ആമസോണ്‍ മണ്‍സൂണ്‍ സെിയല്‍: ആകര്‍ഷകങ്ങളായ ഫര്‍ണിച്ചറുകള്‍ വന്‍ വിലക്കിഴിവില്‍

Amazon Monsoon Sale: Get Up To 60% Off On Furniture And Indoor Lighting

നിങ്ങളുടെ വീടിന്റെ മനോഹാരിത കൂട്ടാന്‍ സഹായിക്കുന്ന വിവിധ ഫര്‍ണിച്ചറുകള്‍ ഇതാ. ഇവ നിങ്ങളുടെ വീടിന് ഒരു ആഢംബര ലുക്ക് നല്‍കുന്നതായിരിക്കും. ബെഡ്, ടേബിള്‍, ഡ്രോയര്‍, ഡൈനിംഗ് ടേബിള്‍ തുടങ്ങിയ വിവിധ ഫര്‍ണിച്ചറുകള്‍ ഇപ്പോള്‍ വിലക്കിഴിവില്‍ ആമസോണില്‍ ലഭ്യമാണ്. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ. ന്യായമായ വിലയില്‍ ലഭിക്കുന്ന ഈ ഉത്പന്നങ്ങള്‍ അത്യധികം മോടിയുള്ളതാണ്. ഇത് നിങ്ങളുടെ വീടിന്റെ ഭംഗി വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല.

1. ഡ്രോയര്‍ സ്‌റ്റോറേജ് സൗകര്യമുള്ള കട്ടില്‍

റോസ് വുഡില്‍ നിര്‍മ്മിച്ച ഈ മനോഹരമായ ഡ്രോയര്‍ സൗകര്യമുള്ള കട്ടില്‍ നിങ്ങളുടെ ബെഡ്‌റൂമിന് ഒരു മുതല്‍ക്കൂട്ടാണ്. വെള്ള നിറത്തില്‍ വരുന്ന ശീഷാം മരത്തിന്റെ ഫ്രെയിമുള്ള ഈ കട്ടിലിന്റെ അളവ് 79 ഇഞ്ച് നീളവും 39 ഇഞ്ച് ഉയരവുമാണ്. ഒരു സിംഗിള്‍ ബെഡ് ആണ് ഇത്. ഇതിന് വിശാലമായ സ്‌റ്റോറേജ് സൗകര്യവുമുണ്ട്. ഈ കട്ടില്‍ നിങ്ങള്‍ക്ക് 36 ശതമാനം ഡിസ്‌കൗണ്ടോടെ 48000 രൂപയ്ക്ക് ആമസോണില്‍ ലഭിക്കുന്നു.

2. ആമസോണ്‍ ബ്രാന്‍ഡ് - ഫാബ്രിക് മള്‍ട്ടികളര്‍ കസേര

നിങ്ങളുടെ ലിവിംഗ് റൂമിന് മാറ്റുകൂട്ടാന്‍ ഈ ഫാബ്രിക് മള്‍ട്ടികളര്‍ കസേര ഉടന്‍ തന്നെ നിങ്ങളുടെ വീട്ടിലെത്തിക്കൂ. യൂറോപ്യന്‍ രീതിയിലുള്ള ഈ കസേരയ്ക്ക് 22 കിലോ ഭാരമാണുള്ളത്. കെമിക്കലുകളോ ടോക്‌സിനുകളോ ഒന്നുംതന്നെയില്ലാതെയാണ് ഈ മനോഹരമായ കസേര നിര്‍മ്മിച്ചിരിക്കുന്നത്. 76.2 സെന്റീമീറ്റര്‍ വീതിയും 83.8 സെന്റീമീറ്റര്‍ നീളവുമാണ് ഇതിനുള്ളത്. ഈ മനോഹരമായ കസേര നിങ്ങള്‍ക്ക് ഇപ്പോള്‍ 45 ശതമാനം വിലക്കിഴിവില്‍ 15149 രൂപയില്‍ ആമസോണില്‍ ലഭ്യമാണ്.

3. ഷെല്‍ഫ് അടങ്ങിയ ഫ്‌ളോര്‍ ലാംപ്

കട്ടിയുള്ള യൂറോപ്യന്‍ പ്ലൈ വുഡില്‍ നിര്‍മ്മിച്ച ഈ ഷെല്‍ഫ് അടങ്ങിയ ഫ്‌ളോര്‍ ലാംപ് നിങ്ങളുടെ റൂമിന് മികച്ച ഭംഗിയേകും. മൂന്ന് തട്ടുകളോടെ വരുന്ന ഈ ലാംപില്‍ നിങ്ങള്‍ക്ക് ചെറിയ ചെറിയ സാധനങ്ങള്‍ സൂക്ഷിച്ച് വയ്ക്കാം. 9 വാട്ടിന്റെ ബള്‍ബോടു കൂടിയാണ് ഇത് വരുന്നത്. ഇതിന് 12 മാസത്തെ വാറന്റിയും കംപനി ലഭ്യമാക്കുന്നുണ്ട്. റോയല്‍ ബ്ലൂ, ഫ്രഷ് യെല്ലോ, ലില്ലി റെഡ് എന്നിങ്ങനെ നിറങ്ങളില്‍ ഈ ഫ്‌ളോര്‍ ലാംപ് ലഭ്യമാണ്. ഗംഭീരമായ വിലക്കിഴിവോടെ ഈ ഉത്പന്നം നിങ്ങള്‍ക്ക് ഇപ്പോള്‍ 2799 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

4. കിംഗ് വുഡ് ഡ്രോയര്‍

ശീഷാം തടി കൊണ്ട് നിര്‍മ്മിച്ച ഏഴ് പാളികളുള്ള ഡ്രോയര്‍ നിങ്ങളുടെ റൂം സൗകര്യപ്രദമായി ഒരുക്കിനിര്‍ത്താന്‍ സഹായിക്കുന്നു. നിങ്ങളുടെ വസ്തുക്കള്‍ സുരക്ഷിതമായി ഇതിനകത്ത് സൂക്ഷിക്കാം. ഇതിന് 56 ഇഞ്ച് നീളവും 32 ഇഞ്ച് ഉയരവുമുണ്ട്. കിംഗ് വുഡ് ഫര്‍ണിച്ചര്‍ നിര്‍മിക്കുന്ന ഈ ഡ്രോയര്‍ ഒരു വര്‍ഷത്തെ വാറന്റിയും കമ്പനി നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഈ ഉത്പന്നം ഇപ്പോള്‍ 33 ശതമാനം വിലക്കിഴിവോടെ 23990 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

5. ക്യൂന്‍ സൈസ് ബെഡ്

ഷീഷാം വുഡ് ഡ്രോയര്‍ ബെഡ് ഉപയോഗിച്ച് നിങ്ങളുടെ വീടിന് ആഡംബരപൂര്‍ണ്ണമായ രൂപം നല്‍കൂ. 81.25 ഇഞ്ച് നീളവും 60 ഇഞ്ച് ഉയരവുമുള്ള ഈ ബെഡ് ഡ്രോയറോടു കൂടിയാണ് വരുന്നത്. ശീഷാം തടിയില്‍ നിര്‍മിച്ച ഈ ഉത്പന്നം നിങ്ങളുടെ ലിവിംഗ് റൂമിന് മികച്ച അലങ്കാരമാണ്. ഈ കട്ടില്‍ വെള്ളം കൊണ്ട് വൃത്തിയാക്കാതെ ഡ്രൈ ക്ലീന്‍ ആയി വേണം വൃത്തിയാക്കാന്‍. ഇതിന് മുകളില്‍ ചൂടുള്ളതോ തണുത്തതോ ആയ ഒന്നുംതന്നെ വയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക. ഈ കട്ടില്‍ നിങ്ങള്‍ക്ക് 35 ശതമാനം വിലക്കിഴിവോടെ 47394 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

6. സ്റ്റോറേജ് ഉള്ള വുഡന്‍ ബെഡ് കം സോഫ

നിങ്ങളുടെ ലിവിംഗ് റൂം അലങ്കരിക്കാന്‍ ഇതിലും മികച്ചൊരു ഉത്പന്നമില്ല. 3 സീറ്റര്‍ സോഫയായും ഒരു കട്ടിലായും നിങ്ങള്‍ക്കിത് ഉപയോഗിക്കാം. നാചുറല്‍ ബ്രൗണ്‍ കളറില്‍ വരുന്ന ഈ ഉത്പന്നം കണ്ടംപററി രീതിയില്‍ നിര്‍മിച്ചതാണ്. സോഫയായി ഉപയോഗിച്ചാല്‍ ഇതിന് 60 ഇഞ്ച് നീളവും 30.5 ഇഞ്ച് വീതിയും 30 ഇഞ്ച് ഉയരവുമുണ്ട്. അതേസമയം കട്ടിലാക്കി ഉപയോഗിക്കുമ്പോള്‍ ഇതിന് 50 ഇഞ്ച് നീളവും 72 ഇഞ്ച് വീതിയും വരും. ഈ ഉത്പന്നം ഇപ്പോള്‍ നിങ്ങള്‍ക്ക് 60 ശതമാനം വിലക്കിഴിവോടെ 35999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

7. കോഫി ടേബിള്‍

വീട്ടിലെത്തുന്ന വിരുന്നുകാരെ അമ്പരപ്പിക്കാന്‍ തക്ക തരത്തിലുള്ള ഒരു ഉത്പന്നം ഇതാ. ശീഷാം തടിയില്‍ തീര്‍ത്ത ഈ 4 കസേരകള്‍ അടങ്ങിയ കോഫി ടേബിള്‍ നിങ്ങളുടെ ലിവിംഗ് റൂമിന്റെ മുഖഛായ തന്നെ മാറ്റും. ഇത് നിങ്ങള്‍ക്ക് അടുക്കള, ബെഡ്‌റൂം, ഡൈനിംഗ് റൂം എന്നിവയ്ക്കും അനുയോജ്യമാണ്. ഹണി ബ്രൗണ്‍ കളറില്‍ കണ്ടംപററി രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഈ ആകര്‍ഷകമായ ഉത്പന്നം ഇപ്പോള്‍ നിങ്ങള്‍ക്ക് 40 ശതമാനം വിലക്കിഴിവോടെ 15999 രൂപയ്ക്ക് ആമസോണില്‍ ലഭിക്കും. നിങ്ങളുടെ മുറിക്ക് ഒരു ഗംഭീര ലുക്ക് നല്‍കാന്‍ ഈ ഉത്പന്നം ഉടന്‍ തന്നെ വീട്ടിലെത്തിക്കൂ.

8. തടിയില്‍ തീര്‍ത്ത തൊട്ടില്‍ കസേര

നിങ്ങളുടെ വീടിന്റെ മനോഹാരിതയ്ക്ക് മുതല്‍ക്കൂട്ടായി ഇതാ റോസ് വുഡില്‍ തീര്‍ത്ത ഈ മനോഹരമായ തൊട്ടില്‍ കസേര നിങ്ങള്‍ക്കായി എത്തുന്നു. 35 കിലോ ഭാരമുള്ള ഇതിന് 52 ഇഞ്ച് നീളവും 18 ഇഞ്ച് ഉരവും ഉണ്ട്. നിങ്ങളുടെ വീടിന്റെ ലിവിംഗ് റൂം, പോര്‍ച്ച് എന്നിവയില്‍ ഇത് ഉപയോഗിക്കാം. ഈ ഉത്പന്നം നിങ്ങള്‍ക്ക് ഇപ്പോള്‍ 25 ശതമാനം വിലക്കിഴിവില്‍ 23,999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

9. ഡൈനിംഗ് ചെയര്‍

ലെതറില്‍ തീര്‍ത്ത രണ്ട് കസേരകള്‍ അടക്കം വരുന്ന ഈ ഡൈനിംഗ് ചെയര്‍ നിങ്ങളുടെ വീടിന്റെ മാറ്റ് കൂട്ടും. വെള്ള നിറത്തിലുള്ള ഈ കസേരകളും ടേബിളും നിങ്ങളുടെ ഡൈനിംഗ് റൂമിന് ഒരു മോഡേണ്‍ ലുക്ക് നല്‍കും. ഓഫീസിലും, ലിവിംഗ് റൂമിലും ഇത് ഉപയോഗിക്കാം. നിങ്ങളുടെ വിശ്രമവേളകളില്‍ തമാശകള്‍ പറഞ്ഞ് അല്‍പം ഭക്ഷണം കഴിക്കാന്‍ ഈ കിടിലന്‍ ഉത്പന്നം വീട്ടിലെത്തിക്കൂ. ഇപ്പോള്‍ നിങ്ങള്‍ക്കിത് 42 ശതമാനം വിലക്കിഴിവോടെ 11,500 രൂപയ്ക്ക് അമസോണില്‍ ലഭ്യമാണ്.

10. വുഡന്‍ ഡൈനിംഗ് ടേബിള്‍

റസ്‌റ്റോറന്റുകളില്‍ കാണുന്ന തരത്തിലുള്ള റോയല്‍ ലുക്കുള്ള കിടിലന്‍ ഡൈനിംഗ് ടേബിള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം. 6 സീറ്റുകളോടെ വരുന്ന തടി കൊണ്ട് നിര്‍മിച്ച ഈ ഡൈനിംഗ് ടേബിള്‍ നിങ്ങളുടെ വീടിന് ഒരു ആഢംബര ലുക്ക് സമ്മാനിക്കും. നാച്ചുറല്‍ ഫിനിഷ് ശീഷാം തടിയില്‍ നിര്‍മ്മിച്ച ഇത് ഏറെക്കാലം ഈടുനില്‍ക്കുകയും ചെയ്യും. ഈ ഉത്പന്നം ഇപ്പോള്‍ 16 ശതമാനം വിലക്കിഴിവോടെ 29,500 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion