ആമസോണില്‍ ഉഗ്രന്‍ ഓഫറില്‍ ഹെല്‍ത്ത് പ്രോഡക്റ്റ്‌സ്

Amazon Sale Huge Discount On Health Products

ആരോഗ്യം എന്നത് എപ്പോഴും പ്രൈമറി ആയിട്ടുള്ള ഒരു കാര്യമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് പലരും ഇതൊരു സെക്കന്ററി ആയി കണക്കാക്കുന്നു. എന്നാല്‍ ഇനി മുതല്‍ ആരോഗ്യം അല്‍പം കൂടുതല്‍ ശ്രദ്ധിക്കാനും ആരോഗ്യത്തോടെ ഇനിയുള്ള കാലം തുടരുന്നതിനും ആമസോണ്‍ നിങ്ങളെ ക്ഷണിക്കുന്നു. മികച്ച ഓഫറില്‍ ഹെല്‍ത്ത് പ്രോഡക്റ്റുകള്‍ ഓരോേേന്നാരോന്നായി സ്വന്തമാക്കൂ. നിങ്ങള്‍ക്ക് മികച്ച ജീവിതവും ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഈ ഉത്പ്പന്നങ്ങള്‍ ഏതൊക്കെയെന്നറിയാം.

1. ഓര്‍ത്തോപിഡിക് മെമ്മറി ഫോം സെര്‍വ്വിക്കല്‍ പില്ലോ

കൈകാല്‍ വേദനയും കടച്ചിലും കിടത്തം നേരെയാവാത്തതും എല്ലാം നിങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നോ, എന്നാല്‍ അതിനുള്ള ഉത്തമ പരിഹാരമാണ് ഓര്‍ത്തോപിഡിക് മെമ്മറി ഫോം സെര്‍വ്വിക്കല്‍ പില്ലോ. കാരണം ഇത് നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നു. നട്ടെല്ലിന് പിന്തുണയും സെര്‍വിക്കല്‍ ഭാഗത്തിന് ഏറ്റവും അനുയോജ്യവുമായതാണ് ഈ പില്ലോ. ഇത് ഉയരത്തിലും ക്രമീകരിക്കാവുന്നതാണ്. കഴുത്ത് വേദന, തോള്‍ വേദന, ഡിസ്‌ക് പ്രശ്‌നങ്ങള്‍, നട്ടെല്ലിനുണ്ടാവുന്ന അസ്വസ്ഥതകള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ പില്ലോ. ഇത് ഉപയോഗിക്കുന്നവരില്‍ അലര്‍ജി പോലുള്ള പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാവുന്നില്ല. ഇതിന്റെ പുറം കവര്‍ നിര്‍മ്മിച്ചിരിക്കുന്നത് ബാംബൂ ഫാബ്രിക് ആന്റ് പോളിസ്റ്റര്‍ ഉപയോഗിച്ചാണ്. 1399 രൂപയാണ് ഇതിന്റെ വില

2. വെയ്റ്റ് മെഷീന്‍

എപ്പോഴും അമിതഭാരമായി ഭാരം കുറയുന്നില്ല എന്ന് പരാതി പറയുന്നവര്‍ തിരക്കുന്ന ഒന്നാണ് വെയ്റ്റ് മെഷീന്‍. എന്നാല്‍ ഇന്ന് നിങ്ങള്‍ക്ക് അത് ആമസോണില്‍ നിന്ന് വെറും 1599 രൂപക്ക് സ്വന്തമാക്കാം. നിങ്ങളുടെ ഫിറ്റ്‌നസ് ആപ്പി, ഫിറ്റ്‌ഡേസ് എന്നിവ സ്മാര്‍ട്ട്‌ഫോണിലേക്ക് കണക്റ്റ് ചെയ്യാവുന്ന തരത്തിലുള്ള ബ്ലൂടൂത്ത് സൗകര്യം ഇതിനുണ്ട്. ഇത് കൂടാതെ ഫിറ്റ്‌നസിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. ബോഡ് കോംപോസിഷന്‍ അളക്കുന്ന സ്‌കെയിലുകളും ഇതിലുണ്ട്. പ്രത്യേകം തയ്യാറാക്കിയ ഉയര്‍ന്ന കൃത്യതയുള്ള നാല് സെന്‍സറുകളും ഇതിന്റെ പ്രത്യേകതയാണ്. സ്റ്റെപ് ഓണ്‍ എന്ന സാങ്കേതിക വിദ്യയും ഇതിലുണ്ട്. നിങ്ങളുടെ ആരോഗ്യം ട്രാക്ക് ചെയ്യാവുന്ന തരത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

3. ഓര്‍ത്തോപിഡിക് ബാക്ക്‌റെസ്റ്റ് കുഷന്‍

ഓര്‍ത്തോപിഡിക് ബാക്ക്‌റെസ്റ്റ് കുഷന്‍, പേര് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം എന്തിനുള്ളതാണ് എന്ന്. ഇത് നിങ്ങളുടെ നട്ടെല്ലിനും നടുവിനും വിശ്രമം നല്‍കുന്നതിന് സഹായിക്കുന്നു. ഇരിക്കുമ്പോളും നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതോടൊപ്പം തന്നെ നടുവേദന എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. 1599 രൂപ മാത്രമാണ് ഇതിന്റെ വില. ഓഫീസ് കസേരയിലും, സ്റ്റഡി ചെയറിലും വണ്ടിയുടെ സീറ്റിലും എല്ലാം ഇത് നിങ്ങള്‍ക്ക് ഒരുപോലെ ഉപയോഗിക്കാം. ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഉയര്‍ന്ന സാന്ദ്രതയുള്ള മെമ്മറി ഫോം കൊണ്ട് നിര്‍മ്മിച്ചതാണ് ഇത്. ഇലാസ്റ്റിക് സ്ട്രാപ്പും ഇതിന്റെ പ്രത്യേകത തന്നെയാണ്.

4. ടൈനര്‍ ക്‌നീ സപ്പോര്‍ട്ട് ഹിങ്ക്ഡ്

മുട്ടിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടോ, എന്നാല്‍ ഡോക്ടറെ കാണുന്നതോടൊപ്പം തന്നെ നിങ്ങള്‍ക്ക് വിശ്വസിച്ച് ഉപയോഗിക്കാന്‍ പറ്റിയതാണ് ടൈനര്‍ ക്‌നീ സപ്പോര്‍ട്ട് ഹിങ്ക്ഡ്. ഇതിന്റെ വില വെറും 1022 രൂപയാണ്. ഇത് നിങ്ങളുടെ കാല്‍മുട്ടുകളിലെ സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനും കാല്‍മുട്ടിന് ഫലപ്രദമായ പിന്തുണ നല്‍കുന്നതിനും സഹായിക്കുന്നു. ശരീര രൂപഘടന കൃത്യമാക്കുന്നതിനും രക്തയോട്ടം കൃത്യമായി നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനും ഈ സപ്പോര്‍ട്ടര്‍ സഹായിക്കുന്നു.

5. ആങ്കിള്‍ സപ്പോര്‍ട്ട്

കാല്‍മുട്ടിന് എന്ന പോലെ തന്നെ കണങ്കാലിനും സപ്പോര്‍ട്ടിന് വേണ്ടി ധരിക്കുന്നതാണ് ആങ്കിള്‍ സപ്പോര്‍ട്ട്. ഗ്രേ നിറത്തില്‍ യൂണിവേഴ്‌സല്‍ സൈസിലാണ് ഇത് വരുന്നത്. പലപ്പോഴും കാല്‍കുഴ തിരിയുന്നതും അത്മൂലം ഉണ്ടാവുന്ന വേദനക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ സപ്പോര്‍ട്ട് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ സുഷിരങ്ങള്‍ വെന്റിലേഷന്‍ വര്‍ദ്ധിപ്പിക്കുകയും മുട്ട് വളയുമ്പോള്‍ അത് അസ്വസ്ഥത ഉണ്ടാക്കാത്ത തരത്തിലേക്ക് മാറ്റുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലുള്ള നിയോപ്രീന്‍ ചൂട് നിലനിര്‍ത്തുകയും വേദനയെ കുറക്കുകയും ചെയ്യുന്നു. ഉപയോഗിക്കുന്നതിനും വൃത്തിയാക്കുന്നതിനും വളരെ എളുപ്പവുമാണ്. ഇതിന്റെ വില വെറും 720 രൂപയാണ്.

6. സെര്‍വ്വിക്കല്‍ കോളര്‍

കഴുത്ത് വേദന, കഴുത്ത് ഉളുക്കല്‍ എന്നീ പ്രശ്‌നങ്ങള്‍ക്ക് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് സെര്‍വ്വിക്കല്‍ കോളര്‍. ഇതിന്റെ വില വെറും 235 രൂപയാണ്. മൃദുവായ പിന്തുണയാണ് ഇത് കഴുത്തിന് നല്‍കുന്നത്. കൂടാതെ ഇമ്മോബിലൈസേഷനും നടക്കുന്നുണ്ട്. കഴുത്തിലേയും തോളിലേയും പേശികള്‍ക്ക് ആരോഗ്യവും കടുപ്പവും നല്‍കുന്നതോടൊപ്പം സമ്മര്‍ദ്ദം കുറക്കുന്നതിനും സഹായിക്കുന്നു. ഇത് ഇടത്തരം സാന്ദ്രതയുള്ള ഫോം അള്‍ട്രാ പ്രീമിയം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കൂടാതെ കോളര്‍ബോഡി മെച്ചപ്പെട്ട വെന്റിലേഷനും നിങ്ങള്‍ക്ക് നല്‍കുന്നു.

7. ഷോള്‍ഡര്‍ സപ്പോര്‍ട്ട്

ഷോള്‍ഡര്‍ സപ്പോര്‍ട്ട് നിങ്ങള്‍ക്ക് ചില അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യമായി വരുന്നുണ്ട്. ഷോള്‍ഡര്‍ വേദനയെ പ്രതിരോധിക്കുന്നതിനും പേശീവേദന കുറക്കുന്നതിനും ഈ ഷോള്‍ഡര്‍ സപ്പോര്‍ട്ട് സഹായിക്കുന്നു. ഇത് എളുപ്പത്തില്‍ ഉപയോഗിക്കുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതിന് ആവശ്യമായ ലോക്കും ലൂപ്പും ഇതിലുണ്ട്. ഇത് കൂടാതെ തോളിലെ വീക്കം, സന്ധികളിലെ വേദന എന്നിവയെ ലഘൂകരിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം. ഇത് രോഗശാന്തി വേഗത്തിലാക്കുന്നതിന് സഹായിക്കുന്നു. ഏത് സൈഡിലേക്ക് വേണമെങ്കിലും ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ് ഈ ഷോള്‍ഡര്‍ സപ്പോര്‍ട്ട്.

8. അഡ്ജസ്റ്റബിള്‍ ഫോള്‍ഡിംങ് വാക്കര്‍

വാക്കര്‍ പലര്‍ക്കും ഒരു താങ്ങാണ്. കോസ്‌മോകെയര്‍ പ്രീമിയം ഇംപോര്‍ട്ടട് വാക്കര്‍ ആണ് ഇത്. വെറും 2090 രൂപയാണ് ഇതിന്റെ വില. ഇതിന്റെ ഫ്രെയിം പോലും നിങ്ങള്‍ക്ക് വളരെയധികം സഹായകമാണ്. അഡള്‍ട്ട് ഫോള്‍ഡിംങ് വാക്കര്‍ ഉറപ്പുള്ളതും സുരക്ഷിതവുമാണ്. ഇത് നൂറ് കിലോ വരെ താങ്ങുന്നു. വ്യക്തിഗത ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മിതി. എളുപ്പത്തില്‍ മടക്കാവുന്ന പുഷ്- ബട്ടണ്‍ മെക്കാനിസം ഇതിലുണ്ട്. ഇത് കൈപ്പത്തിക്കും ആയാസം നല്‍കുന്നില്ല. മികച്ച ക്രോസ്‌ഫ്രെയിം ആയത് കൊണ്ട് തന്നെ രോഗിക്ക് വാക്കറിനെ അടുപ്പിച്ച് നിര്‍ത്താന്‍ സാധിക്കും.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion