Womens World Cup 2025: നമ്മള്‍ നേടി!!! വിശ്വം കീഴടക്കി പെണ്‍പട, ഇനി ചാംപ്യന്‍സ്

By Manu D

നവി മുംബൈ: രണ്ടു തവണ കൈയെത്തുംദൂരത്തു വഴുതിപ്പോയ ഐസിസിയുടെ വനിതാ ലോകകപ്പ് കിരീടത്തില്‍ ഇന്ത്യന്‍ മുത്തം. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ സൗത്താഫ്രിക്കയെ 52 റണ്‍സിനു കൊമ്പുകുത്തിച്ചാണ് ഹര്‍മന്‍പ്രീത് കൗറും സംഘും ലോക ക്രിക്കറ്റിലെ പുതിയ റാണിമാരായത്. മഴ മാറി നിന്ന കലാശപ്പോരില്‍ തൊട്ടതെല്ലാം പൊന്നാക്കി ആദ്യ ലോകകിരീടത്തിനായുള്ള കാത്തിരിപ്പ് ഇന്ത്യ അവസാനിപ്പക്കുകയായിരുന്നു.

299 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു മുന്നില്‍ ഇന്ത്യ വച്ചത്.
ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയായ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് (101) തുടരെ രണ്ടാമത്തെ കളിയിലും സെഞ്ച്വറി കുറിച്ചെങ്കിലും സൗത്താഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിനു കൂടാരംകയറുകയായിരുന്നു. 98 ബോളില്‍ 11 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് വോള്‍വാര്‍ഡിന്റെ ഇന്നിങ്‌സ്.


INDIAN TEAM

പക്ഷെ മറ്റാരെയും അധികം ക്രീസില്‍ തുടരാന്‍ ഇന്ത്യ അനുവദിച്ചില്ല. ആന്റെ ഡെര്‍ക്‌സന്‍ (35), സ്യൂന്‍ ല്യൂസ് (25), ടസ്മിന്‍ ബ്രിറ്റ്‌സ് (23), നദീന്‍ ഡി ക്ലെര്‍ക്ക് (18) എന്നിവരാണ് സൗത്താഫ്രിക്കന്‍ നിരയില്‍ രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. അഞ്ചു വിക്കറ്റുകള്‍ പിഴുത ദീപ്തി ശര്‍മയാണ് സൗത്താഫ്രിക്കയെ തകര്‍ത്തത്. ഷഫാലി വര്‍മ രണ്ടു വിക്കറ്റും നേടി.

World Cup 2025: രോഹിത് സാക്ഷി, ഹര്‍മന്‍പ്രീതിന്റെ ചൂതാട്ടം കളി മാറ്റിയതെങ്ങനെ? ഇതാണ് ക്യാപ്റ്റന്‍!!

ഷഫാലിയും ദീപ്തിയും മിന്നിച്ചു

മഴയെ തുടര്‍ന്നു രണ്ടര മണിക്കൂറോളം വൈകി തുടങ്ങിയ പോരാട്ടത്തില്‍ ടോസ് നഷ്ടമായ ഇന്ത്യ ആദ്യം ബാറ്റിങിനു അയക്കപ്പെടുകയായിരുന്നു. ഏഴു വിക്കറ്റുകള്‍ നഷ്ടത്തില്‍ 298 റണ്‍സാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും കുറിച്ചത്. ഷഫാലി വര്‍മയുടെയും (87) ദീപ്തി ശര്‍മയുടെയും (58) ഫിഫ്റ്റികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്.

76 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ഷഫാലിയുടെ ഇന്നിങ്‌സ്. താരതത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ കൂടിയണിത്. ദീപ്തി 58 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറും നേടി. സ്മൃതി മന്ദന (45), റിച്ച ഘോഷ് (34) എന്നിരാണ് 30നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍.

ഒരു ഘട്ടത്തില്‍ ഇന്ത്യ 320-330 റണ്‍സെങ്കിലും കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്്. കാരണം ആറിനു മുകളിലായിരുന്നു പലപ്പോഴും ഇന്ത്യയുടെ റണ്‍റേറ്റ്. പക്ഷെ അവസാന ഓവറുകളില്‍ മികച്ച ബൗളിങിലൂടെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് സൗത്താഫ്രിക്ക ഇന്ത്യയെ പിടിച്ചുനിര്‍ത്തുകയായിരുന്നു. അവസാന 10 ഓവറില്‍ വെറും 69 റണ്‍സ് മാത്രമേ അവര്‍ വഴങ്ങിയുള്ളൂ.


INDIAN TEAM

ഇതു മൂന്നാം തവണയാണ് ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. കഴിഞ്ഞ രണ്ടു തവണയും ഇന്ത്യക്കു കപ്പിനരികെ കാലിടറിയിരുന്നു. 2005ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിലാണ് ആദ്യമായി ഫൈനലിലേക്കു ഇന്ത്യ ടിക്കറ്റെടുത്തത്. അന്നു ഓസ്‌ട്രേലിയയോടു 98 റണ്‍സിന്റെ കനത്ത തോല്‍വിയേറ്റു വാങ്ങുകയായിരുന്നു.

സഞ്ജു വീണ്ടും ഓപ്പണ്‍ ചെയ്യട്ടെ! ഗില്ലിനെക്കൊണ്ട് പറ്റിയ പണിയല്ല, കാരണമറിയാം

അതിനുശേഷം വീണ്ടുമൊരു ഫൈനലിനായി ഇന്ത്യക്കു 2017 വരെ കാത്തിരിക്കേണ്ടി വന്നു. അന്നു കപ്പിനും ചുണ്ടിനുമിടിയലാണ് കിരീടം വഴുതിപ്പോയത്. ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ത്രില്ലിങ് ഫൈനില്‍ ആതിഥേയരോടു തന്നെ ഇന്ത്യ പൊരുതിവീണു. ഒമ്പതു റണ്‍സിന്റെ നാടകീയ ജയമാണ് ഇംഗ്ലണ്ട് കൈക്കലാക്കിയത്.

ഫൈനല്‍ പ്രവേശനം

ഇത്തവണത്തെ വനിതാ ലോകകപ്പില്‍ ലീഗ് ഘട്ടത്തിലെ നാലാംസ്ഥാനക്കാരായാണ് ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനം. പ്രാഥമിക റൗണ്ടിലെ ഏഴു മല്‍സരങ്ങളില്‍ നിന്നും ഏഴു പോയിന്റാണ് ഇന്ത്യക്കു ലഭിച്ചത്. മൂന്നു മല്‍സരങ്ങളില്‍ ജയിച്ച ഇന്ത്യ മൂന്നെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. ശേഷിച്ച ഒരു കളി മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

സെമി ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയയെ റെക്കോര്‍ഡ് റണ്‍ചേസിനൊടുവിലാണ് ഇന്ത്യ മലര്‍ത്തിയടിച്ചത്. ഓസീസ് നല്‍തിയ 339 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം അവിശ്വസനീയ റണ്‍ചേസിലൂടെ ഇന്ത്യ വെറും അഞ്ചു വിക്കറ്റിനു മറികടക്കുകയായിരുന്നു. ജെമിമ റോഡ്രിഡസിന്റെ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യന്‍ ജയത്തിനു അടിത്തറയിട്ടത്.

പ്ലെയിങ് 11

ഇന്ത്യ- സ്മൃതി മന്ദന, ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), അമന്‍ജോത് കൗര്‍, ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക താക്കൂര്‍.

സൗത്താഫ്രിക്ക- ലോറ വോള്‍വാര്‍ഡ്റ്റ് (ക്യാപ്റ്റന്‍), ടാസ്മിന്‍ ബ്രിട്ട്‌സ്, അനെക്കെ ബോഷ്, സുനെ ലൂസ്, മാരിസാന്‍ കാപ്പ്, സിനാലോ ജാഫ്ത (വിക്കറ്റ് കീപ്പര്‍), ആനെറി ഡെര്‍ക്‌സെന്‍, ക്ലോ ട്രയോണ്‍, നദീന്‍ ഡി ക്ലര്‍ക്ക്, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ.

Credit: Mykhel

X
Desktop Bottom Promotion