Latest Updates
-
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
IPL 2026: സഞ്ജു പോയാല്‍ മൂന്നിലാര്? ഇടിവെട്ട് ബാറ്ററടക്കം 3 പേര്!! ആര്‍ക്കാവും ചാന്‍സ്
മലയാളി സൂപ്പര്‍ താരും ക്യാപ്റ്റനുമായ സഞ്ജു സാംസണിന്റെ ഐപിഎല്‍ ഭാവിയെകുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹം റോയല്‍സ് വിട്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു മാറുമെന്നാണ് ചില മുതിര്‍ന മാധ്യമപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ സഞ്ജുവിനെ നിലനിര്‍ത്താന്‍ വീണ്ടും കോച്ചായി എത്തുന്ന കുമാര്‍ സങ്കക്കാര നീക്കം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇവയില്‍ ഏതാവും സംഭവിക്കുകയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതില്ല. എങ്കിലും ഈ മാസം തന്നെ ഇത്താര്യത്തില്‍ ഒരു അന്തിമ തീരുമാനം തീര്‍ച്ചയായുമുണ്ടാവും.
Womens World Cup 2025: ഹര്‍മന്‍പ്രീത് പുറത്ത്!! 3 ഇന്ത്യക്കാര്‍, ഇതാ ടൂര്‍ണമെന്റിലെ ബെസ്റ്റ് 11
സഞ്ജു ടീം വിടുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പര്‍ ആരെ ഏല്പ്പിക്കുമെന്നതാവും റോയല്‍സിന്റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അതിനായി അടുത്ത ലേലത്തില്‍ പുതിയൊരാളെ കൊണ്ടു വരണമെന്നു നിര്‍ബന്ധമില്ല. നിലവിലെ ടീമില്‍ തന്നെ ഇതിനു ശേഷിയുള്ള ചിലരുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

നിതീഷ് റാണ
ഇന്ത്യന്‍ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ നിതീഷ് റാണയാണ് രാജസ്ഥാന് റോയല്‍സിനായി മൂന്നാം നമ്പറില്‍ കസറാന്‍ സാധിക്കുന്ന ഒരു താരം. കഴിഞ്ഞ മെഗാലേലത്തിലാണ് റോയല്‍സിനൊപ്പം റാണ ചേര്‍ന്നത്. അഞ്ച്- ആറ് പൊസിഷനുകളിലാണ് അദ്ദേഹം ടീമിനു വേണ്ടി കൂടുതലായും കളിച്ചത്.
എന്നാല്‍ റാണയ്ക്കു ഏറ്റവും ബെസ്റ്റ് പൊസിഷന്‍ മൂന്നോ, നാലോയാണ്. നേരത്തേ ഇവിടെ കളിച്ചപ്പോഴാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനു വേണ്ടി അദ്ദേഹം ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുമുള്ളത്. അതിനാല്‍ സഞ്ജുവില്ലെങ്കില്‍ മൂന്നാമനായി റാണയെ തന്നെ റോയല്‍സിനു പരീക്ഷിക്കുകയും ചെയ്യാം.
World Cup 2025: രോഹിത് സാക്ഷി, ഹര്‍മന്‍പ്രീതിന്റെ ചൂതാട്ടം കളി മാറ്റിയതെങ്ങനെ? ഇതാണ് ക്യാപ്റ്റന്‍!!
ലുവാന് ഡ്രെ പ്രെട്ടോറിയസ്
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കു അത്ര സുപരിചിതമല്ലാത്ത താരങ്ങളിലൊരാളാണ് ലുവാന് ഡ്രെ പ്രെട്ടോറിയസ്. എന്നാല്‍ ഭാവി സൂപ്പര്‍ താരമായി മാറാനിടയുള്ള യുവ ബാറ്ററാണ് അദ്ദേഹം. വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ പ്രെട്ടോറിയസ് ഇതിനകം എസ്എ ടി2യില്‍ (SAT20) മിന്നുന്ന പ്രകനങ്ങളുമായി തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
രാജസ്ഥാന് റോയല്‍സിന്റെ കീഴിലുള്ള പാള്‍ റോയല്‍സിലാണ് അദ്ദേഹം അവിടെ കളിക്കുന്നത്. പ്രെട്ടോറിയസിന്റെ മികവ് തിരിച്ചറിഞ്ഞാണ് കഴിഞ്ഞ സീസണില്‍ ഇഞ്ചുറി റീപ്ലേസ്മെന്റായി റോയല്‍സ് ടീമിലെത്തിച്ചത്. പക്ഷെ ഒരു മല്‍സരം പോലും കളിക്കാന്‍ ഇടംകൈയന്‍ ബാറ്റര്‍ക്കു അവസരം ലഭിച്ചില്ല. എന്നാല്‍ അടുത്ത സീസണില്‍ പ്രെട്ടോറിയസ് മൂന്നാമനായി ഐപിഎല്ലില്‍ അരങ്ങേറിയേക്കും.

റിയാന്‍ പരാഗ്
ഇന്ത്യന്‍ യുവ ഓള്‍റൗണ്ടറും നിലവിലെ വൈസ് ക്യാപ്റ്റനുമായ റിയാന്‍ പരാഗാണ് രാജസ്ഥാന് റോയല്‍സിനായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു താരം. നിലവില്‍ അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷന്‍ നാലാണെങ്കിലും മൂന്നിലും തീര്‍ച്ചയായും ബാറ്റിങില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കും.
സഞ്ജു വീണ്ടും ഓപ്പണ്‍ ചെയ്യട്ടെ! ഗില്ലിനെക്കൊണ്ട് പറ്റിയ പണിയല്ല, കാരണമറിയാം
ക്ലാസും മാസുമുള്ള ചുരുക്കം യുവ താരങ്ങളിലൊരാളാണ് പരാഗ്. ഫോിലാണെങ്കില് ഏതു ബൗളിങ് ആക്രമണത്തെയും നിര്‍വീര്യമാക്കി അദ്ദേഹം അനായാസം റണ്‍സ് വാരിക്കൂട്ടും. 2024ലെ ഐപിഎല്‍ സീസണില്‍ ഇതു നമ്മള് കണ്ടതുമാണ്. അന്നു 550ന് മുകളില്‍ റണ്‍സ് അടിച്ചെടുത്ത പരാഗ് ടീമിന്റെ ടോപ്്കോററുമായി മാറിയിരുന്നു. നാലാം നമ്പറിലാണ് അന്നു അദ്ദേഹം കളിച്ചത്.
മൂന്നാമനായി ബാറ്റ് ചെയ്യുക മാത്രമല്ല. സഞ്ജുവില്ലെങ്കില്‍ അടുത്ത സീസണില്‍ റോയല്‍സിനെ നയിക്കുന്നതും പരാഗയിരിക്കും. കഴിഞ്ഞ സീസണില്‍ പരിക്കു കാരണം സഞ്ജുവിനു ചില മല്‍സരങ്ങള്‍ നഷ്ടമായപ്പോള്‍ ക്യാപ്റ്റന്‍സി പരാഗിനായിരുന്നു.
Credit: Mykhel



Click it and Unblock the Notifications
