For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷചര്‍മ്മത്തെക്കുറിച്ച് ഏഴ് കാര്യങ്ങള്‍

By Super
|

ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്തുന്നതിനായി എന്തെങ്കിലും പതിവായി ചെയ്യുന്നതില്‍ ഭൂരിപക്ഷം പുരുഷന്മാരും താല്പര്യം പ്രകടിപ്പിക്കാറില്ല. സത്യത്തില്‍ സ്ത്രീയായാലും പുരുഷനായാലും ചര്‍മ്മത്തിന് ശ്രദ്ധ നല്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍‌ക്കുള്ള ചര്‍മ്മസംരക്ഷണ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ലെന്ന് ചര്‍മ്മസംരക്ഷണ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

പുരുഷന്മാരുടെ ചര്‍മ്മം സംബന്ധിച്ച ചില വസ്തുതകള്‍ മനസിലാക്കുക.

1. കണക്കുകള്‍ പ്രകാരം 65% പുരുഷന്മാര്‍ക്കും സംവേദനത്വം കൂടിയ ചര്‍മ്മമാണുള്ളത്. അവര്‍ ചര്‍മ്മസംരക്ഷണ നടപടികള്‍ പിന്തുടരേണ്ടതുണ്ട് എന്നാണ് ഇത് കാണിക്കുന്നത്.

Man

2. ജനിതക ഘടകങ്ങള്‍ക്ക് ചര്‍മ്മത്തിന്‍റെ ഗുണമേന്മയുടെ കാര്യത്തില്‍ പ്രധാന പങ്കുണ്ടെങ്കിലും ഏറിയ പങ്ക് പുരുഷന്മാരിലും കാലാവസ്ഥയാണ് ചര്‍മ്മത്തിന് പ്രതികൂലമാകുന്നത്. ഇതാണ് സണ്‍സ്ക്രീന്‍, ബിബി ക്രീം പോലുള്ള പുരുഷന്മാര്‍ക്കുള്ള ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങള്‍ വിപണിയില്‍ പ്രത്യക്ഷപ്പെടാനുള്ള കാരണം.

3. ഒരു സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം 56% പുരുഷന്മാര്‍ ചര്‍മ്മത്തിന്‍റെ വരള്‍ച്ച അനുഭവിക്കുന്നു. ഇത് മോയ്സ്ചറൈസറുകളുടെ പ്രാധാന്യമാണ് കാണിക്കുന്നത്.

4. ചര്‍മ്മവിദഗ്ദരുടെ അഭിപ്രായത്തില്‍ നല്ല ഒരുക്ക ശീലങ്ങള്‍ കാലാവസ്ഥയും മറ്റ് ദോഷകരമായ ഘടകങ്ങളും ചര്‍മ്മത്തെ ബാധിക്കുന്നത് തടയും.

5. ശ്രദ്ധയില്ലാതെ ഷേവ് ചെയ്യുന്നത് പുരുഷന്മാരില്‍ പല പ്രശ്നങ്ങള്‍ക്കുമിടയാക്കും. ഷേവ് ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധ നല്കുക.

6. ചര്‍മ്മ വിദഗ്ദരുടെ അഭിപ്രായത്തില്‍ 79% പുരുഷന്മാരും സണ്‍സ്ക്രീന്‍ ഉപയോഗിക്കാത്തവരാണ്. മിക്ക പുരുഷന്മാരുടെയും ചര്‍മ്മത്തിന് തകരാറ് സംഭവിക്കുന്നത് ഇത് മൂലമാണ്.

7. പുരുഷന്മാരുടെ മുഖരോമം മറ്റ് ശരീര ഭാഗങ്ങളിലെ രോമങ്ങളേക്കാള്‍ 999% പരുക്കനാണ്. അതിനാല്‍ താടിരോമത്തിലും കണ്ടീഷണര്‍ ഉപയോഗിക്കണം.

English summary

Facts About Men Skin

Here are some of the common facts about men skin. Read more to know about,
X
Desktop Bottom Promotion