ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍; 50 ശതമാനം വരെ വിലക്കിഴിവില്‍ അത്യുഗ്രന്‍ വീട്ടുപകരണങ്ങള്‍

Amazon Great Freedom Sale 2022: Get Best Offers on Home Appliances and Kitchen Appliances

ഓഫറുകള്‍ അവസാനിക്കാറായി, ആമസോണ്‍ ഫ്രീഡം സെയിലിന്റെ അവസാന ദിവസമാണ് ഇന്ന്.. ഓഗസ്റ്റ് 6 മുതല്‍ 10 വരെ തീയതികളിലായി ആമസോണില്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍ നടക്കുകയാണ്‌. നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവ ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഡീലുകള്‍ നല്‍കുന്നു. നിങ്ങളുടെ വീടിന്റെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആവശ്യമായ വീട്ടുപകരണങ്ങള്‍ ഇവിടെയുണ്ട്‌. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

1. ഐ റോബോട്ട് വാക്വം ക്ലീനര്‍

പുതിയ കാലത്തിനു ചേര്‍ന്ന പുത്തന്‍ രീതിയുമായി ഐ റോബോട്ട് നിങ്ങള്‍ക്ക് നല്‍കുന്നു ഒരു റോബോട്ടിക് വാക്വം ക്ലീനര്‍. ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇത് നിങ്ങള്‍ക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കും. നൂതന നാവിഗേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്, റോബോട്ട് ഓരോ സെക്കന്‍ഡിലും 230,400 ഡാറ്റാ പോയിന്റുകള്‍ ശേഖരിക്കുന്നു, ഇത് കൃത്യമായ മാപ്പ് സൃഷ്ടിക്കാനും നിങ്ങളുടെ വീടിന്റെ മുഴുവന്‍ പ്രതലവും വൃത്തിയാക്കാനും സഹായിക്കുന്നു. 13 GHz ക്വാഡ് കോര്‍ പ്രോസസര്‍ ഇതിനുണ്ട്. അഴുക്കും അവശിഷ്ടങ്ങളും വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങളും 5 മടങ്ങ് വായു ശക്തി ഉപയോഗിച്ച് ഇത് വലിച്ചെടുക്കുന്നു. ഇതിന്റെ ഡേര്‍ട്ട് ഡിറ്റക്റ്റ് സെന്‍സറുകള്‍ നിങ്ങളുടെ വീട്ടിലെ ഏറ്റവും വൃത്തികെട്ട ഇടങ്ങള്‍ കണ്ടെത്തി കൂടുതല്‍ നന്നായി വൃത്തിയാക്കാന്‍ സഹായിക്കുന്നു. ഓട്ടോ അഡ്ജസ്റ്റ് ക്ലീനിംഗ് ഹെഡ് അതിന്റെ ഉയരം അഡ്ജസ്റ്റ് ചെയ്ത് ഹാര്‍ഡ് ഫ്‌ളോറുകളും ഫലപ്രദമായി വൃത്തിയാക്കാന്‍ സ്വയം സജ്ജമാകുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 39 ശതമാനം വിലക്കിഴിവില്‍ 43900 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

2. പാനാസോണിക് വൈ ഫൈ ഇന്‍വെര്‍ട്ടര്‍ ഫ്രിഡ്ജ്

അടുക്കളയ്ക്ക് കൂട്ടായി ഇത് 592 ലിറ്റര്‍ ശേഷിയുള്ള ഒരു ഗംഭീരമായ പാനസോണിക് റഫ്രിജറേറ്റര്‍. കറുത്ത നിറത്തിലുള്ള ഇത് 5 സ്റ്റാര്‍ റേറ്റിംഗോടെയാണ് വരുന്നത്. ഇന്‍വെര്‍ട്ടര്‍ കംപ്രസ്സറും ഓട്ടോ ഡിഫ്രോസ്റ്റ് സാങ്കേതികവിദ്യയും ഉള്ള വൈഫൈ സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്ററാണ് ഇത്. ആപ്പ് ഉപയോഗിച്ച് അകലെ നിന്നുപോലും റഫ്രിജറേറ്ററും ഫ്രീസറും നിങ്ങള്‍ക്ക് താപനില നിയന്ത്രിക്കാന്‍ സാധിക്കും. ഈ ഉല്‍പ്പന്നത്തിന് 1 വര്‍ഷം വാറന്റിയും കംപ്രസ്സറില്‍ 10 വര്‍ഷം വാറന്റിയും കമ്പനി നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇതിന്റെ ഷാര്‍പ്പ്, മിനിമലിസ്റ്റിക് ഡിസൈനും ബ്ലാക്ക് സ്റ്റീല്‍ ഫിനിഷും ഏത് ആധുനിക അടുക്കളയ്ക്കും അനുയോജ്യമായതാണ്. ഇത് നിങ്ങള്‍ക്ക് 20 ശതമാനം വിലക്കിഴിവില്‍ 75990 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

3. വേള്‍പൂള്‍ മള്‍ട്ടി ഡോര്‍ റെഫ്രിജറേറ്റര്‍

അഡാപ്റ്റീവ് ഇന്റലിജന്‍സ് ടെക്‌നോളജിയുമായി നിങ്ങള്‍ക്ക് വേള്‍പൂള്‍ നല്‍കുന്നു ഒരു അത്യുഗ്രന്‍ മള്‍ട്ടി ഡോര്‍ റഫ്രിജറേറ്റര്‍. ഐസ് കെട്ടിക്കിടക്കുന്നത് തടയാന്‍ ഓട്ടോ ഡിഫ്രോസ്റ്റ് സംവിധാനമുള്ള ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററാണ് ഇത്. ഇതിന്റെ ശേഷി 570 ലിറ്ററാണ്. അഞ്ചോ അതിലധികമോ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് അനുയോജ്യമാണ് ഇത്. ഉല്‍പ്പന്നത്തിന് 1 വര്‍ഷവും കംപ്രസ്സറിന് 10 വര്‍ഷവും കമ്പനി വാറന്റി നല്‍കുന്നുണ്ട്. ഊര്‍ജ്ജക്ഷമതയുള്ള ഇത് വളരെ നിശബ്ദമായി പ്രവര്‍ത്തിക്കുന്നതും ഏറെ മോടിയുള്ളതുമാണ്.

4. ഐഎഫ്ബി ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍

വസ്ത്രങ്ങള്‍ വളരെ മികച്ച രീതിയില്‍ വൃത്തിയാക്കാന്‍ ഐഎഫ്ബി നിങ്ങള്‍ക്കായി നല്‍കുന്നു ഒരു അത്യുഗ്രന്‍ വാഷിംഗ് മെഷീന്‍. പൂര്‍ണ്ണമായി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനാണ് ഇത്. ഊര്‍ജ്ജം, വെള്ളം എന്നിവ നിങ്ങള്‍ക്ക് സംരക്ഷിക്കാം. 8 കി.ഗ്രാം ശേഷിയുള്ള ഇത് വലിയ കുടുംബങ്ങള്‍ക്ക് പോലും അനുയോജ്യമാണ്. 5 സ്റ്റാര്‍ റേറ്റിംഗും ഇതിനുണ്ട്. 4 വര്‍ഷത്തെ സമഗ്ര വാറന്റിയും 10 വര്‍ഷത്തെ മോട്ടോര്‍ വാറന്റിയും 10 വര്‍ഷത്തെ സ്‌പെയേഴ്‌സ് സപ്പോര്‍ട്ടും ഇതിനുണ്ട്. നൂതനമായ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ക്രസന്റ് മൂണ്‍ ഡ്രം ഡിസൈന്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 14 ശതമാനം വിലക്കിഴിവില്‍ 36090 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

5. പവര്‍ പൈ ക്ലോത്ത് ഡ്രൈയര്‍, എയര്‍ പ്യൂരിഫയര്‍

ഈ മള്‍ട്ടിപര്‍പ്പസ് ഉപകരണം ഉടന്‍ തന്നെ വീട്ടിലെത്തിക്കൂ. ഒരു ഡീ ഹ്യുമിഡിഫയറായും ക്ലോത്ത് ഡ്രൈയര്‍ ആയും എയര്‍ പ്യൂരിഫയറായും ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാം. എല്‍ഇഡി ഡിസ്‌പ്ലേയോടെയാണ് ഇത് വരുന്നത്. വാട്ടര്‍ ടാങ്ക് കപ്പാസിറ്റി 5.5 ലിറ്ററാണ്. പ്രതിദിനം 20 ലിറ്റര്‍ വെള്ളം വേര്‍തിരിച്ചെടുക്കുന്നു. ഓട്ടോ-ഫ്രോസ്റ്റ് സാങ്കേതികവിദ്യയുമായി വരുന്ന ഈ ഉപകരണം ഇപ്പോള്‍ നിങ്ങള്‍ക്ക് 28990 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

6. യുറേക്ക ഫോബ്‌സ് വാട്ടര്‍ പ്യൂരിഫയര്‍

ശുചിത്വം ഉറപ്പാക്കാന്‍ യുറേക്ക ഫോബ്‌സ് നിങ്ങള്‍ക്ക് നല്‍കുന്നു ഒരു മികച്ച വാട്ടര്‍ പ്യൂരിഫയര്‍. ഓരോ തുള്ളി വെള്ളവും ആരോഗ്യകരവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്ന യുവി-സി ശുദ്ധീകരണം ഇതിനുണ്ട്. ഈ പ്യൂരിഫയര്‍ എളുപ്പത്തില്‍ ഭിത്തിയില്‍ ഘടിപ്പിക്കാം അല്ലെങ്കില്‍ കൌണ്ടര്‍ ടോപ്പില്‍ സൂക്ഷിക്കാം. കമ്പനി ഇതിന് 1 വര്‍ഷത്തേക്ക് വാറന്റി നല്‍കുന്നുണ്ട്. ഈ അക്വാഗാര്‍ഡ് വാട്ടര്‍ പ്യൂരിഫയര്‍ 60% വരെ വൈദ്യുതി ലാഭിക്കുന്നു. മികച്ച സാങ്കേതികവിദ്യയുള്ള അക്വാഗാര്‍ഡ് വാട്ടര്‍ പ്യൂരിഫയര്‍ അതിവേഗം വെള്ളം ശുദ്ധീകരിക്കുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 47 ശതമാനം വിലക്കിഴിവില്‍ 8499 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

7. ഉഷ തയ്യല്‍ മെഷീന്‍

ഏതൊരു വീട്ടിലും അത്യാവശ്യം വേണ്ട ഒരു ഉപകരണം. ഉഷ നിങ്ങള്‍ക്കായി നല്‍കുന്നു ഒരു കിടിലന്‍ തയ്യല്‍ മെഷീന്‍. പ്ലാസ്റ്റിക് മെറ്റീരിയലില്‍ നിര്‍മിച്ച ഇതിന് 6 കിലോ ഭാരമുണ്ട്. വൈദ്യുതി ഉപയോഗിച്ച് ഇത് നിങ്ങള്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ഇതിനൊപ്പം 500 രൂപ വിലവരുന്ന ഫ്രീ തയ്യല്‍ കിറ്റുമുണ്ട്. രണ്ട് വര്‍ഷത്തെ വാറന്റിയും കമ്പനി ഇതിന് നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 24 ശതമാനം വിലക്കിഴിവില്‍ 9234 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

8. ലൂമിനസ് സീലിയോ ഇന്‍വര്‍ട്ടര്‍ യുപിഎസ്

വൈദ്യുതി മുടങ്ങിയാലും വീട്ടില്‍ ഏതുനേരവും വെളിച്ചം പ്രകാശിക്കാന്‍ ലൂമിനസ് ഇന്‍വെര്‍ട്ടര്‍ വീട്ടിലെത്തിക്കൂ. ബാറ്ററി ചാര്‍ജിംഗ് സമയത്തിനുള്ള എല്‍ഇഡി ഡിസ്‌പ്ലേ ഇതിനുണ്ട്. ഓവര്‍ലോഡ്, ഡീപ് ഡിസ്ചാര്‍ജ്, ഷോര്‍ട്ട് സര്‍ക്യൂട്ട്, റിവേഴ്‌സ് പോളാരിറ്റി, എംസിബി വഴിയുള്ള ഇന്‍പുട്ട് മെയിന്‍സ് സംരക്ഷണം എന്നിങ്ങനെ ഇത് നിങ്ങളുടെ വീട് സംരക്ഷിക്കുന്നു. 12V സിംഗിള്‍ ബാറ്ററിയുള്ള ഇതിന്റെ ശേഷി 900 VA ആണ്. ഇതിനായുള്ള ബാറ്ററി വേറെ വാങ്ങേണ്ടതുണ്ട്. ഈ ഉപകരണം നിങ്ങള്‍ക്ക് ഇപ്പോള്‍ 30 ശതമാനം വിലക്കിഴിവില്‍ 6999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

9. അഗ്രോ അള്‍ട്രാസോണിക് ഹ്യുമിഡിഫയര്‍

വീടിന്റെ താപനില ക്രമീകരിക്കാനായി ഈ കിടിലന്‍ ഹ്യുമിഡിഫയര്‍ വീട്ടിലെത്തിക്കൂ. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും നല്ല ഉറക്കത്തിനും അനായാസമായ ശ്വസനത്തിനും സഹായിക്കുന്ന അള്‍ട്രാസോണിക് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച ഉപകരണമാണിത്. 4.5 ലിറ്റര്‍ വലിയ ശേഷിയുള്ള വാട്ടര്‍ ടാങ്ക് വായുവിനെ 15 മണിക്കൂര്‍ വരെ ഈര്‍പ്പമുള്ളതാക്കുകയും തണുത്തതും ശുദ്ധവുമായ അന്തരീക്ഷം സാധ്യമാക്കുകയും ചെയ്യുന്നു. വലിയ മുറി, ബേബി റൂം, ലിവിംഗ് റൂം, ഓഫീസ് എന്നിങ്ങനെ 20 ചതുരശ്ര മീറ്റര്‍/215 ചതുരശ്ര അടി റൂം ഏരിയയ്ക്ക് അനുയോജ്യമാണ് ഇത്. നിങ്ങളുടെ മുറിയില്‍ ശുദ്ധമായ ഈര്‍പ്പം നല്‍കുന്നതിന് ഹ്യുമിഡിഫയറിലെ വെള്ളത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സെറാമിക് ബോള്‍ ഫില്‍ട്ടറുമായാണ് ഇത് വരുന്നത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 50 ശതമാനം വിലക്കിഴിവില്‍ 2900 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion