Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സൂര്യനമസ്‌കാരം ഡയറ്റിനേക്കാള്‍ ഗുണം ചെയ്യും

Posted by:
Published: Tuesday, May 1, 2012, 12:48 [IST]

സൂര്യസമസ്‌കാരം യോഗയിലെ പ്രധാനപ്പെട്ട ഒരു രൂപമാണ്. യോഗ ചെയ്യുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഇത് നല്ലതാണെന്ന് അറിയുന്നതല്ലാതെ ഇതിന്റെ എല്ലാ ഗുണങ്ങളും അറിയണമെന്നില്ല.

05 01 facts about suryanamaskar aid0200

മാസങ്ങളോളമുള്ള കഠിന ഡയറ്റിന് ചെയ്യാന്‍ പറ്റാത്ത പല കാര്യങ്ങളും സൂര്യനമസ്‌കാരത്തിന് ചെയ്യാന്‍ സാധിക്കും. ശരീരത്തിന് നല്ല ഷേപ്പ് നല്‍കുക, മസിലുകള്‍ ശക്തിപ്പെടുത്തുക, അരക്കെട്ടുള്‍പ്പെടെയുള്ളിവിടങ്ങളിലെ തടി കുറയ്ക്കുക തുടങ്ങിയ സൂര്യനമസ്‌കാരത്തിന് ഗുണങ്ങള്‍ പലതാണ്.

സൂര്യനമസ്‌കാരം ആദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അല്‍പം ബുദ്ധിമുട്ടുണ്ടാകും. ആദ്യം ഇത് മൂന്നൂ വീതം ചെയ്യാം. ചെയ്ത് പഴകിക്കഴിയുമ്പോള്‍ 10 അതില്‍ കൂടുതലോ ചെയ്യാം. ഇത് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യം തന്നെ ഇതിനുള്ള ചില വാമപ്പ് വ്യായാമങ്ങള്‍ ചെയ്യാം.

നേരെ നിന്ന് ആദ്യം കഴുത്ത് ഇടത്തോട്ടു തിരിക്കുക. അപ്പോള്‍ ശ്വാസം ഉള്ളിലേക്കു വലിക്കണം. പിന്നീട് പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരിക. അപ്പോള്‍ ശ്വാസം പുറത്തോട്ടു വിടാം. ഇതേ രീതിയില്‍ വലത്തോട്ടും തിരിക്കണം. പിന്നീട് തല വലതു നിന്നും ഇടത്തോട്ടും ഇടത് നിന്നും വലത്തോട്ടും കറക്കുക.

വാമപ്പ് വ്യായാമം കൈകള്‍ക്കു വേണം. നേരെ നിന്ന് കൈകള്‍ നെഞ്ചിനഭിമുഖമായി നിവര്‍ത്തി പിടിക്കുക. എന്നിട്ട് കൈകള്‍ മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. ഇതുപോലെ വശങ്ങളിലേക്കും ചെയ്യണം. കൈപ്പത്തികള്‍ തോളില്‍ വച്ച് ക്ലോക്ക വൈസ്, ആന്റി ക്ലോക്ക് വൈസ് ദിശകളില്‍ ചലിപ്പിക്കണം.

കാലുകള്‍ കൂട്ടിവച്ച് കൈകള്‍ കാല്‍മുട്ടില്‍ വച്ച് മുന്നോട്ടും പിന്നോട്ടും വളയുക. ഇത് കാലുകള്‍ക്കുള്ള നല്ലൊരു വ്യായാമമാണ്.

കാലുകള്‍ അകറ്റി വയ്ക്കുക. വലതു കൈകള്‍ കൊണ്ട് ഇടതു ഭാഗത്തെ കാല്‍പാദത്തിലും ഇടതു കൈകള്‍ കൊണ്ട് വലതുഭാഗത്തെ കാല്‍പാദനത്തിലും തൊടുക. ഇതും സൂര്യനമസ്‌കാരത്തിന് മുന്നോടിയായുള്ള നല്ലൊരു വ്യായാമമാണ്.

ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ സൂര്യനമസ്‌കാരം ചെയ്യുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

സൂര്യനമസ്‌കാരത്തിന്റെ ഗുണം മനസിലാക്കിയവരാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍, സ്‌പൈസ് ഗേള്‍സിലൊരാളും പ്രശസ്ത ഫുട്‌ബോളറുമായ ഡേവിഡ് ബെക്കാമിന്റെ ഭാര്യ വിക്ടോറിയ ബെക്കാം തുടങ്ങിയവര്‍.

English summary
Suryanamaskar can do to your body what months of dieting cannot. And it can do to your mind what no spiritual discourse can.
Subscribe Newsletter