For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ പരീക്ഷക്കൊരുക്കാം

|

Kid
കുട്ടികള്‍ പരീക്ഷക്കു തയ്യാറെടുക്കുമ്പോള്‍ കൂടുതല്‍ ടെന്‍ഷന്‍ മാതാപിതാക്കള്‍ക്കാണ്. ഇത് എപ്പോഴും കുട്ടികളെ പഠിക്കാന്‍ നിര്‍ബന്ധിക്കാനും ശാസിക്കാനും ശിക്ഷിക്കാനും ഇടയാക്കും. എന്നാല്‍ ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂ. പരീക്ഷയോടുള്ള പേടിയും വീട്ടില്‍ നിന്നുള്ള സമ്മര്‍ദവും കൂടിയാകുമ്പോള്‍ അറിയാവുന്ന കാര്യം പോലും ശരിക്കെഴുതാന്‍ കുട്ടിക്കായെന്ന് വരില്ല. കുട്ടിയുടെ പരീക്ഷാപ്പേടി മാറ്റാന്‍ മാതാപിതാക്കള്‍ക്ക് കഴിയും.

പരീക്ഷയുടെ അടുത്തുവരെ കാത്തിരിക്കാതെ മുന്‍കൂട്ടി കുട്ടികളെ പരീക്ഷക്ക് ഒരുക്കുന്നതാണ് നല്ലത്. പാഠഭാഗങ്ങളനുസരിച്ച് ഒരോ വിഷയത്തിനും പ്രത്യേക ദിവസവും സമയവും തീരുമാനിച്ച് കുട്ടികളെ പഠിപ്പിക്കുക.

അച്ഛനും അമ്മയ്ക്കും ജോലിയുണ്ടെങ്കില്‍ കുട്ടികളുടെ കൂടെയിരുന്ന് പഠിപ്പിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. രാവിലെ പോകുമ്പോള്‍ പഠിക്കാനുള്ള ഭാഗങ്ങള്‍ കുട്ടിയോട് പറഞ്ഞേല്‍പ്പിച്ചു പോകാം. വൈകീട്ട് വരുമ്പോള്‍ ഇത് പഠിച്ചോയെന്ന് ഉറപ്പു വരുത്താം. പരീക്ഷയടുക്കുമ്പോള്‍ അവധി ലഭിക്കുമെങ്കില്‍ നല്ലത്. കുട്ടിക്കൊപ്പം പഠിപ്പിക്കാനിരിക്കുന്നത് അവരുടെ ആത്മവിശ്വാസവും ശ്രദ്ധയും വര്‍ദ്ധിപ്പിക്കും. തനിയെ പഠിക്കാന്‍ മടി കാണിക്കുന്ന കുട്ടിയാണെങ്കില്‍ ട്യൂഷന് വിടുന്ന കാര്യവും ആലോചിക്കാവുന്നതേയൂള്ളൂ.

ഓരോ പാഠങ്ങളായി എടുത്ത് അതിലെ ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞുപഠിപ്പിക്കുകയാണ് നല്ലത്. എല്ലാം ഒരുമിച്ച് പഠിപ്പിക്കാനിരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. പഠിച്ചു കഴിഞ്ഞ ശേഷം ഉത്തരങ്ങള്‍ എഴുതിപ്പിക്കുകയും വേണം.

കുറച്ചു പഠിച്ച ശേഷം റിലാക്‌സ് ചെയ്യാനും കുട്ടികളെ അനുവദിക്കണം. ഇത് വീണ്ടും ശ്രദ്ധയോടെ പഠിക്കാന്‍ സഹായിക്കും.

പഠിച്ച കാര്യങ്ങള്‍ ഇടയ്ക്കിടെ ചോദിച്ച് കുട്ടികളുടെ ഓര്‍മ വര്‍ദ്ധിപ്പിക്കാം. ഇത് മറന്നു പോകുന്ന പാഠഭാഗങ്ങള്‍ വീണ്ടും പഠിക്കാനുള്ള അവസരം നല്‍കും.

പരീക്ഷയുടെ മാനസിക സമ്മര്‍ദത്തില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും. അവരെ ശാസിക്കുന്നതിന് പകരം പഠനം അവഗണിച്ചാലുള്ള വരുംവരായ്കകളെക്കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തുക.

English summary

Kids, Exam, Parents, Study, Revision, പരീക്ഷ, കുട്ടി, അച്ഛന്‍, അമ്മ, മാതാപിതാക്കള്‍, പഠനം, ചോദ്യം, ഉത്തരം, റിലാക്‌സ്

Exam fever is nothing new! All kids get tensed when exams knock the door. Due to lack of concentration and confidence, kids feel depressed and spoil their examinations. Also they are scared to fail in the paper which can make them more nervous. Confusion, tension, fear, carelessness etc are few emotions which capture the mind of the kids before the exams. It is the responsibility of the parents to prepare their kids for exams. Take a look at the parenting tips to prepare your kid for exams.
Story first published: Saturday, December 3, 2011, 12:06 [IST]
X
Desktop Bottom Promotion