ദേ വീണ്ടും മഴ വരുന്നു, ഈ ജില്ലകളിൽ യെല്ലോ അലേർട്ടാണ്, പുറത്തിറങ്ങുമ്പോൾ കുട എടുക്കാൻ മറക്കരുത്

By Shyam Kumar M

പുതുവർഷത്തിന്‍റെ ആദ്യ ആഴ്ചയിൽ തന്നെ കേരളത്തിലേക്ക് മഴ വീണ്ടും എത്തുകയാണ്. ഡിസംബർ മാസത്തിൽ തണുപ്പും ചൂടും മാറി മാറി വരുന്ന കാലാവസ്ഥയായിരുന്നു. എന്നാൽ ജനുവരിയിൽ മഴയും കൂടി ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖയ്ക്ക് സമീപം ചക്രവാതച്ചുഴി സ്ഥിത് ചെയ്യുന്നുണ്ട്. ഇത് വെള്ളിയാഴ്ചയോടെ ശ്രീലങ്ക ഭാഗത്ത് എത്തുന്നതിനെ തുടർന്ന് വ്യാഴം/ വെള്ളി ദിവസങ്ങളിൽ തമിഴ്നാട്ടിലും കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

മഴ മുന്നറിയിപ്പുകൾ

എട്ടിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഗ്രീൻ അലർട്ടുണ്ട്. നേരിയ തോതിലുള്ള മഴയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. 9-ആം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെ ഈ ദിവസം ഗ്രീൻ അലർട്ടുണ്ട്.

സംസ്ഥാനത്ത് തേങ്ങ വില കുറയുന്നു, വെള്ളിച്ചെണ്ണ വില ലിറ്ററിന് 100 രൂപയിലെത്തും, കാരണങ്ങൾ നിരവധി

ശബരിമലയിലെ കാലാവസ്ഥ

ശബരിമലയിലെ പമ്പ, നിലക്കൽ, സന്നിധാനം മേഖലകളിൽ ആകാശം ഭാ​ഗീകമായി മേഘാവൃതമായിരിക്കും. നേരിയ തണുപ്പ് ജില്ലയിൽ നിലനിൽക്കുന്നുണ്ട്. അതിനാൽ അയ്യപ്പഭക്തർ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. അതേസമയം മലയോര മേഖലകളിൽ ഇപ്പോഴും തണുപ്പ് തുടരുന്നുണ്ട്. മൂന്നാറിൽ കഴിഞ്ഞ ദിവസം ഏഴ് ഡി​ഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.


Kerala rain alert today

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മുന്നറിയിപ്പുള്ള മേഖലയിൽ മത്സ്യബന്ധനത്തിന് പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

ബെംഗളൂരു മലയാളികളുടെ കീശ കീറും, ഇനി പ്രതിമാസം 3000 രൂപ നൽകണം, ഇതാ പുതിയ പ്രഖ്യാപനം

ഇടിമിന്നൽ ജാഗ്രതാ നിർദേശം

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

മഴ കുറഞ്ഞു

കേരളത്തിൽ 2025ൽ തുലാവർഷ മഴയിൽ 21 ശതമാനം കുറവുണ്ടായതായി കണക്കുകൾ. 491.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 388.3 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചിരിക്കുന്നത്. കാലവർഷ കണക്കിലും ഇത്തവണ 13 ശതമാനം കുറവുണ്ടായിട്ടുണ്ട്. തുലാവർഷത്തിൽ ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്. 550 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഏറ്റവും കുറവ് ലഭിച്ചത് വയനാട് ജില്ലയിലുമാണ്. 252 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

Credit: Goodreturns

Story first published: Tuesday, January 6, 2026, 8:07 [IST]
X
Desktop Bottom Promotion