Latest Updates
-
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
Womens World Cup 2025: കപ്പടിച്ച ഇന്ത്യക്കു എത്ര കിട്ടി? 2023ല്‍ ഓസീസ് നേടിയതിലുമധികം!!
ഇന്ത്യന്‍ ക്രിക്കറ്റില്‍ പുരുഷന്മാര്ക്കു മാത്രമല്ല, വനിതകള്‍ക്കും ഇതു നല്ല കാലമാണ്. ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പില്‍ ആദ്യ കിരീടമെന്ന ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ആവേശകരമായ കലാശപ്പോരില്‍ സൗത്താഫ്രിക്കയെ 52 റണ്‍സിനു തകര്‍ത്താണ് ഹര്‍മന്‍പ്രീത് കൗറിന്റെ പെണ്‍പട വിശ്വ വിശ്വവിജയകളായത്.
നേരത്തേ രണ്ടു തവണ ഫൈനലില്‍ കാലിടറിയതിന്റെ ക്ഷീണം ഇന്ത്യ ഇത്തവണ തീര്‍ക്കുകയായിരുന്നു. ഈ ടൂര്‍ണമെന്റില്‍ ജേതാക്കളായ ആദ്യത്തെ ഏഷ്യന്‍ ടീമുമായി മാറിയിരിക്കുകയാണ് ഇന്ത്യ. ലോക ജേതാക്കളായി മാറിയ ഇന്ത്യന്‍ ടീമിനു ട്രോഫിയോടൊപ്പം എത്ര രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക? ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം.

സമ്മാനത്തുക ഇങ്ങനെ
2023ലെ അവസാനത്തെ പുരുഷ ഐസിസി ഏകദിന ലോകകപ്പില്‍ ചാംപ്യന്മാരായ ഓസ്ട്രേലിയന്‍ ടീം നേടിയതിനേക്കാള്‍ കൂടുതല്‍ സമ്മാനത്തുകയാണ് ഇത്തവണ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ഇതിന്റെ കാരണം ഇപ്പോള്‍ വരുത്തിയ സമ്മാനത്തുകയിലെ വന്‍ വര്‍ധനയാണ്.
CWC 2025: അമന്‍ജ്യോത് ഇന്ത്യയുടെ 'ലേഡി സൂര്യ'!! അന്നും സൗത്താഫ്രിക്ക കരഞ്ഞു, സംഭവമിങ്ങനെ
വനിതാ ഏകദിന ലോകകപ്പിന്റെ ആകെ സമ്മാനത്തുകയെടുത്താല് അതു 122.49 കോടി രൂപയാണ്. 2022ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന കഴിഞ്ഞ എഡിഷനേക്കാള്‍ 297 ശതമാനം കൂടുതലാണ് ഇത്തവണത്തേത്. ഫിനിഷിങ് സ്ഥാനത്തിലെ സമ്മാനത്തുകയോടൊപ്പം ഗ്രൂപ്പുഘട്ടത്തിലെ ഓരോ വിജയത്തിനും ടീമുകള്‍ക്കു ലഭിച്ചത് ഏകദേശം 30.28 ലക്ഷം രൂപയാണ്.
കൂടാതെ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഓരാ ടീമിനും 2.21 കോടി രൂപ സമ്മാനത്തുകയും ഉറപ്പായിരുന്നു. എട്ടു ടീമുകളാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ഇത്തവണത്തെ ടൂര്‍ണമെന്റില്‍ അണിനിരന്നത്. അവരില്‍ ഓരോരുത്തര്‍ക്കും ലഭിച്ച സമ്മാനത്തുക എത്രയാണെന്നുമറിയാം.
ലീഗ് ഘട്ടത്തിലെ മൂന്നു ജയവും പിന്നെ സെമി, ഫൈനല്‍ ഇവയിലെ ജയവുമടക്കം ഇന്ത്യ പോക്കറ്റിലാക്കിയത് 40.92 കേടിയാളം രൂപയാണ്. സൗത്താഫ്രിക്ക ലീഗ് ഘട്ടത്തില്‍ അഞ്ചു കളിയും പിന്നെ സെമിയുമാണ് ജയിച്ചത്. അവര്‍ക്കു ലഭിച്ച സമ്മാനത്തുക 21.63 കോടിയുമാണ്.
World Cup 2025: രോഹിത് സാക്ഷി, ഹര്‍മന്‍പ്രീതിന്റെ ചൂതാട്ടം കളി മാറ്റിയതെങ്ങനെ? ഇതാണ് ക്യാപ്റ്റന്‍!!
ഓസ്ട്രേലിയ ലീഗ് ഘട്ടത്തില്‍ ആറു ജയങ്ങളാണ് നേടിയത്. സെമിയില്‍ ഇന്ത്യയോടു തോല്‍ക്കുകയയിരുന്നു. 13.97 കോടിയാണ് അവര്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ലീഗ് ഘട്ടത്തില്‍ അഞ്ചു മല്‍സരങ്ങള്‍ ജയിച്ചിരുന്നു. സെമിയില്‍ പരാജയപ്പെടുകയും ചെയ്തു. ഏകദേശം 13.68 കോടിയും സമ്മാത്തുകയായി അവര്‍ കൈക്കലാക്കി.

ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ ലീഗ് ഘട്ടത്തില്‍ ഒരേയൊരു മല്‍സരം മാത്രമേ ജയിച്ചുള്ളൂ. പക്ഷെ ഫിനിഷ് ചെയ്ത സ്ഥാനങ്ങള്‍ അനുസരിച്ച് ഇവരുടെ സമ്മാനത്തുകയിലും വ്യത്യാസമുണ്ട്.
ശ്രീലങ്കയും ന്യൂസിലാന്‍ഡും 8.73 കോടി രൂപ വീതം നേടിയപ്പോള്‍ ബംഗ്ലാദേശിന് 5.01 കോടി മാത്രമേ കിട്ടിയുള്ളൂ. ഒരു മല്‍സരം പോലും ജയിക്കാനാവാതെ അവസാന സ്ഥാനക്കാരായി നാണം കെട്ടു മടങ്ങിയ പാകിത്താനു ലഭിച്ചതാവട്ടെ ഏകദേശം 4.7 കോടിയാണ്.
സഞ്ജു വീണ്ടും ഓപ്പണ്‍ ചെയ്യട്ടെ! ഗില്ലിനെക്കൊണ്ട് പറ്റിയ പണിയല്ല, കാരണമറിയാം
ഓസീസിനേക്കാള്‍ കൂടുതല്‍
2023ല്‍ ഇന്ത്യയില്‍ നടന്ന പുരുഷന്മാരുടെ ഏകദിന ലോകകപ്പില്‍ ചാംപ്യന്മാരായ പാറ്റ് കമ്മിന്‍സിന്റെ ഓസ്ട്രേലിയന്‍ ടീമിനേക്കാള്‍ കൂടുതലാണ് ഇത്തവണ ഇന്ത്യന്‍ പെണ്‍പടയ്ക്കു കിട്ടിയത്. ഓസീസ് ടീമിനു അന്നു 35.51 കോടിയായിരുന്നു സമ്മാനത്തുക.
ഇതു കൂടാതെ ലീഗ് ഘട്ടത്തിലെ ഓരോ കളിക്കും 35.15 ലക്ഷം രൂപയും ലഭിച്ചിരുന്നു. അന്നു റണ്ണറപ്പായത് രോഹിത് ശര്‍മയുടെ ഇന്ത്യന്‍ ടീമായിരുന്നു. ഒരു കളി പോലും തോല്‍ക്കാതെ കുകതിച്ച ടീം ഇന്ത്യക്കു അഹമ്മദാബാദിലെ കലാശക്കളിയില്‍ മാത്രമാണ് അടിതെറ്റിയത്. 17.75 കോടിയാണ് അന്നു സമ്മാനത്തുകയായി ടീം സ്വന്തമാക്കിയത്.
Credit: Mykhel



Click it and Unblock the Notifications
