ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് പഠിക്കും ഈ കാര്യങ്ങള്‍

Posted By:
Subscribe to Boldsky

ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞ് ചില കാര്യങ്ങള്‍ പഠിക്കും. ആണോ പെണ്ണോ ഗര്‍ഭത്തിലുള്ള കുട്ടി എന്നത് വിഷയമല്ല. പൂര്‍ണ ആരോഗ്യവാനായിരിക്കണം കുഞ്ഞ് എന്നാണ് ഏതൊരമ്മയും ആഗ്രഹിക്കുന്നത്. ഗര്‍ഭകാലത്ത് തന്നെ കുഞ്ഞിന്റെ വളര്‍ച്ചയെ സഹായിക്കുന്ന പല ഘടകങ്ങളും ഉണ്ട്. അമ്മയുടെ ആഹാരം, ജീവിത രീതി എന്നിവയെ ആശ്രയിച്ചായിരിക്കും കുഞ്ഞിന്റെ വളര്‍ച്ചയും.

ഗര്‍ഭധാരണത്തിന് സഹായിക്കും ഭക്ഷണങ്ങള്‍

ഒരു കുഞ്ഞ് ഗര്‍ഭത്തില്‍ ഉള്ളപ്പോള്‍ തന്നെ അമ്മയില്‍ നിന്ന് ചില കാര്യങ്ങള്‍ പഠിക്കും. കുഞ്ഞ് പല കാര്യങ്ങലും ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ പഠിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള അതിശയകരമായ കാര്യങ്ങള്‍ എന്ന് നോക്കാം.

മാനസിക സംഘര്‍ഷം

മാനസിക സംഘര്‍ഷം

എപ്പോഴും മാനസിക സംഘര്‍ഷത്തില്‍ ഇരിക്കുന്ന അമ്മമാരാണെങ്കില്‍ കുഞ്ഞും ഇതേ അളവില്‍ മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടതായി വരുന്നു. ഇത് കുഞ്ഞിന്റെ പ്രത്യേക ചലനങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം.

 രുചിയറിയാനുള്ള കഴിവ്

രുചിയറിയാനുള്ള കഴിവ്

ഗര്‍ഭിണിയായ അമ്മ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് കുഞ്ഞിന് വേണ്ട പോഷകങ്ങള്‍ ലഭിക്കുന്നത്. അമ്മ കഴിക്കുന്ന എല്ലാ ഭക്ഷണത്തിന്റെ രുചിയും ഇത്തരത്തില്‍ കുഞ്ഞിന് ഇഷ്ടമാവുന്നു. പതുക്കെ പതുക്കെ കുഞ്ഞിന് സ്വാദറിയാനുള്ള കഴിവ് വര്‍ദ്ധിക്കുന്നു.

 ഏഴാഴ്ചക്ക് ശേഷം

ഏഴാഴ്ചക്ക് ശേഷം

ഗര്‍ഭത്തിന്റെ ഏഴാഴ്ചക്ക് ശേഷമാണ് കുഞ്ഞിന് സ്വാദറിയാനുള്ള കഴിവ് വര്‍ദ്ധിക്കുന്നത്. ജനിക്കുന്നത് മുതല്‍ കുഞ്ഞിന് രുചി അറിയാനുള്ള കഴിവ് ഉണ്ടായിരിക്കും. ദിവസം ചെല്ലുന്തോറും ഇത് വര്‍ദ്ധിച്ച് വരുന്നു.

 വികാരങ്ങള്‍ തിരിച്ചറിയാന്‍

വികാരങ്ങള്‍ തിരിച്ചറിയാന്‍

സങ്കടം, സന്തോഷം തുടങ്ങിയവയൊക്കെ തിരിച്ചറിയാന്‍ കുഞ്ഞിന് കഴിയുന്നതും ഗര്‍ഭത്തില്‍ വെച്ച് തന്നെയാണ്. മുപ്പത്തിയാറാം ആഴ്ചമുതലാണ് കുഞ്ഞിന് ഇത്തരത്തില്‍ അമ്മമാരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.

ശബ്ദം കേള്‍ക്കുന്നത്

ശബ്ദം കേള്‍ക്കുന്നത്

പുറത്ത് നിന്ന് കേള്‍ക്കുന്ന ശബ്ദം മനസ്സിലാക്കാനുള്ള കഴിവും ഗര്‍ഭസ്ഥശിശുവിനുണ്ട്. കണ്ണുകള്‍ ചിമ്മുന്നത് സന്തോഷം കൊണ്ടാണ് എന്നാണ് അള്‍ട്രാ സൗണ്ട് സ്‌കാന്‍ പ്രകാരം പറയുന്നത്.

 പാട്ടും കഥകളും

പാട്ടും കഥകളും

ചില കുഞ്ഞുങ്ങള്‍ ഒരല്‍പം വലുതായാല്‍ തന്നെ ചില പാട്ടുകള്‍ക്കും കഥകള്‍ക്കും കാതോര്‍ക്കുന്നത് കേള്‍ക്കാം. ഇത് ഗര്‍ഭകാലത്ത് അമ്മ കേള്‍ക്കുന്ന പാട്ടിന്റേയും വരിയുടേയും ഫലമായാണ് എന്നതാണ് സത്യം.

 പിറക്കുന്നതിനു മുന്‍പും കരയുന്നു

പിറക്കുന്നതിനു മുന്‍പും കരയുന്നു

കുഞ്ഞ് ജനിച്ച് വീഴുന്നതിനു മുന്‍പും കരയാറുണ്ട്. മൂന്നാം മാസം മുതല്‍ അള്‍ട്രാ സൗണ്ട് സ്‌കാനിലൂടെ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാനാവും.

English summary

Things Babies Learn While Still In The Womb

Before they’re even born, babies are constantly learning things about themselves and the world around them. Check out these extraordinary things infants learn while still in the womb.
Subscribe Newsletter