Latest Updates
-
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം
'ദിലീപ് ആ ദിവസം പനി പിടിച്ച് അഡ്മിറ്റെന്ന് കള്ള രേഖ, ഫോണ്‍ സ്വിച്ച് ഓഫ്..നടൻ ആ പറഞ്ഞതും കള്ളം';വാദം ഇങ്ങനെ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതി ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ട നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. നടനെതിരെ തെളിവുകൾ നൽകിയിട്ടും വിചാരണ കോടതിയായ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇതൊന്നും പരിഗണിച്ചില്ലെന്നാണ് പ്രോസിക്യൂഷൻ ഉയർത്തിയ പരാതി. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച തെളിവുകൾ ഇങ്ങനെ
മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ ബന്ധത്തെ കുറിച്ച് ദിലീപ് പറഞ്ഞപ്പോൾ എഡിജിപി ക്യാമറ ഓഫ് ചെയ്തു;അഭിഭാഷകൻ
നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപിൻ്റെ ഫോണ്‍ 10.30 മണിക്കൂറോളം സ്വിച്ച് ഓഫ് ആയിരുന്നുവെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. രാവിലെ 11 ന് സ്വിച്ച് ഓഫ് ചെയ്ത ഫോണ്‍ പിന്നീട് രാത്രി വൈകി 9.30 യോടെ മാത്രമാണ് ഓണാക്കിയത്. ഇതിൽ അസ്വാഭാവികതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ദിലീപിൻ്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോണ്‍ ലൊക്കേഷൻ നടി ആക്രമിക്കപ്പെട്ട ദിവസം ഒൻപത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമാണ്. നടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പൾസർ സുനിയുള്ള ലൊക്കേഷനിൽ അപ്പുണ്ണിയുടെ ഫോണുണ്ടെന്നും പ്രോസിക്യൂഷൻ തെളിവായി സമർപ്പിച്ചിട്ടുണ്ട്. ദിലീപ് പലപ്പോഴും അപ്പുണ്ണിയുടെ ഫോണ്‍ ഉപയോഗിക്കാറുണ്ട്. ഈ ഫോണിൽ നിന്നും ദിലീപിന്റെ സഹോദരിയെയും പേഴ്‌സണൽ ഡോക്ടറായ ഹൈദരലിയെയും വിളിക്കുന്നുണ്ട് . അതേസമയം സമയം അപ്പുണ്ണി തന്നെ വിളിക്കാറില്ലെന്ന് ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്. അപ്പോൾ അപ്പുണ്ണിയുടെ ഫോണിൽ നിന്നും ഡോക്ടറെ ആരാണ് വിളിച്ചതെന്നാണ് ചോദ്യം.
നടി ആക്രമിക്കപ്പെട്ട ദിവസത്തിന് മൂന്ന് ദിവസം മുൻപ് നടൻ ദിലീപ് പനി പിടിച്ച് ആലുവയിലെ ആശുപത്രിയിൽ അഡ്മിറ്റാക്കിയതായി രേഖയുണ്ട്. എന്നാൽ ഡോക്ടർ പറഞ്ഞത് അനുസരിച്ച് ഈ വിവരങ്ങൾ എഴുതി തയ്യാറാക്കുകയായിരുന്നുവെന്ന് ആശുപത്രിയിലെ ജീവനക്കാരിയുടെ മൊഴിയുണ്ട്.
നടി ആക്രമിക്കപ്പെട്ട ദിവസം സിനിമ സംഘടനകൾ വിളിച്ച് ചേർത്ത യോഗത്തിൽ വെച്ച് മാധ്യമങ്ങൾ സംഭവങ്ങൾ വളച്ചൊടിക്കരുതെന്ന് ദിലീപ് പറഞ്ഞിരുന്നു. ഇത് കേസ് തന്നിലേക് വരുമെന്ന് ദിലീപ് ഭയന്നതിനാലാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
നടി ആക്രമിക്കപ്പെട്ട സംഭവം നിർമ്മാതാവ് ആൻ്റോ ജോസഫ് വിളിച്ചപ്പോൾ മാത്രമാണ് താൻ അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞത്. എന്നാൽ അതിന് മുൻപേ തന്നെ ദിലീപിൻ്റെ ഫോണിലേക്ക് ആ വാർത്ത എത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ജയിലിൽ വെച്ച് നടൻ ദിലീപിന് പൾസർ സുനി അയച്ച കത്തോടെയാണ് ദിലീപിലേക്ക് അന്വേഷണം വരുന്നത്. ഈ കത്ത് പൾസർ സുനി സഹതടവുകാരനായ വിപിൻലാലിനെ കൊണ്ട് എഴുതിക്കുന്ന ദൃശ്യങ്ങൾ അടക്കം പ്രോസിക്യൂഷൻ കോടതിയിൽ നൽകിയിട്ടുണ്ടത്രേ.
പൾസർ സുനി നേരിട്ട് ദിലീപിൻ്റെ ഡ്രൈവറെ വിളിച്ചു. സുനിയുടെ സുഹൃത്തായ സനൽ പി മാത്യു അപ്പുണ്ണിയെ നേരിട്ട് വിളിച്ചു. കാവ്യ മാധവൻ്റെ വസ്ത്ര വ്യാപര സ്ഥാപനമായ ലക്ഷ്യയിൽ പൾസർ സുനി എത്തി നൽകിയ സാധനം ലഭിച്ചോ എന്നായിരുന്നു ചോദ്യം. ഇത്തരത്തിലുള്ള അതിശക്തമായ തെളിവുകളുമായി മേൽക്കോടതിയിലേക്ക് നീങ്ങാൻ തന്നെയാണ് പ്രോസിക്യൂഷൻ നീക്കം.
കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ദിലീപ് പ്രതികരിച്ചിരുന്നു. കേസിൽ തനിക്കെതിരായ ഗൂഢാലോചനയാണ് നടന്നതെന്നായിരുന്നു ദിലീപ് പറഞ്ഞത്. മഞ്ജു വാര്യർ പറഞ്ഞതിന് ശേഷമാണ് തനിക്കെതിരെ കേസ് വന്നതെന്നും ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ തനിക്കെതിരെ നടത്തി ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസെന്നും ദിലീപ് പറഞ്ഞു.ഇതിനെതിരെ നിയമനടപടിയിലേക്ക് നീങ്ങാനൊരുങ്ങുകയാണ് ദിലീപ്. അതേസമയം വിധിയിൽ ഇതുവരേയും അതിജീവിത പ്രതികരിച്ചിട്ടില്ല. അപ്പീൽ പോകുന്നത് സംബന്ധിച്ചൊന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അതിജീവിത എന്നാണ് അവരോട് ഏറ്റവും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്.
Credit: Oneindia



Click it and Unblock the Notifications
