ആമസോണ്‍ സെയില്‍: കാബിനറ്റുകളും ഓര്‍ഗനൈസറുകളും വന്‍വിലക്കുറവില്‍

Amazon Sale : Get Big Discounts on Cabinets and Organizers

വീട്ടില്‍ അടുക്കും ചിട്ടയും വേണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവും. എന്നാല്‍ എല്ലാം വലിച്ച് വാരി കിടക്കുന്നത് അടുക്കി വെക്കുന്നതിന് നിങ്ങള്‍ക്ക് സ്ഥലം തികയാതെ വരുന്നോ. എന്നാല്‍ അതിന്റെ കാര്യത്തില്‍ ഇനി നിങ്ങള്‍ക്ക് ടെന്‍ഷന്‍ വേണ്ട. കാരണം ആമസോണില്‍ വന്‍ വിലക്കുറവില്‍ നിങ്ങള്‍ക്ക് ഓര്‍ഗനൈസേഴ്‌സും കാബിനറ്റുകളും ലഭിക്കുന്നു. കൂടുതല്‍ ഓഫറുകളെക്കുറിച്ച് അറിയാന്‍ വായിക്കൂ.

1. സ്റ്റോറേജ് ക്രോക്കറി കാബിനറ്റ്

വീട്ടില്‍ ഏറ്റവും കൂടുതല്‍ അടുക്കിപ്പെറുക്കല്‍ ആവശ്യമുള്ളത് കിച്ചണില്‍ ആയിരിക്കും. പാത്രങ്ങളും മറ്റും ഒതുക്കി വെക്കാന്‍ സാധിക്കാത്തത് എല്ലാവരുടേയും തലവേദനയാണ്. അതിന് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സ്‌റ്റോറേജ് ക്രോക്കറി കാബിനറ്റ് വാങ്ങിക്കാം. ഈ കാബിനറ്റിന്റെ വീതി (75 CM), ആഴം (35 CM), ഉയരം (120 CM) ആണ്. നിങ്ങള്‍ക്ക് ഡെലിവറിക്ക് ശേഷമാണ് ഗ്ലാസ്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. സോളിഡ് വുഡ്, ഫിനിഷ് ഗ്ലോസ് എന്നിവ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഗുണമേന്മയിലും കരുത്തിലും രൂപകല്‍പനയിലും പൂര്‍ണത കൊണ്ടുവരുന്നതിനായി ഓരോ ഉല്‍പ്പന്നവും ഗുണനിലവാര പരിശോധന പ്രക്രിയ നടത്തിയതിന് ശേഷമാണ് വില്‍പ്പനക്കെത്തുന്നത്. 18290 രൂപയാണ് ഇതിന്റെ വില.

2. വുഡ് ടിവി കാബിനറ്റ് ആന്റ് ഹോം എന്റര്‍ടെയ്ന്‍മെന്റ് യൂണിറ്റ്

എഞ്ചിനീയറിംഗ് വുഡ് ഉപയോഗിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. അലങ്കോലമില്ലാത്ത രീതിയില്‍ കേബിള്‍ മാനേജ്‌മെന്റ് നിങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നു. സെറ്റപ്പ് ബോക്‌സിനായി ഷെല്‍ഫുകളുണ്ട്. കട്ടിയുള്ള 15 എംഎം ഷെല്‍ഫുകള്‍ ഇതിനുണ്ട്. നല്ല ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 8209 രൂപാണ് ഇതിന്റെ വില. ഇത് ഈര്‍പ്പത്തില്‍ നിന്നും പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സ്റ്റാന്റ് സംരക്ഷിക്കുന്നു. കുടുംബത്തിന് ഏറ്റവും അനുയോജ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

3. കാബിനറ്റ് ഫോര്‍ ലിവിംഗ് റൂം

ലിവിംഗ് റൂമിന് അനുയോജ്യമായ കാബിനറ്റ് ആണ് മറ്റൊന്ന്. ഇതിന്റെ വില 25549 രൂപയാണ്. ഇത് സ്വയം ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന തരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ തന്നെ ഇത് സ്വന്തമാക്കാവുന്നതാണ്. യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇതിനുണ്ടാവുന്നില്ല എന്നതാണ് സത്യം. നിങ്ങള്‍ക്ക് വാറന്റിയും ലഭിക്കുന്നു.

4. വുഡന്‍ ആന്റിക്ക് സൈഡ് ബോര്‍ഡ്

നിങ്ങള്‍ക്ക് വീട്ടില്‍ ഒരു ആന്റിക്ക് ലുക്ക് കൊണ്ട് വരണം എന്നുണ്ടെങ്കില്‍ അതിന് അനുയോജ്യമായതാണ് ഈ വുഡന്‍ ആന്റിക് സൈഡ് ബോര്‍ഡ്. 37641 രൂപയാണ് ഇതിന്റെ വില. നിങ്ങള്‍ക്ക് എന്ത് വസ്തുക്കളും ഈ കബോര്‍ഡില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് ഈര്‍പ്പത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. 7 ഡ്രോയറുകള്‍ 4 ഡോറുകള്‍ എന്നിവയാണ് ഇതിലുള്ളത്. ഇത് നിങ്ങള്‍ക്ക് വീട്ടില്‍ ഏത് സ്ഥലത്തും അനുയോജ്യമാണ് എന്നതാണ്.

5. വുഡന്‍ കര്‍വ്വ്ഡ് കാബിനറ്റ്

വുഡന്‍ കര്‍വ്വിഡ് കാബിനറ്റ് നിങ്ങള്‍ക്ക് വീട്ടില്‍ ലിവിംഗ് റൂമിലും കിച്ചണിലും എല്ലാം സ്ഥാപിക്കാവുന്നതാണ്. 26871 രൂപയാണ് ഈ കാബിനറ്റിന്റെ വില. നാച്ചുറല്‍ ഫിനിഷില്‍ ആണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ മാറ്റ് കുറയാതെ നില്‍ക്കുന്നു. ഇന്ന് തന്നെ നിങ്ങളുടെ ഓര്‍ഡര്‍ സ്വന്തമാക്കൂ.

6. ബേബി അലമാര, വാര്‍ഡ്രോബ്, സ്‌റ്റോറേജ് റാക്ക്, ക്ലോസറ്റ് ഓര്‍ഗനൈസര്‍

കുട്ടികള്‍ക്ക് ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കാവുന്ന ഒന്നാണ് ഈ ബേബി അലമാര. 6399 രൂപയാണ് ഇതിന്റെ വില. കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇക്കോ മെറ്റീരിയലില്‍ തയ്യാറാക്കിയ ഈ വാര്‍ഡ്രോബ് നിങ്ങള്‍ക്ക് മികച്ച അനുഭവം നല്‍കുന്നു. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന സിംഗിള്‍ കബോര്‍ഡ് ആണ് ഇതിലുള്ളത്. 70 കിലോ വരെ നിങ്ങള്‍ക്ക് ഇതില്‍ സൂക്ഷിക്കാവുന്നതാണ്.

7. 2 ഡോര്‍ എഞ്ചിനീയേര്‍ഡ് വുഡ് ഷൂ റാക്ക്

വീട്ടില്‍ ഷൂ വെക്കാനും ചെരിപ്പ് വെക്കാനും സ്ഥലമില്ലേ, എന്നാല്‍ ഇന്ന് തന്നെ നിങ്ങള്‍ക്ക് രണ്ട് ഡോറുകളുള്ള എഞ്ചിനീയേഡ് വുഡ് ഷൂ റാക്ക് നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഉയര്‍ന്ന ഗ്രേഡ് യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡ് E2 എഞ്ചിനീയറിംഗ് മരം കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. മാറ്റ് വുഡ് ഗ്രെയിനില്‍ ആണ് ഇതിന്റെ ഫിനിഷിംഗ് വരുന്നത്. വെള്ളം തട്ടാതെ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഉണങ്ങിയ തുണി ഉപയോഗിച്ച് തുടയ്ക്കുക. വെള്ളം ഉപയോഗിക്കരുത്. ഏതെങ്കിലും ചോര്‍ച്ച ഉടന്‍ തുടയ്ക്കുന്നതിന് ശ്രദ്ധിക്കുക.

8. ബുക്ക് റാക്ക് / ഷെല്‍ഫ്

ബുക്ക് റാക്കും ഷെല്‍ഫും എല്ലാ വീട്ടിലും അത്യാവശ്യമായി വേണ്ട ഒന്നാണ്. പ്രത്യേകിച്ച് കുട്ടികളുള്ള വീട്ടില്‍ ഇത് അനിവാര്യമാണ്. 1699 രൂപയാണ് ഇതിന്റെ വില. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഈ ബുക്ക് ഷെല്‍ഫ്. നിങ്ങള്‍ക്ക് എളുപ്പത്തില്‍ എങ്ങോട്ട് വേണമെങ്കിലും മാറ്റാവുന്നതാണ് ഈ ബുക്ക് ഷെല്‍ഫ്. ബെഡ്‌റൂമിലെ ലിവിംഗ് റൂമിലോ എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് ഇത് സൂക്ഷിക്കാം.

9. 3 ഡോര്‍ എഞ്ചിനീയേഡ് വുഡ് ഷൂറാക്ക്

വാള്‍നട്ട നിറത്തില്‍ മാറ്റ് ഫിനിഷില്‍ ചെയ്ത ഈ ഷൂറാക്ക് എന്തുകൊണ്ടും നിങ്ങളുടെ വീട്ടില്‍ ഒരു അത്യാവശ്യ വസ്തു തന്നെയാണ്. ഇതിന് മൂന്ന് ഡോറുകള്‍ ഉണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. പാര്‍ട്ടിക്കിള്‍ ബോര്‍ഡ് ഉപയോഗിച്ചാണ് ലാമിനേറ്റ് ചെയ്തിരിക്കുന്നത്. നനവ് തട്ടാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. ഇത് കൂടാതെ ഉണങ്ങിയ തുണി വെച്ച് മാത്രമേ ഇത് വൃത്തിയാക്കാന്‍ സാധിക്കുകയുള്ളൂ.

10. സോളിഡ് ഷീഷാം വുഡ് നൈറ്റ് സ്റ്റാന്റ്

ബെഡ് സൈഡ് ടേബിള്‍ നമുക്ക് സ്ഥിരമായി ആവശ്യം വരുന്നതാണ്. എളുപ്പത്തില്‍ എന്തെങ്കിലും എടുക്കുന്നതിനും മറ്റും ബെഡ് സൈഡ് ടേബിള്‍ അത്യാവശ്യമാണ്. ഇത് നിങ്ങള്‍ക്ക് വെറും 4299 രൂപക്ക് സ്വന്തമാക്കാവുന്നതാണ്. നാച്ചുറല്‍ ബ്രൗണ്‍ നിറത്തിലാണ് ഈ ടേബിള്‍ ലഭ്യമാവുന്നത്. നല്ല സ്റ്റൈലിഷ് ആന്റിക് ഡിസൈനിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് ബെഡ്‌ലാംമ്പ് ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ഇതിന് മുകളില്‍ വെക്കാവുന്നതാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion