Latest Updates
-
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും!
IND vs AUS: ജയിച്ച ടീമിന മാറ്റും? വെടിക്കെട്ട് താരം ഔട്ട്, സഞ്ജു പുറത്തു തന്നെ!! നാലാമങ്കത്തിലെ 11
ഗോള്‍ഡ് കോസ്റ്റ്: ഒപ്പത്തിനൊപ്പമായതോടെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 പരമ്പര കൂടുതല്‍ ആവേശകരമായി മാറിയിരിക്കുകയാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓരോ ജയം വീതമാണ് ഇരുടീമകുളുടെയും അക്കൗണ്ടിലുള്ളത്. അതുകൊണ്ടു തന്നെ തീപാറുന്ന പോരാട്ടം ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ പ്രതീക്ഷിക്കാം.
വ്യാഴാഴ്ച ഗോള്‍ഡ് കോസ്റ്റിലെ ബില്‍ പിപ്പെന് ഓവലിലാണ് നിര്‍ണായകമായ നാലാമങ്കം നടക്കാനിരിക്കുന്നത്. ഹൊബാര്‍ട്ടിലെ അവസാന കളിയില്‍ അഞ്ചു വിക്കറ്റിന്റെ മിന്നുന്ന ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കും സൂര്യകുമാര്‍ യാദവും സംഘവുമെത്തുക.
ജയിച്ചെങ്കിലും അവസാവനത്തെ മല്‍സരത്തിലെ അതേ പ്ലെയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്താന്‍ സാധ്യതയില്ല. എങ്ങനെയാവും നാലാം ടി20യിലെ പ്ലെയിങ് ഇലവനെന്നു നമുക്കു പരിശോധിക്കാം.

ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ?
ഇന്ത്യയുടെ ടോപ്പ് ഫൈവില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. ഓപ്പണിങില്‍ വീണ്ടും അഭിഷേക് ശര്‍മയെയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും കാണാം. ലോക ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് പതിവു പോലെ ഫോം തുടരുകയാണെങ്കിലും ഗില്ലിന്റെ പ്രകടനം അത്ര ആശാവഹമല്ല.
World Cup 2025: രോഹിത് സാക്ഷി, ഹര്‍മന്‍പ്രീതിന്റെ ചൂതാട്ടം കളി മാറ്റിയതെങ്ങനെ? ഇതാണ് ക്യാപ്റ്റന്‍!!
കഴിഞ്ഞ ഏഷ്യാ കപ്പിലൂടെ ഓപ്പണറായി ടി20 ടീമിലേക്കു മടങ്ങിയെത്തിയ ശേഷം മികച്ചൊരു ഇന്നിങ്സ് പോലും ഗില്‍ കളിച്ചിട്ടില്ല. ഓസ്ട്രേലിയക്കെതിരേ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും അദ്ദേഹം മോശം തുടര്‍ന്നാല്‍ ടീമിലെ സ്ഥാനത്തെ കുറിച്ച് തീര്‍ച്ചയായും ചോദ്യമുയരുകയും ചെയ്യും. അതിനാല്‍ ഗില്ലിനെ സംബന്ധിച്ച് ഇനിയുള്ള രണ്ടു കളിയില്‍ ഒരു മികച്ച ഇന്നിങ്സെങ്കിലും ഉറപ്പായും കളിച്ചേ തീരൂ.
മൂന്നാം നമ്പറില്‍ നായകന് സൂര്യകുമാര്‍ യാദവ് തന്നെ വീണ്ടും കളിക്കും. ഗില്ലിനെ പോലെ തന്നെ ബാറ്റിങില്‍ ക്ലച്ച് പിടിക്കാത്ത മറ്റൊരു താരമാണ് അദ്ദേഹം. ്ക്യാപ്റ്റനായ ശേഷം ബാറ്റിങില്‍ പഴയതു പോലെ മികച്ച ഇന്നിങ്സുകള്‍ കളിക്കാന്‍ സ്കൈയ്ക്കു സാധിക്കുന്നില്ല. സ്ഥാനത്തിനു നിലവില്‍ ഭീഷണിയില്ലെങ്കിലും വിമര്‍ശകരുടെ വായടപ്പിക്കാന്‍ നല്ലെരു ഇന്നിങ്സ് അദ്ദേഹം കളിക്കേണ്ടതുണ്ട്.
സൂര്യ കഴിഞ്ഞാല്‍ നാലാമനായി തിലക് വര്‍മയുണ്ട്. അദ്ദേഹത്തെ സംബന്ധിച്ച് അത്ര മികച്ചൊരു പ്രകടനമല്ല ഈ പരമ്പരയിലേത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കാര്യമായി തിളങ്ങാന്‍ കഴിയാത്തതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും തിലകിന്റെ ശ്രമം. അഞ്ചാമനായി കഴിഞ്ഞ കളിയില്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയാണ് ഇന്ത്യ ക്രീസിലേക്കു അയച്ചത്. അടുത്ത മല്‍സരത്തിലും അദ്ദേഹം ഇതേ റോളില്‍ തന്നെ തുടര്‍ന്നേക്കും.
ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ കഴിഞ്ഞ കളിയില്‍ ആറാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യാനുള്ള നീക്കം ക്ലിക്കായിരുന്നു. 23 ബോളില്‍ പുറത്താവാതെ 49 റണ്‍സുമായി അദ്ദേഹം ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു, വാഷിയെ ഉറപ്പായും അടുത്ത കളിയിലും പ്രതീക്ഷിക്കാം.

മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ കഴിഞ്ഞ മല്‍സരത്തില്‍ തികച്ചും അപ്രതീക്ഷിതമായി ഇന്ത്യ പുറത്തിരുത്തിയിരുന്നു. പകരം ജിതേഷ് ശര്‍മയ്ക്കാണ് നറുക്കുവീണിരുന്നു. ഏഴാമനായെത്തി അദ്ദേഹം ബാറ്റിങില്‍ (13 ബോളില്‍ 22*) നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു. അടുത്ത കളിയിലും ജിതേഷ് ടീമിലുണ്ടാവും ഇതോടെ സഞ്ജുവിനു ഒരിക്കല്‍ക്കൂടി ബെഞ്ചിലായിരിക്കും സ്ഥാനം.
സഞ്ജു വീണ്ടും ഓപ്പണ്‍ ചെയ്യട്ടെ! ഗില്ലിനെക്കൊണ്ട് പറ്റിയ പണിയല്ല, കാരണമറിയാം
ഓള്‍റൗണ്ടര്‍ ശിവം ദുബെയാവും അടുത്ത കളിയില്‍ ടീമിലെ സ്ഥാനം നഷ്ടമായേക്കാവുന്ന താരം. ഈ പരമ്പരയില്‍ ബാറ്റിങിലോ, ബൗളിങിലോ അദ്ദേഹം യാതൊരു ഇംപാക്ടുമുണ്ടാക്കിയിട്ടില്ല. അതിനാല്‍ നാലാമങ്കത്തില്‍ ദുബെയെ ഒഴിവാക്കി ഹര്‍ഷിത് റാണയെ ടീമിലേക്കു ഇന്ത്യ തിരികെ വിളിച്ചേക്കുകയും ചെയ്യും.
ബൗളിങ് ലൈനപ്പില്‍ മറ്റു മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. സ്പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയുണ്ടാവും. കുല്‍ദീപ് യാദവിനെ ഇനി ഈ പരമ്പരയില്‍ കാണില്ല. അദ്ദേഹത്തെ നാട്ടിലേക്കു തിരിച്ചയക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. പേസ് നിരയില്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങും തന്നെ തുടര്‍ന്നും കളിക്കും.
നാലാമങ്കത്തിലെ ഇന്ത്യന്‍ 11
ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.
Credit: Mykhel



Click it and Unblock the Notifications