ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: കിച്ചണ്‍ അപ്ലൈയന്‍സസ് ഉഗ്രന്‍ ഓഫറില്‍ സ്വന്തമാക്കൂ

Amazon Great Freedom Sale Get Up To 70% Discounts On Kitchen Appliances

ആമസോണില്‍ ഗ്രേറ്റ് ഫ്രീഡം സെയിലിന് തുടക്കമായി. വന്‍ വിലക്കുറവിലാണ് നിങ്ങള്‍ക്കിഷ്ടപ്പെട്ട വസ്തുക്കള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്. അതും പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പ്പന്നങ്ങള്‍ക്ക് 70% വരെയാണ് ഡിസ്‌കൗണ്ട് ഉള്ളത്. 70ശതമാനം ഓഫറിനൊപ്പം SBI ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് അധിക 10% ഓഫര്‍ (പരമാവധി 2000 രൂപ) കൂടി ലഭിക്കുന്നു.

ഇനി എന്തിനാണ് അധികം ആലോചിച്ച് സമയം കളയുന്നത്. ഉടനേ തന്നെ കൈയ്യെത്തുന്ന ദൂരത്തില്‍ ഒരു ക്ലിക്ക് ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ട ഉത്പ്പന്നങ്ങള്‍ എല്ലാം തന്നെ സ്വന്തമാക്കൂ. ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ഓഫറിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഇനി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

1. ബ്രെയ്ഡന്‍ അക്വോ ഇലക്ട്രിക് കെറ്റില്‍

കെറ്റില്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ കെറ്റില്‍ വാങ്ങുന്നവരെങ്കില്‍ ഇനി വാങ്ങിക്കാം ബ്രെയ്ഡന്‍ അക്വാ ഇലക്ട്രിക് കെറ്റില്‍. എല്‍ഇഡി ഡിസ്‌പ്ലേയുള്ള ബ്രെയ്ഡന്‍ അക്വോ 11 സ്മാര്‍ട്ട് ഇലക്ട്രിക് ഗ്ലാസ് കെറ്റില്‍ എപ്പോഴും മറ്റുള്ളവയില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ്. വെറും 2417 രൂപക്ക് നിങ്ങള്‍ക്ക് ഈ കെറ്റില്‍ സ്വന്തമാക്കാം. ഇത് രണ്ട് നിറങ്ങളില്‍ ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്. 220 വോള്‍ട്ട്, 800 വാട്‌സസ് ആണ് ഇതിന്റെ പ്രത്യേകത. 1.5 ലിറ്റര്‍ ആണ് ഇതിന്റെ കപ്പാസിറ്റി. പ്രീമിയം ബോറോസിലിക്കേറ്റ് സുതാര്യമായ ഗ്ലാസില്‍ നിര്‍മ്മിച്ച ഈ കെറ്റില്‍ SS304 ഹീറ്റിംഗ് പ്ലേറ്റ്, സ്മാര്‍ട്ട് LED പാനല്‍, സോഫ്റ്റ് ടച്ച് മെനു ബട്ടണുകള്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് ആവശ്യത്തിന് ചായയോ കാപ്പിയോ എന്ത് വേണമെങ്കിലും ഇതില്‍ തയ്യാറാക്കാം.

2. ബോറോസില്‍ പ്രൈമ ഓവന്‍ ടോസ്റ്റര്‍ ആന്റ് ഗ്രില്ലര്‍

ബേക്കിംഗ് എന്നത് ഒരു കലയാണ്, എന്നാല്‍ ബേക്കിംഗിനോടൊപ്പം തന്നെ ടോസ്റ്റ് ചെയ്യുന്നതിനും ഗ്രില്‍ ചെയ്യുന്നതിനും ഉള്ള സൗകര്യമാണോ നിങ്ങള്‍ അന്വേഷിക്കുന്നത്. എന്നാല്‍ ബോറോസില്‍ പ്രൈമ ഓവന്‍ ടോസ്റ്റര്‍ ആന്റ് ഗ്രില്ലര്‍ സ്വന്തമാക്കൂ. ഇത് നിങ്ങളുടെ അടുക്കളപ്പണി എളുപ്പത്തിലാക്കും എന്ന് മാത്രമല്ല സൗകര്യപ്രദമാക്കുക കൂടി ചെയ്യും. വെറും 3732 രൂപക്ക് നിങ്ങള്‍ക്ക് ആമസോണില്‍ ഈ ഓഫറില്‍ ഇത് സ്വന്തമാക്കാം. വിവിധ ലിറ്ററുകളില്‍ നിങ്ങള്‍ക്ക് ഇത് ലഭ്യമാണ്. ഗ്രില്‍, ബേക്ക് & ടോസ്റ്റ എന്നീ പ്രത്യേക ഓപ്ഷനില്‍ കേക്കുകള്‍, പിസകള്‍, പാസ്തകള്‍ എന്നിവ ബേക്ക് ചെയ്യുന്നതിനും പച്ചക്കറികള്‍ ഗ്രില്‍ ചെയ്യല്‍, ഉരുളക്കിഴങ്ങ്, ചിക്കന്‍, പനീര്‍ അല്ലെങ്കില്‍ ലളിതമായി ബ്രെഡ് ടോസ്റ്റ് ചെയ്യല്‍ എന്നിവയ്ക്ക് എല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്. 3-സ്റ്റേജ് ഹീറ്റിംഗ് ഓപ്ഷനും അഡ്ജസ്റ്റബിള്‍ ടെമ്പ് കണ്‍ട്രോളും - ബോറോസില്‍ പ്രൈമ ഒടിജിക്ക് മൂന്ന് സ്റ്റേജ് ഹീറ്റിംഗ് ഉണ്ട്. നിങ്ങള്‍ തയ്യാറാക്കുന്ന വിഭവത്തിന് അനുയോജ്യമായ താപനില 90°C മുതല്‍ 240°C വരെ ക്രമീകരിക്കാവുന്നതാണ്. കൂടുതല്‍ പ്രത്യേകതകള്‍ അറിയാന്‍ ഇന്ന് തന്നെ വാങ്ങിക്കൂ.

3. ബോറോസില്‍ ജംമ്പോ ഗ്രില്‍ സാന്‍ഡ്‌വിച്ച് മേക്കര്‍

സാന്‍ഡ്‌വിച്ച് എന്ന് പറയുമ്പോള്‍ അത് അല്‍പം റിച്ച് ആയ ഭക്ഷണമായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ വളരെ എളുപ്പത്തില്‍ നമുക്ക് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. പക്ഷേ അതിന് വേണ്ടി നമുക്ക് ഇന്ന് തന്നെ ബോറോസില്‍ ജംമ്പോ ഗ്രില്‍ സാന്‍ഡ്‌വിച്ച് മേക്കര്‍ ഓര്‍ഡര്‍ ചെയ്യാം. 22% ഓഫറില്‍ വെറും 3029 രൂപക്ക് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം. കറുപ്പ് നിറത്തില്‍ പ്ലാസ്റ്റിക് കണ്ടന്റിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മിനിറ്റ് കൊണ്ട് നിങ്ങള്‍ക്ക് രണ്ട് സാന്‍ഡ് വിച്ച് വരെ തയ്യാറാക്കാന്‍ സാധിക്കുന്നു. അപ്പോള്‍ ഓഫര്‍ തീരുന്നതിന് മുന്‍പ് ഇന്ന് തന്നെ ഓര്‍ഡര്‍ ചെയ്യൂ.

4. ഇന്‍സ്റ്റന്റ് വോര്‍ട്ടക്‌സ് എയര്‍ഫ്രൈ

നിങ്ങള്‍ക്ക് ഇനി കടയില്‍ വാങ്ങിക്കുന്ന അതേ ടേസ്റ്റില്‍ തന്നെ നിങ്ങളുടെ ഭക്ഷണങ്ങളും നല്ല ഫ്രൈ ചെയ്ത് കിടിലന്‍ സ്വാദില്‍ കഴിക്കാം. അതിന് നിങ്ങളെ സഹായിക്കുന്നതാണ് ഇന്‍സ്റ്റന്റ് വോര്‍ട്ടക്‌സ് എയര്‍ഫ്രൈ. വെറും 7999 രൂപയാണ് ഇതിന്റെ വില. ആരോഗ്യകരവും പെട്ടെന്ന് തന്നെ ഇന്‍സ്റ്റന്റ് ആയി തയ്യാറാക്കിയെടുക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. അതും വൃത്തിയിലും വേഗത്തിലും ആരോഗ്യത്തോടെയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല നിങ്ങളുടെ കിച്ചണില്‍ സ്ഥലം ലാഭിക്കുകയും ചെയ്യാം. എയര്‍ ഫ്രയറും റോസ്റ്റ്, ബ്രൈല്‍, ബേക്ക്, റീഹീറ്റ്, ഡീഹൈഡ്രേറ്റ് എന്നിവയ്ക്കുള്ള പ്രോഗ്രാമുകളും ഉള്‍പ്പെടുന്നു ഇതില്‍. സമയവും ലാഭിക്കാവുന്നതാണ്.

5. പാനാസോനിക് ഓട്ടോമാറ്റിക് കുക്കര്‍

പാനാസോനിക് എന്ന പ്രമുഖ ബ്രാന്‍ഡിന്റെ ഓട്ടോമാറ്റിക് കുക്കര്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. വെറും 1799 രൂപക്ക് നിങ്ങള്‍ക്ക് ഈ ഉത്പ്പന്നം സ്വന്തമാക്കാവുന്നതാണ്. ഓട്ടോ കുക്കിംങ് ഫെസിലിറ്റി ഇതിലുണ്ട്. അലുമിനിയത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ കപ്പാസിറ്റി എന്ന് പറയുന്നത് പ്രീ-കുക്കിംഗ് 1.0 ലിറ്ററാണ്; പാചകത്തിനു ശേഷം ഇത് 2.7 ലിറ്ററാണ്. KG 600 ഗ്രാം റോ റൈസ് കുക്കറില്‍ വേവിക്കുക. രണ്ട് വര്‍ഷം വരെ വാറന്റിയുണ്ട് ഈ കുക്കറിന്.

6. പ്രസ്റ്റീജ് ഐറിസ് മിക്‌സര്‍ ഗ്രൈന്‍ഡര്‍

പ്രസ്റ്റീജ് ഐറിസ് മിക്‌സര്‍ ഗ്രൈന്‍ഡര്‍ നിങ്ങള്‍ക്ക് അടുക്കള ജോലികള്‍ എളുപ്പമാക്കും എന്ന കാര്യത്തില്‍ സംശയിക്കേണ്ട. മൂന്ന് സ്റ്റെയിന്‍ലസ് സ്റ്റീല്‍ ജാറുകളോടെ വരുന്ന ഈ മിക്‌സി ഒരു ജ്യൂസര്‍ ജാര്‍ കൂടി അധികമുണ്ട് എന്നത് തന്നെയാണ് പ്രത്യേകത. അരക്കാനും പൊടിക്കാനും മാത്രമല്ല ജ്യൂസ് ആക്കുന്നതിനും ഈ മിക്‌സി ധാരാളം. 2999 രൂപയാണ് ഇതിന്റെ വില. 750 വാട്‌സാണ്. മിക്‌സര്‍ ഗ്രൈന്‍ഡര്‍ തുടര്‍ച്ചയായി 5 മിനിറ്റില്‍ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കരുത്, നിങ്ങള്‍ക്ക് കൂടുതല്‍ സമയം ഉപയോഗിക്കണമെങ്കില്‍ 2 മിനിറ്റ് ഇടവേള നല്‍ിയതിന് ശേഷം വേണം ഉപയോഗിക്കുന്നതിന്. നല്ല സ്മാര്‍ട്ട് ജാറുകള്‍ക്ക് ഒപ്പം സൂപ്പര്‍ കാര്യക്ഷമമായ ബ്ലേഡുകളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ജാറുകളും. വലിയ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും അനുയോജ്യമാണ്.

7.എലിക്ക വെട്രോ ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗ

ഇന്നത്തെ കാലത്ത് വിറകടുപ്പ് എന്നത് അപൂര്‍വ്വമാണ്. എല്ലാവരും സൗകര്യപ്രദമായി ഉപയോഗിക്കുന്നത് ഗ്യാസ് അടുപ്പ് തന്നെയാണ്. എന്നാല്‍ അത് മൂന്ന് ബര്‍ണര്‍ ഉള്ളതാണെങ്കിലോ. അടുക്കളപ്പണി എളുപ്പത്തില്‍ തീരും എന്ന് മാത്രമല്ല സൗകര്യപ്രദമായി സൂക്ഷിക്കാനും സാധിക്കും. ടെംപേര്‍ഡ് ഗ്ലാസ്സില്‍ നിര്‍മ്മിച്ചത് കൊണ്ട് തന്നെ തട്ടിപ്പൊട്ടി പോവുമോ എന്ന സംശയം നിങ്ങള്‍ക്ക് വേണ്ട. മാത്രമല്ല സൗകര്യപ്രദമായി ഉപയോഗിക്കാവുന്നതും സ്‌പേഷ്യസ് ആയിട്ടുള്ളതും ആണ് ഈ മൂന്ന് ബര്‍ണറുകളും. കറുപ്പ് നിറത്തില്‍ ആണ് ഇത് വരുന്നത്. 3497 രൂപയാണ് ഈ ഉത്പ്പന്നത്തിന്റെ വില. നാല് ബര്‍ണറോട് കൂടിയതും രണ്ട് ബര്‍ണറോട് കൂടിയതും ഇപ്പോള്‍ ലഭ്യമാണ്. ഉടന്‍ തന്നെ ഗ്യാസ് സ്റ്റൗ സ്വന്തമാക്കൂ.

8. വണ്ടര്‍ഷെഫ് ന്യൂട്രിബ്ലെന്‍ഡ് കിച്ചണ്‍ മെഷീന്‍

വണ്ടര്‍ഷെഫ് ന്യൂട്രി-ബ്ലെന്‍ഡ് കംപ്ലീറ്റ് കിച്ചന്‍ മെഷീന്‍ സ്വന്തമാക്കാന്‍ ഇനി എന്തിന് വൈകുന്നു? 22000 RPM മിക്‌സര്‍ ഗ്രൈന്‍ഡര്‍, ബ്ലെന്‍ഡര്‍, ചോപ്പര്‍, ജ്യൂസര്‍, 400W പവര്‍ഫുള്‍ മോട്ടോര്‍ , SS ബ്ലേഡുകള്‍, 4 സ്‌ട്രോംങ് ജാറുകള്‍, 2 വര്‍ഷത്തെ വാറന്റി എന്നിവയൊടൊപ്പം ഷെഫ് സഞ്ജീവ് കപൂറിന്റെ ഓണ്‍ലൈന്‍ പാചകപുസ്തവും ഇതിനോടൊപ്പം നിങ്ങള്‍ക്ക് ലഭിക്കുന്നു. കറുപ്പ് നിറത്തിലാണ് ഈ ബ്ലെന്‍ഡര്‍ വരുന്നത്. ഇതിന്റെ വില എന്ന് പറയുന്നത് 3573 രൂപ മാത്രമാണ്. നിങ്ങളുടെ അടുക്കളക്ക് സൗന്ദര്യം കൂട്ടാന്‍ ഏറ്റവും മികച്ചത് ആണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ വണ്ടര്‍ഷെഫ് ന്യൂട്രിബ്ലെന്‍ഡ് കിച്ചണ്‍ മെഷീന്‍ അനുയോജ്യമാണ്.

9. ബജാജ് ന്യൂശക്തി വാട്ടര്‍ഹീറ്റര്‍

ബജാജ് ന്യൂശക്തി വാട്ടര്‍ഹീറ്റര്‍ ഇന്ന് തന്നെ സ്വന്തമാക്കൂ. പ്രത്യേകിച്ച് ഈ മഴക്കാലത്ത് തണുപ്പില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിനും നല്ല ചൂടുവെള്ളത്തില്‍ കുളി പാസ്സാക്കുന്നതിനും ഇന്ന് തന്നെ ഈ വാട്ടര്‍ഹീറ്റര്‍ സ്വന്തമാക്കൂ. 15 ലിറ്ററിന്റെ ഈ വാട്ടര്‍ഹീറ്ററിന് വെറും 5699 രൂപ മാത്രമാണ് ഉള്ളത്. ഈ ഓഫര്‍ അവസാനിക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. തുരുമ്പെടുക്കാതിരിക്കുന്നതിനുള്ള അത്യാധുനിക സജ്ജീകരണങ്ങളും ഇതിലുണ്ട്.

10. അഗാറോ ഗ്രാന്‍ഡ് ഹാന്‍ഡ് ബ്ലെന്‍ഡര്‍

അഗാറോ ഗ്രാന്‍ഡ് ഹാന്‍ഡ് ബ്ലെന്‍ഡര്‍ നിങ്ങള്‍ക്ക് വെറും ചുരുങ്ങിയ വിലയില്‍ സ്വന്തമാക്കാം. ഇതില്‍ ചോപ്പര്‍, ജാര്‍, വിസ്‌കര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. സ്റ്റെയിന്‍ലസ് സ്റ്റീലില്‍ ഉള്ള ഈ ഉത്പ്പന്നം നിങ്ങളുടെ അടുക്കളപ്പണികള്‍ എളുപ്പത്തിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വെറും 2327 രൂപയാണ് ഇതിന്റെ വില. മില്‍ക്ക് ഷേക്ക്, സ്മൂത്തീസ് എന്നിവ വളരെ എളുപ്പത്തില്‍ വളരെ പെട്ടെന്ന് നിങ്ങള്‍ക്ക് തയ്യാറാക്കാന്‍ ഇത് ഉപയോഗിക്കാം. ഇതിന്റെ സ്പീഡ് നിങ്ങള്‍ക്ക് നിയന്ത്രിക്കാവുന്നതാണ്. രണ്ട് വര്‍ഷത്തെ വാറന്റിയും ഇതില്‍ വരുന്നുണ്ട്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion