്തൊലി സ്‌കിന്‍ ടാഗ് മാറാനുള്ള മറ്റൊരു വഴിയാണ്. പഴത്തൊലി അരച്ചതും ടീ ട്രീ ഓയിലും കലര്‍ത്തി ഇതിനു മുകളില്‍ വച്ചു കെട്ടാം. അല്ലെങ്കില്‍ ഓയില്‍ പഴത്തൊലിയില്‍ പുരട്ടി ഉള്‍ഭാഗം പാലുണ്ണിയ്ക്കു മുകളില്‍ വരത്തക്ക വിധം വച്ച് ബാന്‍ഡേഡ് ഒട്ടിയ്ക്കുക. പിന്നീട് കുറേക്കഴിയുമ്പോള്‍ പൊളിച്ചു കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണമുണ്ടാകും.

തുളസിയുടെ നീര്

തുളസിയുടെ നീര്

തുളസിയുടെ നീര് ന്‌ല്ലൊരു അണുനാശിനിയാണ്. ഇതുകൊണ്ടുതന്നെ പാലുണ്ണി നീങ്ങാന്‍ ഏറെ നല്ലതും. ദിവസവും തുളസിനീര് തേച്ചു പിടിപ്പിയ്ക്കുക. അല്‍പസമയം കഴിഞ്ഞാല്‍ കഴുകിക്കളയാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജെല്ലും നാരങ്ങാനീരും ചേര്‍ത്തു മിശ്രിതം സ്‌കിന്‍ ടാഗിന് മുകളില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആവര്‍ത്തിച്ചു ചെയ്യുന്നത് നല്ലൊരു പരിഹാരമാണ്.

ബേക്കിംഗ് സോഡ, ആവണക്കെണ്ണ

ബേക്കിംഗ് സോഡ, ആവണക്കെണ്ണ

ബേക്കിംഗ് സോഡ, ആവണക്കെണ്ണ എന്നിവ കലര്‍ത്തി പാലുണ്ണിയ്ക്കു മുകളില്‍ പുരട്ടുക. ഇത് ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ഇത് അല്‍പദിവസം ആവര്‍ത്തിയ്ക്കുക.

Read more about: skincare beauty
English summary

Home Remedies To Remove Skin Tags

Home Remedies To Remove Skin Tags, Read more to know about
X
Desktop Bottom Promotion