ഭര്‍ത്താവിന്പ്രിയം വേശ്യകളെ,ശേഷം ഭാര്യയോട് ചെയ്തത്

Posted By:
Subscribe to Boldsky

വിവാഹം കഴിഞ്ഞിട്ടും ദുരിത പൂര്‍ണമായ ജീവിതം നയിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. പലപ്പോഴും കുടുംബ ജീവിതത്തിലെ പല പ്രശ്‌നങ്ങളും പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. വിവാഹമോചനത്തിനു പോലും ശ്രമിച്ച് പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് എത്തുന്നവരും ചില്ലറയല്ല. എന്നാല്‍ വിവാഹ മോചനത്തിന്റെ കാരുണ്യം പോലും ലഭിക്കാതെ കഴിയാന്‍ വിധിക്കപ്പെട്ട നിരവധി പേരുണ്ടാവും. നിരവധി സ്ത്രീകള്‍ ഇത്തരത്തില്‍ ഭര്‍ത്താവിന്റെ കൊള്ളരുതായ്മക്ക് വിധേയരാവുന്നുണ്ട്. ഇവരുടെയെല്ലാം പ്രതിനിധിയാണ് ഇവള്‍.

റേപ്പ് ചെയ്തവനെ വിവാഹം കഴിച്ചു,അന്ന് സംഭവിച്ചത്‌

ഭര്‍ത്താവിന്റെ എല്ലാ ദു:ശ്ശീലങ്ങളും സഹിച്ച് ഭര്‍ത്താവിന്റെ പീഢനത്തിനിരയായി ജീവിക്കുന്ന അവള്‍ക്ക് മക്കള്‍ മാത്രമാണ് താങ്ങും തണലുമായി ഉള്ളത്. ഓരോ കുടുംബവും വിവാഹം കഴിക്കാന്‍ പോവുന്ന ആളെ വിശ്വസിച്ചാണ് തന്റെ പെണ്‍കുഞ്ഞിന്റെ കൈ പിടിച്ച് ഏല്‍പ്പിക്കുന്നത്. എന്നാല്‍ ഭര്‍ത്താവിലുള്ള വിശ്വാസം പലപ്പോഴും പല വിധത്തില്‍ നഷ്ടപ്പെടുമ്പോള്‍ അത് കുടുംബ ജീവിതത്തിന്റെ താളെ തെറ്റിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പിന്നീട് കുട്ടികളുടെ ഭാവിയെപ്പോലും ബാധിക്കുന്നു.

പതിനെട്ട് വയസ്സില്‍ വീട്ടുകാരുടെ ഇഷ്ടപ്രകാരം വിവാഹം കഴിക്കേണ്ടി വന്ന അവസ്ഥ വളരെ കഷ്ടമാണ്. എന്നാല്‍ പിന്നീട് ആ ഭര്‍ത്താവിന് തന്നെ താനും മക്കളും ഭാരമായി മാറുന്ന അവസ്ഥ വളരെ ഭീകരമാണ്. മറ്റൊരു ആശ്രയവുമില്ലാത്ത എല്ലാ പ്രശ്‌നങ്ങളും ഒരുമിച്ച് അനുഭവിക്കേണ്ടി വരുന്ന അവസ്ഥ പലപ്പോഴും ഭീകരമാണ്. ഒരു ജീവിത കാലം മുഴുവന്‍ അനുഭവിക്കാനുള്ളത് ജീവിതത്തിലെ ഏതാനും കൊല്ലങ്ങള്‍ കൊണ്ട് അനുഭവിച്ച് തീര്‍ത്ത് അവസ്ഥ വളരെയധികം ജീവിത പ്രതിസന്ധി ഉണ്ടാക്കുന്നതാണ്.

 വിവാഹം 18 വയസ്സില്‍

വിവാഹം 18 വയസ്സില്‍

പതിനെട്ട് വയസ്സിലാണ് അവളുടെ വിവാഹം കഴിഞ്ഞത്. വിവാഹ ദിവസമല്ലാതെ അത് വരെ തന്റെ ഭര്‍ത്താവിനെ അവള്‍ കണ്ടിട്ടില്ല. അത്രക്കധികം ഇരു കുടുംബങ്ങളും തമ്മില്‍ പരിചയമുണ്ടാവുകയും വിശ്വാസമുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹ ശേഷമാണ് അയാളെ സംബന്ധിക്കുന്ന പല സത്യങ്ങലും അവളറിയുന്നത്. സ്‌കൂളില്‍ പോലും പോവാത്ത ഒരു വ്യക്തിയായാരുന്നു അവളുടെ ഭര്‍ത്താവ്. എന്നാല്‍ കള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി വിദേശത്ത് ജോലി തരപ്പെടുത്തിയിരുന്നു.

 ആദ്യ നാളുകളില്‍ തന്നെ

ആദ്യ നാളുകളില്‍ തന്നെ

വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ മാനസികമായും ശാരീരികമായും അവളെ വല്ലാതെഉപദ്രവിച്ചിരുന്നു ഭര്‍ത്താവ്. ഇതിനിടയില്‍ അവള്‍ രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. എന്നിട്ടും അവളോടുള്ള അയാളുടെ പെരുമാറ്റത്തില്‍ യാതൊരു വിധത്തിലുള്ള മാറ്റവും സംഭവിച്ചില്ല. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ ആണ്‍മക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് മാത്രമായിരുന്നു അവളുടെ ആശ്വാസം.

ജോലിക്കാര്യത്തിനായി പോവുമ്പോള്‍

ജോലിക്കാര്യത്തിനായി പോവുമ്പോള്‍

ജോലിക്കാര്യത്തിനായി ഗള്‍ഫിലേക്ക് പോവുമ്പോള്‍ മാത്രമാണ് ആ കുടുംബം സന്തോഷമായി ജീവിച്ചിരുന്നത്. എന്നാല്‍ തിരിച്ച് അവധിക്ക് നാട്ടില്‍ വരുമ്പോള്‍ ജീവിതം വീണ്ടും പഴയതിലും മോശം അവസ്ഥയില്‍ ആവും. ശരിക്കും ജയിലു പോലെയായിരുന്നു ജീവിതം എന്നാണ് ആ സ്ത്രീയുടെ അഭിപ്രായം. 17ഉം 15ഉം വയസ്സുള്ള രണ്ട് മക്കളായിരുന്നു അവള്‍ക്കുണ്ടായിരുന്നത്.

ചിലവിന് നല്‍കിയിരുന്നു

ചിലവിന് നല്‍കിയിരുന്നു

എന്നാലും ഉപദ്രവിക്കുമെങ്കിലും ഭാര്യക്കും മക്കള്‍ക്കും ചിലവിന് കൊടുക്കുന്ന കാര്യത്തില്‍ ഇയാള്‍ പിശുക്ക് കാണിച്ചിരുന്നില്ല. എങ്കിലും എപ്പോഴും ഭാര്യയേയും മക്കളേയും ഭീഷണിപ്പെടുത്തിക്കൊണ്ടേ ഇരുന്നു.

 സ്വഭാവമാറ്റം

സ്വഭാവമാറ്റം

എന്നാല്‍ പെട്ടെന്നുള്ള സ്വഭാവമാറ്റമാണ് മറ്റൊന്ന്. ഭാര്യക്കും മക്കള്‍ക്കും നല്‍കിയിരുന്ന പണം ഇല്ലാതായി. എന്നാല്‍ ഉപദ്രവത്തിനു മാത്രം യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടായില്ല. ഏതോ കേസില്‍ പെട്ട് മകന്‍ ജയിലിലായപ്പോള്‍ പോലും ഇയാള്‍ പണമോ സ്വാധീനമോ ഉപയോഗിച്ച് പുറത്തിറക്കാന്‍ തയ്യാറായില്ല.

വിദേശത്ത് നിന്നു വീണ്ടും

വിദേശത്ത് നിന്നു വീണ്ടും

വിദേശത്ത് നിന്നും വീണ്ടും തിരിച്ച് വന്നപ്പോഴാണ് ഇയാളുടെ സ്വഭാവത്തിലെ മാറ്റം വീണ്ടും തിരിച്ചറിയപ്പെട്ടത്. പെണ്‍സുഹൃത്തിന്റെ നഗ്ന ഫോട്ടോ ഇയാളുടെ മൊബൈലില്‍ കണ്ടപ്പോള്‍ മുതലാണ് കാര്യങ്ങള്‍ വഷളായത്. ഇത്തരത്തില്‍ പല പ്രോസ്റ്റിറ്റിയൂട്ടുകളോടൊപ്പമുള്ള നഗ്നഫോട്ടോ ഇയാളുടെ ഫോണില്‍ കാണുകയുണ്ടായി.

എല്ലാ ദിവസവും

എല്ലാ ദിവസവും

പിന്നീടാണ് ഇയാള്‍ വിദേശത്തായിരുന്ന സമയത്ത് എല്ലാ ദിവസവും ഓരോ സ്ത്രീകളോടൊപ്പമാണ് അന്തിയുറങ്ങിയിരുന്നത് എന്ന സത്യം ഭാര്യ അറിയുന്നത്. ഇതിനായി ഇയാള്‍ക്ക് പെണ്ണുങ്ങളെ എത്തിച്ച് കൊടുക്കുന്ന ഒരു ഏജന്റും ഉണ്ടായിരുന്നു. മാത്രമല്ല പല വിധത്തിലുള്ള സ്ത്രീകളുടെ നഗ്നഫോട്ടോകളും ഇയാളുടെ ഫോണില്‍ ഉണ്ടായിരുന്നു. മാത്രമല്ല ആവശ്യക്കാര്‍ക്ക് സ്ത്രീകളെ എത്തിച്ച് ഇയാള്‍ തന്നെ ഒരു ഏജന്റായും പ്രവര്‍ത്തിച്ചിരുന്നു.

വക്കീലിനെ സമീപിച്ചു

വക്കീലിനെ സമീപിച്ചു

ഭര്‍ത്താവിന്റെ ഈ ചെയ്തിയില്‍ മനം നൊന്ത് അവള്‍ വക്കീലിനെ സമീപിച്ചു. എന്നാല്‍ വിവാഹ മോചനം എന്ന ഒരു അവസ്ഥക്ക് അവള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. ഇതിന് കാരണം വളര്‍ന്ന് വരുന്ന മക്കളെ ജോലിയില്ലാത്ത കൃത്യമായ വരുമാനമില്ലാത്ത അവള്‍ എങ്ങനെ നോക്കുമെന്നതായിരുന്നു.

 കുടുംബത്തിന്റെ വിശ്വാസം

കുടുംബത്തിന്റെ വിശ്വാസം

ഭര്‍ത്താവിന്റെ കുടുംബത്തെ എന്തൊക്കെ പറഞ്ഞിട്ടും വിശ്വസിപ്പിക്കാന്‍ ഇവള്‍ക്ക് കഴിഞ്ഞില്ല. ഒരു കാരണവശാലും ഭര്‍ത്താവിന്റെ കുടുംബത്തില്‍ ഒരു സ്ഥാനം നല്‍കാനും അവര്‍ തയ്യാറായില്ല. ഇതെല്ലാം മാനസികമായും ശാരീരികമായും അവളേയും മക്കളോയും തളര്‍ത്തി.

ഭാര്യ ശരിയല്ലാത്തു കൊണ്ട്

ഭാര്യ ശരിയല്ലാത്തു കൊണ്ട്

ഭാര്യ ശരിയല്ലാത്തത് കൊണ്ടാണ് അയാള്‍ മറ്റ് പെണ്ണുങ്ങളെ തേടി പോവുന്നതെന്ന് വരെ നാട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും പറഞ്ഞു. ഇതെല്ലാം ഒരു തമാശ കണക്കേ മാത്രമേ അവള്‍ എടുത്തുള്ളൂ. എന്നാല്‍ അതെല്ലാം പല വിധത്തില്‍ അവളെ മാനസികമായി തളര്‍ത്തി. ഇനി എന്ത് ചെയ്യണം എന്നറിയാതെ മക്കളെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ് അവള്‍.

English summary

Husband Visits Prostitutes Everyday, And her Family Blames her For It

Husband Visits Prostitutes Everyday, And her Family Blames her For It read on to know more about it.