ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: ഉഗ്രന്‍ ഓഫറില്‍ കുട്ടികളുടെ ഷൂസ് സ്വന്തമാക്കാം

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയിലില്‍ കുട്ടികളുടെ ഷൂസിന് വന്‍ വിലക്കുറവ്. പുത്തന്‍ ഡിസൈനുകളും നിറങ്ങളും കൊണ്ട് ആകര്‍ഷകമായ ഷൂസുകള്‍ ആരുടേയും മനംകവരുന്നതാണ്. ആമസോണ്‍ നിങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ഈ വന്‍ വിലക്കുറവിലേക്ക് ഇന്ന് തന്നെ നിങ്ങളുടെ ഉത്പ്പന്നം സ്വന്തമാക്കുന്നതിനായി ഒരുങ്ങൂ.

Big Discount On Childrens Shoes In Amazon Great Freedom Sale

വിവിധ ബ്രാന്‍ഡുകളുടെ ഷൂസുകളാണ് ആമസോണില്‍ ഒരുക്കിയിട്ടുള്ളത്. നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന വിലയില്‍ ഇവ സ്വന്തമാക്കാം. അതിന് വേണ്ടി ഇനി ഷോപ്പുകള്‍ തോറും കയറിയിറങ്ങി സമയം ചിലവാക്കണ്ട. ആമസോണില്‍ നിന്ന് നിങ്ങള്‍ക്ക് പണവും ലാഭിക്കാം സമയവും ലാഭിക്കാം. വിവിധ ഓഫറുകളെക്കുറിച്ച് അറിയാന്‍ വായിക്കൂ.

1.ഹോപ്സ്‌കോച്ച് എല്‍ഇഡി സ്നീക്കേഴ്‌സ് വിത്ത് വിങ്‌സ്

കുട്ടികള്‍ക്ക് എപ്പോഴും അല്‍പം വ്യത്യസ്തമായവ തന്നെയാണ് ഇഷ്ടം. ആ ഇഷ്ടം മനസ്സിലാക്കി തയ്യാറാക്കിയ ഹോപ്‌സ്‌കോച്ച് എല്‍ഇഡി സ്‌നിക്കേഴ്‌സ് വിത്ത് വിങ്‌സ് കുഞ്ഞിനെ സന്തോഷത്തിലാക്കാം. ഇത് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഷൂസ് ആണ്. പിങ്ക് കളറില്‍ വരുന്ന ഈ ഷൂസിന്റെ പ്രത്യേകത ഇതില്‍ വിവിധ തരത്തിലുള്ള എല്‍ ഇ ഡി ലൈറ്റുകള്‍ ഉണ്ട് എന്നതാണ്. ലേസ് അപ് ഷൂവിന്റെ ഗണത്തില്‍ വരുന്നതിനാല്‍ ഇനി ഇത് കെട്ടി കഷ്ടപ്പെടേണ്ടതില്ല. 1,419 - 1,779 രൂപയുടേയും ഇടയിലാണ് ഇതിന്റെ വില.

2. യൂണിസെക്‌സ് ചൈല്‍ഡ് മോട്ടോര്‍സ്‌പോട്ട് ക്ലോഗ്

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്നതാണ് ഈ ചെരുപ്പ്. ഇത് ചെരുപ്പാണോ ഷൂസ് ആണോ എന്ന് ചോദിച്ചാല്‍ രണ്ട് പോലെയും ഇത് ഉപയോഗിക്കാം. ട്രെന്‍ഡിനൊപ്പം ഇനി കുഞ്ഞിനേയും ഒരുക്കാന്‍ ഈ ചെരുപ്പ് ധാരാളം. കാണുമ്പോള്‍ തന്നെ വളരെയധികം ആകര്‍ഷകത്വം തോന്നുന്ന ഇതിന്റെ വില 48% ഡിസ്‌കൗണ്ടില്‍ 1308 രൂപയാണ്. കറുപ്പ് നിറത്തില്‍ ഇത് ലഭ്യമാവുന്നു. സിന്തറ്റിക് മെറ്റീരിയലില്‍ നിര്‍മ്മിച്ച ഈ ചെരുപ്പ് മുന്‍ഭാഗം അടഞ്ഞ ടൈപ്പ് ആണ.്

3. ഹോപ്‌സ്‌കോച്ച് കിഡ്‌സ് സ്‌നോ ബൂട്ട്

ഹോപ്‌സ്‌കോച്ച് കിഡ്‌സ് സ്‌നോ ബൂട്ട്, അത് കേട്ടാല്‍ തന്നെ അറിയാം ബൂട്ട് ടൈപ്പ് ആണെന്ന്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്നതാണ് ഇത്. 1349 മുതല്‍ 2369 വരെയാണ് ഇതിന്റെ വില. ഇതിന്റെ സോള്‍ എന്ന് പറയുന്നത് റബ്ബറില്‍ നിര്‍മ്മിച്ചതാണ്. ഹുക്കും ലൂപ്പും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ഈ ചെരുപ്പ് ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും അനുയോജ്യമാണ്. മാത്രമല്ല കുട്ടിയുടെ കാലില്‍ മണ്ണും അഴുക്കും പൊടിയും പുറത്ത് പോവുമ്പോള്‍ പറ്റും എന്ന ആധിയും ഇനി അമ്മമാര്‍ക്ക് വേണ്ട.

4. റെഡ് ടേപ്പ് കിഡ്‌സ് വാക്കിംങ് ഷൂസ്

കുട്ടികള്‍ക്ക് ആരോഗ്യ ശീലങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുയോജ്യമാണ് റെഡ് ടേപ്പ് കിഡ്‌സ് വാക്കിംങ് ഷൂസ്. ഇത് കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മിതി. വിവിധ നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് കുഞ്ഞിന് വേണ്ടി സെലക്റ്റ് ചെയ്യാം. ഹുക്കും ലൂപ്പും ഉള്ള ഈ ഷൂസ് കുഞ്ഞിന്റെ നടത്തത്തെ അനായാസം സഹായിക്കുന്നു. അഴിഞ്ഞ് പോവും എന്ന ടെന്‍ഷനും ഇനി അമ്മമാര്‍ക്ക് വേണ്ട. 1014-1548 വരെയാണ് ഇതിന്റെ വില.

5. യൂണിസെക്‌സ് ചൈല്‍ഡ് വാക്കിംങ് ഷൂസ്

യൂണിസെക്‌സ് ചൈല്‍ഡ് വാക്കിംങ് ഷൂസ് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യ ശീലത്തിന് മുതല്‍ക്കൂട്ടാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ അനുയോജ്യമാണ് ഇത്. വെറും 1020 രൂപക്ക് കുഞ്ഞിന് ഇത് വാങ്ങിക്കൊടുക്കാവുന്നതാണ് ഈ ഓഫര്‍ ഒരു ദിവസം കൂടി മാത്രമേ ഉള്ളൂ എന്നത് ഓര്‍മ്മിക്കൂ. വിവിധ നിറങ്ങളില്‍ ഇത് ലഭ്യമാണ്. എത്തിലൈന്‍ വിനൈല്‍ സോള്‍ ആണ് ഇതിന്റെ പ്രത്യേകത. ഹുക്ക് ലൂപ്പ് ആണ് ഇതെന്നതിനാല്‍ അഴിഞ്ഞ് പോവും എന്ന ടെന്‍ഷനും വേണ്ട. ക്ലീന്‍ ചെയ്യാനും വളരെ എളുപ്പമാണ് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത.

6. ഗേള്‍സ് ഫ്‌ളാറ്റ് സാന്‍ഡല്‍

പെണ്‍കുട്ടികള്‍ക്ക് ചെരുപ്പ് നോക്കുകയാണോ, എന്നാല്‍ ഉടനേ തന്നെ ആമസോണിലേക്ക് പോരൂ. അവിടെ നിങ്ങള്‍ ആഗ്രഹിക്കുന്ന വിലയില്‍ ആഗ്രഹിക്കുന്നത് പോലത്തെ ചെരിപ്പ് നിങ്ങള്‍ക്ക് സ്വന്തമാക്കാം. അതും വെറും 899 രൂപക്ക്. വിവിധ നിറങ്ങളില്‍ നല്ല ഭംഗിയില്‍ ഉള്ള ഈ ചെരുപ്പ് നിങ്ങള്‍ക്ക് കാര്‍ട്ടിലിടാം. തെര്‍മോപ്ലാസ്റ്റിക് റബ്ബറില്‍ നിര്‍മ്മിച്ച സോള്‍ ആയതു കൊണ്ട് തന്നെ ഇത് പെട്ടെന്ന് ചീത്തയാവുകയും ഇല്ല. വെള്ള നിറത്തിലുള്ള ചെരിപ്പില്‍ പീച്ച് നിറത്തിലുള്ള പൂക്കള്‍ എന്ത് ഭംഗിയാണല്ലേ. നിങ്ങള്‍ക്ക് കംഫര്‍ട്ട് ആയ രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

7. കിഡ്‌സ് സാന്‍ഡല്‍

കുട്ടികളുടെ ചെരുപ്പ് അത് വിവിധ നിറങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വിലയില്‍ സ്വന്തമാക്കാം. സിന്തറ്റിക് മെറ്റീരിയലില്‍ നിര്‍മ്മിച്ച ഈ ഷൂ കുഞ്ഞിനെ ഒന്നു കൂടി ക്യൂട്ട് ആക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കുഞ്ഞിന് കംഫര്‍ട്ടബിള്‍ ആയ രീതിയില്‍ തന്നെയാണ് ഇതിന്റെ നിര്‍മ്മാണം. അത് മാത്രമല്ല വളരെക്കാലം നിലനില്‍ക്കും എന്നത് സത്യമാണ്. ഇതിന്റെ നിറം തന്നെയാണ് കുഞ്ഞിനെ ആകര്‍ഷകമാക്കുന്നതും.

8. യൂണിസെക്‌സ് ബേബി ഷൂസ്

യൂണിസെക്‌സ് ബേബി ഷൂസ് എന്നത് പല അമ്മമാരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ കുഞ്ഞിന് വേണ്ടി ആണെങ്കില്‍ അത് അല്‍പം സ്‌പെഷ്യലായിരിക്കണം. വെറും നിസ്സാര വിലയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പൊന്നാമനക്ക് വേണ്ടിയുള്ള ഈ ഷൂസ് സ്വന്തമാക്കാം. 284 രൂപയാണ് ഒരു ജോഡി ബേബി ഷൂസിന്റെ വില. വിവിധ നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് ലഭ്യമാണ്. പോളിവിനൈല്‍ ക്ലോറൈഡ് ആണ് ഇതിന്റെ മെറ്റീരിയല്‍. പുറത്തേക്ക് വലിച്ചെടുക്കാവുന്ന തരത്തിലുള്ള ലോക്ക് ആണ് ഇതിനുള്ളത്. കോട്ടണ്‍ തുണി കൊണ്ട് നല്ല സോഫ്റ്റ് ആയി നിര്‍മ്മിച്ചിരിക്കുന്നതാണ് ഇത്. കുഞ്ഞിന് 6-9 മാസം വരെ ഇത് സുഖമായി ഇടാവുന്നതാണ്.

9. യൂണിസെക്‌സ് ബേബി ബൂട്‌സ്

ബേബ് ബൂട്ട് എന്നത് തന്നെ വളരെയധികം ക്യൂട്ട് ആയ ഒന്നാണ്. നിങ്ങളുടെ കുഞ്ഞിന് 3-12 മാസം വരെയാണ് പ്രായം എന്നുണ്ടെങ്കില്‍ ഒന്നും ആലോചിക്കാതെ ഉടനെ തന്നെ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. അതും വെറും 499 രൂപക്ക്. കുഞ്ഞിന് യാതൊരു വിധത്തിലുള്ള അസ്വസ്ഥതയും ഇല്ലാത്ത തരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ നിറങ്ങളില്‍ വളരെയധികം ക്യൂട്ട് ആയ ഈ ഷൂസുകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. സോഫ്റ്റ് ഫാബ്രിക് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കുഞ്ഞിനെ ധരിപ്പിക്കുന്നതിനും എല്ലാം ഇത് മികച്ചതാണ് എന്നതാണ് സത്യം. അപ്പോ ഇന്ന് തന്നെ നിങ്ങളുടെ കുഞ്ഞിന് കംഫര്‍ട്ട് ആയ ഈ ബൂട്ട് നല്‍കൂ.

10. യൂണിസെക്‌സ് ചൈല്‍ഡ് ക്ലോഗ്

കുഞ്ഞ് കുറച്ച് വലുതായി നടക്കാന്‍ ആരംഭിക്കുന്ന സമയമാണോ, എന്നാല്‍ ഉടനേ തന്നെ ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം സെയിലില്‍ നിന്ന് ഈ മികച്ച ചെരുപ്പ് സ്വന്തമാക്കൂ. 2545 രൂപയാണ് ഇതിന്റെ വില. രണ്ട് നിറങ്ങളില്‍ ഇത് ലഭ്യമാണ്. എത്തിലൈന്‍ വിനൈല്‍ അസിറ്റേറ്റ് എന്ന മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പുറത്തേക്ക് വലിക്കുന്ന തരത്തിലാണ് ഇതിന്റെ ഘടന. അതുകൊണ്ട് തന്നെ കുഞ്ഞിനെ ഇടീക്കാനും ഊരിമാറ്റുന്നതിനും എളുപ്പമാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion