For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയുടെ ടിവി കാണല്‍ നിയന്ത്രിക്കാം

|

കുട്ടികള്‍ എപ്പോഴും ടിവിക്കു മുന്നിലാണെന്ന് പരാതി പറയുന്ന മാതാപിതാക്കള്‍ നിരവധിയാണ്. ഇക്കാര്യത്തില്‍ എന്താണ് ചെയ്യുകയെന്ന കാര്യത്തില്‍ മിക്കപ്പോഴും അവര്‍ അജ്ഞരുമാണ്. എപ്പോഴും ടിവി കാണുന്നത് തീരെ നിസാരമായി തള്ളിക്കളയാന്‍ വരട്ടെ. വേണ്ട സമയത്ത് നിയന്ത്രിച്ചില്ലെങ്കില്‍ കുട്ടികള്‍ ടിവിക്ക് അടിമയായിത്തീരും. പിന്നീട് ഈ സ്വഭാവം മാറ്റുക വളരെ ശ്രമകരവുമായിരിക്കും.

പലപ്പോഴും ടിവി കാണുന്ന ശീലം കുട്ടികളില്‍ വളര്‍ത്തുന്നത് മാതാപിതാക്കള് തന്നെയായിരിക്കും. കുഞ്ഞുങ്ങളെ ടിവി വച്ചു കൊടുത്ത് പണികള്‍ തീര്‍ക്കാനോടുള്ള അച്ഛനമ്മമാര്‍ നിരവധിയാണ്. കുട്ടികള്‍ വികൃതി കാട്ടാതിരിക്കാനും ചില മാതാപിതാക്കളെങ്കിലും ടിവി വച്ചു കൊടുക്കാറുണ്ട്. ഇത്തരം ശീലങ്ങളാണ് ഭാവിയില്‍ ടിവിക്കു മുന്നിലിരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത്.

അവധി ദിവസങ്ങളില്‍ ടിവിക്കു മുന്നില്‍ ചടഞ്ഞിരിക്കുന്നവരുണ്ട്. ഇവര്‍ക്കൊപ്പം മറ്റൊന്നും ചെയ്യാന്‍ ഇല്ലാതാകുമ്പോള്‍ കുട്ടികളും ഇരുന്ന് ടിവി കാണും. കുട്ടികളുമായി സംസാരിക്കുക, കളിക്കുക, പുറത്തു പോകുക തുടങ്ങിയവ ടിവിയില്‍ നിന്നുംകുട്ടികളുടെ ശ്രദ്ധ മാറ്റും.

ടിവി തീരെ കണ്ടുകൂടാ എന്നു കുട്ടികളോട് പറയുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ക്ക് സഹായപ്രദമായ പല പരിപാടികളും

KId
ടിവിയിലുണ്ട്. ഇത്തരം പരിപാടികള്‍ കാണാന്‍ അനുവദിക്കാം. ക്രൂരതകളും സംഘര്‍ഷങ്ങളുമുള്ള പരിപാടികള്‍ കുട്ടികളെ കാണിക്കരുത്. ഇവ കുട്ടികളെ എളുപ്പത്തില്‍ സ്വാധീനിക്കും.

വെറുതെ ഇരിക്കുമ്പോഴാണ് കുട്ടികളുടെ ശ്രദ്ധ ടിവിയിലേക്ക് തിരിയുന്നത്. അവരെ കളിക്കുവാനോ സ്‌പോട്‌സിലോ മറ്റ് പ്രവൃത്തികളിലോ പങ്കെടുപ്പിക്കുക.

ടിവിയുടെ സ്ഥാനം ബെഡ്‌റൂമിലേക്ക് മാറ്റുക. ഇത് കുട്ടികള്‍ ടിവി കാണുന്നത് കുറയ്ക്കും. എന്തുപരിപാടിയാണ് അവര്‍ കാണുന്നതെന്ന് ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്ക് അവസരം കിട്ടുകയും ചെയ്യും. കുട്ടികളുടെ മുറിയില്‍ ഒരിക്കലും ടിവി ഉണ്ടായിരിക്കരുത്. ആര്‍ഭാടത്തിന് വേണ്ടി നിങ്ങള്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ കുട്ടിയുടെ പഠനത്തേയും മനസിനേയും ബാധിച്ചേക്കും. കുറേ സമയം ടിവി കാണുന്നത് കണ്ണുകള്‍ക്കും നല്ലതല്ല എന്നും ഓര്‍ക്കുക.

English summary

Child, TV, Television, Eye, Bedroom, Play, Sports, കുട്ടി, ടിവി, ടെലിവിഷന്‍, കണ്ണ്, സ്‌പോട്‌സ്


 If your children are watching more TV then they are supposed to then looking on helplessly won't do. You have to take some proactive steps. It is a general tendency to take television addiction lightly but when it comes to your kids, you can never be too careful. Any kind of addiction is not good for us, especially children because their young minds are very impressionable. On top of that, if the addiction is to something that makes you passive then you need to take stock of the situation.
Story first published: Tuesday, November 29, 2011, 14:13 [IST]
X
Desktop Bottom Promotion