അതിശയിപ്പിക്കും വിലക്കിഴിവില്‍ ആമസോണില്‍ കളിപ്പാട്ടങ്ങള്‍

Get Upto 70% off on Toys On Amazon

കുട്ടികള്‍ക്ക് എപ്പോഴും കളിപ്പാട്ടങ്ങള്‍ ഒരു വീക്‌നസ് തന്നെയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ക്ക് വേണ്ടി വാശിപിടിക്കുമ്പോള്‍ അവയുടെ വില കേട്ട് പലരും അത് വാങ്ങിക്കാതെ പോവുന്നു. എന്നാല്‍ ഇനി നിങ്ങള്‍ക്ക് ഇത്തരമൊരു പ്രശ്‌നം അനുഭവിക്കേണ്ടതായി വരുന്നില്ല. കാരണം ആമസോണ്‍ നിങ്ങള്‍ക്കായി ഒരുക്കുന്നു വന്‍ വിലക്കുറവില്‍ കളിപ്പാട്ടങ്ങള്‍

70% വരെ ഓഫറിലാണ് ആമസോണില്‍ ഇപ്പോള്‍ കഴിപ്പാട്ടങ്ങള്‍ ലഭിക്കുന്നത്. നിങ്ങളുടെ അവസരം ഇപ്പോള്‍ തന്നെ മുതലാക്കൂ. ആമസോണില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ വാങ്ങി കുട്ടികളെ സന്തോഷിപ്പിക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

1. ഡാന്‍സിംങ് കാക്റ്റസ് ടോക്കിംങ് ടോയ്

കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാന്‍ ഇതിലും നല്ല കളിപ്പാട്ടം ഇല്ല എന്ന് തന്നെ പറയാന്‍ സാധിക്കും. കാരണം നമ്മള്‍ പറയുന്നതെല്ലാം തിരിച്ച് പറയുന്ന ഡാന്‍സിംങ് കാക്റ്റസ് ടോക്കിംഗ് ടോയ് എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു വര്‍ഷത്തെ വാറന്റിയില്‍ 70% വരെ ഓഫറില്‍ വെറും 899 രൂപക്കാണ് ഇത് ആമസോണില്‍ ലഭ്യമാവുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇത് ഇഷ്ടമാവും. കുട്ടികള്‍ക്കുള്ള പ്ലഷ് ടോയ്സ് റൈഗിള്‍ സിംഗിംഗ് റെക്കോര്‍ഡിംഗില്‍ നിങ്ങള്‍ പറയുന്നത് ഈ കളിപ്പാട്ടം ആവര്‍ത്തിച്ച് പറയുന്നു. കറന്റിലാണ് ഇത് വര്‍ക്ക് ചെയ്യുന്നത്. 120-ലധികം പാട്ടുകള്‍ നമുക്ക് ഇതില്‍ ആവര്‍ത്തിച്ച് കേള്‍ക്കാന്‍ സാധിക്കുന്നു. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഇത് ഉപയോഗപ്രദമാണ്.

2. പ്ലഷ് ഹഗ്ഗിംങ് പില്ലോ

തലയിണ കുഞ്ഞിന് ഒരു പ്രായത്തിന് ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഈ തലയിണ ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും അനുയോജ്യമാണ്. വലിയ സൈസില്‍ വരുന്ന ഈ തലയിണ ആനയുടെ രൂപത്തിലാണ് വരുന്നത്. കുട്ടികള്‍ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കാനും മറ്റും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. വിവിധ നിറങ്ങളില്‍ ഇത് ലഭ്യമാണ്. വെറും 599 രൂപയാണ് ഇതിന്റെ വില. പോളിസ്റ്റര്‍ കൊണ്ട് വളരെ സോഫ്റ്റായ മെറ്റീരിയല്‍ ഉപയോഗിച്ച് സ്റ്റഫ് ചെയ്തതുപോലെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. യാതൊരു വിധത്തിലുള്ള അപകടങ്ങളും ഇത് കുഞ്ഞിന് ഉണ്ടാക്കുന്നില്ല. എന്ന് മാത്രമല്ല കുഞ്ഞ് ഉറങ്ങുമ്പോഴും കളിക്കുമ്പോഴും എല്ലാം ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഈ പില്ലോ.

3. ഈസെല്‍ വുഡന്‍ വൈറ്റ്‌ബോര്‍ഡ്

വുഡന്‍ വൈറ്റ്‌ബോര്‍ഡ് പഠിക്കുന്ന കുട്ടികള്‍ക്ക് എന്തുകൊണ്ടും ഉപയോഗപ്രദമായ ഒന്നാണ്. ഇതിനോടൊപ്പം ഒരു സ്റ്റോറേജ് ടേബിളും ലഭ്യമാണ്. ഇത് രണ്ടും അറ്റാച്ച്ഡ് ആണ് എന്നതാണ് ഇതിന്റെ പ്രത്യേകത. വെറും 1699 രൂപയാണ് ഇതിന്റെ വില. കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ബ്ലാക്ക്‌ബോര്‍ഡ്, വൈറ്റ്‌ബോര്‍ഡ്, ബ്ലാക്ക്‌ബോര്‍ഡ്, മാഗ്‌നറ്റിക് ലെറ്റര്‍ സ്റ്റിക്കറുകള്‍, അനിമല്‍ മാഗ്‌നറ്റിക് സ്റ്റിക്കറുകള്‍, ഒരു ചോക്ക് കവര്‍, ഒരു ചോക്ക് ഇറേസര്‍, ഒരു പെട്ടി പൊടിയില്ലാത്ത ചോക്ക്, 6 ഫിക്‌സഡ് പേപ്പര്‍ മാഗ്‌നറ്റിക് സ്റ്റിക്കറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ബ്ലാക്ക്‌ബോര്‍ഡ്, വൈറ്റ്‌ബോര്‍ഡ് എന്നിവയാണ് ഇതിലുള്ളത്. ഇത് കുട്ടികളുടെ ഭവനയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

4. ക്‌നോക്ക് പൗണ്ടിംഗ് ബെഞ്ച് ഫോര്‍ കിഡ്‌സ്

കുട്ടികള്‍ക്കായി നമുക്ക് അവരുടെ ഐ ക്യു ലെവല്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആക്റ്റിവിറ്റി ലെവല്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ് Knock Pounding Bench. ഇതിന് വെറും 999 രൂപയാണ് ഉള്ളത്. രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഇത് ഉപയോഗിക്കാം. മരം കൊണ്ട് നിര്‍മ്മിച്ച ഈ കളിപ്പാട്ടം നിങ്ങള്‍ക്ക് എന്തുകൊണ്ടും നല്ലതാണ്. ബേബീ വുഡന്‍ പസിലുകളും കളിപ്പാട്ടങ്ങളും വിഷരഹിതമായ പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളുമാണ് ഇതിന്റെ പ്രത്യേകത. അത് നിങ്ങളുടെ കുട്ടികള്‍ക്ക് കളിക്കാന്‍ വളരെയധികം സുരക്ഷിതവുമാണ്. പസിലുകള്‍ സ്വയം സെറ്റ് ചെയ്യുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കണം.

5. ഡിജിറ്റല്‍ ഡ്രോയിംങ് ടാബ്ലറ്റ്

ഡിജിറ്റല്‍ ഡ്രോയിംങ് ടാബ്ലറ്റ് നമുക്ക് കുട്ടികള്‍ക്ക് നല്‍കാന്‍ പറ്റിയ മികച്ച സമ്മാനങ്ങളില്‍ ഒന്നാണ്. 9 ഇഞ്ച് വലിപ്പത്തില്‍ വരുന്ന ഈ ടാബ്ലറ്റ് നമുക്ക് എന്തുകൊണ്ടും കുഞ്ഞിന്റെ അറിവ് വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വെറും 1399 രൂപയാണ് ഇതിന്റെ വില. വൈബ്രന്റ് കളര്‍ എല്‍സിഡി റൈറ്റിംഗ് ടാബ്ലെറ്റ് എന്നതാണ് ഇതിന്റെ പ്രത്യേകത. നിങ്ങളുടെ കുഞ്ഞിന്റെ കുഞ്ഞു വരകള്‍ക്ക് ഭംഗി കൂട്ടാന്‍ ഇത് മികച്ചതാണ്. പ്രഷര്‍ സെന്‍സിറ്റീവ് എല്‍സിഡി സ്‌ക്രീന്‍ ഉപയോഗിച്ചാണ് ഓരോ സ്ട്രോക്കും ക്യാപ്ചര്‍ ചെയ്തിരിക്കുന്നത്. ഇത് കണ്ണിനും പ്രശ്‌നമുണ്ടാക്കുന്നില്ല. കൂടാതെ LCD റൈറ്റിംഗ് ടാബ്ലെറ്റ് നിങ്ങളുടെ കുട്ടികള്‍ക്കുള്ള മികച്ച ക്രിയേറ്റീവ് ഔട്ട്ലെറ്റാണ്. എവിടെ വേണമെങ്കിലും കൊണ്ട് പോവുകയും ചെയ്യാം.

6. കിഡ്‌സ് പിയാനോ മാറ്റ്

കിഡ്‌സ് പിയാനോ മാറ്റ് പലര്‍ക്കും അല്‍പം അപരിചിതത്വം കൊണ്ട് വരുന്ന ഒരു പ്രോഡക്റ്റാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഇത്രയും ഉപകാരപ്പെടുന്ന ഒന്ന് ഇല്ല എന്ന് തന്നെ പറയാം. 1-3 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇത് എന്തുകൊണ്ടും അനുയോജ്യമാണ്. 1583 രൂപയാണ് ഇതിന്റെ വില. വിവിധ നിറങ്ങളില്‍ ഇത് ലഭ്യമാണ്. 3 x 1.5V AA ബാറ്ററികളാല്‍ പ്രവര്‍ത്തിക്കുന്ന കിഡ്സ് മ്യൂസിക് മാറ്റ് കുഞ്ഞിന് കൈകളാലും കാലുകളാലും ഉപയോഗിക്കാവുന്നതാണ്.കുട്ടികളുടെ കൈയുടെയും കണ്ണിന്റെയും ഏകോപനം പരിശീലിപ്പിക്കാം. മ്യൂസിക് പിയാനോ മാറ്റില്‍ വോളിയം ക്രമീകരിക്കുന്നതിനും സാധിക്കുന്നു.

7. ഐന്‍സ്റ്റീന്‍ ബോക്‌സ് അള്‍ട്ടിമേറ്റ് സയന്‍സ് കിറ്റ്

ഐന്‍സ്റ്റീന്‍ ബോക്‌സ് അള്‍ട്ടിമേറ്റ് സയന്‍സ് കിറ്റ് നിങ്ങളുടെ കുഞ്ഞിന് ശാസ്ത്രലോകത്തേക്കുള്ള ഒരു വഴികാട്ടിയായിരിക്കും. 6-14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഇത് ഉപയോഗിക്കാം. 749 രൂപ മാത്രമാണ് ഇതിന്റെ വില. ഇതില്‍ നിരവധി ആവേശകരമായ പരീക്ഷണങ്ങള്‍ നടത്താവുന്നതാണ്. ഇതിന്റെ മാന്വല്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിക്കാം. യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ല എന്ന് മാത്രമല്ല പൂര്‍ണമായും സുരക്ഷിതമാണ് എന്നതും ഇതിന്റെ പ്രത്യേകത തന്നെയാണ്. ശാസ്ത്ര താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് നല്‍കാവുന്ന ഒരു കിടിലന്‍ സമ്മാനം തന്നെയാണ് ഇത്.

8. സ്‌നാപ്‌ട്രോണ്‍ മാഗ്നറ്റിക് ടൈല്‍സ്

സ്‌നാപ് ട്രോണ്‍ മാഗ്നറ്റിക് ടൈല്‍സ് ആണ് മറ്റൊന്ന്. 40 പീസ് ആണ ഇതിലുണ്ടായിരിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കെട്ടിടങ്ങളോ കളിപ്പാട്ടങ്ങളോ രൂപങ്ങളോ എന്തും ഉണ്ടാക്കാന്‍ ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഇത്. 77% ഓഫറില്‍ വെറും 2299 രൂപക്കാണ് ഇത് നിങ്ങള്‍ക്ക് ലഭിക്കകുന്നത്. പ്ലാസ്റ്റിക് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

9. ട്രാംപോളിന്‍ ഫോര്‍ കിഡ്‌സ്

ഫിസിക്കല്‍ ആക്റ്റിവിറ്റിക്ക് വേണ്ടി കുട്ടികള്‍ക്ക് സമ്മാനിക്കാവുന്ന ഒന്നാണ് ട്രാംപോളിന്‍ 72% ഓഫറില്‍ 5699 രൂപക്ക് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം. വളരെയധികം സുരക്ഷിതവും സുസ്ഥിരതയും നല്‍കുന്നതാണ് ഈ ട്രാംപോളിന്‍. ഇതില്‍ കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് ബാലന്‍സ് നല്‍കുന്നതിനും ഇത് സഹായിക്കുന്നു. സക്ഷന്‍ കപ്പുകള്‍ ഉള്ളതിനാല്‍ യാതൊരു അപകടവും പേടിക്കേണ്ടതില്ല. കുഞ്ഞിന്റെ സുരക്ഷക്ക് വേണ്ടി ഈ കിഡ്സ് ട്രാംപോളിന്‍ ഇന്‍ഡോറില്‍ 6 ഫോം പാഡിംഗ് തൂണുകളും ഉയര്‍ന്ന നിലവാരമുള്ള ഫെന്‍സ് നെറ്റുകളും ഉണ്ട്. ഇത് കുട്ടികളുടെ ഫിസിക്കല്‍ ആക്റ്റിവിറ്റി വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion