മുഖത്തെ എണ്ണമയം മാറ്റാം

Posted By: Super
Subscribe to Boldsky

എണ്ണമയം അനുഭവപ്പെടുന്നതിനാല്‍ ഇടക്കിടെ മുഖം കഴുകണമെന്ന് തോന്നാറുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളുടെ മുഖം എണ്ണമയമുള്ള തരത്തില്‍ പെട്ടതാണ്. മുഖത്ത് ഒട്ടലും, വിയര്‍പ്പുമൊക്കെ അനുഭവപ്പെടുന്നത് വഴി ഇത് ഏറെ വിഷമങ്ങളുണ്ടാക്കും.

മേക്കപ്പ് മോശമാകാനും, മുഖത്ത് നിറം മാറ്റമുണ്ടാകാനും എണ്ണമയം കാരണമാകും. പോകുന്നിടത്തെല്ലാം ഫേസ് വാഷുകളും, ലോഷനുകളും, മേക്കപ്പും കൊണ്ടുപോകേണ്ടി വരുമെന്നതിനാല്‍ നിങ്ങളുടെ ചര്‍മ്മത്തിന്‍റെ നിറം സംരക്ഷിക്കുന്നത് പ്രയാസമുള്ള കാര്യമായിരിക്കും. എ​ണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് അവരുടെ സൗന്ദര്യ സംരക്ഷണം എളുപ്പമാക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുക.

skin

1. ഐസ് ക്യൂബ് - രാത്രി കിടക്കുന്നതിന് മുമ്പായി ഏതാനും ഐസ് ക്യൂബുകള്‍ ഉപയോഗിച്ച് മുഖത്ത് ഉരുമ്മുക. പ്രത്യേകിച്ച് റ്റി-സോണില്‍. ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മത്തില്‍ എണ്ണ ഉത്പാദിപ്പിക്കപ്പെടുന്നത് കുറയ്ക്കാന്‍ സഹായിക്കും.

2. അമര്‍ത്തി സ്‍ക്രബ്ബ് ചെയ്യരുത് - ചര്‍മ്മത്തില്‍ എക്സ്ഫോലിയേഷന്‍ നടത്തുമ്പോള്‍ ഏറെ അമര്‍ത്തി സ്‍ക്രബ്ബ് ചെയ്യുന്നത് ഉരയാനും സീബത്തിന്‍റെയും ഓയിലിന്‍റെയും ഉത്‍പാദനം വര്‍ദ്ധിക്കാന്‍ കാരണമാകും.

3. ശരിയായ മേക്കപ്പ് തെരഞ്ഞെടുക്കുക - ഫൗണ്ടേഷനുകള്‍, കണ്‍സീലറുകള്‍, കണ്‍ടൂര്‍-ബേസുകള്‍, ഐ മേക്കപ്പുകള്‍ തുടങ്ങിയവ ഓയില്‍ അടിസ്ഥാനത്തിലുള്ളവയല്ല പൗഡര്‍ രൂപത്തിലുള്ളവയാണെന്ന് ഉറപ്പാക്കുക. ഓയില്‍ അടിസ്ഥാനമാക്കിയ മേക്കപ്പ് ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ കൂടുതല്‍‌ വഷളാക്കും.

4. മോയ്‍സ്‍ചറൈസ് ചെയ്യുക - എണ്ണമയമുള്ള ചര്‍മ്മമുള്ള നിരവധിയാളുകള്‍ മോയ്‍സ്‍ചറൈസറുകള്‍ കൂടുതല്‍ എണ്ണമയമുണ്ടാക്കും എന്ന ഭയത്താല്‍ ഒഴിവാക്കുന്നതായാണ് കാണുന്നത്. എന്നാല്‍ ചര്‍മ്മം മോയ്‍സ്‍ചറൈസ് ചെയ്യാതിരിക്കുന്നത് വരണ്ട പാടുകള്‍ ഉണ്ടാകാന്‍ കാരണമാകും. ഓയില്‍ അടങ്ങാത്ത, അല്ലെങ്കില്‍ ജലം അടിസ്ഥാനമാക്കിയ മോയ്‍സ്‍ചറൈസര്‍ ഉപയോഗിക്കുക.

5. ഫേസ് വാഷ് - ബെന്‍സോയില്‍ പെറോക്സൈഡ് അല്ലെങ്കില്‍ സാലിസിലിക് ആസിഡ് അടങ്ങിയ ഫേസ് വാഷ് അല്ലെങ്കില്‍ ക്ലെന്‍സര്‍ ഉപയോഗിക്കണം. ഇവ ചര്‍മ്മത്തിലെ സീബം ഉത്‍പാദനം കുറയ്ക്കാന്‍ സഹായിക്കും.

6. പ്രകൃതിദത്ത ഘടകങ്ങള്‍ - ചന്ദനം, മഞ്ഞള്‍, തൈര് തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കള്‍ ഫേസ്‍പാക്കുകള്‍ക്കായി ഉപയോഗിക്കുക. ഇവയ്ക്ക് സീബം ഉത്‍പാദനം കുറയ്ക്കാനും നല്ല നിറം നല്‍കാനുമുള്ള കഴിവുണ്ട്.

Read more about: beauty skincare
English summary

Follow These Simple Tricks To Get Rid Of Oily Skin

Follow These Simple Tricks To Get Rid Of Oily Skin