For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിവളര്‍ച്ച പെട്ടെന്ന്; ചെമ്പരത്തി പൂവും ഇലയും ഇങ്ങനെ തേക്കൂ

|

മുടിപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പണ്ടുമുതല്‍ക്കേ വീടുകളില്‍ ഉപയോഗിച്ചു വരുന്ന ഒരു പ്രകൃതിദത്ത കൂട്ടാണ് ചെമ്പരത്തി. മുടികൊഴിച്ചില്‍ അകറ്റാന്‍ ഇത് അതിശയകരമായ രീതിയില്‍ പ്രവര്‍ത്തിക്കും. വിറ്റാമിന്‍ സി, ഫോസ്ഫറസ്, റൈബോഫ്‌ളേവിന്‍, കാല്‍സ്യം എന്നിവ അടങ്ങിയ ചെമ്പരത്തി നിങ്ങളുടെ മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിനൊപ്പം മനോഹരമായ മുടിയും നിങ്ങള്‍ക്ക് സമ്മാനിക്കും.

Most read: താരന്‍ ഇനി അടുക്കില്ല; ഈ ആയുര്‍വേദ കൂട്ട് മതിMost read: താരന്‍ ഇനി അടുക്കില്ല; ഈ ആയുര്‍വേദ കൂട്ട് മതി

ഏതൊരു വീട്ടിലും എളുപ്പം ലഭിക്കുന്നതാണ് ചെമ്പരത്തി. ഇതിന്റെ പൂവും ഇലയുമെല്ലാം നിങ്ങള്‍ക്ക് തലയില്‍ തേക്കുന്നതിനായി ഉപയോഗിക്കാം. കട്ടിയുള്ളതും ആരോഗ്യകരവുമായ മുടിയാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ ചെമ്പരത്തി നിങ്ങള്‍ക്ക് ഉത്തമ കൂട്ടാളിയാണ്. മുടി കൊഴിച്ചിലില്‍ തടയുന്നതിനും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും അകാല നര തടയുന്നതിനും ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്ന ഒന്നാണ് ചെമ്പരത്തി. മുടി പ്രശ്‌നങ്ങള്‍ നീക്കി മുടി തഴച്ചുവളരാന്‍ ചെമ്പരത്തി ഉപയോഗിക്കേണ്ട വിവിധ വഴികള്‍ എന്തൊക്കെയെന്ന് വായിച്ചറിയൂ.

മുടി വളരുന്നതിന്

മുടി വളരുന്നതിന്

ചെമ്പരത്തി ഇലകള്‍, ഇഞ്ചി എന്നിവയാണ് ഇതിനായി ആവശ്യം. ഈ ഹെയര്‍ പായ്ക്ക് നിര്‍മ്മിക്കാന്‍, അല്‍പം ഇഞ്ചി ചതച്ച് നീര് വേര്‍തിരിച്ചെടുക്കുക. ചെമ്പരത്തി ഇല അരച്ചെടുത്ത് പിഴിഞ്ഞ് ഇഞ്ചി നീരുമായി സംയോജിപ്പിക്കുക. മുടിയിലും മുടി വേരിലും ഇത് പുരട്ടുക. ഈ മാസ്‌ക് പതിവായി പ്രയോഗിച്ചാല്‍ മുടി തീര്‍ച്ചയായും വളരുന്നതായിരിക്കും.

മുടി കൊഴിച്ചില്‍ തടയാന്‍

മുടി കൊഴിച്ചില്‍ തടയാന്‍

ചെമ്പരത്തി പൂവ്, റോസ്‌മേരി എണ്ണ, തൈര് എന്നിവയാണ് ഇതിനായി നിങ്ങള്‍ക്കാവശ്യം. കുറച്ച് പൂവ് എടുത്ത് 2 ദിവസം വെയിലത്ത് ഉണക്കണം. ഈര്‍പ്പം കടക്കാന്‍ അനുവദിക്കരുത്. നന്നായി ഉണങ്ങിയ ശേഷം ഈ പൂവ് പൊടിച്ചെടുക്കുക. മാസ്‌ക് തയാറാക്കുന്നതിന്, ഒരു പാത്രം എടുത്ത് മൂന്ന് വലിയ ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ക്കുക. ഇതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ ചെമ്പരത്തി പൊടി ചേര്‍ക്കണം. ഇപ്പോള്‍ ഈ മിശ്രിതം പിങ്ക് നിറമായി മാറുന്നത് കാണാം. ഇതില്‍ കുറച്ച് റോസ്‌മേരി എണ്ണയും ചേര്‍ക്കുക. പിങ്ക് നിറം മാറിക്കഴിഞ്ഞ് ഇത് തലയില്‍ തേക്കുക.

Most read:ചെറുപയര്‍ ഇങ്ങനെങ്കില്‍ മുടികൊഴിച്ചിലകലും മുടി തഴച്ചുവളരുംMost read:ചെറുപയര്‍ ഇങ്ങനെങ്കില്‍ മുടികൊഴിച്ചിലകലും മുടി തഴച്ചുവളരും

താരന്‍ നീക്കാന്‍

താരന്‍ നീക്കാന്‍

ഈ ഹെയര്‍ മാസ്‌ക് നിങ്ങളുടെ തല ചൊറിച്ചില്‍, താരന്‍ എന്നിവ നീക്കുന്നു. കുറച്ച് ചെമ്പരത്തി ഇലകള്‍, ഉലുവ, മോര് എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. ഉലുവ ഒരുരാത്രി മുക്കിവയ്ക്കുക. രാവിലെ ഇതെടുത്ത് ചെമ്പരത്തി ഇല ചേര്‍ത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ബട്ടര്‍ മില്‍ക്ക് ചേര്‍ത്ത് പേസ്റ്റ് മുടിയില്‍ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. നിങ്ങളുടെ താരന് നീക്കാനായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് പുരട്ടുക.

മുടിയിലെ അഴുക്ക് നീക്കാന്‍

മുടിയിലെ അഴുക്ക് നീക്കാന്‍

മുടിയിലെ അഴുക്ക് നീക്കാന്‍ ഒരു ഷാംപൂ പോലെ ചെമ്പരത്തി ഉപയോഗിക്കാം. ഇത് നിങ്ങളുടെ തലയോട്ടിക്ക് ശമനം നല്‍കുകയും നിങ്ങളുടെ തലയെ തണുപ്പിക്കുകയും ചെയ്യുന്നു. മുടിക്ക് സ്വാഭാവിക ഈര്‍പ്പവും നിലനിര്‍ത്തുന്നു. ചെമ്പരത്തി ഇലകള്‍ പൂവുകള്‍ എന്നിവ ഒരു പാത്രത്തില്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തുകഴിഞ്ഞാല്‍ ഇതില്‍ രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവ് ചേര്‍ക്കുക. നിങ്ങളുടെ തലമുടിയില്‍ പ്രയോഗിക്കാന്‍ ഹെര്‍ബല്‍ ഷാംപൂ തയ്യാറായി. ഈ പ്രകൃതിദത്ത ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക.

Most read:എളുപ്പത്തില്‍ മുടി കൊഴിച്ചില്‍ നീക്കാം; മുടി കട്ടിയോടെ വളരാന്‍ ചെയ്യേണ്ടത്Most read:എളുപ്പത്തില്‍ മുടി കൊഴിച്ചില്‍ നീക്കാം; മുടി കട്ടിയോടെ വളരാന്‍ ചെയ്യേണ്ടത്

മിനുസമാര്‍ന്ന മുടിക്ക്

മിനുസമാര്‍ന്ന മുടിക്ക്

ചെമ്പരത്തിയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ (കെരാറ്റിന്‍) ഒരു മികച്ച കണ്ടീഷണറാണ്. മുടിയിഴകളെ പോഷിപ്പിക്കുന്നതിനും മുടി മൃദുവാക്കുന്നതിനും ചെമ്പരത്തി സഹായിക്കുന്നു. എട്ട് ചെമ്പരത്തി പൂവോ ചെമ്പരത്തി പൊടിയോ ചേര്‍ത്ത് ഒരു പേസ്റ്റ് തയാറാക്കുക. ഈ പേസ്റ്റ് തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് ഒരു മണിക്കൂറോളം ഉണങ്ങാന്‍ വിട്ട ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ സൗമ്യമായി മുടി കഴുകുക.

ആരോഗ്യമുള്ള തലയോട്ടിക്ക്

ആരോഗ്യമുള്ള തലയോട്ടിക്ക്

വിറ്റാമിന്‍ സി, ധാതുക്കള്‍, പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് നെല്ലിക്ക. ഇത് മുടിയിഴകളെ കട്ടിയാക്കുകയും മുടിയുടെ കനവും ശക്തിയും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നെല്ലിക്ക പൊടിക്കൊപ്പം ചെമ്പരത്തി ചേര്‍ത്ത് നിങ്ങള്‍ക്ക് ഹെയര്‍ മാസ്‌ക് ആയി പുരട്ടാം. ചെമ്പരത്തി പൊടിയും നെല്ലിക്ക പൊടിയും ഒരേ അളവില്‍ എടുക്കുക. പൊടി കലര്‍ത്തി വെള്ളം ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റാക്കി മാറ്റുക. മുടിയിലും തലയോട്ടിയിലും ഈ പേസ്റ്റ് പുരട്ടുക. 30-40 മിനുട്ട് കഴിഞ്ഞ് ഹെര്‍ബല്‍ ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി കഴുകുക.

Most read:മുടി പൊട്ടുന്നതാണോ നിങ്ങളുടെ പ്രശ്‌നം? ഇതിലുണ്ട്‌ പ്രതിവിധിMost read:മുടി പൊട്ടുന്നതാണോ നിങ്ങളുടെ പ്രശ്‌നം? ഇതിലുണ്ട്‌ പ്രതിവിധി

മുടി പൊട്ടല്‍ തടയാന്‍

മുടി പൊട്ടല്‍ തടയാന്‍

വരണ്ടതും അനുചിതമായ കണ്ടീഷനിംഗും മുടിയുടെ അറ്റം പിളരാന്‍ കാരണമാകും. വരണ്ട മുടി തടയാനായുള്ള വഴിയാണ് തേങ്ങാപ്പാല്‍. ചെമ്പരത്തിയുമായി ഇത് സംയോജിച്ച് മുടി നന്നാക്കാനും മുടി പൊട്ടല്‍ തടയാനു ഇത് സഹായിക്കുന്നു. തേങ്ങാപ്പാലില്‍ ചെമ്പരത്തി ദളങ്ങള്‍ ചതച്ചോ ചെമ്പരത്തി പൊടിയോ ഇടുക. കട്ടിയുള്ള പേസ്റ്റ് ആക്കാന്‍ കറ്റാര്‍ വാഴ ജെല്‍, തേന്‍, തൈര് എന്നിവ ചേര്‍ക്കുക. ഈ പേസ്റ്റ് മുടിയില്‍ പുരട്ടി 25-30 മിനിറ്റ് വിടുക. ശേഷം ഒരു മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി കഴുകുക.

English summary

Ways To Use Hibiscus To Treat Different Hair Problems in Malayalam

The leaves of hibiscus flowers are effective in strengthening the root of hair follicles and controlling hair fall. Read on the ways to use hibiscus to treat different hair problems.
Story first published: Tuesday, July 20, 2021, 12:50 [IST]
X
Desktop Bottom Promotion