Latest Updates
-
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ് -
കരിയറിലും സമ്പത്തിലും വൻ കുതിപ്പ്: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഇതാണ്, നിങ്ങളുടെ നക്ഷത്രം ഭാഗ്യവാന്മാരിൽ ഉൾപ്പെടുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
2026 മെയ് 10 രാശിഫലം: സാമ്പത്തിക നേട്ടവും പ്രണയ വിജയവും ആർക്കൊക്കെ? ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ!
വിജയ് ഡല്‍ഹിയിലേക്ക്; അറസ്റ്റ് ചെയ്യുമോ എന്ന് ആശങ്ക, ബിഎന്‍എസ്എസ് 179 എന്താണ്?
ചെന്നൈ: കരൂര്‍ ദുരന്ത കേസില്‍ നടന് വിജയിയെ സിബിഐ അറസ്റ്റ് ചെയ്യുമോ? ആരാധകര്‍ക്കിടയില്‍ ഈ ആശങ്ക ശക്തമാണ്. എന്നാല്‍ സാക്ഷിയായിട്ടാണ് സിബിഐ വിളിപ്പിച്ചതെന്നും പ്രതി എന്ന നിലയില്‍ അല്ലെന്നും നിയമവിദഗ്ധര്‍ പറയുന്നു. ചോദ്യം ചെയ്യുമ്പോള്‍ വ്യക്തമായ വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ വിജയയ്ക്ക് കുരുക്ക് വീഴാനുള്ള സാധ്യതയുമുണ്ട്.
ശമ്പളം കൂടാന്‍ പോകുന്നു; 5 ശതമാനം വര്‍ധനവിന് സാധ്യത, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതീക്ഷ
ജനുവരി 12ന് തിങ്കളാഴ്ച പകല്‍ 11 മണിക്ക് ഡല്‍ഹിയിലെ സിബിഐ ഓഫീസിലാണ് വിജയ് ഹാജരാകുക. ഇന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കും. വിജയ്ക്കൊപ്പം അഭിഭാഷകരും ടിവികെയുടെ മുതിര്‍ന്ന അംഗങ്ങളും ഡല്‍ഹിയിലേക്ക് പോകും. എന്നാല്‍ സിബിഐ മൊഴി എടുക്കുന്ന വേളയില്‍ വിജയ്ക്ക് മാത്രമാകും പ്രവേശനം ലഭിക്കുക.

ബിഎന്‍എസ്എസ് 179 പ്രകാരം സാക്ഷി എന്ന നിലയിലാണ് വിജയ്ക്ക് സിബിഐ സമന്‍സ് നല്‍കിയത്. അതുകൊണ്ടുതന്നെ അറസ്റ്റ് സാധ്യതയില്ലെന്ന് കരുതുന്നു. നേരത്തെ തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ നേതാക്കളില്‍ പലരെയും സിബിഐ ചോദ്യം ചെയ്തിരുന്നു. അവരെ അറസ്റ്റ് ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ വിജയിയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയില്ലെന്ന് കരുതുന്നു.
സൗദി അറേബ്യയുടെ തന്ത്രം ഏറ്റു; ചൈന ഒഴികെ എല്ലാവരും കൂട്ടത്തോടെ എത്തി, ക്രൂഡ് വില മാറുന്നു
കരൂര്‍ ദുരന്തം തമിഴ്നാട് പോലീസ് അന്വേഷിക്കുന്നതില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം തേടിയവരില്‍ വിജയിയും ഉണ്ടായിരുന്നു. ഈ വേളയില്‍ സിബിഐ വിളിപ്പിക്കുമ്പോള്‍ ഹാജരാകാതിരിക്കുന്നത് ഉചിതമാകില്ല എന്ന നിയമോപദേശമാണ് താരത്തിന് ലഭിച്ചത്. സിബിഐ സമന്‍സിനെതിരേ വിജയ് കോടതിയെ സമീപിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു എങ്കിലും സാക്ഷി എന്ന നിലയില്‍ വിളിപ്പിച്ചതിനാലാണ് കോടതി വഴിയുള്ള നീക്കം ഒഴിവാക്കിയത്.
സിബിഐ പഴുതടച്ച നീക്കം നടത്തുന്നു
കഴിഞ്ഞ സെപ്തംബര്‍ 27നാണ് കരൂരില്‍ വിജയിയുടെ ടിവികെ പരിപാടിക്കിടെ തിക്കിലും തിരക്കിലും 41 പേര് മരിച്ചത്. തമിഴ്നാട് പോലീസ് കേസ് അന്വേഷിക്കുകയും ടിവികെയുടെ ജില്ലാ നേതാക്കളില്‍ ചിലരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. തുടര്‍ന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയതും കോടതി അനുവദിച്ചതും.
ടിവികെയുടെ മുതിര്‍ന്ന നേതാക്കളായ ബുസി ആനന്ദ്, ആദവ് അര്‍ജുന, സിടിആര്‍ നിര്‍മല്‍ കുമാര്‍, കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകന്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. വിജയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം കസ്റ്റഡിയില്‍ എടുത്തു. ഇതിന്റെ ഡ്രൈവറെ ചോദ്യം ചെയ്തു. ശേഷമാണ് വിജയിയെ ചോദ്യം ചെയ്യാന്‍ പോകുന്നത്.
കേന്ദ്ര ഏജന്‍സിയായതിനാല്‍ ബിജെപി രാഷ്ട്രീയമായി സിബിഐയെ ഉപയോഗിക്കുമോ എന്ന ആശങ്കയാണ് വിജയുടെ ആരാധകര്‍ക്കുള്ളത്. വിജയുടെ അവസാന ചിത്രമായ ജനനായകന് പ്രദര്‍ശന അനുമതി ലഭിക്കാത്തതിന് പിന്നിലും രാഷ്ട്രീയ ലക്ഷ്യമാണ് എന്ന് ആരാധകര്‍ കരുതുന്നു. ഈ വേളയില്‍ ഡല്‍ഹിയില്‍ എന്തുനീക്കമാണ് സാധ്യത എന്നത് പ്രവചിക്കാന്‍ കഴിയില്ലെന്നും ചില ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നു.
Credit: Oneindia



Click it and Unblock the Notifications