ഞെട്ടിച്ച് സ്വര്‍ണം.. ഇന്നലെ കുറഞ്ഞ അത്രയും ഒറ്റയടിക്ക് കൂടി, 1600 രൂപയുടെ വര്‍ധനവ്! ആഭരണത്തിന് 95000 രൂപ!

By Jithin TP

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ അപ്രതീക്ഷിത കുതിപ്പ്. ഇന്നലെ രാവിലെ കുത്തനെ കുറഞ്ഞ സ്വര്‍ണ വില ഇന്നലെ വൈകീട്ടും ഇന്ന് രാവിലെയുമായി തിരിച്ചുകയറി. 29 -ാം തിയതി വൈകീട്ട് 89760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഇന്നലെ രാവിലെ ഇത് 88360 രൂപയായി കുറഞ്ഞു. ഒറ്റയടിക്ക് 1400 രൂപയാണ് പവന്‍ വിലയില്‍ കുറഞ്ഞത്. ഇതോടെ സ്വര്‍ണം താഴേക്ക് വീഴും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.

ഈ രാശിക്കാരായ സ്ത്രീകള്‍ക്ക് എല്ലാ കാലത്തും രാജയോഗം.. ഭാഗ്യം വിട്ടൊഴിയില്ല; ജനനതിയതി ഇതാണോ?

97000 രൂപയില്‍ എത്തിയ പവന്‍ വിലയാണ് ഈ 10000 രൂപയോളം കുറഞ്ഞത് 88000 ത്തിലേക്ക് എത്തിയത്. ഈ വിലയിടിവ് മുതലാക്കാം എന്ന പ്രതീക്ഷയിലായിരുന്നു സ്വര്‍ണം വാങ്ങാനിരുന്നവരും നിക്ഷേപകരും. എന്നാല്‍ ഇന്നലെ ഉച്ചയോടെ തന്നെ സ്ഥിതി മാറി. ഇന്ന് രാവിലേയും വില ഉയരാനുള്ള ട്രെന്‍ഡ് സ്വര്‍ണം നിലനിര്‍ത്തിയപ്പോള്‍ വില തിരികെ എത്തി. സംസ്ഥാനത്തെ ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ നോക്കാം.


Gold Rate

ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 110 രൂപയാണ് കൂടിയത്. ഇന്നലെ വൈകീട്ട് 90 രൂപയും കൂടി. ഇതോടെ 24 മണിക്കൂറിനുള്ളില്‍ ഗ്രാം സ്വര്‍ണത്തിന് മാത്രം 200 രൂപ വര്‍ധിച്ചു. ഇന്നലെ രാവിലെ 11045 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വിലയാണ് 11245 ലേക്ക് എത്തിയത്. പവന്‍ സ്വര്‍ണത്തിനും ഇതി ആനുപാതികമായ വര്‍ധനവ് ഉണ്ടായി. എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്.

സ്വര്‍ണാഭരണം ആര്‍ക്കും വേണ്ട... കഴിഞ്ഞ മൂന്ന് മാസവും സ്വര്‍ണ ആവശ്യകത ഇടിഞ്ഞു! കാരണമിത്

ഇന്നലെ രാവിലെ 88360 രൂപയായിരുന്ന പവന്‍ വില വൈകീട്ട് 89080 രൂപ ആയി വര്‍ധിച്ചു. ഇന്ന് രാവിലെ ഇത് വീണ്ടും കൂടി 89960 രൂപയില്‍ എത്തി. ഇന്നലെ വൈകീട്ട് 720 രൂപയും ഇന്ന് 880 രൂപയും ആണ് പവന് കൂടിയത്. അതായത് 24 മണിക്കൂറിനുള്ളില്‍ 1600 രൂപയാണ് പവന്‍ സ്വര്‍ണത്തിന് കൂടിയത്. ഇതോടെ 90000 ത്തില് നിന്ന് താഴേക്ക് വീണ പവന്‍ വില വീണ്ടും തിരികെ കയറുകയാണ് എന്നാണ് സൂചന.

മുംബൈയില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,21,470 രൂപ ആണ്. ചെന്നൈയില്‍ 1,23,270 ആയി തുടര്‍ന്നു. ഡല്‍ഹിയില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,21,620 ആയി. മുംബൈയില്‍ പത്ത് ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 1,11,340 ആയിട്ടുണ്ട്. പൊതുവെ ഇന്ത്യയില്‍ 22 കാരറ്റ് സ്വര്‍ണത്തോടാണ് പ്രിയം. എന്നാല്‍ വില വര്‍ധിച്ചതോടെ 18 കാരറ്റിനും 14 കാരറ്റിനും ഡിമാന്‍ഡേറി.

അനുമോൾ ആർട്ടിഫിഷ്യൽ കുലസ്ത്രീ ആണെങ്കിൽ ആദില ഒരു ഡ്യൂപ്ലിക്കേറ്റ് പുരോഗമനവാദി, വിമർശനം

സാധാരണഗതിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ വില്‍പന നടക്കുന്ന മാസമാണിത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തിലാണ് രാജ്യത്ത് സ്വര്‍ണ വില്‍പന വര്‍ധിക്കുന്നത്. ധന്‍തേരസ്, ദീപാവലി തുടങ്ങി സ്വര്‍ണത്തിന് സാംസ്‌കാരിക പ്രാധാന്യമുള്ള ഉത്സവങ്ങള്‍ ഈ പാദത്തിലാണ് എന്നതാണ് വില്‍പന വര്‍ധിക്കാന്‍ കാരണം. വില കൂടുതലാണെങ്കിലും ഈ സീസണില്‍ ഇതുവരെ വില്‍പനയ്ക്ക് തിരിച്ചടി നേരിട്ടിട്ടില്ല എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.

അതേസമയം നിക്ഷേപകര്‍ ആഭരണമായി സ്വര്‍ണം വാങ്ങുന്ന രീതി ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. ഇന്നത്തെ വില പ്രകാരം പവന്‍ സ്വര്‍ണത്തിന് മാത്രം കൊടുക്കേണ്ട തുകയാണ് 89960 രൂപ. എന്നാല്‍ ആഭരണമായി വാങ്ങുമ്പോള്‍ പണിക്കൂലിയായി കുറഞ്ഞത് 3%-5% വരെയെങ്കിലും ഈടാക്കും. ഇത് ഏകദേശം 2700 രൂപ മുതല്‍ 4700 രൂപ വരെയാകും. അതായത് ഇന്നത്തെ വില അനുസരിച്ച് 3% പണിക്കൂലിയുള്ള ആഭരണത്തിന് 92660 രൂപ വിലയാകും.

ഇതിന് പുറമെ സ്വര്‍ണത്തിന്റെ ജിഎസ്ടിയായ 3%, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടി വരുമ്പോള്‍ ഏകദേശം 3000 രൂപ കൂടി വര്‍ധിക്കും. അങ്ങനെ വന്നാല്‍ ഒരു പവന്റെ ആഭരണം കൈയില്‍ കിട്ടണമെങ്കില്‍ 95000 രൂപയില്‍ അധികം വേണ്ടി വരും. സ്വര്‍ണം വില്‍ക്കുമ്പോള്‍ പണിക്കൂലിയായി ഈടാക്കുന്ന പണം തിരികെ ലഭിക്കില്ല എന്നതിനാല്‍ തന്നെ ആഭരണമായി സ്വര്‍ണം വാങ്ങുന്നത് നിക്ഷേപ കണ്ണില്‍ നോക്കുമ്പോള്‍ ബുദ്ധിയല്ല.

Credit: Oneindia

X
Desktop Bottom Promotion