സൗന്ദര്യസംരക്ഷണം രാത്രിയിലും

Posted By: Staff
Subscribe to Boldsky

രാത്രി ഉറങ്ങുന്ന സമയത്ത് ശരീരം പല പ്രധാനപ്പെട്ട ജോലികളിലുമേര്‍പ്പെടുന്നുണ്ട്. അതിനെ ചെറിയ ചില കാര്യങ്ങള്‍ വഴി നിങ്ങള്‍ക്ക് സഹായിക്കാനാകും.

ഇനി പറയുന്ന ഏതെങ്കിലും ചിലതോ അല്ലെങ്കില്‍ മുഴുവന്‍ മാര്‍ഗ്ഗങ്ങളുമോ പിന്തുടരുന്നത് വഴി രാവിലെ ഉന്മേഷത്തോടെയും പ്രസരിപ്പുള്ള മുഖത്തോടെയും ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കാനാവും.

മേക്കപ്പ് നീക്കം ചെയ്യുക

മേക്കപ്പ് നീക്കം ചെയ്യുക

"രാവിലെ ഉന്മേഷം നിറഞ്ഞ മുഖത്തോടെ എഴുന്നേല്‍ക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നത് രാത്രി കിടക്കുന്നതിന് മുമ്പായി മേക്കപ്പ് മുഴുവനും നീക്കം ചെയ്യുകയെന്നതാ​ണെന്ന്" ബ്യൂട്ടി ഫോര്‍ റിയല്‍.കോം എന്ന വെബ്സൈറ്റിന്‍റെ സ്ഥാപകനായ ലെസ്‍ലി മുന്‍സെല്‍ പറയുന്നു. മസ്കാര, ചുണ്ടിലെ ലിപ്സ്റ്റിക്കിന്‍റെ നിറം എന്നിവയെല്ലാം നീക്കം ചെയ്യുക. ഇതുവഴി ചര്‍മ്മത്തിലെ സുഷിരങ്ങളെല്ലാം വൃത്തിയാവുകയും മേക്കപ്പ് അവശിഷ്ടങ്ങളില്‍ നിന്ന് കണ്ണുകള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും.

രണ്ട് തലയിണകള്‍

രണ്ട് തലയിണകള്‍

ഒന്നിന് പകരം രണ്ട് തലയിണ ഉപയോഗിക്കുന്നത് രാവിലെ മുഖം ചീര്‍ത്തിരിക്കുന്നത് തടയാന്‍ സഹായിക്കും. അതേ പോലെ തന്നെ ഒരു തടിക്കഷ്ണം ഉപയോഗിച്ച് 2-4 ഇഞ്ച് തലയിണ ഉയര്‍ത്തി വെയ്ക്കാം. ഗുരുത്വാകര്‍ഷണമാണ് രക്തവും ലസികകളും കണ്ണിലും മുഖത്തും അടിഞ്ഞ് കൂടാതെ സഹായത്തിനെത്തുന്നതെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും, സ്കിന്‍ കോസ്മെറ്റിക്സ് സ്ഥാപകയുമായ ദിമിത്രി ജെയിംസ് പറയുന്നു.

ശുദ്ധീകരണത്തിനുള്ള മാസ്ക്

ശുദ്ധീകരണത്തിനുള്ള മാസ്ക്

ഈ മാര്‍ഗ്ഗത്തിലൂടെ മുഖക്കുരു, മുഖത്തെ രക്തക്കുഴലുകള്‍ വീക്കം വരുന്ന റൊസാസിയ എന്നിവ മാറ്റാനാവുമെന്ന് ത്വഗ്രോഗവിദഗ്ദയായ ഡയാന്‍ ഡി ഫിയോറി, എം.ഡി അഭിപ്രായപ്പെടുന്നു. ആസ്ട്രേലിയയിലെ മെല്‍ബോണില്‍ റൊസാസിയ ട്രീറ്റ്മെന്‍റ് ക്ലിനിക്കില്‍ ജോലിചെയ്യുകയാണ് ഇവര്‍. ചര്‍മ്മവുമായുള്ള കൂടുതല്‍ സമയത്തെ സ്പര്‍ശനം മികച്ച ഫലം നല്കും.

മോയ്സചറൈസര്‍

മോയ്സചറൈസര്‍

സെറാമൈഡ്സ്, കൊളസ്ട്രോള്‍ എന്നിവ അടങ്ങിയ മോയ്സ്ചറൈസര്‍ എയര്‍ ഹുമിഡിഫയറുമായി ചേര്‍ത്ത് കിടപ്പുമുറിയില്‍ ഉപയോഗിക്കുന്നത് ജലാംശവും, തുടിപ്പുമുള്ള ചര്‍മ്മം നല്കും. ഇവ ചര്‍മ്മത്തിലെ അലര്‍ജിയും, അസ്വസ്ഥതകളും, വരള്‍ച്ചയും പാടുകളും തടയാനും സഹായിക്കും. രാത്രി ഇത് ഉപയോഗിക്കുന്നുവെങ്കില്‍ പകല്‍ സമയത്തെ ഉപയോഗം ഒഴിവാക്കാം. അല്ലെങ്കില്‍ കടുപ്പം കുറഞ്ഞ മോയ്സചറൈസര്‍ ഉപയോഗിക്കാം. കടുപ്പം കൂടിയവ സണ്‍സ്ക്രീനിനും മേക്കപ്പിനും കിഴില്‍ നന്നായി പ്രവര്‍ത്തിക്കില്ല.

ഹാന്‍ഡ് ക്രീം

ഹാന്‍ഡ് ക്രീം

കട്ടിയുള്ള, വഴക്കവും ലളിതവുമായ ക്രീം ഉപയോഗിച്ച് കൈകള്‍ മോയ്ചറൈസ് ചെയ്യുന്നത് കയ്യും, നഖങ്ങളും പ്രഭാതത്തില്‍ ആകര്‍ഷകമായി കാണപ്പെടാന്‍ സഹായിക്കും. ചൂടുള്ള വായുവും കൂടുതലായുള്ള കഴുകലും മൂലം കൈകള്‍ വരളാനിടയാവുകയും, ചുരുക്കം ആളുകള്‍ മാത്രം കഴുകലിന് ശേഷം ഹാന്‍ഡ് ക്രീം ഉപയോഗിക്കുകയും ചെയ്യും. ചില തകരാറുകള്‍ പരിഹരിക്കാന്‍ പറ്റിയ സമയമാണ് രാത്രി. പുറം തൊലിയും നഖങ്ങളും നനവോടെ ഇരിക്കാനും, അതുവഴി നന്നായി വളരാനും, പൊട്ടലും ഉരിഞ്ഞ് പോകലും കുറയ്ക്കാനും സഹായിക്കുമെന്ന് ത്വഗ്‍രോഗവിദഗ്ദയയും ആര്‍ട്ട് ഓഫ് ഡെര്‍മറ്റോളജി സ്ഥാപകയുമായ ജെസിക്ക ക്രാന്‍റ് പറയുന്നു.

തലയിണ കവര്‍

തലയിണ കവര്‍

സിലിക്കോണ്‍ അടങ്ങാത്ത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുകയും സില്‍ക്ക് അല്ലെങ്കില്‍ സാറ്റിന്‍ തലയിണയുറ ഉപയോഗിക്കുകയും ചെയ്യുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കും. കോട്ടണ്‍ കൊണ്ടുള്ള തലയിണയുറകള്‍ മുടിക്ക് ദോഷകരമാകും. സില്‍ക്ക് തലയിണയുറയുടെ ആഡംബരം ഇഷ്ടമല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസം കൂടുമ്പോള്‍ ലിനന്‍ അല്ലെങ്കില്‍ കോട്ടണ്‍ തലയിണയുറ മാറ്റുക.

മുടി പുറകിലേക്ക് കെട്ടി വെയ്ക്കുക

മുടി പുറകിലേക്ക് കെട്ടി വെയ്ക്കുക

നിങ്ങളുടെ തലമുടിയിലെ എണ്ണയും ചെളിയും മുഖത്തും തലയിണയിലും പുരളുകയും കുരുക്കളുണ്ടാകാന്‍ കാരണമാവുകയും ചെയ്യും. മുടി പുറകില്‍ ഒരു ബണ്ണിലേക്ക് കെട്ടി വെയ്ക്കുന്നത് ഉറക്കത്തിനിടെ മുടി മുഖത്തേക്ക് വീഴു്ന്നത് തടയാന്‍ സഹായിക്കും.

എട്ടു മണിക്കൂര്‍ ഉറക്കം

എട്ടു മണിക്കൂര്‍ ഉറക്കം

"രാത്രിയില്‍ നല്ല ഉറക്കം കിട്ടായാല്‍ അത് നിങ്ങളുടെ രൂപത്തിലും പ്രതിഫലിക്കും. ഉറക്കത്തിന് കണ്ണിനുചുറ്റുമള്ള കറുത്ത വൃത്തങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും. ഉറക്കക്കുറവ് ശരീരത്തിലെ രക്തചംക്രമണത്തെ ബാധിക്കുകയും, കണ്ണിനടിയില്‍ രക്തം കെട്ടിനില്‍ക്കുന്നത് വഴിയാണ് കറുത്ത പാടുകള്‍ രൂപപ്പെടുന്നത്" സെലിബ്രിറ്റി സൗന്ദര്യവിദഗ്ദ റെനീ റോളിയു പറയുന്നു. ഉറക്കക്കുറവ് ചര്‍മ്മം വിളറി, ക്ഷീണിച്ച് കാണപ്പെടാനിടയാകും.

ഐ ക്രീം

ഐ ക്രീം

- അനേകമാവര്‍ത്തി നിങ്ങള്‍ കേട്ടിട്ടുള്ള കാര്യമാവും ഐ ക്രീമുകളുടെ പ്രധാന്യം. മോയ്സ്ചറൈസറുകളും, ഐ ക്രീമുകളും രാത്രിയില്‍ ഉപയോഗിക്കുക. (നിങ്ങള്‍ 20 വയസുള്ള ആളാണെങ്കില്‍ പോലും). ഇത് വഴി രാവിലെ നിങ്ങളുടെ ചര്‍മ്മം നനവും, തിളക്കവുമുള്ളതായി കാണപ്പെടും.

English summary

Top Beauty Habits You Should Practice Every Night

It turns out your body can do serious work for you while you sleep-you just have to give it a little help along the way. Try one or all of these treatments to wake up looking refreshed and gorgeous.
Subscribe Newsletter