ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍: വീട്ടുപകരണങ്ങളുടെ കിഴിവുകളും ഓഫറുകളും

Amazon Great Indian Sale 2021: Big Offers and Discounts On Home Decoration Items in Malayalam

നിങ്ങളുടെ വീടിന്റെ രൂപവും വീട് അലങ്കരിച്ചിരിക്കുന്ന രീതിയും യഥാര്‍ത്ഥത്തില്‍ വെളിപ്പെടുത്തുന്നത് നിങ്ങളുടെ വ്യക്തിത്വത്തെ തന്നെയാണ്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021 നിങ്ങളുടെ വീടുകള്‍ക്ക് അനുയോജ്യമായ ഹോം ഡെക്കറേഷന്‍ ഇനങ്ങള്‍ക്ക് മികച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളും നല്‍കുന്നു. ചാരുകസേരകള്‍, ഷെല്‍ഫുകള്‍, സുഖപ്രദമായ കിടക്കകള്‍, ട്രെക്കിംഗ് ബാഗുകള്‍, കര്‍ട്ടനുകള്‍ എന്നിവ മുതല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഇപ്പോള്‍ ആമസോണില്‍ ലഭിക്കും. ഈ അതിശയകരമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ മുറിയുടെ രൂപം തന്നെ മാറ്റുക, നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ നിങ്ങളുടെ വാസസ്ഥലം മികച്ചതാക്കുക. എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകളില്‍ ഇതിനകം 10% ഡിസ്‌കൗണ്ട് ലഭിച്ചവര്‍ക്ക് ഇപ്പോള്‍ 2021 ഒക്ടോബര്‍ 8 വരെ വീണ്ടും ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് വേണ്ടി കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്.

കുഞ്ഞുങ്ങള്‍ക്കുള്ള കസേര

നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി തയാറാക്കിയിട്ടുള്ളതാണ് ഈ മനോഹരമായ കസേര. 7 തരത്തില്‍ ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ ഇതിന് സാധിക്കും. ഉയര്‍ന്ന നിലവാരമുള്ള ഈ ചെയറിന് സ്മാര്‍ട്ട് ഫോള്‍ഡിംഗ് ഫംഗ്ഷനുമുണ്ട്. വളരെ പരിമിതമായ സ്ഥലത്തും ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. ഫൂട്ട്റെസ്റ്റ് ക്രമീകരിക്കാന്‍ സാധിക്കുന്നതിനൊപ്പം ഇതിന് 3 റീക്ലൈന്‍ മോഡുകളും ഉണ്ട്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ കംഫര്‍ട്ട് നല്‍കുന്ന ഈ ഉത്പന്നം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സിംഗിള്‍ സീറ്റര്‍ റിക്ലൈനര്‍

ആകര്‍ഷകമായ രൂപകല്‍പ്പനയും ഉയര്‍ന്ന നിലവാരമുള്ള തുണികൊണ്ടു നിര്‍മ്മിച്ചതുമായ ഈ റിക്ലൈനര്‍ നിങ്ങളുടെ വീടിനെ മനോഹരമാക്കും. ഈ സിംഗിള്‍ സീറ്റര്‍ റിക്ലൈനര്‍ വളരെ മനോഹരമായി രൂപകല്‍പന ചെയ്തതും ഏത് വീടിനും അനുയോജ്യവുമാണ്. വളരെ മികച്ച ക്വാളിറ്റിയുള്ള മെറ്റീരിയലില്‍ നിര്‍മ്മിച്ച ഇത് നിറം മങ്ങുമെന്ന പേടിയും വേണ്ട. ബ്രൗണ്‍, ചോക്ലേറ്റ് എന്നീ നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് ലഭ്യമാണ്. പരമാവധി 160 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയും. കൂടാതെ ഫോര്‍മാല്‍ഡിഹൈഡ്, ലെഡ് തുടങ്ങിയ ദോഷകരമായ രാസവസ്തുക്കളില്‍ നിന്ന് മുക്തവുമാണ്. ഓണ്‍ലൈനില്‍ ഇത് വാങ്ങാന്‍ ക്ലിക്ക് ചെയ്യുക!

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കാസറോള്‍ സെറ്റ്

തയാറാക്കി വച്ച ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കുന്നത് അത്ര നല്ലതല്ല. കാരണം ഇത് ഭക്ഷണത്തിലെ എല്ലാ പോഷക ഘടകങ്ങളെയും നശിപ്പിക്കുന്ന ഒരു പ്രക്രിയയാണ്. അതിനുള്ള പ്രതിവിധിയാണ് ഈ കാസറോള്‍. നിങ്ങള്‍ വീട്ടിലായിരിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ നിങ്ങളുടെ ഭക്ഷണം ചൂടോടെ ഏറെനേരം കേടുകൂടാതെ സംരക്ഷിക്കാന്‍ ഈ വാര്‍മിയോ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സോളിഡ് കാസറോള്‍ നിങ്ങളെ സഹായിക്കും. ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലില്‍ നിര്‍മ്മിച്ച ഈ കാസറോള്‍ നിങ്ങളുടെ ഭക്ഷണം കൂടുതല്‍ നേരം ചൂടും പുതുമയുമുള്ളതാക്കി നിലനിര്‍ത്തും. എല്ലാ വീട്ടുകാര്‍ക്കും അനുയോജ്യമായ ഈ ഉല്‍പ്പന്നം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ!

ട്രാവല്‍ ബാക്ക് പാക്ക്

യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ സ്വന്തമാക്കേണ്ട ഉത്പന്നങ്ങളിലൊന്നാണ് ഇത. ഈ സ്‌റ്റൈലിഷ് ബാക്ക് പാക്ക് നിങ്ങളുടെ യാത്ര വളരെ ആയാസരഹിതമാക്കി മാറ്റും. വളരെ ഈടുള്ള മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ഉല്‍പ്പന്നം എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമാണ്. നേവി ബ്ലൂ, സ്‌കൈ ബ്ലൂ, ഗ്രേ നിറങ്ങളില്‍ ഇത് ലഭ്യമാണ്. ഈ ട്രാവ്‌കോ ട്രാവല്‍ ബാക്ക് പാക്കിന് 80 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസും ഉണ്ട്. നിങ്ങളുടെ കായിക വിനോദങ്ങളിലും ക്യാമ്പിലും ട്രക്കിംഗിനും യാത്രകളിലും ഇത് നിങ്ങളെ സഹായിക്കും. ഈ ബാക്ക് പാക്കിന് ഒരു വര്‍ഷത്തെ വാറന്റിയും ലഭിക്കും. ഈ ഉല്‍പ്പന്നത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ക്വീന്‍ സൈസ് കട്ടില്‍

ആധുനിക രീതിയില്‍ നിര്‍മ്മിച്ച ഒരു കിടക്കയാണ് തിരയുന്നതെങ്കില്‍, ഈ സോളിമോ ക്വീന്‍ ബെഡ് നിങ്ങള്‍ക്കുള്ളതാണ്. വൈവിധ്യമാര്‍ന്ന രീതിയിലുള്ള ഇത് പ്രീമിയം ഗുണനിലവാരമുള്ള മരം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബെഡ് ഫ്രെയിമും ഹെഡ്‌ബോര്‍ഡും ഇതിനുണ്ട്. ദോഷകരമായ രാസവസ്തുക്കളില്‍ നിന്ന് മുക്തമായതിനാല്‍ ഇത് നിങ്ങള്‍ക്ക് സുരക്ഷിതത്വവും ഗുണമേന്‍മയും ഉറപ്പാക്കുന്നു. 360 കിലോഗ്രാം വരെ ഭാരം വളരെ എളുപ്പത്തില്‍ ഇതിന് താങ്ങാനും കഴിയും. ഈ ഉല്‍പന്നം ഉടന്‍ നിങ്ങളുടെ വീട്ടിലെത്തിച്ച് നിങ്ങളുടെ രാത്രികള്‍ സുന്ദരമാക്കൂ.

വാള്‍ സ്റ്റിക്കര്‍

നിങ്ങളുടെ വീടിന്റെ ചുവരുകള്‍ മനോഹരമാക്കാന്‍ ഈ മനോഹരമായ വാള്‍പേപ്പര്‍ നിങ്ങളെ സഹായിക്കും. 45x 1000 സെന്റീമീറ്റര്‍ സൈസില്‍ വരുന്ന ഈ റോസ് ഡമാസ്‌ക് പാറ്റേണ്‍ വാള്‍പേപ്പര്‍ നിങ്ങളുടെ ചുവരുകള്‍ക്ക് സുരക്ഷിതത്വവും നല്‍കുന്നു. ഇത് എളുപ്പത്തില്‍ നീക്കംചെയ്യാവുന്നതും വാട്ടര്‍പ്രൂഫുമാണ്. ചൂടും എണ്ണയും പ്രതിരോധിക്കുന്ന ഈ സ്റ്റിക്കര്‍ വാള്‍പേപ്പര്‍ പരിസ്ഥിതി സൗഹൃദവും എളുപ്പത്തില്‍ മാറ്റിസ്ഥാപിക്കാവുന്നതുമാണ്. നിങ്ങളുടെ വീടിന്റെ ഡ്രോയിംഗ് റൂം, കിടപ്പുമുറി അല്ലെങ്കില്‍ അടുക്കള എന്നിവിടിങ്ങളിലെ ലുക്ക് തന്നെ മാറ്റിമറിക്കാന്‍ ഇതിന് സാധിക്കും. ഇത് നീക്കംചെയ്യാനും എളുപ്പമാണ്, കൂടാതെ പറ്റിപ്പിടിക്കുകയുമില്ല. ഇതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

സാരി കവര്‍

നിങ്ങളുടെ വസ്ത്രങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ സഹായിക്കുന്ന മികച്ച ഒരു ഉത്പന്നമാണിത്. ഈ സാരി കവര്‍ ബാഗുകള്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ അലമാരകള്‍ അലങ്കോലമില്ലാതെ സൂക്ഷിക്കാനാകും. ഇത് നിങ്ങളുടെ സാരികളെയും വസ്ത്രങ്ങളെയും ഈര്‍പ്പവും പൊടിയും പോലുള്ള പരിതസ്ഥിതിയില്‍ നിന്ന് സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നു. മാത്രമല്ല, അവയുടെ ചാരുതയും പുതുമയും അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. നിങ്ങളുടെ സൗകര്യാര്‍ത്ഥം രണ്ട് സിപ്പറുകളും സുതാര്യമായ പ്ലാസ്റ്റിക് കവറിംഗും ഇതിനുണ്ട്. ഈ ഉല്‍പ്പന്നം വാങ്ങാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക.

ബ്ലാക്ക് ഔട്ട് വിന്‍ഡോ കര്‍ട്ടന്‍

ഈ 5 അടി നീളമുള്ള സോളിമോ റൂം ഡാര്‍ക്കനിംഗ് ബ്ലാക്കഔട്ട് വിന്‍ഡോ കര്‍ട്ടന്‍ ഉപയോഗിച്ച് നിങ്ങളുടെ വീട് മനോഹരമാക്കുക. 3-ലെയര്‍ പോളിസ്റ്റര്‍ ഫാബ്രിക്ക് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് സൂര്യപ്രകാശത്തെ തടയുകയും അതാര്യമായതിനാല്‍ നിങ്ങളുടെ സ്വകാര്യത ഉറപ്പാക്കുകയും ചെയ്യും. ഇത് ചൂടിനും തണുപ്പിനുമെതിരെ നിങ്ങള്‍ക്ക് സംരക്ഷണം നല്‍കും. വളരെ ലളിതമായി കൈകാര്യം ചെയ്യാനും സാധിക്കും. എത്ര കഠിനമായ സൂര്യപ്രകാശം തട്ടിയാലും ഇത് മങ്ങില്ല. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് ഈ ഉല്‍പ്പന്നം വേഗം നിങ്ങളുടെ വീട്ടിലെത്തിക്കൂ. ഇവിടെ ക്ലിക്ക് ചെയ്യുക!

4-ഷെല്‍ഫ് യൂണിറ്റ് ഡിസ്‌പ്ലേ സ്റ്റോറേജ് റാക്ക്

ഈ വുഡണ്‍ റാക്ക് ഉപയോഗിച്ച് നിങ്ങളുടെ വീട് ക്രമീകരിക്കുക. ഒരു ഷെല്‍ഫിന് 100 കിലോഗ്രാം ഭാരശേഷിയുള്ളതും വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതുമാണ്. പ്രദര്‍ശനത്തിനോ എന്തെങ്കിലും വസ്തുക്കള്‍ വയ്ക്കുവാനോ ആയി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. നിങ്ങളുടെ സൗകര്യാര്‍ത്ഥം ഒരു സ്റ്റോറേജ് ഗൈഡും ഇതിനൊപ്പം ലഭിക്കും. ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് ബോള്‍ട്ടുകള്‍, സ്‌ക്രൂകള്‍ എന്നിവ ആവശ്യമില്ല.

ഓഫീസ് ചെയര്‍ (കറുപ്പ്, തുകല്‍)

ഈ ഓഫീസ് ചെയര്‍ ഉപയോഗിച്ച് നിങ്ങളുടെ ജോലിസ്ഥലം വീട്ടില്‍ മികച്ച രീതിയില്‍ സജ്ജമാക്കുക. പാഡഡ് സീറ്റും കറുത്ത ബോണ്ടഡ് ലെതറുമായാണ് ഇത് വരുന്നത്. ഇതില്‍ നിങ്ങള്‍ക്ക് ഉയരം ക്രമീകരിക്കാന്‍ കഴിയും. ഇരട്ട-വീല്‍ കാസ്റ്ററുകളുമുള്ള ഇതിന് 13.15 കിലോഗ്രാം ഭാരം മാത്രമാണ് ഉള്ളത്. ഒരു വര്‍ഷത്തെ വാറന്റിയും ഈ ഉല്‍പന്നത്തിന് ലഭിക്കും. ഇതിനൊപ്പം വരുന്ന യൂസര്‍ മാനുവല്‍ ഉപയോഗിച്ച് ഈ ചെയര്‍ വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ സെറ്റ് ചെയ്യാനാകും. ഈ ഉല്‍പ്പന്നത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion