ആമസോണ്‍ സെയില്‍: ഓമന മൃഗങ്ങള്‍ക്ക് വന്‍വിലക്കുറവില്‍ ഉത്പ്പന്നങ്ങള്‍

Amazon Sale Big Discount On Pet Supplies

പെറ്റ്‌സിനെ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ് നല്ലൊരു വിഭാഗം ആളുകളും. എന്നാല്‍ ഇവരെ നമ്മുടെ കൂടെ കൂട്ടുമ്പോള്‍ അവരുടെ ആവശ്യത്തിന് അനുസരിച്ചുള്ള കാര്യങ്ങള്‍ എല്ലാം തന്നെ നാം ചെയ്ത് കൊടുക്കേണ്ടതായി വരും. കൃത്യ സമയത്ത് പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പിന്നീട് ഭക്ഷണം, വെള്ളം, ഉറക്കം, മലമൂത്ര വിസര്‍ജനത്തിനുള്ള സൗകര്യങ്ങള്‍ അങ്ങനെ എല്ലാം. എന്നാല്‍ ഇപ്പോള്‍ എല്ലാം ഒരു കുടക്കീഴില്‍ തന്നെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ആമസോണ്‍ സെയിലില്‍ വമ്പന്‍ വിലക്കുറവില്‍ പെറ്റ് സപ്ലൈസ് നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഈ ലേഖനത്തില്‍ നിങ്ങളെ സന്തോഷിപ്പിക്കുന്ന ആമസോണ്‍ ഓഫറുകളെക്കുറിച്ചാണ് പറയുന്നത്. നമുക്ക് വായിക്കാം....

1. ഡോഗ്/ ക്യാറ്റ് ബെഡ്

സ്ലാറ്റേഴ്‌സ് റോയല്‍ സ്റ്റോര്‍ ആയ ദീര്‍ഘചതുരാകൃതിയിലുള്ള റിവേഴ്സബിള്‍ ഡ്യുവല്‍ ചോക്ലേറ്റ് & ബ്ലാക്ക് അള്‍ട്രാ സോഫ്റ്റ് എത്നിക് വെല്‍വെറ്റ് ബെഡ് നിങ്ങളുടെ നായക്കും പൂച്ചക്കും അനുയോജ്യമായതാണ്. ഇത് തന്നെയാണ് ആദ്യത്തെ പ്രോഡക്റ്റ്. ഏത് വലിപ്പത്തിലും ലഭ്യമാവും എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. വെല്‍വറ്റ് കൊണ്ട് നിര്‍മ്മിച്ചത് കൊണ്ട് തന്നെ ഇത് നിങ്ങളുടെ ഓമന മൃഗങ്ങള്‍ക്ക് അസ്വസ്ഥതയും ഉണ്ടാക്കുകയില്ല. വിവിധ നിറത്തില്‍ ഇത് ലഭ്യമാണ്. എല്ലാ കാലാവസ്ഥയിലും അനുയോജ്യമായത് കൊണ്ട് തന്നെ നിങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതിക്ക് ഇത് വളരെ ഇഷ്ടമാവും. അത് മാത്രമല്ല വൃത്തിയാക്കാന്‍ എളുപ്പവും ആണ്.

2. ഡ്യുവല്‍ പെറ്റ്‌സ് ബൗള്‍

ഭക്ഷണം കൊടുക്കുന്ന പാത്രം വരെ അല്‍പം ശ്രദ്ധിക്കണം. നമ്മള്‍ പ്ലാസ്റ്റിക് പാത്രത്തിലും മറ്റും നമ്മുടെ ഓമനമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ അത് ഇവരില്‍ അലര്‍ജിയുണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് ഡ്യുവല്‍ പെറ്റ്‌സ് ബൗള്‍ ആമസോണ്‍ നല്‍കുന്നു. സിംക്സെന്‍ ഡ്യുവല്‍ പെറ്റ്സ് ബൗളുകള്‍, വേര്‍പെടുത്താവുന്ന സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മ്മിച്ചതാണ്. ഇത് തറയില്‍ ഉറപ്പിച്ച് നിര്‍ത്തുന്ന തരത്തിലുള്ളതായതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ നിരങ്ങിപ്പോവും എന്ന ഭയം വേണ്ട. ഇത് ചെറിയ നായക്കുട്ടികള്‍ക്കും പൂ്ച്ചകള്‍ക്കും വളരെ അനുയോജ്യമാണ്. അത് മാത്രമല്ല ഓട്ടോമാറ്റിക് വാട്ടര്‍ ഫീഡറുള്ളതിനാല്‍ ഇവര്‍ക്ക് വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാവുകയും ഇല്ല. എളുപ്പത്തില്‍ വൃത്തിയാക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഓരോ ഉപയോഗത്തിന് ശേഷവും നിങ്ങള്‍ക്ക് ഇത് പുറത്തെടുത്ത് വൃത്തിയാക്കാന്‍ സാധിക്കും.

3. എലവേറ്റഡ് പെറ്റ് ഫീഡര്‍

ഇത് അല്‍പം മുതിര്‍ന്ന് നായ്ക്കള്‍ക്കുള്ള അനുയോജ്യമായ ചോയ്‌സാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഉപയോഗിക്കുന്നതിലൂടെ അവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഭക്ഷണം കഴിക്കാം. രണ്ട് സ്റ്റെയിന്‍ലസ് സ്റ്റീല്‍ ബൗളുകളാണ് ഇതിലുള്ളത്. പെട്ടെന്ന് വൃത്തിയാക്കാന്‍ സാധിക്കുന്നു എന്നതിനൊടൊപ്പം തന്നെ നിങ്ങളുടെ ഓമനമൃഗങ്ങളുടെ വലിപ്പത്തിന് അനുസരിച്ച് ക്രമീകരിക്കുന്നതിനും സാധിക്കുന്നു. അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്ന തരത്തിലാണ് ഇതിന്റെ ഘടന. ഓരോ പ്ലേറ്റിന് വശത്തുമായി സ്‌പെഷ്യല്‍ ലോക്ക് സിസ്റ്റം ഉണ്ട്.

4. പക്ഷിക്കൂടുകള്‍

കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് തോന്നാത്ത തരത്തിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. LIVEONCE Pure Nest Bird House പൂര്‍ണ്ണമായും കൈകൊണ്ട് നിര്‍മ്മിച്ചതാണ്. കയറ് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. തവിട്ട് നിറത്തില്‍ കാണപ്പെടുന്ന ഈ പക്ഷിക്കൂട് ഒറിജിലനിലെ വെല്ലും. ചെറിയ കുരുവികള്‍, ലൗ ബേഡ്‌സ് എന്നിവക്കെല്ലാം അനുയോജ്യമാണ് ഈ കൂട്. പക്ഷികള്‍ എപ്പോഴും സുരക്ഷിതത്വം തേടി പോവുന്നവരാണ്. അതുകൊണ്ട് തന്നെ ഈ കുടും അവര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നു എന്ന് നമുക്ക് ഉറപ്പിച്ച് പറയാം. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായും ഇത് നല്‍കാവുന്നതാണ്.

5. രണ്ട് വാതിലുള്ള പക്ഷിക്കൂട്

LIVEONCE തന്നെ മറ്റൊരു പ്രോഡക്റ്റ് ആണ് ഇത്. സുരക്ഷിതമായ ഓര്‍ഗാനിക് ബേര്‍ഡ് നെസ്റ്റ് ഡബിള്‍ വിന്‍ഡോ ഹൗസ്. ഇത് എല്ലാ ചെറിയ പക്ഷികള്‍ക്കും വേണ്ടി ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇത് കൈകൊണ്ട് നിര്‍മ്മിച്ചതാണ് എന്നതാണ്. പക്ഷികള്‍ക്ക് ഏറ്റവും പരിചിതമായ വസ്തുവാണ് കയര്‍. അതുകൊണ്ട് തന്നെ ഈ കുട്ടിലേക്ക് ചേക്കേറാന്‍ ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. കൂട്ടിനുള്ളിലാകട്ടെ സില്‍ക്കി ആയിട്ടുള്ള ഒരു ബെഡും ഒരുക്കിയിട്ടുണ്ട്.

6. അക്വേറിയം ഫിഷ് ടാങ്ക് ലൈറ്റ്

അക്വേറിയം ഫിഷ് ടാങ്ക് ലൈറ്റ് ആമസോണ്‍ നല്‍കുന്ന ഏറ്റവും മികച്ച ഒരു പ്രോഡക്റ്റാണ്. BURAQ അക്വേറിയം ഫിഷ് ടാങ്ക് ലൈറ്റ് മള്‍ട്ടി കളര്‍ ആണ് എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് നിങ്ങളുടെ ഫിഷ് ടാങ്കിന് ഒരു അലങ്കാരം തന്നെയാണ്. മാത്രമല്ല ഇത് വാട്ടര്‍പ്രൂഫ് ആണെന്നതും പ്രത്യേകതയാണ്. iP68 റേറ്റുചെയ്ത ലൈറ്റ് പൂര്‍ണ്ണമായും സബ്മെര്‍സിബിള്‍ അലങ്കാര വിളക്ക് ആണ്. മൂന്ന് ലൈറ്റിംഗ് മോഡുകളാണ് ഇതിനുള്ളത്. വെള്ള, ബ്യൂള്‍, നീല എന്നിവയാണ് അവ. വാട്ടര്‍ പ്രൂഫ് ആയത് കൊ്ട് തന്നെ ടാങ്കിനുള്‌ളിലോ അല്ലെങ്കില്‍ ഏതെങ്കിലും കോണിലോ അല്ലെങ്കില്‍ ടാങ്കിന് പുറത്ത് പോലും ഘടിപ്പിക്കാവുന്നതാണ്. പ്രതിദിനം പരമാവധി 6-8 മണിക്കൂര്‍, തുടര്‍ച്ചയായി ഉപയോഗിക്കുന്നതിന് സാധിക്കുന്നു.

7. ഡോഗ് ഫുഡ്

മീറ്റ് അപ്പ് മുതിര്‍ന്ന നായ്ക്കള്‍ക്കുള്ള ഭക്ഷണം ആണ് ആമസോണ്‍ അടുത്തതായി നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത്. 10 kg പാക്കറ്റിന് ഒന്നെടുത്താല്‍ ഒന്ന് ഫ്രീ ആണ്. ചിക്കന്‍ ഫ്‌ളേവറില്‍ ലഭ്യമാവുന്ന ഈ ഡോഗ് ഫുഡിന് പ്രത്യേകതകള്‍ ഏറെയാണ്. നിങ്ങളുടെ പൊന്നോമനയുടെ ആരോഗ്യമുള്ള ചര്‍മ്മത്തിനും കോട്ടിനും ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് വേണ്ടി ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് കൂടാതെ ഇതിലെ പ്രോബയോട്ടിക്‌സ് ദഹനത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ആരോഗ്യമുള്ള അസ്ഥികള്‍ക്ക് ഗ്ലൂക്കോസാമൈന്‍ അടങ്ങിയിട്ടുണ്ട്. സമ്പൂര്‍ണ്ണവും സമീകൃതവുമായ പോഷകാഹാരത്തിന് വിറ്റാമിനുകളും ധാതുക്കളും ഇതില്‍ ധാരാളമുണ്ട്.

8. വെറ്റ് കാറ്റ് ഫുഡ്

വിസ്‌കാസ് എന്ന കാറ്റ് ഫുഡ് ലോക പ്രശസ്തമാണ്. നമ്മുടെ പൂച്ചക്കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന് വേണമെങ്കില്‍ ഉറപ്പിക്കാവുന്ന ഒരു ഭക്ഷണമാണ് ഇത്. 2- 12 മ്ാസം വരെയുള്ള പൂച്ചക്കുട്ടികള്‍ക്ക് അനുയോജ്യമാണ് വെറ്റ് ക്യാറ്റ് ഫുഡാണ് ആമസോണ്‍ ഇന്നത്തെ പ്രത്യേകത. ചിക്കന്‍ ഗ്രേവിയില്‍ 12 പാക്കറ്റുകളായാണ് ഇത് ലഭ്യമാവുന്നത്. ഇത് ഈര്‍പ്പവും പോഷകഗുണങ്ങളും നല്‍കുന്നു. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് വളരെ രുചിയുള്ളതും പെട്ടെന്ന് ദഹിക്കാന്‍ സഹായിക്കുന്നതും ആണ്. സമ്പൂര്‍ണ്ണവും സമീകൃതവുമായ പോഷകാഹാരം നിങ്ങളുടെ പിഞ്ചോമനക്ക് ലഭിക്കുന്നു. ഏത് പ്രായത്തിലുള്ളവര്‍ക്കും നല്‍കാവുന്നതാണ്.

9. കളിപ്പാട്ടങ്ങള്‍

DII ബോണ്‍ ഡ്രൈ ബര്‍ലാപ് ബോഡി ജംഗിള്‍ ഫ്രണ്ട്സ് സ്‌ക്വീക്കിംഗ് പെറ്റ് ടോയ് ആണ് ആമസോണില്‍ ലഭ്യമാവുന്ന മറ്റൊരു പ്രോഡക്റ്റ്. 2 പീസ് മോറിസ് മങ്കി പിന്നെ ബാര്‍ട്ടണ്‍ ബിയര്‍ പ്ലഷ് ടോയ് എന്നിവയാണ് ലഭ്യമായിട്ടുള്ളത്. ഇത് നിര്‍മ്മിച്ചിരിക്കുന്നത് ചെറിയ നായ്ക്കുട്ടികള്‍ക്കും ഇടത്തരം വലിപ്പമുള്ളവക്കും വേണ്ടിയാണ്. ഇതിലെ കരടിപ്പാവ 11 ഇഞ്ചും ഒരു കുരങ്ങന്‍ പാവ 11.5 ഇഞ്ചും ആണ് വരുന്നത്. മാത്രമല്ല ഇത് കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്നു. 100% പോളിസ്റ്റര്‍ ഫാബ്രിക്, 100% പോളിസ്റ്റര്‍ ഫൈബര്‍ ഫില്‍ എന്നിവ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇത് കഴുകി ഉണക്കി ഉപയോഗിക്കാവുന്നതാണ്.

10. പെറ്റ് പോ ക്ലീനര്‍

പലരും കഷ്ടപ്പെടുന്ന ഒരേ ഒരു പ്രധാന വിഷയം എന്ന് പറയുന്നത് ഇവരുടെ കാല്‍ അടിഭാഗം ക്ലീന്‍ ചെയ്യുന്നതിനായാണ്. മനുഷ്യരുടേത് പോലെ എപ്പോഴും കഴുകി കൊടുക്കുക എന്നത് പ്രാക്ടിക്കലായിട്ടുള്ള ഒരു കാര്യമല്ല. അതുകൊണ്ട് തന്നെ നമുക്ക് ആമസോണില്‍ ലഭ്യമാവുന്ന പെറ്റ് പോ ക്ലീനര്‍ ഉപയോഗിക്കാവുന്നതാണ്. ഭക്ഷണപ്രിയരും കളിക്കാന്‍ ഇഷ്ടപ്പെടുന്നവരുമായ നായ്ക്കുട്ടികളുടെ ഫുട്ട് വാഷിംഗ് കപ്പ്, വളര്‍ത്തുമൃഗങ്ങളുടെ ചെളി നിറഞ്ഞ പാദങ്ങള്‍ വേഗത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു. ഇത് സോഫ്റ്റ് സിലിക്കണ്‍ പ്രോഡക്റ്റ് ആണ്. ഇത് പോര്‍ട്ടബിള്‍ ഡോഗ് പാവ് വാഷര്‍ ആണ് എന്നത് കൊണ്ട് തന്നെ എവിടേയും കൊണ്ട് പോവാം. ഇത് പെട്ടെന്ന് വേര്‍പെടുത്തി തന്നെ നിങ്ങള്‍ക്ക് കൊണ്ട് പോവുന്നതിനും വൃത്തിയാക്കുന്നതിനും സാധിക്കും. ഇതിന്റെ വാഷര്‍ കപ്പ് നിര്‍മ്മിച്ചിരിക്കുന്നത് ഈട് നില്‍ക്കുന്ന പ്ലാസ്റ്റിക് കൊണ്ടാണ്. നിങ്ങളുടെ പ്രിയപ്പെട്ട പെറ്റിന്റെ കാല്‍ ഇതിനകത്ത് വെച്ച് അല്‍പം വെള്ളം ഒഴിച്ച് കപ്പ് തിരിച്ചാല്‍ മതി. കാല്‍ ക്ലീന്‍.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion